വിന്‍ഡോസ് ലൈവ് റൈറ്റര്‍
ബ്ലോഗുകള്‍ എഴുതാനും പോസ്റ്റുചെയ്യാനും ഇപ്പോള്‍ അനവധി മാര്‍ഗങ്ങളുണ്ട്. നോട്ട്‍പാഡില്‍ എഴുതിയശേഷം അതില്‍ നിന്ന് കോപ്പി ചെയ്ത് ബ്ലോഗില്‍ പേയ്സ്റ്റ് ചെയ്യുകയാണ് ഞാന്‍ സാധാരണ ചെയ്യാറ്. എഴുതിയ ലേഖനം നോട്ട്‍പാഡില്‍ യൂണികോഡായി സംരക്ഷിക്കാമെന്ന മെച്ചവുമുണ്ട്. അടുത്തിടയായി, മൈക്രോസോഫ്റ്റ് വേഡില്‍ നിന്നും നേരിട്ട് ബ്ലോഗു പബ്ലിഷ് ചെയ്യാനനുവദിക്കുന്ന ഒരു പ്ലഗിന്‍ കാണാനിടയായി. മലയാളം എഴുതാന്‍ വേഡ് ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചില അപാതകള്‍ ഉള്ളതിനാല്‍, ഞാന്‍ അത് ഉപയോഗിച്ച് നോക്കിയിട്ടില്ല. അപ്പോഴാണ് വിന്‍ഡോസ് ലൈവ് റ്റീം വിന്‍ഡോസ് ലൈവ് റൈറ്റര്‍ റിലീസ് ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.
വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഉപയോഗിച്ച് ബ്ലോഗ് പബ്ലിഷ് ചെയ്യാം എന്നു മാത്രമല്ല, ബ്ലോഗ്സ്പോട്ട് ഉള്‍പ്പടെയുള്ള ബ്ലോഗിംഗ് സര്‍വീസുകളുപയോഗിക്കുന്നവര്‍ക്കുപോലും റ്റെംപ്ലേയ്റ്റുകളും ക്രമീകരണങ്ങളും മറ്റും മാറ്റിയും മറിച്ചും പലവിധമുള്ള പരീക്ഷണങ്ങളും നടത്താവുന്നതാണ്. ബീറ്റ (ബേറ്റ) എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ക്ക് വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഉപയോഗിച്ച് ബ്ലോഗ് പബ്ലിഷ് ചെയ്യാം എന്നു മാത്രമല്ല, ബ്ലോഗ്സ്പോട്ട് ഉള്‍പ്പടെയുള്ള ബ്ലോഗിംഗ് സര്‍വീസുകളുപയോഗിക്കുന്നവര്‍ക്കുപോലും റ്റെംപ്ലേയ്റ്റുകളും ക്രമീകരണങ്ങളും മറ്റും മാറ്റിയും മറിച്ചും പലവിധമുള്ള പരീക്ഷണങ്ങളും നടത്താവുന്നതാണ്. ബീറ്റ (ബേറ്റ) എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ക്ക് വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Labels: ബ്ലോഗ്, മൈക്രോസോഫ്റ്റ്
12 Comments:
ഈ വിവരത്തിന് നന്ദി സന്തോഷേട്ടാ. ഒന്ന് പരീക്ഷിച്ച് നോക്കട്ടെ. എന്നിട്ട് അഭിപ്രായം പറയാം.
ഞാന്‍ ഇതുവരെ ഉപയോഗിക്കാറ് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് 2003 ആണ്.
ഒരു New Mail ഉണ്ടാക്കി അതില്‍ ടൈപ്പ് ചെയ്യും. autosave ഉണ്ട്. കൂടാതെ draft ആയി സേവു ചെയ്തു വെക്കാം. ആവശ്യമുള്ളത്ര ടൈപ്പു ചെയ്തു കഴിഞ്ഞാല്‍ കോപ്പി/പേസ്റ്റ് ചെയ്ത് ബ്ലോഗറിലേക്കു കടത്തിവിടാം.
നോട്ട്‌പാഡിന്റെ അത്ര ഡമ്പുമല്ല, വേര്‍ഡിന്റെ അത്ര സ്മാര്‍ട്ടുമല്ല!
ഇനി ലൈവ് എഡിറ്ററും നോക്കാം. നാളെ രാത്രി പഴയകൂട്ടില്‍ തിരിച്ചെത്തും. എന്നിട്ടാവട്ടെ.
വിശ്വം, ഔട്ട്ലുക്ക് 2003-യ്ക്ക് കുഴപ്പമില്ല. ഓഫീസ് 2007-ബീറ്റയിലാണ് മലയാളം കല്ലുകടിയാവുന്നത്. ബഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉടന്‍ ശരിയാവുമെന്ന പ്രതീക്ഷയാണ്. ഔട്ട്ലുക്ക് 2007-ബീറ്റയില്‍ RSS ഫീഡ് റീഡറുമുണ്ട്. 2003-യിലാണെങ്കില്‍ ഏതെങ്കിലും ഒരു പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.
ഞാന്‍ സംഗതി ഇന്‍സ്റ്റാള്‍ ചെയ്തിട്ട് എന്റെ നിലാവത്തെകോഴി ബ്ലോഗിന്റെ യൂആറെല്ലും യൂസര്‍ നെയ്‌മും പാസ്സ്‌വേഡും കൊടുത്തിട്ട് എറര്‍ മെസ്സേജ് വരുന്നല്ലോ സന്തോഷേ. ആംഗലേയ ബ്ലോഗുകള്‍ക്ക് കുഴപ്പമില്ല. ഭാഷാപ്രശ്‌നമാണോ?
അതുപോലെ ടൂള്‍ബാര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തപ്പോല്‍ ഐ.ഈ തുറക്കാന്‍ സ്വല്‍പം (വളരെ സ്വല്‍പം) സമയം കൂടുതലെടുക്കുന്നു-സംഭവം ലോഡ് ചെയ്യാനായി.
വക്കാരീ, എനിക്ക് ആ പ്രശ്നമില്ലല്ലോ. ഈ പോസ്റ്റ് ഞാന്‍ ലൈവ് റൈറ്റര്‍ ഉപയോഗിച്ച് പബ്ലിഷ് ചെയ്തതാണ്. ഐ. ഇ. ഏത് വേര്‍ഷനാണ് ഉപയോഗിക്കുന്നത്? എന്‍റെ കമ്പ്യൂട്ടറില്‍ ഐ. ഇ. 7 (ബീറ്റ) ആണ്.
ഒന്നു കൂടി: ഈ റ്റൂളില്‍ ചിലേടങ്ങളില്‍ മലയാളം ചതുരമായാണ് കാണുന്നത്. ഞാന്‍ ഫീഡ്ബാക് കൊടുത്തിട്ടുണ്ട്. ഉപയോഗിക്കുന്നവര്‍ ആ ഫീഡ്ബാക് കൊടുക്കാന്‍ മറക്കാതിരിക്കുക.
ടെക്സ്റ്റ് പബ്ലിഷ് ചെയ്യാന്‍ (ബ്ലോഗ്ഗറിലേക്ക്) കുഴപ്പമില്ല. ഹെഡിങ്ങ് ലെവെല്‍ ഒക്കെ ബ്ലോഗ്ഗറിനേക്കാള്‍ നന്നായി കൈകാര്യം ചെയ്യുന്നു. പക്ഷെ ഇമേജ് അപ് ലോഡിങ്ങ് നടക്കുന്നില്ല. വിന്‍ഡോസിന്റെ ലൈവ് സ്‌പേസില് ഒരു അക്കൌന്റ് എടുത്താല്‍ നടക്കുമായിരിക്കും. പക്ഷെ അതിന് ബ്ലോഗ്ഗറിനെ കൈവിടെണ്ടേ.
എന്റേത് ഐ.ഇ. 6.0 ആണ്. സെവന്‍ വേണ്ടി വരുമോ? വീട്ടില്‍ പോയി ഒന്നുകൂടി നോക്കാം. ആപ്പീസ് കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ജാപ്പനീസ് തീച്ചുമരകുളുണ്ടോ എന്നൊരു സംശയവും ഇല്ലാതില്ല.
ഐ. ഇ. 7 വേണമെന്നില്ല; ഞാന്‍ ചോദിച്ചെന്നേയുള്ളൂ.
പരീക്ഷണങ്ങള്‍ ഇത്രയും കഴിഞ്ഞ നിലയ്ക്കു പറയൂ ഇതു കൊള്ളാമോ
മയ്യഴീ, ചില ചില്ലറ പ്രശ്നങ്ങള്‍ കാണുന്നുണ്ട്. അവ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. നല്ലതാണ് എന്ന് പറഞ്ഞ് എന്‍ഡോഴ്സ് ചെയ്യാന്‍ ഭയം:) ഉപയോഗിച്ചു നോക്കി പ്രശ്നങ്ങള്‍ കണ്ടാല്‍ അറിയിക്കൂ. ഞാന്‍ അവ റിപ്പോര്‍ട്ട് ചെയ്യാം.
സന്തോഷ് പറഞ്ഞ ‘ചതുരങ്ങളുടെ’ പ്രശ്നം ഞാനും ശ്രദ്ധിച്ചു. ഇതൊന്നുമല്ലാതെ ഡോക്യുമെന്റുകള്‍ സേവ് ചെയ്യാനും പബ്ലിഷ് ചെയ്യാനും ഞാന്‍ ഉപയോഗിക്കുന്നതു writely.com ആണു്. ബ്ലോഗറിലേയ്ക്കോ വേര്‍ഡ്‌പ്രസ്സിലേയ്ക്കോ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാം, ഓട്ടോമാറ്റിക് ഡ്രാഫ്റ്റ് സേവിങ്, സേവ് ആസ് പീ.ഡീ.എഫ് എന്നീ ഫീച്ചറുകളെല്ലാമുള്ള ഒരു വെബ് ബേസ്ഡ് എഡിറ്റര്‍ ആണു writely.com. ഗൂഗിള്‍ ഈ കമ്പനിയെ ഏറ്റെടുക്കുവാന്‍ പോകുന്നുവെന്നു വായിച്ചതോര്‍ക്കുന്നു. നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങള്‍ മൂലം കമന്റുകളും പോസ്റ്റുകളും നഷ്ടപ്പെടുന്നവര്‍ക്കു ഒരു സഹായമായിരിക്കും writely.com (currently in beta testing)
Post a Comment
<< Home