നക്ഷത്രമെണ്ണുമ്പോള്‍
യു. എസ്. ഏ-യില്‍ പലേടങ്ങളിലും ജനങ്ങള്‍ കഠിനമായ ചൂടിനാല്‍ വലഞ്ഞുകൊണ്ടിരിക്കയാണല്ലോ. വര്‍ഷങ്ങള്‍ക്കു ശേഷം, അക്ഷരാര്‍ഥത്തില്‍, നക്ഷത്രമെണ്ണാന്‍ വീണ്ടും അവസരമായതും ഈ ചൂടുതന്നെ.
“ദാ, ആ തിളങ്ങി നില്‍ക്കുന്നത് എന്താണെന്ന് പറയാമോ?” പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്ക് ചൂണ്ടി സുഹൃത്ത് ജയേഷ് ചോദിച്ചു.
“ഏത് നക്ഷത്രമാണത്?” ഞങ്ങള്‍ അത്ഭുതം കൂറി.
“അത് നക്ഷത്രമല്ല, അതാണ് വ്യാഴം,” വീടിനകത്തെ ചൂട് സഹിക്കവയ്യാതെ പുറത്ത് ഒത്തുകൂടിയിക്കുകയായിരുന്ന ഞങ്ങള്‍ തലയുയര്‍ത്തി, അകലെക്കാണുന്ന വൃക്ഷത്തലപ്പുകള്‍ക്ക് മുകളിലൂടെ വ്യാഴത്തിനെ കണ്ടു.
“സമ്മറില്‍ ഏറ്റവും നന്നായി കാണാന്‍ പറ്റുന്ന ഗ്രഹമാണ് വ്യാഴം,” ജയേഷ് തുടര്‍ന്നു.
ഞങ്ങളുടെ താല്പര്യം കണ്ടിട്ട് ജയേഷിനും ഉത്സാഹമായി.
ഉത്തരാര്‍ധഗോളത്തില്‍ (Northern Hemisphere) ജീവിക്കുന്നവര്‍ക്ക് തെളിഞ്ഞ ആകാശത്തില്‍ നോക്കിയാല്‍ കണ്ടുപിടിക്കാന്‍ അധികം പ്രയാസമില്ലാത്ത, ഒരിക്കലും അസ്തമിക്കാത്ത, ഒരു നക്ഷത്രകൂട്ടമുണ്ട്. ബിഗ് ഡിപ്പര്‍ എന്നാണ് ഇതിന്‍റെ പേര്. സത്യത്തില്‍, ബിഗ് ഡിപ്പര്‍ ഒരു നക്ഷത്രക്കൂട്ടമല്ല (constellation). അത് ബിഗ് ബെയര്‍ അഥവാ അഴ്സ മേജര്‍ (Ursa Major - സപ്തര്‍ഷിമണ്ഡലം) എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടത്തിന്‍റെ ഒരു ഭാഗം മാത്രമാണ് (asterism).
ചിത്രത്തില്‍ കാണുന്നതുപോലെ, ഒരു പ്രത്യേക ആകൃതിയില്‍ കൂടി നില്‍ക്കുന്ന ഏഴ് നക്ഷത്രങ്ങളെ ഒരുമിച്ചു ചേര്‍ത്താണ് ബിഗ് ഡിപ്പര്‍ എന്ന് വിളിക്കുന്നത്. ബിഗ് ഡിപ്പറിന്‍റെ ഒരറ്റത്തുള്ള രണ്ട് നക്ഷത്രങ്ങളായ മെറെക്, ധൂബേ എന്നിവയെ ചൂണ്ടു നക്ഷത്രങ്ങള്‍ (pointer stars) എന്നാണ് വിളിക്കുക. ഇവ നില്‍ക്കുന്ന ദിശ പിന്തുടര്‍ന്നാല്‍ ഉത്തര ധ്രുവത്തിനു നേര്‍ മുകളില്‍ നില്‍ക്കുന്ന പൊളാറിസ് (North Star - ധ്രുവ നക്ഷത്രം) കണ്ടുപിടിക്കാം എന്നതിനാലാണ് ഈ വിളിപ്പേര്. ഉത്തരാര്‍ധഗോളത്തില്‍, പൊളാറിസ് നോക്കിയാണ് നമ്മുടെ പൂര്‍വികര്‍ ദിശ നിര്‍ണയിച്ചിരുന്നത്. പൊളാറിസ് അത്ര തെളിച്ചമുള്ള നക്ഷത്രമല്ലാത്തതിനാലാണ് പൊളാറിസിനെ കണ്ടെത്താനായി ബിഗ് ഡിപ്പറിനെ ആശ്രയിച്ചിരുന്നത്. പൊളാറിസ്, അതിന്‍റെ സ്ഥാനത്തിന്‍റെ പ്രത്യേകതയാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചലനമറ്റു നില്‍ക്കുന്നതായി തോന്നും. മറ്റു നക്ഷത്രങ്ങള്‍ പൊളാറിസിനു ചുറ്റും കറങ്ങുതയായും തോന്നും. അതിനാല്‍ ഈ നക്ഷത്രത്തിന് ദിശാനിര്‍ണയത്തിലും ജ്യോതിശാസ്ത്രത്തിലും മറ്റും വളരെ പ്രാധാന്യമുണ്ട്.
ഭാരതത്തില്‍ ഈ ഏഴ് നക്ഷത്രങ്ങളുടെ കൂട്ടം അറിയപ്പെടുന്നത് “സപ്തര്‍ഷികള്‍” എന്ന പേരിലാണ്. മരീചി (Alkaid), വസിഷ്ഠന്‍ (Mizar), അംഗിരസ്സ് (Alioth), അത്രി (Megrez), പുലസ്ത്യന്‍ (Phecda), പുലാഹന്‍ (Merak), കൃതന്‍ (Dhube). [നന്ദി, ബിരിയാണിക്കുട്ടി.]
പൊളാറിസ് ഉത്തരധ്രുവത്തിന്‍റെ ഒത്തമുകളിലല്ല എന്നതാണ് സത്യം. ഇപ്പോള്‍ പൊളാറിസ് ഭ്രമണ ചക്രത്തില്‍ നിന്നും 0.7 ഡിഗ്രി മാറിയാണ് നില്‍ക്കുന്നത് (0.7 ഡിഗ്രി എന്നത് പലപ്പോഴും തഴപ്പെടാന്‍ തക്കതായ അളവാണെങ്കിലും, ഇത് ഏകദേശം ചന്ദ്രന്‍റെ വ്യാസത്തിന്‍റെ ഒന്നര മടങ്ങ് വ്യത്യാസമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്). 2010 ആകുമ്പോള്‍ ഈ വ്യത്യാസം 0.5 ഡിഗ്രി ആയി കുറയും.
പൊളാറിസ് വളരെ അടുത്തു നിലകൊള്ളുന്ന മൂന്ന് നക്ഷത്രങ്ങളില്‍ ഒന്നാണ്. വേഗ, ത്യൂബന്‍ എന്നിവയാണ് ഈ മൂവര്‍ സംഘത്തിലെ മറ്റംഗങ്ങള്‍. ഭൂമിയുടെ ഭ്രമണ ചക്രത്തിന്‍റെ ദിശയില്‍ കാലക്രമേണയുണ്ടാവുന്ന നേരിയ വ്യതിയാനം നിമിത്തം (precession of the equinox), 26000 വര്‍ഷത്തിലൊരിക്കല്‍ നോര്‍ത് സ്റ്റാര്‍ മാറിക്കൊണ്ടിരിക്കും. വേഗ ആയിരുന്നു പൊളാറിസിനു മുമ്പ് നോര്‍ത് സ്റ്റാര്‍ പദവി അലങ്കരിച്ചിരുന്നത്. പല നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ പൊളാറിസ് ത്യൂബന് വഴിമാറും. കൂടുതല്‍ അറിയാന്‍, വിഷുവങ്ങളെക്കുറിച്ച് ഷിജു എഴുതിയ ഈ ലേഖനം കാണുക.
പൊളാറിസ് ഉപയോഗിച്ച് പ്രാദേശിക സമയം കണ്ടു പിടിക്കുന്ന വിധം
പൊളാറിസ് കേന്ദ്രമായി വരുന്ന ഇരുപത്തിനാലുമണിക്കൂര്‍ ക്ലോക്ക് സങ്കല്പിക്കുക. ഈ ക്ലോക്കില്‍ മണിക്കൂറുകള്‍ ഘടികാര ദിശയ്ക്ക് എതിരായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കുമല്ലോ. ബിഗ് ഡിപ്പറിന്‍റെ ചൂണ്ടു നക്ഷത്രങ്ങള്‍ മണിക്കൂര്‍ സൂചിയായും സങ്കല്പിക്കുക.
മാര്‍ച്ച് ആറിനു ശേഷമുള്ള ഒരു മാസം, മണിക്കൂര്‍ സൂചി എത്രയാണോ കാണിക്കുന്നത്, അത് തന്നെയാണ് പ്രാദേശിക സമയം. മറ്റു ദിവസങ്ങളില്‍, സമയം കണ്ടുപിടിക്കുന്നത് ഇപ്രകാരമാണ്:
പ്രാദേശിക സമയം = മാര്‍ച്ച് ആറിനു ശേഷം എത്രമാസങ്ങള്‍ കടന്നു പോയോ, ആ സംഖ്യയെ രണ്ടു കൊണ്ട് ഗുണിച്ചിട്ട്, മുന്‍ സൂചിപ്പിച്ച ക്ലോക്കിലെ സമയത്തില്‍ നിന്നും അത് കുറയ്ക്കുക.
പൊളാറിസ് ഉപയോഗിച്ച് മാസം കണ്ടു പിടിക്കാം
പ്രാദേശിക സമയം കണ്ടുപിടിക്കുന്നതിലും ഇതിലും എളുപ്പമാണ് പൊളാറിസ് ഉപയോഗിച്ച് മാസം കണ്ടുപിടിക്കാന്‍: അര്‍ധരാത്രിയില്‍ ബിഗ് ഡിപ്പറിന്‍റെയും നോര്‍ത് സ്റ്റാറിന്‍റെയും സ്ഥാനമനുസരിച്ച് ഏത് മാസമാണെന്ന് കണക്കാക്കാം. ചിത്രം നോക്കൂ.
പൊളാറിസ് ഉപയോഗിച്ച് ഇങ്ങനെ മാസവും സമയവും കണ്ടു പിടിക്കാന്‍ പരിശീലനം കൊണ്ട് സാധ്യമാകും. മാസം നിര്‍ണയിക്കുവാന്‍ സമയം അറിയണമെന്നതിനാലും സമയം അറിയാന്‍ മാസം അറിയേണ്ടതിനാലും, മാസവും സമയവുമറിയാത്ത സഞ്ചാരികള്‍ ഗതികിട്ടാതെ അലഞ്ഞു കാണണം.
പൊളാറിസ് ഉപയോഗിച്ച് അക്ഷാംശം കണക്കാക്കാം
പൊളാറിസ് ഉപയോഗിച്ച് ഒരു സ്ഥലത്തിന്‍റെ അക്ഷാംശം കണക്കാക്കുന്നതെങ്ങനെ എന്നു കൂടി പറഞ്ഞിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. നിങ്ങള്‍ നില്‍ക്കുന്നയിടത്തു നിന്നും പൊളാറിസും ചക്രവാളവും ചേര്‍ന്നൊരുക്കുന്ന കോണ്‍ (angle) ആണ് നിങ്ങള്‍ നില്‍ക്കുന്നിടത്തെ അക്ഷാംശം. സീയാറ്റിലില്‍ ഇത് ഏകദേശം 47 ഡിഗ്രിയും തിരുവനന്തപുരത്ത് ഏകദേശം 8 ഡിഗ്രിയുമാണ്. കേരളത്തില്‍ പൊളാറിസിനെ കാണണമെങ്കില്‍ മലമുകളിലോ കടല്‍ക്കരയിലോ പോകേണ്ടി വരുമെന്നര്‍ഥം.
നിങ്ങള്‍ക്കറിയാമോ?

- ദക്ഷിണാര്‍ധഗോളത്തില്‍ നിന്നും പൊളാറിസിനെ കാണാന്‍ കഴിയാത്തതിനാല്‍ സതേണ്‍ ക്രോസ് (ക്രക്സ്) എന്ന നാല്‍വര്‍സംഘ നക്ഷത്രക്കൂട്ടമാണ് ദിശാനിര്‍ണയത്തിന് ആശ്രയം.
- ബിഗ് ഡിപ്പറിന്‍റെ വാലറ്റു നിന്നും രണ്ടാമനായ മിസ്സാറിനെ സൂക്ഷിച്ചു നോക്കൂ. രണ്ട് നക്ഷത്രങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല കാഴ്ചയുണ്ടെന്നര്‍ഥം. (പണ്ടുകാലത്ത് സൈന്യത്തില്‍ ചേര്‍ക്കുന്നതിനുമുമ്പ് കണ്ണ് പരിശോധനയ്ക്ക് ഈ വിദ്യ ഉപയോഗിച്ചിരുന്നുവത്രേ!) മിസ്സാറിന്‍റെ (വസിഷ്ഠന്‍) അടുത്തു നില്‍ക്കുന്ന ഈ കുഞ്ഞു നക്ഷത്രത്തിനെ Alcor (അരുന്ധതി) എന്നാണ് വിളിക്കുക. പുരാണത്തിലും വസിഷ്ഠ മുനിയുടെ ഭാര്യയാണല്ലോ അരുന്ധതീ ദേവി. [നന്ദി, ഷിജു.]
- നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഏറ്റവും അകലെയുള്ള വസ്തു M31 എന്ന് വിളിക്കപ്പെടുന്ന ആന്‍ഡ്രോമെഡ ഗ്യാലക്സി ആണ്. ഇത് ഇരുപത് ലക്ഷം പ്രകാശവര്‍ഷം അകലെയാണ്. കേരളത്തില്‍ നിന്നും ആന്‍ഡ്രോമെഡ ഗ്യാലക്സിയെ കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് കരുതപ്പെടുന്നു.
18 Comments:
നല്ല ലളിതമായ വിവരണം. ജ്യോതിശാസ്ത്രം ഒരു ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നു. അത് പഠിച്ചിരുന്നോ എന്നു തന്നെ ഓര്‍മ്മയില്ല. പക്ഷേ വളരെ ലളിതമായി സന്തോഷ് വിവരിച്ചിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഇത്തരം വിവരണങ്ങള്‍ ലളിതമായി മാതൃഭാഷയില്‍ വിവരിച്ചാല്‍ വളരെ എളുപ്പം നമുക്ക് മനസ്സിലാകും. ഇത് ഇതേ രീതിയില്‍ ഇംഗ്ലീഷിലായിരുന്നെങ്കില്‍ കുറച്ചുകൂടി ബുദ്ധിമുട്ടേണ്ടി വന്നേനെ എന്നു തോന്നുന്നു.
അഭിനന്ദനങ്ങള്‍, സന്തോഷ്. എന്റെ തുണിയില്ലാക്കണ്ണുകൊണ്ട് മോണിട്ടറിലെ മിസ്സാറിനെ മിസ്സാവാതെ കണ്ടു. എന്നെ പട്ടാളത്തിലെടുക്കുമോ :)
വളരെ നന്നായിട്ടുണ്ട്..
ഇതും ഒരു ഗുരുകുലം തന്നെ...ഇനിയും ഇങ്ങനെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
(വീട്ടില്‍ പോയിട്ട് വേണം കാഴ്ച ഒന്നു ടെസ്റ്റ് ചെയ്യാന്‍.)
ഇത് അല്‍ഭുദമായിരിക്കുന്നു. ഞാന്‍ വിഷുവത്തെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടതേ ഉള്ളൂ. അപ്പോള്‍ ഇതാ അതുമായി ബന്ധമുള്ള വേറൊരു പോസ്റ്റ്. ആ ലേഖനത്തിലും ഞാന്‍ വിഷുവങ്ങ്ളുടെ പുരസ്സരണത്തെ (precession of the equinox) കുറിച്ച് സൂചിപ്പിച്ചിരുന്നു.
ഒരു ചെറിയ അപ് ഡേറ്റ് ഉണ്ട്.
ബിഗ് ഡിപ്പറിന്‍റെ വാലറ്റു നിന്നും ണ്ടാമനായ മിസ്സാറിനെ സൂക്ഷിച്ചു നോക്കൂ. രണ്ട് നക്ഷത്രങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല കാഴ്ചയുണ്ടെന്നര്‍ഥം. (പണ്ടുകാലത്ത് സൈന്യത്തില്‍ ചേര്‍ക്കുന്നതിനുമുമ്പ് കണ്ണ് പരിശോധനയ്ക്ക് ഈ വിദ്യ ഉപയോഗിച്ചിരുന്നുവത്രേ!)
മിസ്സാര്‍ എന്ന നക്ഷ്ത്രത്തെ നമ്മള്‍ വസിഷ്ഠ്ന്‍ എന്ന് വിളിക്കുന്നു. വസിഷ്ഠനോട് ചേര്‍ന്ന് കാന്തിമാനം 4 ഉള്ള വേറൊരു നക്ഷത്രം ഉണ്ട്. അതിന് Alcor എന്നാണ് പേര്. മലയാളത്തില്‍ അരുന്ധ്തി നക്ഷത്രം എന്ന് വിളിക്കുന്നു. ഈ നക്ഷത്രത്തേയാണ് കാഴ്ച ശക്തി പരിശോധിക്കാന്‍ ഉപയോഗിച്ചിരുന്നത്.
അറിയുന്നതില്‍ കൂടുതല്‍ അറിയാതെ പോകുന്നതു ആണല്ലൊ..
ലളിതമായ വിവരണം.
മടുക്കാത്ത വായന.
നല്ല വിഷയം.
ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ ഇനിയും....
പുതിയ അറിവ് പകര്‍ന്ന് തന്നതിന് നന്ദി.
അറിയാത്തവ ഇനിയുമെത്ര!
നന്ദി!
അറിവുകള്‍ ആകാശഅത്തെ തിളങുന്ന കുഞു കുഞു നക്ഷ്ത്രങഅളാണു. അവയെ ചൂണ്ടി കാണിച്ചു പരിചയപ്പെടുത്തിയതിനു നന്ദി.
ഞങ്ങളുടെ ആകാശത്തില്‍ സന്തോഷിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും പിന്നെയും....
നക്ഷത്രങ്ങള്‍ വഴികാട്ടുന്നു.....
മഹത്തുക്കളുടെ ജനനം ഉദ്ഘോഷിക്കുന്നു.
നക്ഷത്രങ്ങള്‍ കോര്‍ക്കുമ്പോള്‍ കണ്ടകശനി, അപഹാരങ്ങള്‍.
പെണ്ണുങ്ങളുടെ കണ്ണിലെ നക്ഷത്രത്തില്‍ളക്കത്തില്‍ നമ്മുടെ ഗ്രഹങ്ങളുടെ ഭ്രമണമാര്‍ഗം മാറുന്നു. ഇതാണ് ലേസര്‍ ഫൂഷന്‍.
നക്ഷത്ര രാജ്യത്തെ, നക്ഷത്രങ്ങളെ സാക്ഷി, വെള്ളിനക്ഷത്രമെ നിന്നെ നോക്കി, അങ്ങിനെ പോകുന്നു സിനിമയിലെ നക്ഷത്രങ്ങളുടെ പാട്ട്.
സൂപര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍, സ്റ്റാര്‍ സ്ക്രു ഡ്രൈവര്‍ അങ്ങിനെ പോകുന്നു നക്ഷത്രകഥ.
എനിക്കു വട്ടുണ്ടെന്നു മനസ്സിലായൊ ആവൊ?.
ബോധമുള്ള ഈ നിമിഷം പറയട്ടെ- വളരെ വിജ്ഞാനപ്രദമായ ആലേഖനം- ചിന്തിക്കാന്‍ ഒരുപാട് ശേഷിപ്പിക്കുന്നു
പെണ്ണുങ്ങളുടെ കണ്ണിലെ നക്ഷത്രത്തില്‍ളക്കത്തില്‍ നമ്മുടെ ഗ്രഹങ്ങളുടെ ഭ്രമണമാര്‍ഗം മാറുന്നു. ഇതാണ് ലേസര്‍ ഫൂഷന്‍.
ഹ ഹ.. ഗന്ധര്‍വരേ ശിഷ്യപ്പെട്ടിരിക്കുന്നു. അനുഗ്രഹിച്ചാലും!
നന്നായിരിക്കുന്നു. ഷിജുവിന്റെ ലേഖനം കൂടി വായിക്കട്ടെ ഇനി.
ഗന്ധര്‍വരേ, എവിടെ ജോണിന്റെ ഹാംഗ് ഓവര്‍ മാറിയില്ലേ? :-)
സന്തോഷേ..നന്നായിരിക്കുന്നു. വിഷയത്തെ കുറിച്ച് ഗ്രാഹ്യമില്ലാത്തതിനാല്‍ കൂടുതല്‍ കമെന്റുന്നില്ല. ഇത്തരം വിജ്ഞാനപ്രദമായ വിവരങ്ങള്‍ കൂടുതല്‍ എഴുതുക. വക്കാരിയുടെ കണ്ണും,ഗന്ധര്‍വരുടെ ലേസര്‍ ഫ്യൂഷനും കൊള്ളാം. ഷിജുവും സന്തോഷും കൂടെ ജ്യോതിശാസ്ത്രത്തെക്കുറിച്ചൊരു ബ്ലോഗ് തുടങ്ങിയാല്‍ നന്നായിരിക്കും.
എവിടെ ജോണ്‍ ഒരിടിമുഴക്കം വന്നെന്നോടു ചോദിച്ചു?
അവനെ ഞാന്‍ അറിയുന്നില്ല കണ്ണൂസെ അവനു കാവലാള്‍ ഈ ഞാനല്ല കണ്ണൂസെ.
ദില്‍ബാസുര-പരസ്പരം ശിഷ്യപെടേണ്ടത് കണ്ണുസിന്.
ഗന്ധര്‍വനെഴുതിയത് കണ്ണൂസ് പറഞ്ഞതു പോലെ ഒരു അനുരണനം മാത്രം. (മോഷണമല്ല)
വെറുമൊരു കോഴിയെ കട്ടതിനെന്നെ ഗന്ധര്‍വനെന്നു വിളിക്കല്ലെ...
സന്തോഷെ ഒരു ഓഫ് ടോപിയോക്ക കൃഷി നടത്തിയതിന് അയാം ബെരി ബെരി സ്റ്റോറി.
വളരെ നല്ല ലേഖനം.
കൂട്ടത്തില്‍ ഒന്നു കൂടി പറയട്ടെ.
Ursa Major നക്ഷത്ര സമൂഹത്തിന്റെ ഭാഗമായ ഈ ഗ്രേറ്റ് ഡിപ്പറിന്റെ മറ്റൊരു പേരാണ് “ദ ഗ്രേറ്റ് ബെയര്‍” (The great bear). ഈ നക്ഷത്ര സമൂഹം പുരാതന ഭാരതതില്‍ ശക്തി പ്രാപിച്ചിരുന്ന ജ്യോതിശാസ്ത്ര മണ്ഡലത്തില്‍ വളരെ പ്രസക്തിയുള്ളതായിരുന്നു. ഭാരതത്തില്‍ ഈ ഏഴ് നക്ഷത്രങ്ങളുടെ കൂട്ടം ഇന്നും അറിയപ്പെടുന്നത് “സപ്തര്‍ഷികള്‍” എന്ന പേരിലാണ്. ഷിജു പറഞ്ഞ പോലെ വസിഷ്ഠനും(Mizar), അരുന്ധതിയും(Alcor) ചേര്‍ന്ന ഇരട്ട നക്ഷത്രം ആണ് മിസാര്‍ ആയി വാലറ്റത്ത് നിന്ന് രണ്ടാമതായി കാണുന്നത്. പുരാണത്തിലും വസിഷ്ഠ മുനിയുടെ ഭാര്യയാണ് അരുന്ധതീ ദേവി. സപ്തര്‍ഷികളില്‍ മറ്റുള്ളവര്‍ മരീചി, അംഗിരസ്സ് , അത്രി,പുലസ്ത്യന്‍,പുലാഹന്‍,കൃതന്‍ എന്നിവരാണ്. ഇവരുടെ ആംഗലേയ നാമങ്ങള്‍ യഥാക്രമം Alkaid, Alioth, Megrez, Phecda, Merak, Dhube എന്നിങ്ങനെയാണ്.
നല്ല ലേഖനം, സന്തോഷ്!
സിയാറ്റലില്‍ ഇരുന്നെങ്ങനെ നക്ഷത്രം നിരീക്ഷിക്കുന്നു എന്നു് ആദ്യം സംശയിച്ചു. ആദ്യത്തെ പാരഗ്രാഫ് രണ്ടാമത്തെ വായനയിലാണു കണ്ണില്‍പ്പെട്ടതു്. (നല്ല വായന :-))
നാട്ടില്‍ നിന്നു അമേരിക്കയില്‍ വന്നപ്പോളുള്ള ആദ്യത്തെ അദ്ഭുതങ്ങളിലൊന്നു് ധ്രുവനക്ഷത്രത്തിനെ (polaris) വടക്കേ ചക്രവാളത്തിനു പകരം കുറേ ഉയരത്തില്‍ കാണുന്നതായിരുന്നു. ബോസ്റ്റണില്‍ വെച്ചു് ഞാനും എന്റെ സുഹൃത്തു് അശോക് ഷിരോളും (അവനു് എന്നെക്കാള്‍ വളരെക്കൂടുതല്‍ ഇതിനെപ്പറ്റി അറിയാമായിരുന്നു) കൂടി ബൈനോക്കുലര്‍ ഉപയോഗിച്ചു് അപ്പാര്‍ട്ട്മെന്റിന്റെ ടെന്നീസ് കോര്‍ട്ടില്‍ രാത്രി മലര്‍ന്നുകിടന്നു വാനനിരീക്ഷണം നടത്തിയതും അവിടുത്തെ സെക്യൂരിറ്റി ഗാര്‍ഡ് വന്നു താക്കീതു നല്‍കിയതും ഓര്‍മ്മ വരുന്നു.
കൊല്ലത്തില്‍ പത്തുമാസവും മൂടിക്കിടക്കുന്ന ആകാശമുള്ള പോര്‍ട്ട്‌ലാന്‍ഡില്‍ വന്നതില്‍പ്പിന്നെ വാനനിരീക്ഷണം നിന്നു. വീട്ടിലൊരു ടെലസ്കോപ്പൊക്കെ വാങ്ങിവെച്ചിട്ടുണ്ടു്. ആകാശം കാണണമെങ്കില്‍ വല്ല പാര്‍ക്കിലും പോകണം. അതും കൊല്ലത്തില്‍ രണ്ടു മാസം മാത്രം.
ഏതായാലും ഈ വീക്കെന്‍ഡില്‍ ആകാശം ഒന്നു നോക്കിയിട്ടു തന്നെ കാര്യം. ഒരുപാടു നന്ദി.
ഇനിയുമിത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു, സന്തോഷിന്റെയും ഷിജുവിന്റെയും കയ്യില്‍ നിന്നു്.
(സിയാറ്റിലില്‍ വന്നാല്‍ ഈ ജയേഷിനെ പരിചയപ്പെടാന്‍ പറ്റുമോ?)
വായിച്ച എല്ലാര്‍ക്കും നന്ദി, സുഹൃത്തുക്കളേ!
വക്കാരീ: മിസ്സാറിനെ മിസ്സാവാന്‍ ബുദ്ധിമുട്ടാണ്. ആല്‍കോറിനെയാണ് സാധാരണ മിസ്സാവുക. അത് നോക്കിയിട്ട് വാ, എന്നിട്ടാവാം പട്ടാളത്തില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
അരവിന്ദ്: അയ്യോ, അത്രയ്ക്കും വേണോ! പുല്‍ക്കൊടിയെവിടെ, നക്ഷത്രമെവിടെ!
ഷിജു: വളരെ നന്ദി. താങ്കള്‍ പറഞ്ഞത് ലേഖനത്തിലേയ്ക്ക് ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ വിഷുവത്തിനെക്കുറിച്ചുള്ള ലേഖനം കാണുന്നില്ലല്ലോ. അതിലേയ്ക്കുള്ള ലിങ്ക് കൂടി കൊടുക്കണമെന്നുണ്ട്.
മുല്ലപ്പൂ: താങ്ക്യൂ.
ദില്‍ബൂ: നന്ദി.
മുസാഫിര്‍: സന്തോഷം!
ഗന്ധര്‍വാ: നക്ഷത്രങ്ങളുടെ രാജകുമാരന്‍ കൂടിയാവുന്നല്ലോ താങ്കള്‍...
കണ്ണൂസ്: നന്ദി.
ബിക്കുട്ടി: റൊമ്പ താങ്ക്സ്. ലേഖനത്തിലേയ്ക്ക് ചിലതെല്ലാം കടം കൊള്ളുന്നു.
ഉമേഷ്: സുഹൃത്തുക്കളില്‍ വാനനിരീക്ഷണക്കമ്പമുണ്ടാക്കാന്‍ ജയേഷ് ശ്രമിക്കാറുണ്ട്. അതിന്‍റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഈ ലേഖനം. ഇവിടേയ്ക്ക് വരുമ്പോള്‍ ജയേഷിനെ പരിചയപ്പെടുത്താമല്ലോ!
സസ്നേഹം,
സന്തോഷ്
സന്തോഷേട്ടാ,
ഈ പോസ്റ്റ് കണ്ട്പ്പോള്‍ വളരെ സന്തോഷം തോന്നി. ഞാന്‍ ഇട്ട പോസ്റ്റുലെ വിഷയവുമായി അതിനു സാമ്യം ഉണ്ടെന്ന് കണ്ടപ്പോള്‍ ആശ്ചര്യവും.
ഞാന്‍ ഇട്ട പോസ്റ്റ് അവിടെ തന്നെയുണ്ട്. ലിങ്ക് ഇതാ ഒന്നു കൂടി കൊടുക്കുന്നു.
http://jyothisasthram.blogspot.com/2006/08/blog-post.html
"ഒരു ക്വിന്റല്‍ പഞ്ഞി" എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്ന പോലെത്തെ ഒരനുഭവം. വലിയ കനമുള്ള വിഷയമെങ്കിലും സന്തോഷത് പഞ്ഞി പോലെ കനം കുറച്ചവതരിപ്പിച്ചിരിക്കുന്നു.
വളരെ നല്ല ലേഖനം! കണ്ണൊന്നു ടെസ്റ്റുചെയ്യാനായിട്ടു ആകാശത്തിലേക്കു നോക്കിയപ്പോള്‍ ആരോ ടോര്‍ച്ചടിച്ചു അവിടെനിന്ന്. (ഇവിടെ നല്ല ഇടിയും മഴയും, കൂട്ടത്തില്‍ ശക്തമായ കാറ്റും. )
:)
ഇത്രയും അറിഞ്ഞപ്പോളാണ്, ഇനിയുമെത്രയോ അറിയാനുണ്ടെന്നു മനസ്സിലായത്. ഒന്നു നടുങ്ങി ഞാന്‍.
ഒന്നല്ല, പലതവണ. നടുക്കം വിട്ടുമാറുന്നില്ല.
ഉമേഷ്ജിയുടെയും ഷിജുവിന്റെയും ബ്ലോഗുകള്‍ വായിക്കുമ്പോള്‍ നീ പത്താം ക്ലാസു കഴിഞ്ഞിട്ടു തന്നെയാണോടാ കോളജില്‍ ചേര്‍ന്നതെന്നു മനസു ചോദിക്കുമായിരുന്നു. ദാ സന്തോഷിന്റെ ഈ ലേഖനം കൂടെ കണ്ടപ്പോള്‍ സംശയം ഇരട്ടിച്ചു. ഒന്നുറപ്പിക്കാമെന്നു വച്ചാല്‍ കയ്യില്‍ എസ് എസ് എല്‍ സി ബുക്കുവേണമല്ലോ. എന്നേക്കാളും മുന്‍പേ അതിനെ കാണാതായി!
വയോജന വിദ്യാഭ്യാസം ഇവിടെ നിന്നൊക്കെത്തന്നെയാകട്ടെ.
Post a Comment
<< Home