നൂറ്!
നൂറു ‘കാലറി’യുഷസ്സിലും, പകലു നൂറൊഴിഞ്ഞ1 കറി, ചോറുമായ്
നൂറു കാര്യമഥ ചായയൊപ്പ; മില നൂറു2കൂട്ടി ശമ സന്ധ്യയിൽ
നൂറു3 മാറിയതു പൂരിയാകുവരെ നൂറുമില്ലി മധുമോന്തണം
നൂറുതൻ ഗുണമറിഞ്ഞ മാനുഷനു നൂറുവട്ടമഭിവന്ദനം!
1. സ്റ്റാർച്ചില്ലാത്ത
2. ചുണ്ണാമ്പ്
3. മാവ്
[ചിന്ത്യത്തിലെ നൂറാമത്തെ പോസ്റ്റ്. വൃത്തം: കുസുമമഞ്ജരി]
Labels: കുസുമമഞ്ജരി, വൈയക്തികം, ശ്ലോകം
11 Comments:
ഒരു നൂറിന് ഇരു നൂറാശംസകള്‍.
പണ്ട് ബാലരമയില്‍ ഓ മറ്റ് ഓ വായിച്ചത് (പഴമയിലേക്ക് ഊളിയിട്ടിറങ്ങലാണ് ഇപ്പോഴത്തെ പരിപാടി-കേട്ടിട്ടുള്ളവര്‍ കണ്ണ് പൊത്തുക. വായിച്ചിട്ടുള്ളവര്‍ വാ പൊത്തുക-ചീത്ത പറഞ്ഞാല്‍ ശുട്ടിടുവേന്‍; ഞാന്‍ ചെവി പൊത്തും).
അയല്‍വാസികള്‍, ഭയങ്കര വാശിക്കാര്‍. അപ്പുറത്തവന്‍ സൈക്കിള്‍ വാങ്ങിച്ചാല്‍ ഇപ്പുറത്തവന്‍ സ്കൂട്ടര്‍ വാങ്ങിക്കും. ഇപ്പുറത്തവന്‍ പോക്കറ്റ് റേഡിയോ വാങ്ങിച്ചാല്‍ അപ്പുറത്തവന്‍ രണ്ട് ബാന്റ് റേഡിയോ വാങ്ങിക്കും...
അങ്ങിനെയങ്ങിനെയങ്ങിനെയെങ്ങിനെയോ... അപ്പുറത്തവന് ആദ്യത്തെ കണ്മണി ആണായി പിറന്നു, അച്ഛനെപ്പോലെതന്നെയിരുന്നു. അപ്പുറത്തവന്‍ മോന് പേരിട്ടു - അറുമുഖന്‍.
കൃത്യം പത്താം മാസം ഇപ്പുറത്തവനും ആദ്യത്തെ കണ്മണി ആണായി പിറന്നു. അച്ഛനെപ്പോലെതന്നെയിരുന്നു, കിടന്നു, കരഞ്ഞു. ഇപ്പുറത്തവനും ഇട്ടു പേര്, മോന് -
നൂറുമുഹമ്മദ്.
(
നൂറാം പോസ്റ്റിന് നൂറായിരമാശംസകള്‍.
അഭിനന്ദനങ്ങള്‍! ആശംസകള്‍!
അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിലെ നൂറൊരു നൂറ് തന്നെ. :)
നൂറു നൂറാശംസകള്‍. :)
vetilayil nooru thechu chavachcha feeling...........great santhos
നൂറു പോസ്റ്റിന്റെ സുഖം. നന്നായി. ആശംസകള്‍.
സെഞ്ച്വറി തികച്ച സന്തോഷിന് ആശംസകള്‍!!
നല്ല ശ്ലോകം സന്തോഷ്,
പക്ഷെ ബാക്കിയുള്ളവരുടെ കമന്റ് വായിച്ചിട്ട് ഒരു കണ്‍ഫ്യൂഷന്‍.ഇത് നൂറാമതത്തെ പോസറ്റാണെന്ന് എവിടെയാണ് പറയുന്നതെന്ന്.
വക്കാരി പറഞ്ഞ നൂറും കൂടി ചേര്‍ത്ത് ഒരു service pack ഇറക്ക് സന്തോഷ്!
നൂറുവട്ടം അഭിവന്ദനം നല്‍കിയ ആള്‍ക്ക് നൂറു വട്ടം അഭിനന്ദനം. :)
Post a Comment
<< Home