മഹത്വം എന്നില്‍ ആരോപിക്കപ്പെടുന്നതില്‍ ഇഷ്ടക്കേട് തീരെയില്ലെങ്കിലും, ആ മുകളിലെ കമന്റിന്റെ പിതൃത്വം ഏറ്റെടുത്താല്‍ എവിടെയോ ഒരനോണീഹൃദയം വേദനിക്കും, എനിക്ക് അനോണീശാപം ലഭിക്കും.
പറയാതെവയ്യ, ഒന്നാന്തരം മറുപടി അനോണിയുടെ. ഇത്രയും നന്നായി ശ്ലോകത്തിലെഴുതുന്ന മൂന്നുപേരെ എനിക്ക് ഇവിടെ അറിയാം - രാജേഷ് വര്‍മ്മ, ഉമേഷ്, ജ്യോതി. വേറെയും ഞാനറിയാത്തവരും ഉണ്ടാകും.
പ്രേമം എന്ന് കേട്ട് ഓടിവന്നതാണ്. ഞാന്‍ റിസര്‍ച്ച് നടത്തുന്ന വിഷയമാണല്ലോ....
വല്ല്യമ്മായീ, ഉരുകുന്ന ഓര്‍മ്മ തന്നെ.അവളുടെ ഓര്‍മ്മ വന്നാല്‍ ഞാന്‍ ഉരുകുന്നു.ഉറങ്ങുന്നതിന് മുമ്പത്തെ അവസാനത്തെ ചിന്തയും ഉണര്‍ന്നെണീറ്റാല്‍ ആദ്യത്തെ ചിന്തയും അവളെ പറ്റി മാത്രം. :)
(സന്തോഷേട്ടാ നല്ല വരികള്‍! ഉമേഷേട്ടാ സൂപ്പര്‍ അനോണി കമന്റ്!)
ഈ പോസ്റ്റിലെയും ചില കമന്റുകളിലെയും ശ്ലോകങ്ങളുടെ വൃത്തം “രഥോദ്ധത” ആണു്. പ്രേമം, ശൃംഗാരം തുടങ്ങിയവയെ സൂചിപ്പിക്കാന്‍ കാളിദാസന്‍ വരെ ഉപയോഗിച്ച ഈ വൃത്തമാണു (കുമാരസംഭവത്തില്‍ ശിവന്റെയും പാര്‍വ്വതിയുടെയും വിവാഹത്തിനു ശേഷമുണ്ടായ സംഭവങ്ങള്‍ വര്‍ണ്ണിക്കുന്ന എട്ടാം സര്‍ഗ്ഗം ഈ വൃത്തത്തിലാണു്. അതു കണ്ടു “മേലില്‍ ഇമ്മാതിരി തോന്ന്യവാസം എഴുതിപ്പോയേക്കരുതു്...” എന്നു പാര്‍വ്വതി കാളിദാസനെ ശപിച്ചത്രേ!) ഗൊച്ചുഗള്ളന്‍ സന്തോഷ് ബാല്യകാലസഖിയുടെ ഉള്ളുരുക്കുമോര്‍മ്മകള്‍ നുണയാന്‍ തെരഞ്ഞെടുത്തതു്. രഥോദ്ധതയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കു് വിക്കിപീഡിയയിലെ ഈ ലേഖനം കാണുക.
ഇനി സന്തോഷില്‍ നിന്നു മന്ദാക്രാന്തയില്‍ നിന്നൊരു സന്ദേശകാവ്യവും, ദിവ്യ ഇതു വായിച്ചു കഴിഞ്ഞു് വിയോഗിനിയിലൊരു വിലാപകാവ്യവും പ്രതീക്ഷിക്കുന്നു :)
ഉരുകുന്ന ഓര്‍മ്മ തന്നെ.അവളുടെ ഓര്‍മ്മ വന്നാല്‍ ഞാന്‍ ഉരുകുന്നു.ഉറങ്ങുന്നതിന് മുമ്പത്തെ അവസാനത്തെ ചിന്തയും ഉണര്‍ന്നെണീറ്റാല്‍ ആദ്യത്തെ ചിന്തയും അവളെ പറ്റി മാത്രം.
അന്നുമിന്നുമെന്നോര്‍മ്മ തന്‍ കുളിരാണുയിരാണ് നീ, നീ തന്ന സ്നേഹമൊന്നുമാത്രം ഇന്നെന്റെ നോവിനുറക്കുപാട്ടായ്
ഉമേഷ് ചേട്ടാ, ഇതിന്റെ വൃത്തം(അങ്ങിനെയൊന്നു തെളിയുന്നുണ്ടെങ്കില്‍)ഒന്നു പറഞ്ഞ് തരാമോ, എന്നെ ഈ സമസ്യ പഠിപ്പിച്ച് തരാമെങ്കില്‍ അവിടെ വന്ന് ഗുരുദഷിണ തരാം..
ശ്ലോകവും മറുശ്ലോകവും വെളിവാക്കിയശ്ലോകവും കലക്കി. (‘വെളിവാക്കിയ’ എന്നു പറഞ്ഞതു് സഖിതാനാണെന്നുവെളിവാക്കിയതാ കേട്ടോ അല്ലാതെ അതിലെ നാലാമത്തെ വരിയിലുള്ള വെളിപ്പെടുത്തലല്ല)
35 Comments:
നിന്റെ വീഥിയില്‍ നിഴല്‍ പരത്തിടാന്‍
പൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
പണ്ടു ഞാനൊരു നിമിത്തമായി പോ-
ലെന്നതാണു മമ ചാരിതാര്‍ഥ്യവും!
- സന്തോഷ് ചേട്ടന്റെ സ്വന്തം ബാല്യകാലസഖി.
കൊച്ച് കള്ള് !
കുമാരനാശാനു പഠിക്കുന്ന ഒരു മുട്ടത്തു വര്‍ക്കി അവിടെയും ഒളിഞ്ഞിരുപ്പുണ്ടല്ലെ? ;))
(ഹാവൂ സമാധാനമായി) :D
സഖിയും വൃത്തം പാലിച്ചിട്ടുണ്ടല്ലോ (ആദ്യവരിയിലൊഴിച്ച്). കൊള്ളാം, അടിപൊളി അനോനി!!
ആദിത്യാ... ഞാന്‍ വച്ചിട്ടുണ്ട്.:)
സഖിക്കു് ആദ്യവരിയില്‍ വൃത്തം പിഴച്ചിട്ടില്ല സന്തോഷേ. "വീഥിയില്‍ നിഴല്‍" എന്നിടത്തെ "യില്‍" ലഘുവാണു്-അതൊരു തീവ്രയത്നമുരയ്ക്കാത്ത ചില്ലായതു കൊണ്ടു്. സഖീവചനവും രഥോദ്ധത തന്നെ.
കുമാരനാശാന്റെ
ആര്യ, മുന്‍പരിചയങ്ങള്‍ നല്‍കിടും
എന്നതിലെ "ങ്ങള്‍" ശ്രദ്ധിക്കുക.
അതുശരി... കാര്യങ്ങള്‍ അപ്പോള്‍ അങ്ങനെയാണല്ലേ.
ശ്യേനികാഖ്യമാം രജം രലം ഗുരു എന്നുരുവിട്ടു പഠിച്ചത് വെറുതേയായല്ലോ:)
നന്ദി, ഉമേഷ്.
ഉം..ഉം.. അപ്പൊ ദിവ്യേന്റെ ഫോണ്‍ നമ്പര്‍ എന്നതാന്നാ പറഞ്ഞെ? ആ ബാല്യകാലസഖിക്ക് ഒരു പാപ്പാന്‍ മണം. :-)
മഹത്വം എന്നില്‍ ആരോപിക്കപ്പെടുന്നതില്‍ ഇഷ്ടക്കേട് തീരെയില്ലെങ്കിലും, ആ മുകളിലെ കമന്റിന്റെ പിതൃത്വം ഏറ്റെടുത്താല്‍ എവിടെയോ ഒരനോണീഹൃദയം വേദനിക്കും, എനിക്ക് അനോണീശാപം ലഭിക്കും.
പറയാതെവയ്യ, ഒന്നാന്തരം മറുപടി അനോണിയുടെ. ഇത്രയും നന്നായി ശ്ലോകത്തിലെഴുതുന്ന മൂന്നുപേരെ എനിക്ക് ഇവിടെ അറിയാം - രാജേഷ് വര്‍മ്മ, ഉമേഷ്, ജ്യോതി. വേറെയും ഞാനറിയാത്തവരും ഉണ്ടാകും.
This comment has been removed by a blog administrator.
പാപ്പാനേ,
പണ്ടു നിന്നെയൊരനോണിയായ് സദാ
കണ്ടു ലോക, മതു മൂലമാണിതു്;
ശണ്ഠ വേണ്ട, സഖിയായി വന്നതീ
മണ്ടനാ, ണൊരു തമാശ തോന്നവേ.
:)
ഓ അപ്പോള്‍ ശ്യേനിക എന്നൊരു വൃത്തവുമുണ്ടു്, അല്ലേ? ചൊല്ലിനോക്കിയിട്ടു് ഒരു സുഖവും തോന്നുന്നില്ലല്ലോ. ഉണ്ടെങ്കില്‍ ഒരു ശ്ലോകം കാച്ചാമായിരുന്നു...
അമ്പടാ ഉമേഷേട്ടനാണല്ലേ? കള്ളിപ്പെണ്ണേ!
അടിപൊളിയായിരുന്നു. സന്തോഷേട്ടന്റെ ചങ്കീകൂടെ ഒരു കൊള്ളിയാന്‍ മിന്നീത് കാണാന്‍ പറ്റി.. :-)
qw_er_ty
ഇനിയിപ്പോള്‍ ശങ്കിക്കാന്‍ ഒരാള്‍ കൂടിയായി. എന്നാലും ഉമേഷ്‌ജീ വെറുതേ ആ സന്തോഷിന് ആശ കൊടുത്തു.:)
സന്തോഷേ, അടിപൊളി....നല്ല വരികള്‍.... എവിടെയോ ഒന്നു കൊണ്ടു...സത്യായിട്ടും...
ചേല്‍ തികഞ്ഞൊരീ കുഞ്ഞു ശ്ലോകത്തിന്‍
മാറ്റു കൂട്ടി,യിന്നാ മറുകുറി
(ക്രൂര വ്യാഘ്രങ്ങള്‍ പാര്‍ക്കുമീ കാട്ടില്‍
ഓരിയിട്ടോട്ടേ ഞാനെന്ന കുറുനരി)
:-)
വൃത്തമായില്ല, ഒരു എലിപ്‌സ് എങ്കിലും ആയോ ആവോ?
കണ്ണൂസ്സിന്റെ എലിപ്സിനെ വൃത്തമാക്കാന്‍ ഒരു ശ്രമം:
ചേലെഴും കവിത മാറ്റുകൂട്ടുവാന്‍
ചാലവേ മറുകുറിയ്ക്കു പറ്റിയോ?
ഘോരസിംഹമലറുന്ന കാട്ടിലി-
ന്നോരിയിട്ടൊരു കുറുക്കനെത്തുമോ?
അന്നെനിക്കുരുകുമോര്‍മ്മയാണു നീ,
അന്നേ ഓര്‍മ്മയായതെങ്ങനെ;അന്നവള്‍ അരികിലുണ്ടായിരുന്നില്ലേ
ഉമേഷേ, അതാണോ കണ്ണൂസ് ഉദ്ദേശിച്ചത്?
വല്യമ്മായീ, പ്രേമിച്ചിട്ടുള്ളവരോട് ചോദിക്കൂ:)
അവള്‍ അരികിലുള്ളപ്പോള്‍ മറ്റൊന്നും ഓര്‍ക്കില്ല. ഓര്‍മകളില്ലാത്ത ലോകത്തിലാവും. അവള്‍ അരികിലില്ലാത്തപ്പോള്‍ അവളെപ്പറ്റി മാത്രമാവും ഓര്‍മകള്‍.
[ദിവ്യയോട്: ഇതൊക്കെ പ്രേമിച്ചിട്ടുള്ള ഓരോ കൂട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുള്ളതാണേ:)]
പ്രേമം എന്ന് കേട്ട് ഓടിവന്നതാണ്. ഞാന്‍ റിസര്‍ച്ച് നടത്തുന്ന വിഷയമാണല്ലോ....
വല്ല്യമ്മായീ,
ഉരുകുന്ന ഓര്‍മ്മ തന്നെ.അവളുടെ ഓര്‍മ്മ വന്നാല്‍ ഞാന്‍ ഉരുകുന്നു.ഉറങ്ങുന്നതിന് മുമ്പത്തെ അവസാനത്തെ ചിന്തയും ഉണര്‍ന്നെണീറ്റാല്‍ ആദ്യത്തെ ചിന്തയും അവളെ പറ്റി മാത്രം. :)
(സന്തോഷേട്ടാ നല്ല വരികള്‍! ഉമേഷേട്ടാ സൂപ്പര്‍ അനോണി കമന്റ്!)
അല്ല സന്തോഷേ... എലിപ്സിനെ വൃത്തമാക്കാന്‍ വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയി. പിന്നെ ഇതാണു നല്ലതെന്നു തോന്നി :)
കണ്ണൂസ് പറഞ്ഞതിനെ ഇങ്ങനെ എഴുതാം:
ചേലെഴും കവിത തന്റെ മാറ്റിനെ-
ച്ചാലെ കൂട്ടി മറുപദ്യമിന്നഹോ!
(ഘോരസിംഹമലറുന്ന കാട്ടിലി-
ന്നോരിയിട്ടൊരു കുറുക്കനാണു ഞാന്‍...)
:)
പ്രേമമെന്നു കേട്ടു വന്ന ദില്‍ബനെ ശ്ലോകം കേള്‍പ്പിച്ചു വിട്ടു.
ആനപ്പുറത്തു കയറാന്‍ വന്നവനെ ശൂലം തറച്ചു വിട്ടു.
ബാലശ്ശാപം വാങ്ങി തലേല്‍ വയ്ക്കാതെ ഗുരുക്കളേ
വൃത്തവിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്കു്:
ഈ പോസ്റ്റിലെയും ചില കമന്റുകളിലെയും ശ്ലോകങ്ങളുടെ വൃത്തം “രഥോദ്ധത” ആണു്. പ്രേമം, ശൃംഗാരം തുടങ്ങിയവയെ സൂചിപ്പിക്കാന്‍ കാളിദാസന്‍ വരെ ഉപയോഗിച്ച ഈ വൃത്തമാണു (കുമാരസംഭവത്തില്‍ ശിവന്റെയും പാര്‍വ്വതിയുടെയും വിവാഹത്തിനു ശേഷമുണ്ടായ സംഭവങ്ങള്‍ വര്‍ണ്ണിക്കുന്ന എട്ടാം സര്‍ഗ്ഗം ഈ വൃത്തത്തിലാണു്. അതു കണ്ടു “മേലില്‍ ഇമ്മാതിരി തോന്ന്യവാസം എഴുതിപ്പോയേക്കരുതു്...” എന്നു പാര്‍വ്വതി കാളിദാസനെ ശപിച്ചത്രേ!) ഗൊച്ചുഗള്ളന്‍ സന്തോഷ് ബാല്യകാലസഖിയുടെ ഉള്ളുരുക്കുമോര്‍മ്മകള്‍ നുണയാന്‍ തെരഞ്ഞെടുത്തതു്. രഥോദ്ധതയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കു് വിക്കിപീഡിയയിലെ ഈ ലേഖനം കാണുക.
ഇനി സന്തോഷില്‍ നിന്നു മന്ദാക്രാന്തയില്‍ നിന്നൊരു സന്ദേശകാവ്യവും, ദിവ്യ ഇതു വായിച്ചു കഴിഞ്ഞു് വിയോഗിനിയിലൊരു വിലാപകാവ്യവും പ്രതീക്ഷിക്കുന്നു :)
കണ്ണൂസിനു ഓരിയിടാന്‍ അവസരം കൊടുക്കൂ ;) അപ്പൊ മൂപ്പര് ബാക്കിയെഴുതും.
സന്തോഷേ ഉഗ്രന്‍ ത്രെഡ്. ഉമേഷ്ജിയുടെ അനോണീസഖി ആവേണ്ടി വന്നതിലെ ന്യായീകരണവും കലക്കന്‍ :)
ദില്‍ബാസുരനിപ്രകാരം പറഞ്ഞു:
ഉരുകുന്ന ഓര്‍മ്മ തന്നെ.അവളുടെ ഓര്‍മ്മ വന്നാല്‍ ഞാന്‍ ഉരുകുന്നു.ഉറങ്ങുന്നതിന് മുമ്പത്തെ അവസാനത്തെ ചിന്തയും ഉണര്‍ന്നെണീറ്റാല്‍ ആദ്യത്തെ ചിന്തയും അവളെ പറ്റി മാത്രം.
അവളെന്താ ദില്‍ബാസുരാ, മൂത്രമൊഴിവിന്റെ അസുഖമാണോ?
:)
ഉമേഷേട്ടാ....
:D
കീഴടങ്ങിയിരിക്കുന്നു.ഉമേഷേട്ടനോട് മുട്ടാനുള്ള പാങ്ങില്ല ഈ അനാഗതശ്മശ്രുവിന്.
(ഓടോ:ദേവേട്ടന്‍ പറഞ്ഞ ബാലശാപം ഓര്‍മ്മയുണ്ടല്ലോ?) :-)
അന്നുമിന്നുമെന്നോര്‍മ്മ തന്‍
കുളിരാണുയിരാണ് നീ,
നീ തന്ന സ്നേഹമൊന്നുമാത്രം
ഇന്നെന്റെ നോവിനുറക്കുപാട്ടായ്
ഉമേഷ് ചേട്ടാ, ഇതിന്റെ വൃത്തം(അങ്ങിനെയൊന്നു തെളിയുന്നുണ്ടെങ്കില്‍)ഒന്നു പറഞ്ഞ് തരാമോ, എന്നെ ഈ സമസ്യ പഠിപ്പിച്ച് തരാമെങ്കില്‍ അവിടെ വന്ന് ഗുരുദഷിണ തരാം..
-പാര്‍വതി.
പാര്‍വ്വതീ,
അതൊന്നു ചൊല്ലിക്കേള്‍പ്പിച്ചാല്‍ വൃത്തം പറയാന്‍ ശ്രമിക്കാം. അല്ലാതെ കിട്ടുന്നില്ല.
അന്നുമിന്നുമെന്നോര്‍മ്മയ്ക്കു
കുളിരാണുയിരാണു നീ,
നീ തന്ന സ്നേഹമൊന്നത്രേ
ഇന്നെന്‍ നോവിനുറങ്ങുവാന്‍
എന്നോ മറ്റോ ആക്കിയാല്‍ അനുഷ്ടുപ്പാകും.
ശ്ലോകവും മറുശ്ലോകവും വെളിവാക്കിയശ്ലോകവും കലക്കി. (‘വെളിവാക്കിയ’ എന്നു പറഞ്ഞതു് സഖിതാനാണെന്നുവെളിവാക്കിയതാ കേട്ടോ അല്ലാതെ അതിലെ നാലാമത്തെ വരിയിലുള്ള വെളിപ്പെടുത്തലല്ല)
ആറ്റുനോറ്റുപല വെള്ളിയാഴ്ചയും
മാറ്റിനിയ്ക്കൊളിവിലൊത്തു പോയതും
ഏറ്റവും വിഷമമാര്‍ന്നു ഫൈനലില്‍
തോറ്റതും നിനവിലുണ്ടു നിത്യവും
നല്ല‘ഹൈമവത’ബാറിലേറെയായ്
കൊല്ലമങ്ങൊരുവിഭാതവേളയില്‍
ഉല്ലസിച്ചതിനുശേഷമല്ലയോ
നിന്റെ വീഥിയിലിരുള്‍ പരന്നത്?:)
ഇന്നെനിക്കു കളിവാക്കു ചൊല്ലിടാൻ
നീയുമെന്റെയരികത്തു വന്നിടി-
ല്ലെന്നറിഞ്ഞുപതിയേകരഞ്ഞുപോ
മെന്മനം, ഉരുകുമിന്നുമോർമയിൽ
നന്നായി, കാൽവിൻ.
കൊച്ചമ്മിണി നിന്റെ പൊട്ട്
കാണുമ്പോള്‍ എനിക്ക് വട്ട്
ഒന്നുകില്‍ നീയെന്നെ കെട്ട്
അല്ലെങ്ങിന്‍ ഞാന്‍ നിന്നെ തട്ടും
ഇതില്‍ വൃത്തം ഉണ്ടോ മാഷെ ?
ഉണ്ടെങ്ങില്‍ ഏതാണെന്ന് പറയാമോ ??
ഉണ്ടല്ലോ. ഇപ്പറഞ്ഞതു് രവിപുല എന്ന വൃത്തത്തിലാണു്.
നിന്റെ വീഥിയില്‍ നിഴല്‍ പരത്തിടാന്‍
പൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
പണ്ടു ഞാനൊരു നിമിത്തമായി പോ-
ലെന്നതാണു മമ ചാരിതാര്‍ഥ്യവും
അനോണിമസ്സിന്റെ ഈ ശ്ലോകത്തില്‍ ഒരു വൃത്തഭംഗത്ത്തിന്റെ ലാഞ്ച്ഹന കണ്ടത്, നിഴല്‍ പരത്തിടാന്‍ എന്നതിലെ "പ' കാരത്തെ ഗുരുവാക്കാന്‍ "ല്‍" എന്ന ചില്ലിനു മസില് പിടിക്കേണ്ടി വരുന്നതാണ്.
ഗുരുകുലത്തിലെ ഉമേഷ്മാഷു ചിലപ്പോള്‍ കുട്ടികളെ അകാരണമായി തല്ലാറണ്ട് എന്ന് കേട്ടു. ഇതപ്പോള്‍ അങ്ങ്ങ്ങനെയാണ് അല്ലെ.
Post a Comment
<< Home