ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, November 17, 2007

ഉദരനിമിത്തം

‘ഹലോ രമേശേ, സുഖമാണോ?’
‘ആണല്ലോ. എന്താ വിശേഷം? ശനിയാഴ്ച രാവിലെ എഴുന്നേറ്റോ?’
‘അല്ലാ, ഇന്ന് വൃശ്ചികം ഒന്നല്ലേ? അവിടെ അമ്പലത്തില്‍ രാവിലെ പൂജയൊക്കെ ഉണ്ടെന്ന് കേട്ടു.’
’ങാ, ങാ... ശരിയാണ്. വരുന്നുണ്ടോ? താല്പര്യമുണ്ടാവില്ലെന്ന് കരുതിയാണ് ഞാന്‍ അറിയിക്കാതിരുന്നത്.’
‘വരണമെന്നുണ്ട്. സമയം അറിയാന്‍ വേണ്ടിയാണ് വിളിച്ചത്.’
‘പതിനൊന്നു മണിക്കാണ് പൂജ.’
‘താങ്ക്സ്.’

(ഈ തലയ്ക്കല്‍ നിശ്ശബ്ദത; അങ്ങേത്തലയ്ക്കല്‍ മുറുമുറുപ്പ്.)

‘എന്നാല്‍ ഞാന്‍...?’
‘അല്ല, ഏതായാലും ഇതു വരെ വരുന്നതല്ലേ, ഉച്ചയ്ക്ക് ഇവിടുന്ന് ഊണു കഴിക്കാം!’
‘അതൊക്കെ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ലേ?’
‘ഏയ്, ഒരു പ്രശ്നവുമില്ല. ഒരാള്‍ക്കുകൂടി ഉണ്ടാക്കാനാണോ ഇത്ര പാട്?’
‘എന്നാല്‍ അങ്ങനെയാവട്ടെ. ഉച്ചയ്ക്കു കാണാം... അല്ല, പതിനൊന്നു മണിക്കു കാണാം.’

Labels:

8 അഭിപ്രായങ്ങള്‍:

 1. Blogger Umesh::ഉമേഷ് എഴുതിയത്:

  എന്തേ “വൈയക്തികം” എന്നു ലേബലിട്ടില്ല? :)

  Sat Nov 17, 10:02:00 AM 2007  
 2. Blogger RR എഴുതിയത്:

  :)

  Sat Nov 17, 10:05:00 AM 2007  
 3. Blogger നിഷ്ക്കളങ്കന്‍ എഴുതിയത്:

  :)

  Sat Nov 17, 02:21:00 PM 2007  
 4. Blogger സു | Su എഴുതിയത്:

  അപ്പോ, സന്തോഷിന്റെ ഫോണ്‍ വന്നാല്‍ പേടിക്കണം. ;)

  Sat Nov 17, 08:11:00 PM 2007  
 5. Blogger അങ്കിള്‍ എഴുതിയത്:

  :)

  Sun Nov 18, 01:04:00 AM 2007  
 6. Blogger ധ്വനി എഴുതിയത്:

  :)ഫോണ്‍ വന്നാല്‍ പേടിക്കണം!

  Tue Nov 20, 09:32:00 PM 2007  
 7. Blogger ഹരിശ്രീ എഴുതിയത്:

  :)

  Wed Nov 21, 12:06:00 AM 2007  
 8. Blogger ആഷ | Asha എഴുതിയത്:

  ഭാര്യ നാട്ടിലാവുമ്പോഴുള്ള സ്പെഷ്യല്‍ കോള്‍സ് ആണോ?
  ഹ ഹ
  പാവം മറ്റേ വീട്ടുകാര്‍
  ഐഡിയ കൊള്ളാല്ലോ ;)

  Thu Nov 29, 11:24:00 PM 2007  

Post a Comment

<< Home