ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, October 23, 2007

അഞ്ജലി

അഞ്ജലി എന്നു പേരുള്ള ഒരകന്ന ബന്ധു എനിക്കുണ്ട്.

അവളെ എനിക്കത്ര മതിപ്പുണ്ടായിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല. അവള്‍ എന്നേക്കാള്‍ മിടുക്കിയായിരുന്നു. പഠിക്കാനും സംസാരിക്കാനും ആളുകളോട് ഇടപഴകാനും വരയ്ക്കാനും നൃത്തം ചെയ്യാനും അവള്‍ക്കുള്ള നൈപുണ്യം എനിക്ക് അന്നുമില്ല, ഇന്നുമില്ല. അസൂയ കാരണം ആരംഭിച്ച മതിപ്പില്ലായ്മ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഇന്നേ വരെ അവസരവുമുണ്ടായിട്ടില്ല.

അഞ്ജലി എന്ന ആ മിടുക്കിയെ ഞാന്‍ വീണ്ടുമോര്‍ക്കുന്നു. അതിനു കാരണമായതോ ഏതോ ഒരു അഞ്ജലി മൈക്രോസോഫ്റ്റിലേയ്ക്ക് എഴുതിയ കത്താണ്. ഇതാണ് അഞ്ജലിയുടെ പരാതി: മൈക്രോസോഫ്റ്റ് വേഡ്, ഹോട്മെയ്‍ല്‍ തുടങ്ങിയവ ഉപയോഗിക്കുന്ന സ്പെല്‍ ചെക്കറില്‍ അവളുടെ പേരിന്‍റെ സജഷന്‍ ആയി ഒരു വാക്ക് വരുന്നത് മാറ്റുക. ന്യായമായ ആവശ്യം. പരിഗണിക്കപ്പെടുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം.(കെവിന്‍റെ അഞ്ജലി ഓള്‍ഡ് ലിപിയോട് എനിക്ക് മതിപ്പാണ്.)

Labels: ,

6 അഭിപ്രായങ്ങള്‍:

 1. Blogger Inji Pennu എഴുതിയത്:

  ഹഹ! ആരാണ് കോഡെഴുതിയേ എന്ന് മനസ്സിലായി. ഭഗവാനേ ഇങ്ങിനത്തെ ആങ്ങളമാരില്ലാഞ്ഞത് നന്നായി :)

  Tue Oct 23, 08:36:00 PM 2007  
 2. Blogger മുരളി മേനോന്‍ (Murali Menon) എഴുതിയത്:

  അഞ്ജലിയെക്കുറിച്ച് മൂന്നാമതൊരാളാട് സംസാരിക്കുന്നതായതുകൊണ്ട് “അസൂയ കാരണം ആരംഭിച്ച മതിപ്പില്ലായ്മ ഇല്ലാതാക്കാന്‍ നമുക്കിരുവര്‍ക്കും ഇന്നേ വരെ അവസരവുമുണ്ടായിട്ടില്ല.“

  ഇതില്‍ നമുക്കിരുവര്‍ക്കും എന്നുള്ളത് “ഞങ്ങള്‍ക്കിരുവര്‍ക്കും” എന്നാവണമായിരുന്നു.

  അവതരണം കൊള്ളാം.

  Wed Oct 24, 04:04:00 AM 2007  
 3. Blogger സു | Su എഴുതിയത്:

  മതിപ്പില്ലാത്ത അഞ്ജലിയെ മനസ്സിലോര്‍ത്തിരുന്ന് എഴുതിയുണ്ടാക്കിയതാണല്ലേ? പാവങ്ങള്‍, ബാക്കിയുള്ള അഞ്ജലിമാര്‍.

  Wed Oct 24, 04:09:00 AM 2007  
 4. Blogger എന്റെ ഉപാസന എഴുതിയത്:

  അജ്ഞലിയുടെ ആവശ്യം ന്യായം സ്വകര്യതലിലേക്കുള്ള കടന്നു കയറ്റമല്ലേ ഇത് സാര്‍
  :)
  ഉപാസന

  Wed Oct 24, 06:19:00 AM 2007  
 5. Blogger സന്തോഷ് എഴുതിയത്:

  ഇഞ്ചി: കോഡെഴുതിയതു ഞാനല്ല:) ഞാനിങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ, ഉണ്ടോ?

  മുരളി: ശരിയാണ്. തിരുത്തിയിട്ടുണ്ട്.

  സു: :)

  ഉപാസന: ദാറ്റ് വാസ് എ ഗുഡ് വണ്‍! (ഞാന്‍ ഉദ്ദേശിച്ച തമാശ തന്നെ ആണെങ്കില്‍)

  Wed Oct 24, 09:03:00 AM 2007  
 6. Blogger Siju | സിജു എഴുതിയത്:

  എന്റെ പേരുകൊടുത്താല്‍ മൈക്രോസോഫ്റ്റുകാര്‍ അസുഖമാക്കിക്കളയും :-)

  Wed Oct 24, 09:36:00 AM 2007  

Post a Comment

<< Home