ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, July 23, 2007

ആദിയും അന്തവും

തങ്ങളുടെ മൂന്നു മക്കളില്‍ രണ്ടാമന്, യു എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരിട്ട്, സ്കൂള്‍/കോളജ് രജിസ്റ്ററുകളില്‍ അവസാനമാക്കിയതിന്‍റെ പശ്ചാത്താപത്താലാവണം, മൂന്നാമന് ഏ-യില്‍ തുടങ്ങുന്ന പേരിടാന്‍ എന്‍റെ മാതാപിതാക്കള്‍ (മാതാവ് എന്ന് വായിക്കുക) തീരുമാനിച്ചത്. U-വില്‍ തുടങ്ങുന്നതു കൊണ്ടു് എല്ലാ ക്ലാസ്സിലും അവസാനമാകും. അതു നിന്റെ ഭാവിയെ ബാധിക്കും എന്നൊക്കെ വിചാരിച്ച് സ്വന്തം മക്കള്‍ക്ക് നല്ലനല്ല പേരു കണ്ടെത്തുന്നവരുടേയും, ഇത്രയും കഷ്ടപ്പെട്ടു കണ്ടെത്തുന്ന പേരിനെ ജീവിതകാലം വെറുക്കുന്നവരുടേയും കദന കഥ ബ്ലോഗുലോകത്തിന് പുതിയതല്ല.

ഒപ്പം പഠിച്ച അബ്ദുളും (Abdul) സുല്‍ഫിക്കറും (Zulfiqar) ആണ് എനിക്ക് നേരിട്ട് പരിചയമുള്ളവരില്‍ തങ്ങളുടെ പേരു ഇംഗ്ലീഷിലെഴുതിയാല്‍ ഒന്നാമതും അവസാനവും വരിക. ആഭയ്ക്കും (Abha) സുബിനും (Zubin) രണ്ടാം സ്ഥാനം കിട്ടി. അമ്പതിനായിരത്തിലധികമുള്ള കമ്പനി ഡയറക്റ്ററിയില്‍ തപ്പിയപ്പോള്‍ ഒന്നാം സ്ഥാനം: Aable, അവസാന സ്ഥാനം: Zyron.

മലയാളത്തിലെ പരിചിത നാമങ്ങളില്‍ ആദ്യവും അവസാനവും ആരെന്നറിയുമോ? അഖിലയും റോഹനുമാണോ?

Labels:

14 അഭിപ്രായങ്ങള്‍:

 1. Blogger സിബു::cibu എഴുതിയത്:

  പണ്ടത്തെ പേര് മതിയെങ്കില്‍ - അക്കന്‍
  അല്ല, പുത്തന്‍ പേര് വേണമെങ്കില്‍ - അക്ഷയ്, അക്ഷര

  Tue Jul 24, 10:02:00 AM 2007  
 2. Blogger സിബു::cibu എഴുതിയത്:

  ഓ.. അവസാനത്തെ പേരുകളുണ്ടല്ലോ.. റൌലത്തൂം റ്റോണിയും പറ്റുമോ

  Tue Jul 24, 10:05:00 AM 2007  
 3. Blogger സന്തോഷ് എഴുതിയത്:

  അക്കന്‍ പറ്റില്ല:) റൌലത്ത് എന്ന പേര് കേട്ടിട്ടില്ല. എന്നാലും മലയാളി പേരുപോലുണ്ട്...

  Tue Jul 24, 11:40:00 AM 2007  
 4. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  അകലേഷ്
  റപ്പായി

  Tue Jul 24, 03:12:00 PM 2007  
 5. Blogger സു | Su എഴുതിയത്:

  ലാസ്റ്റ് ബസ് എപ്പോഴാണെന്നു ചോദിച്ചപ്പോ, കൂടെക്കൂടെയുണ്ട് എന്നു പറഞ്ഞതുപോലെ പേരു കുറേ ഉണ്ട്.

  1)അകങ്കാലന്‍
  2)അകചന്‍
  3)അകര്‍ഷിത
  4)അകല്യ
  5)അകിതവന്‍
  5)അകുതശ്ചലന്‍

  പേടിപ്പിച്ചില്ലെങ്കിലും ഞാന്‍ പോയ്ക്കോളാം. ;)

  Tue Jul 24, 09:57:00 PM 2007  
 6. Blogger സിദ്ധാര്‍ത്ഥന്‍ എഴുതിയത്:

  അബ്ബാസ് ആണു് ആദ്യന്‍
  സുല്‍ഫിക്കര്‍ എന്നെഴുതാന്‍ z തന്നെ വേണമെന്നു ശഠിച്ച അറബിമാഷിന്റെ മോന്‍ അന്ത്യന്‍

  Wed Jul 25, 01:36:00 AM 2007  
 7. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  പാലക്കാടന്‍ പട്ടേഴ്‌സ് പ്രകാരം:

  റംഭ - അന്ത്യന്‍

  Wed Jul 25, 02:12:00 AM 2007  
 8. Blogger ശ്രീ എഴുതിയത്:

  ഞാനിവിടെ വന്നിട്ടുമില്ല; ഇതു വായിച്ചിട്ടുമില്ല... പിന്നെങ്ങനാ പേരു നിര്‍ദ്ദേശ്ശിക്കുക?
  (എനിക്കറിയാഞ്ഞിട്ടാണേ...)

  Wed Jul 25, 03:03:00 AM 2007  
 9. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  ശിത്തുവര്‍ത്താ, മലലാള അച്ചരമലയിലെ ആദിത്യനും അന്തിക്കടപ്പുറവുമല്ലേ സന്തോഷ് ഉദ്ദേശിച്ചത്?

  Wed Jul 25, 04:47:00 AM 2007  
 10. Blogger തഥാഗതന്‍ എഴുതിയത്:

  ഞാന്‍ കണ്ടതില്‍ ആബേല്‍(Aabel), ആബു (Aabu),ആബീദ(Aabeeda)എന്നിവരാണ് പ്രഥമര്‍ സൈറസ് അവസാനിയും (Zyrus)

  Wed Jul 25, 07:02:00 AM 2007  
 11. Blogger സിദ്ധാര്‍ത്ഥന്‍ എഴുതിയത്:

  അതു ഞാന്‍ നോട്ടിഫൈ ചെയ്തില്ല വക്കാരിയേ. അബ്ദുല്‍ നെ ക്കാളും മുന്‍പു് അബ്ബാസ് വരുമെന്നു് പറയാനും ലവനോടുള്ള അസൂയകൊണ്ടതു് പറയാതിരിക്കാനും ഉള്ള ടെംറ്റേഷനില്‍ ലതു മറന്നതാവും.
  ന്നാല്‍ ആദ്യ പേരു്
  അകവൂര്‍ ചാത്തന്‍
  അവസാനര്‍
  റിമി ടോമി, റിപ്പര്‍, റിയാസ്,

  Wed Jul 25, 10:54:00 PM 2007  
 12. Blogger ഉമേഷ്::Umesh എഴുതിയത്:

  യൂണിക്കോഡ് കൊലേഷന്‍ അനുസരിച്ചു് റ ലയ്ക്കു മുമ്പില്‍ ആണെന്നു് സിബുവെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു:) റ്റയും അവിടൊക്കെത്തന്നെ.

  അകത്തിയന്‍ (അഗസ്ത്യന്‍ എന്നതിന്റെ മലയാളരൂപം)
  അകനിഷ്ഠന്‍ (അനുജന്‍ എന്നര്‍ത്ഥം)
  ...
  ...
  ഹ്ലാദിനി
  ഴാങ് വാല്‍ ഴാങ്

  Wed Aug 01, 04:38:00 PM 2007  
 13. Blogger കുറുമാന്‍ എഴുതിയത്:

  ഞാന്‍ ഇവിടെ വന്നേ ഇല്ല....ഇതൊരു ജാതി പസിലായി പോയി സന്തോഷ് ഭായ് :)

  തപ്പി വന്ന വാക്കില്‍ മിക്കതും സു കൊണ്ട് പോയി:)

  Thu Aug 02, 12:49:00 PM 2007  
 14. Blogger Abhilash | അഭിലാഷ് എഴുതിയത്:

  ഞാന്‍‌ (abhilash) എന്നും ക്ലാസില്‍‌ ഒന്നാമതായിരുന്നു വന്നിരുന്നതു. അത് എന്റെ ഭാഗ്യത്തിന്. പക്ഷെ ചില പേരുകള്‍ aabith, abbas ഒക്കെ മറ്റ് ക്ലാസുകളില്‍‌ ഒന്നാം സ്ഥാനം നേടിയപ്പോള്‍, zyed, zulphikkar തുടങ്ങിയവര്‍ എന്നും അറ്റന്റന്‍സ് റജിസ്റ്റ്റിന്റെ അഗധഗര്‍ത്തങ്ങളില്‍‌ ആഴ്ന്ന് പോയിരുന്നു. :-)

  Mon Aug 06, 09:48:00 PM 2007  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home