ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, July 26, 2006

പല്ലും നാക്കും

ദന്തമോതുന്നു നാവിനോടിന്നഹോ:
“എന്തുവേണം നിനക്കടങ്ങീടുവാന്‍?
ഹന്ത, നിത്യേന നീയഴിഞ്ഞാടിയാ-
ലന്ത്യമെത്തും ഹതാശനാണിന്നു ഞാന്‍!”

[ഗുരുകുലത്തിലെ ഇതി പ്രാര്‍ത്ഥയതേ ദന്തോ എന്ന ശ്ലോകത്തിനുള്ള ഒരു വിദൂര പരിഭാഷ. വൃത്തം: സർപ്പിണി. കൂടുതൽ അറിയാൻ: ദ്രുതകാകളിയും സര്‍പ്പിണിയും.]

Labels: ,

9 Comments:

  1. Blogger ബിന്ദു Wrote:

    അയ്യോ ദേ.. ഇവിടേയും ;)

    July 26, 2006 11:12 AM  
  2. Blogger രാജ് Wrote:

    ഇതു നന്നായിട്ടുണ്ടു്. ഒരു സംസ്കൃതം ലുക്കും വായിച്ചാല്‍ മനസ്സിലാകുന്ന മലയാളവും ;)

    (ഉമചേച്ചിയുടെ ശിഷ്യ വിനീത, ജീവന്‍ റ്റീവിയില്‍ ശുഭരാത്രി പ്രോഗ്രാമില്‍ പാടുന്നു.)

    July 26, 2006 12:53 PM  
  3. Blogger Adithyan Wrote:

    അന്ത ‘ഹന്ത’-യ്കിന്ത പട്ട്!
    ന്നാ ഒരു പട്ട് തന്നൂന്നങ്ങു കൂട്ടിക്കോ...

    July 26, 2006 12:55 PM  
  4. Blogger അരവിന്ദ് :: aravind Wrote:

    ഇത് കലക്കി. വായിച്ചതില്‍ ഏറ്റവും നല്ല പരിഭാഷ.മറ്റേതൊക്കെ “നാടന്‍“ മലയാളത്തിലായിപ്പോയി.

    July 27, 2006 12:06 AM  
  5. Anonymous Anonymous Wrote:

    “നിനക്കടങ്ങീടുവാന്‍” “നീയഴിഞ്ഞാടിയാല്‍’ കേമം ..കേമം ...

    August 02, 2006 11:06 AM  
  6. Blogger ഉമേഷ്::Umesh Wrote:

    സുനില്‍ കൃഷ്ണന്‍ പറഞ്ഞ അഭിപ്രായം ഞാന്‍ സന്തോഷിനോടു നേരിട്ടു (ഇ-മെയിലില്‍) പറഞ്ഞിരുന്നു. “നീയഴിഞ്ഞാടിയാല്‍” എന്ന പ്രയോഗം ബഹുകേമം!

    August 02, 2006 11:31 AM  
  7. Blogger bodhappayi Wrote:

    ചൊല്ലുന്നു പല്ലു, ഹേ! നാവേ
    ചൊല്ലൊല്ലേറെയൊരിക്കലും
    നിന്റെ കുറ്റത്തിനെപ്പളും
    സ്ഥാനഭ്രംശമെനിക്കെടൊ.

    പണ്ടെങ്ങോ സ്കൂളില്‍ പഠിച്ചതാ... :)

    August 02, 2006 9:25 PM  
  8. Blogger ഉമേഷ്::Umesh Wrote:

    കുട്ടപ്പായി ഒരു നല്ല കവിയുമാണല്ലോ എന്നു് ആദ്യം വിചാരിച്ചു. പിന്നല്ലേ കണ്ടതു് സ്കൂളില്‍ പഠിച്ചതാണെന്നു്. മൂന്നാമത്തെ വരി “നിന്റെ കുറ്റത്തിനെപ്പോഴും” എന്നായിരിക്കും, വൃത്തം ശരിയാവാന്‍.

    ഈ ശ്ലോകവും ഞാന്‍ എന്റെ പോസ്റ്റില്‍ ചേര്‍ത്തോട്ടേ? ആരാണെഴുതിയതെന്നു് ആര്‍ക്കെങ്കിലും അറിയാമോ?

    August 02, 2006 11:12 PM  
  9. Blogger bodhappayi Wrote:

    ഉമേശ്‍ജി... ഉറപ്പായും ചേര്‍ത്തുകൊള്ളു. സന്തോഷ് പല്ലും നാക്കും എന്നു എഴുതിയപ്പോള്‍ തന്നെ ഓര്‍മ്മയില്‍ വന്നതു ഇതാണു... :)

    എട്ടിലെ മലയാളം പുസ്തകത്തിലാണെന്നാണു എന്‍റെ ഓര്‍മ്മ...

    August 03, 2006 3:57 AM  

Post a Comment

<< Home