ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, May 16, 2006

ഫൊക്കാന

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത് അമേരിക്ക (FOKANA) യെക്കുറിച്ച് അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് പുറത്ത് ജീവിക്കുന്ന മലയാളികള്‍ അധികം കേട്ടിരിക്കാനിടയില്ല. ഫൊക്കാന നിലവില്‍ വരാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അവരുടെ വെബ്സൈറ്റ് പറയുന്നത് കാണുക:
The first recorded arrival of an Indian visitor to America (Salem, Massachusetts) was on December 29, 1790. Ever since, people from India have settled in United States. The immigration Act of 1960 gave an impetus to this. According to the latest census, there are 13 million Indian Americans in the U.S of which around 300,000 are Keralites. Several of these sons and daughters of Kerala have been recognized in American public life for their outstanding professional excellence. It was during the seventies that Malayali organizations started sprouting up all over the U.S. and Canada. As a manifestation of the nostalgic but creative Malayali mind, these organizations very soon became the golden chariots for the unique values of Kerala culture and heritage. Before long the need for the formulation of an umbrella organization bringing all the Kerala cultural organizations found an expression.

തെന്നിയും തെറിച്ചുമുണ്ടായ കേരള അസ്സോസിയേഷനുകളെ ഒരു കുടക്കീഴിലാക്കാന്‍ വേണ്ടിയുണ്ടായ FOKANA രണ്ട് വര്‍ഷത്തിലൊരിക്കല്‍, രണ്ടുമൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘കണ്‍‍വെന്‍ഷന്‍’ നടത്തി പുതിയ ഭാരവാഹികളെ വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ നിശ്ചയിക്കാറുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു കണ്‍‍വെന്‍ഷനില്‍ പങ്കെടുത്ത അനുഭവക്കുറിപ്പുകള്‍ ഞാന്‍ ഇവിടെ കുറിച്ച് വച്ചിട്ടുണ്ട്. (ഇത് വായിച്ച പഴയതും പുതിയതുമായ ചില FOKANA ഭാരവാഹികള്‍ അവരവരുടെ മാന്യതയ്ക്കനുസരിച്ച് പ്രതികരിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.)

ഇതൊക്കെ ഇപ്പോ തെകിട്ടി വരാന്‍ എന്തു ന്യായം എന്നല്ലേ?

കേരളാ എക്സ്പ്രസ് എന്ന പേരില്‍ ആഴ്ച തോറും പ്രസിദ്ധീകരിക്കുന്ന മലയാളം വാര്‍ത്താമാധ്യമത്തില്‍ ഈയാഴ്ച കണ്ട കുറിപ്പാണ് എന്‍റെ ഓര്‍മകളെ തൊട്ടുണര്‍ത്തിയത്:
ഫൊക്കാനാ കണ്‍‍വന്‍ഷനില്‍ ഏറ്റവും ആകര്‍ഷകമായ ഇനമായ ഫൊക്കാനാ സുന്ദരി മത്സരത്തിന്‍റെ രജിസ്ട്രേഷന്‍ ഫോം ലഭിക്കേണ്ട അവസാന ദിവസം മെയ് മുപ്പതാം തീയതിയാണെന്ന് ബ്യൂട്ടി പേജന്‍റിന്‍റെ ചെയര്‍പേഴ്സണ്‍ ക്ലാരാ ജോബ് അറിയിച്ചു. 16 വയസ്സിനും 23 വയസ്സിനുമിടയിലുള്ള മലയാളിയായ അവിവാഹിതയും സിംഗിളുമായ യുവതികള്‍ക്കായാണ് ഈ മത്സരം നടത്തുന്നത്.

ചുമ്മാതല്ല, 1970-കളില്‍ സീയാറ്റിലില്‍ എത്തിയ ഒരു മാന്യവ്യക്തി FOKANA-യെപ്പറ്റി ഇങ്ങനെ പറഞ്ഞത്: “എടാ പിള്ളാരേ, FOKANA എന്നാല്‍ ചെറുപ്പക്കാര്‍ക്ക് ****-നും, വയസ്സന്മാര്‍ക്ക് പൊക്കാനും, ഇതിനു രണ്ടിനും പറ്റാത്തവര്‍ക്ക് നക്കാനും (അച്ചാറാണേ!) പറ്റിയ വേദി. അത്രേയുള്ളൂ.”

ആറുവര്‍ഷം കൊണ്ട് ഇതൊക്കെ മാറുമോ? ആവോ, ആര്‍ക്കറിയാം? ഏതായാലും അവര്‍ക്ക് ആ സൈറ്റ് ഒന്നു അപ്ഡേറ്റ് ചെയ്യാന്‍ നേരം കിട്ടിയിട്ടില്ല, അത് തീര്‍ച്ച.
This historic meeting was chaired by the then Indian Ambassador to United States and the present Vice President of India, His Excellency K.R Narayanan.

എന്നെത്തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂല്ല.

Labels:

7 Comments:

  1. Anonymous Anonymous Wrote:

    സന്തോഷും അമേരിക്കയിലല്ലേ, സൂക്ഷിച്ചോ. ഫക്കാനക്കാര്‍ക്ക് നല്ല അമേരിക്കന്‍ ബന്ധുബലം ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഇങ്ങനെയൊക്കെ പോസ്റ്റിയാല്‍ അവര്‍ വല്ല കടുംകയ്യും......

    May 16, 2006 10:19 PM  
  2. Anonymous Anonymous Wrote:

    :)
    സന്തോഷിന്റെ കാര്യം ‘ഫോക്കാനോ’ എന്നാണോ

    May 17, 2006 1:46 AM  
  3. Blogger evuraan Wrote:

    സന്തോഷിന് ഇത്രേം പ്രായമുണ്ടെന്ന്‍ അറിയില്ലായിരുന്നു.

    ആ സൈറ്റിലെ ചിത്രങ്ങള്‍ കണ്ടപ്പോഴല്ലേ ആളിങ്ങനെയാണെന്ന് മനസ്സിലായത്...!!

    പറഞ്ഞത്, സന്തോഷിനെ കുറിച്ച് എനിക്കുണ്ടായിരുന്ന മെന്റല്‍ പിക്ചറും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരത്തില്‍ ആശ്ചര്യപ്പെട്ടതിനാലാണേ..

    ആശംസകള്‍.

    May 17, 2006 9:26 AM  
  4. Blogger പാപ്പാന്‍‌/mahout Wrote:

    സന്തോഷേ, ഓരോ ഫൊക്കാന സമ്മേളനം കഴിയുമ്പോഴും ഇവിടെ കിട്ടുന്ന “മലയാളം പത്ര”ത്തിന്റെ താളുകളില്‍ ഭാരവാഹികളും, പങ്കെടുത്ത എതിര്‍കക്ഷിക്കാരും തമ്മിലുള്ള ചാണകം വാരിയേറ് മത്സരമുണ്ട്. ഇതൊക്കെയല്ലേ നമ്മള്‍ അമേരിക്കന്‍ മലയാളികള്‍ക്കൊരു നേരമ്പോക്കു് :)

    (സന്തോഷിന്റെ ഫൊക്കാനാനുഭവങ്ങള്‍ രസിച്ചു)

    May 17, 2006 9:38 AM  
  5. Blogger Santhosh Wrote:

    ബെന്നീ: അതെ, തലയില്‍ മുണ്ടുമിട്ട് നടക്കാന്‍ സമയമായി.

    അനോനീ: ഫോക്കാ, ഫോക്കാ!

    ഏവൂരാന്‍: എന്നെ വയസ്സനാക്കിയല്ലേ?

    പാപ്പാന്‍: സത്യം. ഇപ്പോള്‍ത്തന്നെ, പ്രകടനപത്രികയൊക്കെ വായിച്ച് ഞാന്‍ അന്തം വിട്ടിരിക്കയാണ്.

    സസ്നേഹം,
    സന്തോഷ്

    May 17, 2006 12:23 PM  
  6. Anonymous Anonymous Wrote:

    സന്തോഷേട്ടാ‍
    ഫൊക്കാന അനുഭവങ്ങള്‍ വായിച്ചു ഞാന്‍ ചിരിച്ചു മണ്ണു കപ്പി,പ്രത്യേകിച്ചും സംവാദങ്ങള്‍. :)

    അര്‍ദ്ധരാത്രിയുള്ള കുടപിടിത്തം മാത്രെമാണു ഈ അമേരിക്കയില്‍ നടക്കുന്ന പല തരം ഫോക്കാനകളും അതിന്റെ കുഞ്ഞുങ്ങളും എന്നു എനിക്കു തോന്നിയിട്ടുണ്ടു. ചിരിയും സങ്കടവും സഹതാപവും വെറുപ്പും ഒക്കെ തോന്നിയിട്ടുണ്ടു.

    June 01, 2006 3:34 PM  
  7. Blogger Santhosh Wrote:

    വഴിപോക്കാ: അമ്മാവന്‍ സീരിയസ് ആളാണ്... പക്ഷേ, ഇത് താങ്കള്‍ പറയുമ്പോലെ, ക്ലാസിക് ആയിരുന്നു:)

    LG: എല്ലാം സംഭവിച്ച കാര്യങ്ങള്‍ മാത്രം. ജീവിച്ചിരിക്കുന്ന പച്ചയായ മനുഷ്യരുടെ (സാങ്കല്പിക കഥാപാത്രങ്ങളല്ല) ഇനിഷ്യലുകളാണ് GG-യും PTM-ഉം എല്ലാം.

    June 01, 2006 11:06 PM  

Post a Comment

<< Home