ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, April 01, 2010

കണ്ടുപിടുത്തം

(മുൻ‍കൂർ ജാമ്യം: വളരെക്കാലത്തിനു ശേഷമുള്ള ശ്രമമാണു്.)

ഹൊ, ഭയങ്കരം. ഈ ബുദ്ധി എനിക്കു് തോന്നിയില്ലല്ലോ!

സ്ഥിതിചെയ്യുന്നതു് ഇറ്റലിയിലാണെങ്കിലും തനി അമേരിക്കൻ വിധേയത്വം വച്ചുപുലർത്തിവരുന്ന റോമിലെ ജോൺ കോബോൾട് യൂണിവേഴ്സിറ്റിയിലെ ഹോറോളജി ഡിപാര്‍ട്മെന്‍റിലെ ശാസ്ത്രജ്ഞന്മാർ അത്ഭുതകരമായ ഒരു കണ്ടു പിടിത്തം നടത്തിയിരിക്കുന്നു. (നമ്മൾ സാധാരണക്കാർ വിചാരിക്കുന്ന സാധനമല്ല ഹോറോളജി. അതുകൊണ്ടു് ബഹുമാന്യ വായനക്കാരുടെ ഊഹം മുഴുവൻ ഊഹമായിമാത്രം അവശേഷിക്കട്ടെ.)

കണ്ടുപിടുത്തം എന്താണെന്നോ? സമയമറിയാൻ ഉപയോഗിക്കുന്ന ക്ലോക്കുകളില്ലേ? അതിനു് 24 മണിക്കൂറാണല്ലോ അലോട്ട് ചെയ്തിരിക്കുന്നതു്? എന്നാൽ 34-ഓളം ചിമ്പാൻസികളിൽ ഹോറോളജി ഡിപാര്‍ട്മെന്‍റ് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ 24 മണിക്കൂർ എന്നത് 36 ആയാലും യാതൊരു കുഴപ്പവുമില്ല എന്നു് ആധികാരികമായി തെളിയിച്ചിരിക്കുന്നു. ഡോ. റിച്ചാർഡ് പൊട്ടന്‍റെ നേതൃത്വത്തിലാണു് പതിനാറു വർഷം നീണ്ടുനിന്ന ഈ പരീക്ഷണം നടന്നതു്.

റോമിന്‍റെ പുറമ്പോക്കിലുള്ള വില്ല അൽബനിയിലുള്ള തന്‍റെ വില്ലയിൽ വച്ചു് ഡോ. പൊട്ടൻ ഈ പുതിയ ക്ലോക്ക് ലോകത്തിനു സമർപ്പിച്ചു.



ഇതേത്തുടർന്നു് റോമിൽ എല്ലാവരും വീണ നിർത്തി മറ്റു വാദ്യോപകരണങ്ങൾ വായിച്ചുതുടങ്ങി എന്നാണു് റിപ്പോർട്ട്. അത്രയും നല്ലതു്.

Labels: ,

9 Comments:

  1. Blogger Sreejith K. Wrote:

    വെറുതെ അല്ല അങ്ങേരെ എല്ലാവരും പൊട്ടന്‍ എന്ന് വിളിക്കുന്നത്.

    April 01, 2010 11:14 PM  
  2. Blogger Umesh::ഉമേഷ് Wrote:

    ഹഹഹഹ!

    April 01, 2010 11:58 PM  
  3. Blogger ദിലീപ് വിശ്വനാഥ് Wrote:

    ഇപ്പൊ റോമിലെ ആള്‍ക്കാര്‍ എന്ത് ഉപകരണമാണ് വായിക്കുന്നത്?

    April 02, 2010 8:17 AM  
  4. Blogger Santhosh Wrote:

    ദിലീപ്::)

    April 02, 2010 10:05 AM  
  5. Blogger ഹരിത് Wrote:

    ബെസ്റ്റ് കോംബിനേഷൻ!!! ഒരു പൊട്ടൻ ഇതു കണ്ടുപിടിയ്ക്കാനും, വേറൊരു പൊട്ടൻ അതെടുത്തു ബ്ളോഗാനും!!!!!!!

    :)

    April 02, 2010 2:24 PM  
  6. Blogger Santhosh Wrote:

    ഹരിത് ചേട്ടാ, അവിടെ ഏപ്രില്‍ മൂന്നായി, അല്ലേ?

    April 02, 2010 2:32 PM  
  7. Blogger കണ്ണനുണ്ണി Wrote:

    എണ്ണം തെറ്റിക്കാന്‍ വേണ്ടി ഓരോ കണ്ടു പിടിത്തങ്ങള്‍

    April 03, 2010 1:20 AM  
  8. Blogger ശ്രീ Wrote:

    ഹരിത് മാഷുടെ കമന്റ് ചിരിപ്പിച്ചു.

    അല്ല, ഇപ്പോ സമയം എത്രയായി?

    April 03, 2010 7:35 PM  
  9. Blogger മന്‍സു Wrote:

    ഇതിനാണോ പറയുന്നത് എവരി പൊട്ടന്‍ ഹാവ് ഹിസ് ടൈം എന്ന്

    April 18, 2010 10:43 PM  

Post a Comment

<< Home