Tuesday, May 23, 2006

മാരിപെയ്യിക്ക!

ഇടവപ്പാതി കൊട്ടും ഘോഷവുമായി ആര്‍ത്തലച്ചു പെയ്തുകൊണ്ടിരുന്ന ഒരു ജൂണ്‍‍മാസ രാവിലാണ് ഈ വരികള്‍ കുറിക്കുന്നത്. മഴയ്ക്ക് അതിപ്രശസ്തമായ സീയാറ്റിലില്‍ വന്നു ചേരുന്നതിനും വളരെ മുമ്പ്. ഇവിടെ ഇങ്ങനെ മഴകണ്ടിരിക്കുമ്പോള്‍ ദൈവം എന്‍റെ പ്രാര്‍ഥന അറിഞ്ഞു നിറവേറ്റിയപോലെയുണ്ട്.

മാനസത്തില്‍ ഞാനോര്‍ത്തു ജപിക്കുന്നു
മാര്‍ഗദര്‍ശിയാം ദേവനേ, കേള്‍ക്കുക:
ഭൂയിഷ്ഠമാകും മണ്ണൊലിപ്പിക്കാതെ
ഭൂതലത്തിലെ തിന്മകള്‍ നീക്ക, നീ.
രാഷ്ട്രദ്രോഹങ്ങള്‍ കാട്ടി വാണീടുന്ന
രാവണന്മാരെയാകെ നടുക്കണേ!
മാരിപെയ്യിച്ചു മാനവരാശിക്കു-
മാനസോല്ലാസമേകണേ, കൈതൊഴാം!

10 പ്രതികരണങ്ങൾ:

 1. Thulasi

  മാരിപെയ്യാന്‍ കാത്തിരിക്കുന്നു.

  സ്ക്കൂള്‍ വിട്ട ശേഷം മഴ കാണല്‍ മാത്രമേയുള്ളൂ.ഇക്കൊല്ലമെങ്കിലും മഴ മുഴുവന്‍ നനയണം

 2. അരവിന്ദ് :: aravind

  കൊള്ളാം സന്തോഷ് ജി (ദൈവേ ഞാന്‍ കവിതക്കഭിപ്രായം പറയുന്നു)
  എങ്കിലും സ്ട്രൈക് ചെയ്തത്..
  രാഷ്ട്രദ്രോഹങ്ങള്‍ കാട്ടി വാണീടുന്ന
  രാവണന്മാരെയാകെ ....
  രാവണന്‍ മോശക്കാരനായിരുന്നില്ല...?

 3. ഗന്ധര്‍വ്വന്‍

  dnzbgജൂണ്‍ മാസത്തില്‍ അച്ചന്റെ കത്തിതീറ്‍ന്ന ചിതക്കുമീതെ ദുഖകൊടും മാരി.
  നാലാം നാള്‍ ബോംബേയില്‍ നിന്നെത്തിയപ്പോള്‍ തോരാ കണ്ണീറ്‍ കൊണ്ടെന്റെ മേനി നനച്ചതു മഴ.
  ജൂണ ഏഴിനു സ്ഞ്ഞയനം ചെയ്തു വരുമ്പ്പോള്‍ അടക്കിയ ദുഖത്തോടെ പെയ്തതു ചാറ്റല്‍ മഴ.
  ജൂണ്‍ ഒമ്പതിനു താഴെയുള്ള പെങ്ങളുടെ കല്യാണത്തിന്റെ വാദ്യഘോഷങ്ങള്‍ ഉയറ്‍ന്നപ്പോള്‍ ആനന്ദാശ്റു പൊഴിച്ചതു മഴ.
  ജൂണ്‍ ഇരുപത്തിയൊന്നിനു ആദ്യപുത്റന്റെ ജനനത്തില്‍ കാമവ്റുഷ്ടി നടത്തിയതു മഴ. ജൂണ്‍ ഇരുപത്തിയെട്ടിനു മധുവിധുവിന്റെ ആദ്യരാത്റിയില്‍ ദലമറ്‍മരങ്ങളുതിറ്‍ത്തതു പേമാരി. അവളുടെ കണ്ണീറ്‍ മുത്തുകള്‍ ഉതിറ്‍ന്നു വീണതെന്റെ പുഷ്പതല്‍പ്പത്തിന്‍മേല്‍.
  ഓരോ മഴയും വികാര മേഘങ്ങളുടെ പെയ്തൊഴിയല്‍.

 4. സു | Su

  :)മഴയെക്കുറിച്ച് വായിക്കാന്‍ ഇഷ്ടം. മഴ നനയാന്‍ അതിലും ഇഷ്ടം.
  തിന്മകള്‍ നീക്കാന്‍ മഴയ്ക്കാവുമോ? മഴകൊണ്ട് തിന്മ കഴുകിക്കളയാന്‍ ദൈവത്തിനാവുമോ?

 5. സന്തോഷ്

  തുളസീ: ഇവിടെ നമുക്ക് മഴ നനയാതിരിക്കുക എന്നത് നടക്കുന്ന കാര്യമല്ല.

  അരവിന്ദ്: രാവണന്‍ മോശക്കാരനായിരുന്നില്ല എന്ന് ഞാനും വായിച്ചിട്ടുണ്ട്. പ്രാസം ഒത്തു വരണമല്ലോ! അല്ലെങ്കില്‍ പിന്നെ രാം വിലാസ് പാസ്വാന്‍ എന്നോ, രമേശ് ചെന്നിത്തല എന്നോ മറ്റോ എഴുതേണ്ടേ?

  ഗന്ധര്‍വാ: വന്നതിനും അഭിപ്രായത്തിനും നന്ദി. ആദ്യപുത്രന്‍റെ ജനനത്തില്‍ കാമ വൃഷ്ടി??

  സൂ: കവിതയില്‍ ചോദ്യമില്ല:) അഴുക്കുകള്‍ മഴ തുടച്ചുകളയാറില്ലേ? അപ്പോള്‍ ആലങ്കാരികമായി, അങ്ങനെ പറയുന്നതില്‍ തെറ്റുണ്ടോ?

 6. ബിന്ദു

  ഇങ്ങനെ മഴ കാണേണ്ടി വരുമ്പോള്‍ തോന്നുന്നുണ്ടാവും അന്നു വേറെ എന്തെങ്കിലും നല്ല കാര്യം പ്രാര്‍ത്ഥിക്കാമായിരുന്നു എന്നു അല്ലേ??

 7. ഗന്ധര്‍വ്വന്‍

  സന്തോഷ്‌,
  ശരിയോ തെറ്റൊ അറിയില്ല.

  പക്ഷെ അറിഞ്ഞു തന്നെ എഴുതിയതാണു. എനിക്കു തന്നെ സംശയമുള്ള വരിയാണു.

  കാമത്തിന്റെ- അഭീഷ്ടങ്ങളുടെ പൂറ്‍ത്തീകരണമല്ലേ പുത്റ ലഭ്ദി?. പുരാണങ്ങളില്‍ പുത്റ കാമേഷ്ടി യാഗമാണു നടത്തിയിരുന്നതു. യാഗാവസാനം മഴപെയ്യുന്നു. അതു കാമ വ്റുഷ്ടി എന്ന ചിന്തയില്‍ നിന്നും എഴുതിയതാണു. ഈ ലോജിക്‌ വന്നതിനാല്‍ മാറ്റി എഴുതിയില്ല.

  കമന്റ്‌ ശ്റദ്ധിച്ചതിനു നന്ദി.

  തെറ്റുണ്ടെങ്കില്‍ അറിയിക്കൂ............

 8. സന്തോഷ്

  പുത്രകാമേഷ്ടിയാഗം എന്നതില്‍ നിന്നാവാം ആ വരിയുടെ ഉദ്ഭവമെന്ന് ഊഹിച്ചിരുന്നു. എന്നാലും ‘കാമവൃഷ്ടി’ ആദ്യമായി കേള്‍ക്കുന്നതായതിനാലാണ് എടുത്തു പറഞ്ഞത്. ഗന്ധര്‍വനെ തിരുത്താന്‍ ഞാനാര്? (വേണമെങ്കില്‍ നമുക്ക് മൈക്ക് ലൂക്കിന് കൈമാറാം. ഉമേഷ്ജി, രക്ഷകനായാലും!)

 9. സന്തോഷ്

  അല്ല ബിന്ദൂ, ഇതു കാണുമ്പോള്‍ മറ്റൊന്നും കടന്ന് പ്രാര്‍ഥിക്കാതിരുന്നത് നന്നായി എന്നാണ് തോന്നുന്നത്. പ്രളയം വരട്ടെയെന്നോ മറ്റോ...

 10. വിശാല മനസ്കന്‍

  എന്റെ ജീവിതത്തിലെ പല സന്തോഷങ്ങള്‍ക്കും മഴ സാക്ഷിയായിട്ടുണ്ട്.

  പത്തു വര്‍ഷം മുന്‍പ് ഈ കമ്പനിയില് ഇന്റര്‍വ്യൂവിന്‌ വന്നപ്പോഴും, വിവാഹത്തിനും, ഫാമിലി ഇവിടെ വന്നപ്പോഴും സൂപ്പര്‍ മഴയുണ്ടായിരുന്നു.

  നല്ല പോസ്റ്റ് സന്തോഷ്.