ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, June 10, 2008

സാധനങ്ങളുടെ കഥ

ഇരുപത്തയ്യായിരവും അതിനുമേലേയും രൂപ കൊടുത്തു് ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളുമുള്ള എനിക്ക് നൂറു ഡോളറില്‍ കൂടുതല്‍ തുക നല്‍കി യു. എസ്. ഏ-യില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരു സുഹൃത്തിനെ കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതെ, നിങ്ങള്‍ ഊഹിച്ചതുതന്നെ: എനിക്ക്‌ നേരിട്ടറിയാവുന്ന ഏക ഐഫോണ്‍ ഉടമ തന്നെയാണു് ഈ മാന്യ വ്യക്തി.

നാനൂറ്റി തൊണ്ണൂറ്റൊമ്പതു് ഡോളറും റ്റാക്സും എണ്ണിക്കൊടുത്തു്, രണ്ടുവര്‍ഷത്തെ ഉടമ്പടിയും ഒപ്പുവച്ചു്, കഷ്ടി ഒരു വര്‍ഷം മുമ്പു് ഐഫോണ്‍ ഒന്നാം വേര്‍ഷന്‍ സ്വന്തമാക്കിയവനു്, വമ്പിച്ച വിലക്കുറവില്‍ (വെറും നൂറ്റി തൊണ്ണൂറ്റി ഒമ്പതു ഡോളര്‍ മാത്രം) 3G, GPS തുടങ്ങിയ ‘ആധുനിക’ സങ്കേതങ്ങളുമായി ഇറങ്ങുന്ന രണ്ടാം പതിപ്പിന്‍റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സങ്കടവും ദേഷ്യവുമൊക്കെ ഒന്നിച്ചു തോന്നേണ്ടതാണു്. എന്നാല്‍ ആപ്പിളിന്‍റെ ഫാന്‍ബോയ് ആയ സുഹൃത്തിനാണെങ്കിലോ, ഇതും ആഘോഷനിമിഷം!

ഈ വാര്‍ത്തയ്ക്കിടയില്‍ പ്രസ്താവ്യമായ സംഗതിയെന്താണുണ്ടായതെന്നുവച്ചാല്‍, ‘സാധനങ്ങളുടെ കഥ’ (The Story of Stuff) ഒന്നുകൂടി കാണാന്‍ തരമായി. തിരക്കേറിയ ജീവിതമാണെന്നറിയാം. എന്നാലും ഇരുപതുമിനിറ്റു് മാറ്റിവച്ചു് ഇതൊന്നു കണ്ടുനോക്കൂ.

Labels: ,

7 Comments:

  1. Blogger സഞ്ചാരി Wrote:

    അതെങ്ങേനെ സമയത്തിനല്ലേ വില.......

    June 10, 2008 11:37 PM  
  2. Blogger Unknown Wrote:

    :

    June 11, 2008 5:28 AM  
  3. Blogger Viswaprabha Wrote:

    ‘സാധനങ്ങളുടെ കഥ’ ഞാന്‍ ആഴ്ച്ചയില്‍ ആറു പ്രാവശ്യമെങ്കിലും കൂട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും ബലം പ്രയോഗിച്ച് കാണിച്ചുകൊടുക്കുന്ന ഒരു വെബ് മൂവിയാണ്.

    നാലരക്കൊല്ലം മുമ്പു് സെക്കന്ദ് ഹാന്‍ഡ് മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ ഒരു ഐ-മേറ്റാണ് എന്റെ കളിത്തോഴന്‍. ജോലിക്കാര്യങ്ങളും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ അവന്‍ വഴിയാണിപ്പോഴും.

    അതിനേക്കാളും ഏതെങ്കിലും തരത്തില്‍ കൂടുതല്‍ ഉപയുക്തതയുള്ള ഒരു സാധനവും ഇതുവരെ കണ്ടുകിട്ടിയില്ല.

    June 11, 2008 6:01 PM  
  4. Blogger ശ്രീ Wrote:

    ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നു. നന്ദി.
    :)

    June 11, 2008 8:34 PM  
  5. Anonymous Anonymous Wrote:

    "ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ" എന്നുള്ളത് 'സാധനങ്ങളുടെ കഥ’ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.
    പൈസ പിന്നെ തന്നാല്‍ മതി ഇപ്പോള്‍ നിങ്ങള്‍ സാധനം കൊണ്ടുപോയി ആസ്വദിക്കൂ എന്ന പ്രലോഭനങളില്‍ വീഴാത്തവര്‍ വളരെ ചുരുക്കമാണ്. മാസം കിട്ടുന്ന കാശെല്ലാം എങ്ങോട്ട് പോകുന്നു എന്ന് കണക്കു കൂട്ടുമ്പോള്‍ " അത് കൊടുക്കണം" "ഇതു ഒഴിവാക്കാന്‍ പറ്റില്ല" എന്ന് വേണ്ട പട്ടിക ഇങ്ങനെ പോകുന്നു. അപ്പോള്‍ ഹാപ്പിനെസ് ലെവല്‍ താഴേക്ക്‌ പോയില്ലെങ്ങില്‍ എന്തല്ഭുതം! ഉദാഹരണത്തിന് ഐഫോണ്‍ കഥ തന്നെ നോക്കൂ. $399 ഇപ്പോള്‍ $199 ആയി പോലും. ആനന്ദ ലുബ്ധിക്കിനി എന്ത് വേണം! ചെറിയ അക്ഷരത്തില്‍ മാസം $20 ഉണ്ടായിരുന്ന ഡാറ്റ പ്ലാന്‍ ഇപ്പോള്‍ $30 ആയ വിവരം ആര് ശ്രദ്ധിക്കുന്നു. ബലമോ, $200 കുറവിനു വാങ്ങിയവാന്‍ att യുടെ 2 കൊല്ലം കരാര്‍ കഴിയുമ്പോള്‍ $40അധികം കൊടുത്തിരിക്കും. ബാങ്ക് പലിശ 1% താഴെ ഉള്ള യീ സമയത്തു 10% അധികമുള്ള att യീ റിട്ടേണ്‍ നാട്ടിലെ ബ്ലേഡ് പലിശക്കരെക്കാള്‍ കഷ്ട്ടമാണല്ലോ!

    June 13, 2008 2:08 PM  
  6. Blogger Santhosh Wrote:

    വായിച്ചവര്‍ക്കു നന്ദി.

    വിശ്വം: :)

    അന്തോണീ: ഇതൊക്കെ ആലോചിക്കാന്‍ ആര്‍ക്കു നേരം?

    ഈ ലേഖനം വായിച്ച (വായിച്ചു എന്നു് അവകാശപ്പെടുന്ന മറ്റൊരു സുഹൃത്തു് തനിക്കും ഐഫോണ്‍ ഉണ്ടെന്ന വിവരം അഭിമാനപൂര്‍വ്വം അവതരിപ്പിക്കുകയുണ്ടായി...

    June 16, 2008 6:38 PM  
  7. Anonymous Anonymous Wrote:

    I loved it :)

    July 19, 2008 9:50 PM  

Post a Comment

<< Home