ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, August 28, 2006

വിദ്യ വരുന്ന വഴി

അറിവിന്റെ കാൽഭാഗമേകും ഗുരുക്കൾ,
പരമായ കാൽഭാഗമാർജ്ജിപ്പു ശിഷ്യർ,
ഒരു നാലിലൊന്നിന്നു വേണം സതീർത്ഥ്യർ,
മറു നാലിലൊന്നോ കൊടുക്കുന്നു കാലം.

[ഗുരുകുലത്തിലെ ആചാര്യാത് പാദമാദത്തേ എന്ന ശ്ലോകത്തിന്‍റെ പരിഭാഷ. കോകരതം എന്ന വൃത്തത്തിന്റെ എട്ടാം അക്ഷരം ഗുരു ആക്കുമ്പോൾ കിട്ടുന്നതാണ് ഈ വൃത്തം. പേരറിയില്ല. ഇന്ദ്രവജ്രയുടെ ആദ്യഗുരുവിനു പകരം രണ്ടു ലഘുക്കളായാൽ കോകരതമായി.]

(എഡിറ്റ് on Nov 11, 2021: ഈ വൃത്തത്തിന് ദിവ്യ എന്ന് പേരിട്ടു.)

Labels: , ,

3 Comments:

  1. Blogger ജ്യോതിര്‍മയി /ज्योतिर्मयी Wrote:

    ഇതിലേം വന്ന്വോ വിദ്യ! നന്നായി. അപ്പോ, സന്തോഷായീ ജീ:-).

    August 29, 2006 9:51 AM  
  2. Blogger ബാബു Wrote:

    സന്തോഷേ, ചേരുവകകളൊക്കെ നല്ല പാകത്തില്‍! നന്നായി.

    August 29, 2006 10:02 AM  
  3. Blogger myexperimentsandme Wrote:

    നന്നായിരിക്കുന്നു. വിദ്യ വരുന്ന ഓരോ വഴികളേ. ദിവ്യ തിരിച്ചിട്ടാലും വരുന്നു, വിദ്യ :)

    August 29, 2006 10:41 PM  

Post a Comment

<< Home