ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, February 14, 2007

ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്

കേരളത്തില്‍ വാലന്‍റൈന്‍സ് ഡേയുടെ വാണിജ്യവല്‍ക്കരണം തുടങ്ങുന്നതിനും മുമ്പുള്ള കാലത്താണ് തോമസ് ഹാര്‍ഡിയുടെ ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ് എന്ന നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഞാന്‍ വായിക്കുന്നത്. (നോവല്‍ ഇവിടെ വായിക്കാം. കടപ്പാട്: ഇടങ്ങള്‍.) നോവലിലെ പതിമൂന്നാമധ്യായം “Sortes Sanctorum - The Valentine” ആരംഭിക്കുന്നത് ഇങ്ങനെയാണ്:
It was Sunday afternoon in the farmhouse, on the thirteenth of February.
വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ആ നോവലില്‍ താല്പര്യമുണ്ടായിരുന്നതുകൊണ്ടോ, പഠിപ്പിച്ച അധ്യാപകന്‍ ചെറുപ്പക്കാരനായതിനാലോ, ക്ലാസില്‍ ‘ദിവ്യയാമവതാരചാരുതയാര്‍ന്ന രാഗപൂത’മാരുണ്ടായിട്ടോ വാലന്‍റൈന്‍ എന്നാല്‍ എന്താണെന്നും അതിന്‍റെ പ്രസക്തിയെന്താണെന്നും മറ്റും മറ്റും ഞങ്ങളെല്ലാവരും അറിവുനേടി. മേല്‍പ്പറഞ്ഞ വരി കാരണമാവണം, ഫെബ്രുവരി 13 ആണ് വാലന്‍റൈന്‍സ് ഡേ എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. എന്നാലും കാലാകാലങ്ങളില്‍ ഫെബ്രുവരി 14-ന് വാലന്‍റൈന്‍സ് ഡേയുടെ കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍, ‘എന്നാലും എന്‍റെ ഹാര്‍ഡീ’ എന്ന് ഞാന്‍ ആലോചിച്ചു പോകാറുണ്ട്.

പഠിക്കാനുണ്ടായിരുന്ന പുസ്തകങ്ങളില്‍ എനിക്കിപ്പോഴും മനസ്സില്‍ തങ്ങുന്നതാണ് 1874-ല്‍ തോമസ് ഹാര്‍ഡി രചിച്ച ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്.
I've lost my love, and I care not,
I've lost my love, and I care not;
I shall soon have another
That's better than t'other;
I've lost my love, and I care not.
എന്നും
'The rose is red,
The violet blue,
Carnation's sweet,
And so are you.'
എന്നും മറ്റും മറ്റുമുള്ള വരികള്‍ പിന്നീടെത്ര തവണ ഞങ്ങളില്‍ പലര്‍ക്കും സഹായകമായില്ല!

ഇടയ്ക്കിടെ മണിമുത്തുകള്‍ പോലെ പൊഴിഞ്ഞുവീഴുന്ന ഇത്തരം ‘ആശംസാ കാര്‍ഡ്’ വചനങ്ങള്‍ മാത്രമല്ല ഈ നോവലിന്‍റെ പ്രത്യേകത. അധ്യായങ്ങളുടെ തലക്കെട്ടുകള്‍ പോലും ജിജ്ഞാസയുണര്‍ത്തുന്നവയായിരുന്നു: Hot Cheeks and Tearful Eyes എന്നതും Beauty in Loneliness എന്ന അധ്യായവുമൊക്കെ പഠിപ്പിക്കുമ്പോള്‍ ആര്‍ക്കാണ് ക്ലാസ് കട്ട് ചെയ്യാന്‍ തോന്നുക!

ബാത്ഷേബാ എവര്‍ഡേയ്നിന്‍റെയും ഗബ്രിയേല്‍ ഓകിന്‍റെയും കാല്പനിക സൌന്ദര്യമാര്‍ന്ന പ്രണയ കഥ ഓര്‍ക്കാന്‍ ഇതിലും നല്ലൊരു ദിവസമുണ്ടോ?

Labels:

8 Comments:

  1. Blogger അരവിന്ദ് :: aravind Wrote:

    ബാത്ഷേബാ എവര്‍ഡേയ്നിന്‍റെയും ഗബ്രിയേള്‍ ഓകിന്‍റെയും കാല്പനിക സൌന്ദര്യമാര്‍ന്ന പ്രണയ കഥ ഓര്‍ക്കാന്‍ ഇതിലും നല്ലൊരു ദിവസമുണ്ടോ?

    അതൊക്കെ ആരാ...?
    ഓ പിന്നേ! പേര് പോലും വായില്‍ കൊള്ളൂന്നില്ലാ..പിന്നാ അവരടെ പ്രണയം..നമ്മടെ നാട്ടുകാരാരുമില്യോ? (വല്ല തങ്കപ്പനോ ശാന്തയോ, കുഞ്ഞൂഞ്ഞോ കൊച്ചുത്രേസ്യായോ...)

    (ഓ.ടോ : “Hot Cheeks and Tearful Eyes എന്നതും Beauty in Loneliness എന്ന അധ്യായവുമൊക്കെ പഠിപ്പിക്കുമ്പോള്‍ ആര്‍ക്കാണ് ക്ലാസ് കട്ട് ചെയ്യാന്‍ തോന്നുക! “
    ഒവ്വ ഒവ്വ..!
    അപ്രത്തെ തീയറ്ററില്‍ എം.എ.ധവാന്‍ സംവിധാനം ചെയ്ത “ഹോട്ട് ലേഡീസ് നൈറ്റ്”ഓ, അല്ലെങ്കില്‍ “മാദകശലഭങ്ങള്‍” ഓ നൂണ്‍ഷോ ഉണ്ടെങ്കിലെന്തോന്ന് ബൂട്ടി ഇന്‍ ലോണ്‍‌ലിനെസ്സ്!)

    ഞാനൊരു കഠോരഹൃദയനാണോ?

    ;-)

    February 15, 2007 12:09 AM  
  2. Blogger Peelikkutty!!!!! Wrote:

    I've lost my love, and I care not;
    I shall soon have another:-)))))))

    February 15, 2007 2:37 AM  
  3. Blogger Santhosh Wrote:

    അരവിന്ദാ:) കറക്ട്, കറക്ട്...

    പീലിക്കുട്ടീ: കന്യമാര്‍ക്ക് നവാനുരാഗങ്ങള്‍ ക്രമശോണ സ്ഫടിക വളകള്‍ എന്നോ മറ്റോ വൈലോപ്പിള്ളിയും പറഞ്ഞിട്ടില്ലേ?

    നന്ദി.

    February 15, 2007 9:17 AM  
  4. Blogger ഉമേഷ്::Umesh Wrote:

    ഈ പുസ്തകം ഒന്നു വായിക്കണമല്ലോ...

    I've lost my love, and I care not,
    I've lost my love, and I care not;
    I shall soon have another
    That's better than t'other;
    I've lost my love, and I care not.

    എന്റെ വേര്‍ഷന്‍ അല്പം വ്യത്യസ്തമാണു്.

    Whatever I did want to learn –
    I was never taught;
    Whatever I did want to earn –
    I have never got;

    Whenever I did fall to sin,
    I was always caught;
    Whenever I was examined,
    They proved that I am naught.

    കവിത മുഴുവനായി ഇവിടെ.

    :)

    February 15, 2007 10:07 AM  
  5. Blogger Abdu Wrote:

    http://www.bibliomania.com/0/0/26/55/frameset.html

    ഉമേഷേട്ടാ,

    ഈ ലിങ്കില്‍ പോയാല്‍ മുഴുവന്‍ വായിക്കാം,

    പണ്ട് കുറേ വാ‍യിച്ച് നിര്‍ത്തിയതാ‍ ഞാന്‍. ഹാര്‍ഡിയുടെ ശൈലിയായിരിക്കും കാരണം. പക്ഷേ ഷന്തോഷേട്ടന്‍ പറഞ്ഞപോലെ കുറേ ഗ്രീറ്റിങ്ങ് കാര്‍ഡ് വാക്കുകള്‍ ഉണ്ടതില്‍

    February 15, 2007 10:27 AM  
  6. Blogger Santhosh Wrote:

    ഉമേഷേ, എന്‍റെ വാക്കു കേട്ടിട്ട് പുസ്തകം വായിക്കാനിരുന്നിട്ട്, അവസാനം തല്ലാന്‍ വന്നേക്കരുത്. ഇതൊക്കെ ഒരു കാലം. പതിനേഴാം വയസ്സില്‍ ‘ക്ഷണക്കത്ത്’ (എന്ന സിനിമ) കാണുന്നതും മുപ്പത്തിനാലാം വയസ്സില്‍ കാണുന്നതും ഒരുപോലെയാണോ!

    February 15, 2007 10:30 AM  
  7. Blogger രാജ് Wrote:

    അരവി രണ്ടൂസായി ആകെ നൂണ്‍ഷോകുട്ടനാണല്ലോ.

    സന്തോഷേ ഓണത്തിനും ചങ്ക്രാന്തിക്കുമാണല്ലേ പോസ്റ്റുള്ളൂ. അമേരിക്കന്‍ കലണ്ടര്‍ അനുസരിച്ചാണെന്നു മാത്രം ;)

    February 15, 2007 10:54 AM  
  8. Blogger Unknown Wrote:

    അരവിന്ദേട്ടന്‍ പറയാനുള്ളത് പറഞ്ഞോണ്ട് ഞാനൊന്നും പറയാണ്ടെ പോണു. (വീട്ടില്‍ പോണേന്റെ മുമ്പെ പഴേ വള്ളുവനാടന്‍ ആക്സന്റൊന്ന് മിനുക്കട്ടെ) :-)

    February 17, 2007 1:41 AM  

Post a Comment

<< Home