ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, August 09, 2007

ഇന്നു കടം, നാളെ രൊക്കം!

സീയാറ്റിലിലെ കേരള അസോസിയേഷന്‍ വര്‍ഷാവര്‍ഷം ജൂലൈ മാസത്തില്‍ അംഗങ്ങള്‍ക്കായി പിക്നിക് നടത്താറുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ സംഗമത്തില്‍ വച്ചാണ് സാധാരണയായി പുതുതായി സീയാറ്റിലില്‍ വന്നവര്‍ സൌഹൃദങ്ങള്‍ തുടങ്ങുകയും പഴമക്കാര്‍ സൌഹൃദങ്ങള്‍ പുതുക്കുകയും ചെയ്യുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ ഉല്ലസിക്കുവാന്‍ തക്കവിധം സൌഹൃദസല്ലാപങ്ങളും മത്സരങ്ങളും മത്സരേതര കായിക വിനോദങ്ങളും സംഘടിപ്പിക്കാനും, വിജയിക്കുന്ന എല്ലാവര്‍ക്കുമെന്നപോലെ, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും മറ്റും വാരിക്കോരി കൊടുക്കുവാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. മലയാളം മാത്രമേ സംസാരിക്കാവൂ തുടങ്ങിയ ചെറിയ ചെറിയ നിഷ്കര്‍ഷകളിലൂടെ മലയാളത്തോട് കുട്ടികള്‍ക്കുള്ള പ്രതിപത്തി നിലനിറുത്താനും പിക്നിക് ഉപകരിക്കുന്നു. ഇതിനെല്ലാമുപരി, പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഉച്ചഭക്ഷണവും മറ്റു ലഘു ഭക്ഷണ/പാനീയങ്ങളും അസോസിയേഷന്‍റെ ചെലവില്‍ നല്‍കാറുമുണ്ട്.

ഭക്ഷണം സൌജന്യമായി നല്‍കുന്നു എന്നു പറഞ്ഞെങ്കിലും, അതിലൊരു ചെറിയ ഫുട്നോട്ട് കൂടി ഉള്‍പ്പെടുത്തണം എന്ന് പറയേണ്ടതില്ലല്ലോ. ദിവസം മുഴുവന്‍ നിറയുന്ന ആഹ്ലാദത്തിനും ആരവങ്ങള്‍ക്കും മൂകസാക്ഷിയായി, ഒരു സംഭാവനപ്പെട്ടി, പിക്നിക് നടക്കുന്ന പാര്‍ക്കിന്‍റെ ഒരു മൂലയിലുണ്ടാവും. പിക്നിക് സംഘടിപ്പിക്കുന്നതിന്‍റെ ചെലവുകള്‍ (പാര്‍ക് റിസര്‍വു ചെയ്യുക, മത്സരങ്ങള്‍ സംഘടിപ്പിക്കുക, സമ്മാനങ്ങള്‍ വാങ്ങുക, ഭക്ഷണം തരപ്പെടുത്തുക) സ്വമേധയായുള്ള സംഭാവനകളിലൂടെ അംഗങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടണമെന്നതാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്.



ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പലവട്ടം അസോസിയേഷന്‍ ഭാരവാഹിയായ അനുഭവം വച്ച്, ഈ മാതൃക ഒരിടത്തും വിജയിക്കില്ല എന്ന സ്വാഭാവികമായ അനുമാനത്തില്‍ ഞാന്‍ എത്തിയിരുന്നു. മൊത്തം ചെലവിന്‍റെ പത്തു മുതല്‍ ഇരുപത് ശതമാനം വരെ മാത്രമേ സംഭാവന എന്ന രീതിയില്‍ അസോസിയേഷനു ലഭിച്ചിരുന്നുള്ളൂ. അതില്‍ തന്നെ, പകുതിയിലധികവും ഭാരവാഹികള്‍ തന്നെ നല്‍കുന്ന സംഭാവനയത്രേ!

അങ്ങനെയിരിക്കവേയാണ് ഞാന്‍ റ്റെറാ ബൈറ്റിനെക്കുറിച്ച് കേള്‍ക്കുന്നത്. എസ്പ്രസോയും, സാന്‍ഡ്‍വിചുകളും, ഡിസേര്‍ടുകളും, കോഫിയും സൌജന്യമായി കൊടുക്കുന്ന കട! പൂര്‍ണ്ണമായും സൌജന്യം എന്നു പറഞ്ഞുകൂട: മനസ്സുണ്ടെങ്കില്‍ പണം കൊടുത്താല്‍ മതി. അവരുടെ സൈറ്റു പ്രകാരം,
Terra Bite Lounge is an upscale voluntary payment cafe/deli. Patrons choose what to pay, and are encouraged to pay what they would elsewhere. We also cheerfully serve those who cannot pay, in a non-stigmatizing customer setting, with no political or religious message, and with full-time availability.
ഫ്രീ കിട്ടിയാല്‍ ഫീനോളും കുടിക്കുന്ന തരക്കാരെ ഈ വരികളിലൂടെയാണ് അവര്‍ അകറ്റി നിറുത്തുന്നത്:
We exclude those who ruin the experience for others.
ഇതു മാത്രമോ, ഈ കടയ്ക്കുള്ളില്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റ്, X-Box/PS3 ഗെയിം ഖണ്‍സോളുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ലഭിക്കും. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിക്കുന്ന പേജില്‍, ഈ സം‌വിധാനം കുറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തിന്‍റെ ഏതോ കോണിലല്ല ഇതു നടക്കുന്നത്, ഞാന്‍ താമസിക്കുന്നതിനടുത്തു തന്നെ. അതിനാല്‍, ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ എനിക്കു സാധിക്കുന്നു. ഇത്തരം സം‌വിധാനം മറ്റെവിടെയെങ്കിലും നിലവിലുള്ളതായി അറിയുമോ?

Labels: , ,

10 Comments:

  1. Anonymous Anonymous Wrote:

    കൊള്ളാമല്ലോ ഈ സംരംഭം.

    പിന്നെ, ആ സംഭാവനപ്പെട്ടി ഉഗ്രന്‍‍.

    August 09, 2007 2:05 PM  
  2. Blogger Inji Pennu Wrote:

    ഉവ്വ, ഇതുപോലെയൊന്നു ദില്ലിയിലൊ എവിടെയൊ ഉണ്ട്. എക്സ് ബോക്സ് ഒന്നുമില്ല. പക്ഷെ ഫ്രീ ഭക്ഷണം. എല്ലാം വോളന്റീയറിങ്ങ് വഴി നടത്തുന്നു. പക്ഷെ ആള്‍ക്കാര് പൈസ കൊടുത്തിട്ട് തന്നെ പോവുന്നു. മെനുവില്‍ പൈസയൊന്നുമില്ല്യ.
    ഞാന്‍ ലിങ്ക് തപ്പി തരാം. എവിടെയൊ എപ്പ്ലൊ വായിച്ചതാണ്...

    August 09, 2007 4:53 PM  
  3. Blogger പ്രിയംവദ-priyamvada Wrote:

    ഇതിന്റെ വേറൊരു രൂപം സിംഗപൂരിലുണ്ടു.... Annalakshmi is staffed by volunteers, and there are no prices - you pay what you want.

    http://www.annalakshmi.com.sg/index_files/EatAsYouWant.htm

    ..But finally you end up paying more.:-)

    August 09, 2007 5:47 PM  
  4. Blogger പുള്ളി Wrote:

    അന്നലക്ഷ്മി (അന്ന കുര്‍ണികോവാ പോലെ) ഒരു ഇന്റര്‍നാഷനല്‍ പ്ലേയര്‍ ആണ്. മലേഷ്യയിലും ആസ്ത്രേലിയയിലും ഒക്കെ അവര്‍ക്ക് പ്രവര്‍ത്തനമുണ്ട്. പിന്നെ 'Eat what you want, pay as you like' എന്നു് പറയുന്നതില്‍ നിന്ന് തന്നെ pay വേണം എന്ന അര്‍ഥം കൂടി വരുന്നുണ്ട് :) അത് പ്രിയംവദ പറഞ്ഞപോലെ ആളുകള്‍ പുറമേയുള്ള മെനു പ്രൈസിലും കൂടുതല്‍ കൊടുക്കുയേ ഉള്ളൂ. ചുരുങ്ങിയ പക്ഷം മുകളിലേയ്ക്ക് റൗണ്ട് അപ് ചെയ്തെങ്കിലും...
    pay as much as you like എന്നായിരുന്നു വേണ്ടത്..
    (അതെ.. ഞാനൊരു മലയാളിയായിപ്പോയില്ലേ, എങ്ങിനെ കുറ്റം പറയാതിരിക്കും?)

    August 09, 2007 7:55 PM  
  5. Blogger rajesh Wrote:

    മലയാളികളുണ്ടായിട്ടു പോലും പൈസ പിരിഞ്ഞു കിട്ടുന്നുണ്ടെങ്കില്‍ അതാണ്‌ അത്ബുധം.

    ഈ രെസ്റ്റാരന്റില്‍ അവര്‍ no malayaalees എന്ന് എഴുതിവച്ചിട്ടുണ്ടായിരിക്കും അല്ലേ? ;-)

    August 09, 2007 8:11 PM  
  6. Blogger ശ്രീ Wrote:

    എനിക്കിത് പുതിയ അറിവു തന്നെ....

    ഈ വിവരം പങ്കു വച്ചതിനു നന്ദി
    :)

    August 09, 2007 8:47 PM  
  7. Blogger പ്രിയംവദ-priyamvada Wrote:

    Rajesh ..കേരളത്തിനു പുറത്തു നമ്മളു ഫയ്ങ്കര {decent}അല്ലെ? അല്ല ..ആവാതെ പറ്റില്ലല്ലൊ

    August 09, 2007 8:47 PM  
  8. Blogger G.MANU Wrote:

    wow....great venture

    August 10, 2007 12:58 AM  
  9. Anonymous Anonymous Wrote:

    appol santhosh parayunnathu "We exclude those who ruin the experience for others" enna board vekkathathanu KAW-nte kuzhappam ennu. Sambhavana 10% mathram ennu parayunnathil baravahikale samshayikkamo!

    August 10, 2007 3:15 PM  
  10. Blogger Satheesh Wrote:

    പുള്ളീ, അന്നപൂര്‍ണ്ണയുടെ ബാക്കിയുള്ള സ്ഥലത്തൊന്നും സിംഗപ്പൂരിലുള്ളതു പോലല്ലാന്നാണ്‍ കേട്ടത്. തിന്നാല്‍ അവര്‍ കണക്ക് പറഞ്ഞ് കാശു വാങ്ങിക്കും! :)

    August 11, 2007 2:10 AM  

Post a Comment

<< Home