ലൂസ് ചേയ്ഞ്ച്
ഖണ്‍സ്പിരസി തീയറികള്‍ ശാസ്ത്രത്തിന്‍റെയും, “വസ്തുനിഷ്ഠമായ സത്യപ്രസ്താവങ്ങളുടെയും” ചുവടുപിടിച്ച് ഒരു രീതിയില്‍ നടന്നു എന്നു കരുതപ്പെടുന്ന ചരിത്രസംഭവങ്ങളെ മറ്റൊരു രീതിയില്‍ കാണുകയും, അതുവഴി, വേരുറച്ച വിശ്വാസങ്ങളെ സ്ഥിരീകരിക്കാനോ മാറ്റിയെഴുതാനോ ശ്രമിക്കുകയും ചെയ്യുന്നു.
സെപ്റ്റെംബര്‍ 11, 2001-ല്‍ നടന്ന ലോക വ്യാപാര കേന്ദ്ര ആക്രമണത്തെ മറ്റൊരു കണ്ണിലൂടെ കാണുകയാണ് ലൂസ് ചേയ്ഞ്ച് സെക്കണ്ട് എഡിഷന്‍ എന്ന ഡോക്യുമെന്‍ററി. ദൈര്‍ഘ്യം: ഒരു മണിക്കൂര്‍ 22 മിനിറ്റ്. ഇതിലവതരിപ്പിക്കുന്ന തീയറി പുതുപുത്തനല്ലെങ്കിലും, പുതിയ തെളിവുകളെ സാഹചര്യത്തോടു ബന്ധിപ്പിക്കുന്നതിലും അവയില്‍ കോമണ്‍ സെന്‍സും ലോജികും നിലനിറുത്തുന്നതിലും ഡൈലാന്‍ ആവ്റി ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു.
ഈ ഡോക്യുമെന്‍ററി മുഴുവനായും ഇവിടെ കാണാം. അതല്ലങ്കില്‍ ഇവിടെ നിന്നും വാങ്ങാവുന്നതുമാണ്.
ലൂസ് ചേയ്ഞ്ചിനെക്കുറിച്ചുള്ള വിക്കി ലേഖനം.

Labels: ലേഖനം
6 Comments:
ഓഫ് ടോപ്പിക്ക്:
ഞാനിന്നലെ IE 7ന്റെ ബീറ്റ2 ഡൌണ്‍ലോഡ് ചെയ്തു. അത് മലയാളം യുണീകോഡ് ശരിക്ക് റെന്റര്‍ ചെയ്യുന്നില്ല. മാത്രമല്ല, പെട്ടന്ന് ക്രാഷായിക്കൊണ്ടിരുന്നു. ആഡോണ്‍ മാനേജരെടുത്ത് അതിലൊരെണ്ണം ഡിസേബിള്‍ ചെയ്ത ശേഷമാണത് ശരിക്ക് വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതു തന്നെ. ഈക്കാര്യങ്ങള്‍ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താമോ?
ലൂസ് ചേയ്ഞ്ച് വീട്ടിലെത്തുമ്പോള്‍ കാണുവാന്‍ മാറ്റിവച്ചിരിക്കുന്നു. വിക്കിയിലെ discussions പേജുകൂടിയൊന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും.
ഓ.ടോ:
കലേഷെ ഏതു ആഡോണ്‍ ആണു് ഡിസേബിള്‍ ചെയ്യേണ്ടിവന്നതു്? മലയാളം യൂണികോഡ് റെന്‍ഡര്‍ ചെയ്യുവാനായി ഐ.ഇ-യില്‍ കൃത്യമായി ഫോണ്ടുകള്‍ സെറ്റ് ചെയ്തുവോ? ബീറ്റ 1 മുതല്‍ ഞാന്‍ ഐ.ഇ ഉപയോഗിക്കുന്നു, യൂണികോഡ് റെന്‍ഡറിങില്‍ പ്രശ്നമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എനിക്കു അനുഭവപ്പെട്ടിരിക്കുന്ന ഏക ബഗ് ഫീഡ് റീഡര്‍ ഫീഡുകളെ റിഫ്രഷ് ചെയ്യുവാനെടുക്കുന്ന സമയത്തെ കുറിച്ചാണു്.
രാജ്,
CoTGT_BHO Class എന്ന ആഡോണ്‍ ആണ് ഡിസേബിള്‍ ചെയ്യേണ്ടി വന്നത്.
മലയാളം ലാങ്വേജ് സെറ്റിംഗ്‌സും ശരിക്ക് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്.
ഐ.ഈ യുടെ സ്ക്രീന്‍ ഷോട്ട് ഇവിടെ.http://i48.photobucket.com/albums/f241/kaleshkumar/ie7beta.jpg
ഒരു ഓ.ടോ കൂടെ : ഞാന്‍ പോസ്റ്റ് ചെയ്യുന്ന ചില സംഭവങ്ങള്‍ പിന്മൊഴികളില്‍ വരുന്നു, ചിലത് വരുന്നില്ല. എന്താ സംഭവിക്കുന്നതെന്ന് വല്ല ഐഡിയയുമുണ്ടോ? :)
CoTGT_BHO Class ഒരു spyware-ന്‍റെ ഭാഗം ആണെന്നാണല്ലോ സേര്‍ചുകള്‍ സൂചിപ്പിക്കുന്നത്.
ക്രാഷിന്‍റെ callstack അയച്ചുതരാമോ?
പെരിങ്ങോടരെ, എന്‍റെയും ചില കമന്‍റുകള്‍ പിന്മൊഴിയില്‍ വരുന്നില്ലല്ലോ.
പിന്മൊഴി ബ്ലോഗ് ഫോളോ ചെയ്യാതിരിക്കൂ അതാ നല്ലതു്. ഗ്രൂപ്പിലെ ആര്‍.എസ്.എസ് ഫീഡുകളാവും ഭേദം. അല്ലെങ്കില്‍ ഏവൂരാന്റെ കമന്റ് സൂചിക ശ്രദ്ധിക്കുക. പിന്മൊഴി ബ്ലോഗ് ഇനിയെത്രകാലം റണ്‍ ചെയ്യുമെന്ന് ഒരൂഹവുമില്ല, ഗൂഗിളിന്റെ ദയാദാക്ഷിണ്യത്താല്‍ ഓടുന്നിടത്തോളം ഓടുന്നതാകും. ഏവൂരാന്റെ നേതൃത്വത്തില്‍ ഒരു കൊമേഴ്സ്യല്‍ സെറ്റപ്പിനു ശ്രമിക്കുന്നുണ്ടു്.
ഞാന്‍ blog4comments-ലെ RSS feed ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ദാ, ഇപ്പോള്‍ മുതല്‍ google group-ലെ ഫീഡും ഉപയോഗിക്കാന്‍ തുടങ്ങുന്നു.
നന്ദി!
Post a Comment
<< Home