ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, November 05, 2009

മൈക്രോസോഫ്റ്റിന്‍റെ ‘ന്‍റ’

ശ്രീ. സന്തോഷ് തോട്ടിങ്ങലിന്‍റെ പേരുവച്ചു് നവംബർ മാസം ജനപഥത്തിൽ അച്ചടിച്ചുവന്ന യൂണികോഡ്: മലയാളത്തിന് സംഭവിക്കുന്നതെന്ത്? എന്ന ലേഖനത്തിലെ വളരെച്ചെറിയ ഒരു ഖണ്ഡികയാണു് ഈ പോസ്റ്റിനു് ആധാരം.



ലേഖനത്തിന്‍റെ മറ്റുഭാഗങ്ങളെപ്പറ്റി അഭിപ്രായം പറയാതെ ഇക്കാര്യം മാത്രം പറയുന്നതു് ഈ ഖണ്ഡികയിൽ മൈക്രോസോഫ്റ്റ് വിരോധം മൂലം സംഭവിച്ചുപോയ ചില തെറ്റുകൾ ചൂണ്ടിക്കാട്ടാനാണു്. (കുത്തക ഫോണ്ട്, മോശപ്പെട്ട ഫോണ്ട്, മൈക്രോസോഫ്റ്റ് പ്രതിനിധികൾ, എന്നൊക്കെ പെരുപ്പിച്ചു് പറഞ്ഞു് വായനക്കാരനെ ഇക്കിളിയിടാൻ ലേഖനം ഉപകരിക്കുന്നുണ്ടു് എന്നു മാത്രം പറഞ്ഞു വയ്ക്കുന്നു.)

ഒന്നാമതു്, കാർത്തിക ഫോണ്ടുപയോഗിച്ചു് ന്‍റ എന്നെഴുതിയാൽ ന്റ എന്നേ കാണുള്ളൂ എന്നതു് തെറ്റു്. അറ്റോമിക് ചില്ലിനു മുമ്പുള്ള (ലേഖകൻ പറയുന്ന 5.1 പതിപ്പിനു മുമ്പുള്ള) ഈ സ്ക്രീന്‍ ഷോട്ട് നോക്കുക.



രണ്ടാമതു്, പ്രസ്തുത യൂണികോഡ് മീറ്റിംഗിൽ മൈക്രോസോഫ്റ്റ് ‘പ്രതിനിധികൾ’ ഉണ്ടായിരുന്നില്ല. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ചു് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മൂന്നാമതു്, “അവരുടെ ഫോണ്ട് നിലവിൽ ന്‍റ എന്നെഴുതിയാൽ ന്റ എന്നു കാണിക്കുന്നതുകൊണ്ടു്” എന്ന നിരീക്ഷണം ശരിയല്ല (എന്നു് മുകളിൽ കണ്ടതാണല്ലോ).

നാലാമതു്, മുകളിൽപ്പറഞ്ഞ പ്രകാരം മൈക്രോസോഫ്റ്റ് പ്രതിനിധികൾ ആവശ്യപ്പെടുകയും യൂണികോഡ് അതങ്ങു് അംഗീകരിക്കുകയും ചെയ്തതല്ല. [എഡിറ്റ്: ഇനി പറയുന്ന വാചകം ശരിയല്ല. യൂണികോഡ് മീറ്റിംഗില്‍ വോട്ടെടുപ്പു് ഉണ്ടായിട്ടില്ല. സമവായത്തിലൂടെയാണു് തീരുമാനമായതു്.] ഒന്നിനെതിരേ മൂന്നു വോട്ടുകൾക്കാണു് ൻ + ് + റ എന്നതു് അംഗീകരിക്കപ്പെട്ടതു്. അതിൽത്തന്നെ ആദ്യ രണ്ടു വോട്ടുകൾ മൈക്രോസോഫ്റ്റിന്‍റേതായിരുന്നില്ല.

അഞ്ചാമതു്, “എന്നാണു് അറിയാന്‍ കഴിഞ്ഞതു്” എന്നതു് രസകരമായ രക്ഷാകവാടമാണു്. അതായതു് “ഞാൻ അന്വേഷിച്ചുമനസ്സിലാക്കിയിടത്തോളം” എന്നു് വായനക്കാർ അനുമാനിക്കുക. “അന്വേഷിക്കാതെ ഊഹിച്ചിടത്തോളം” എന്നു് അനുമാനിക്കാതിരിക്കുക.

പത്തു വാചകങ്ങൾ പോലും തികച്ചില്ലാത്ത ഒരു ഖണ്ഡികയിലാണു് നാലോളം ഫാക്ച്വൽ തകരാറുകൾ നിറഞ്ഞു നിൽക്കുന്നതു്. ഇപ്പറഞ്ഞ യൂണികോഡ് മീറ്റിംഗിൽ പങ്കെടുത്തിട്ടൊന്നുമല്ല ഞാനും ഇക്കാര്യം എഴുതി വിടുന്നതു്. എന്നാൽ എനിക്കു് “ആധികാരികമായി അറിയാൻ കഴിഞ്ഞതു്” ഇപ്രകാരമാണു്.

(കുറിപ്പു്: ഞാൻ മൈക്രോസോഫ്റ്റ് ജീവനക്കാരനല്ല; മൈക്രോസോഫ്റ്റിനെ പ്രതിനിധാനം ചെയ്യുന്നുമില്ല.)

Labels: , ,

15 Comments:

  1. Blogger SunilKumar Elamkulam Muthukurussi Wrote:

    Santhosh, people like confused. I also understood it was MS representatives fault, from indic unicode mialing list.

    ippOzhum confused thanne!
    -S-

    November 06, 2009 9:41 AM  
  2. Blogger Cibu C J (സിബു) Wrote:

    “ഈ ടൈപ് റൈറ്റർ ലിപി കുത്തക ഫോണ്ട്” എന്ന വരികാണുമ്പൊഴേ മനസ്സിലാക്കാം ഈ ലേഖനത്തിന്റെ ലൈൻ എന്താണെന്നു. ആ വരിയുടെ അപ്പുറത്തേയ്ക്ക്‌ ഇതു വായിക്കുന്നതു തന്നെ മണ്ടത്തരം. യുണീക്കോഡിനേയും കൺസോർഷ്യത്തേയും പറ്റി പരമാബദ്ധങ്ങൾ എഴുന്നള്ളിക്കാൻ ജനപഥത്തിന്റെ പേജുകളും ടൈപ്പ് റൈറ്റർ ഫോണ്ടും വെറുതേയിരിക്കുകയല്ലേ - പിന്നെന്താ :) സ്ട്രെസ്സുകയറുമ്പോൾ മാർക്സിസ്റ്റുകാർ ഇടയ്ക്കിടെ ‘ബൂർഷ്വാ’, ‘സാമ്രാജിത്വം’ എന്നൊക്കെ വിളിച്ചു പറയുമ്പോലെ ഒരു പ്രഷർക്കുക്കർ വാൽവായി കരുതിയാൽ മതി ഈ ലേഖനത്തിനെയൊക്കെ. സ്വ.മ.ക.രാവുമ്പോൾ അത് ‘മൈക്രോസോഫ്റ്റ്’, ‘കുത്തക’ എന്നാകും എന്നുമാത്രം.

    November 06, 2009 10:00 AM  
  3. Blogger Santhosh Wrote:

    Sunil, I've written this after my e-mail conversations with two people who attended the meeting (and one of them was MS representative Peter Constable).

    November 06, 2009 10:21 AM  
  4. Blogger Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ Wrote:

    Santhosh, to convince exactly what you wrote, you need to add more disclaimer that readers should not read this blogpost with meera or rachana fonts. In those fonts, what you quote from screenshot is different from what you wrote and argue.

    Regarding the microsoft involvement, please refer this. If people who attended the meeting contradicts what Cibu said there, please ask Cibu.

    November 08, 2009 2:09 AM  
  5. Blogger Santhosh Wrote:

    I can't speak for what you see with Meera or Rachana fonts (and that's not what the argument is). I am only talking about what you stated as the perceived limitations of Kartika font.

    It doesn't matter what Cibu wanted for /nta/. Peter Constable has written to me that it was NOT his proposal that /nta/ should be encoded as ൻ + ് + റ.

    November 08, 2009 2:22 AM  
  6. Blogger Cibu C J (സിബു) Wrote:

    അതു മൈക്രോസോഫ്റ്റിന്റെ പ്രപ്പോസലാണെന്നു ഞാനും പറഞ്ഞിട്ടില്ല. ഇതിൽ കൂടുതൽ ആ പ്രപ്പോസലിനെ പറ്റി ഇൻഫോർമേഷൻ സ്വ.മ.ക.യെന്ന രാഷ്ട്രീയ പ്രസ്ഥാനവും അതിന്റെ വക്താക്കളും അർഹിക്കുന്നില്ല.

    November 08, 2009 8:25 AM  
  7. Blogger Anivar Wrote:

    സന്തോഷ് പിള്ള സംസാരിക്കുന്നതു് മൈക്രോസോഫ്റ്റ് കാര്‍ത്തികയ്ക്കകത്തു നിന്നു കൊണ്ടും സന്തോഷ് തോട്ടിങ്ങലിന്റെ പോയന്റ് സാധാരണ മലയാളരീതിയെപ്പറ്റിയുമാണ്.

    സിബുവിനോട് . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു വ്യക്തമായ രാഷ്ട്രീയമുണ്ട് . അതു് ഭാഷയുടെയും സാങ്കേതികവിദ്യയുടെയും രാഷ്ട്രീയമാണ് . ഭാഷയുടെ യുക്തികളെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുകയും സ്വതന്ത്ര സാങ്കേതികവിദ്യകളിലധിഷ്ഠിതമായ ഒരു ഭാഷാ കമ്പ്യൂട്ടിങ്ങ് വ്യവസ്ഥയുണ്ടാക്കുകയും ചെയ്യുക എന്നതു് തീര്‍ച്ചയായും ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്

    മറുഭാഗത്ത് താങ്കളും സന്തോഷ് പിള്ളയുമൊക്കെച്ചെയ്യുന്നതും രാഷ്ട്രീയം തന്നെയാണ് . ഭാഷയും സാങ്കേതികവിദ്യയും സ്റ്റാന്‍ഡേര്‍ഡുകളും സ്വന്തം സിസ്റ്റങ്ങളുടെ ബഗ്ഗുകള്‍ക്കനുസരിച്ച് വളച്ചൊടിക്കുകയെന്ന ജീര്‍ണ്ണരാഷ്ട്രീയം .

    പക്ഷേ സിബൂ, ഈ രാഷ്ട്രീയമുണ്ടാകുക എന്നതു് "കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ അര്‍ഹിക്കുന്നില്ല" എന്നു പറയുന്നതരം അപ്പാര്‍ത്തീഡാവുന്നതെങ്ങനെയാണ്?

    November 08, 2009 11:17 PM  
  8. Blogger Santhosh Wrote:

    ഞാൻ മുകളിൽ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു് അനിവർ അരവിന്ദിനു് മനസ്സിലായാലും ഇല്ലെങ്കിലും ഒന്നുരണ്ടു കാര്യം വ്യക്തമാക്കാം.

    ഞാൻ കാർത്തികയ്ക്കകത്തല്ല, പുറത്താണു്. സന്തോഷ് തോട്ടിങ്ങൽ കാർത്തികയെപ്പറ്റിയും മൈക്രോസോഫ്റ്റിനെപ്പറ്റിയും പറഞ്ഞിരുക്കുന്ന അസത്യങ്ങൾ അസത്യങ്ങളാണെന്നു പറയുകയാണു് എന്‍റെ ലേഖനം ചെയ്യുന്നതു്. സന്തോഷ് തോട്ടിങ്ങൽ ‘സാധാരണ മലയാള രീതിയെപ്പറ്റി’ വാചാലനാവുന്നതിൽ എനിക്ക് ആശങ്കയില്ല.

    “വളച്ചൊടിക്കുന്നതിൽ” നിങ്ങളോളം കേമത്തം എനിക്കില്ല. എന്നാൽ ഒട്ടും അറിയായ്കയുമില്ല. ഇല്ലാത്ത ബഗ്ഗിന്‍റെ കണക്കെഴുന്നള്ളിച്ചാണല്ലോ സന്തോഷ് തോട്ടിങ്ങലിന്‍റെ ലേഖനം കത്തിക്കയറുന്നതു്. അതേ വഴിതന്നെയാവും അനിവർ അരവിന്ദും നടക്കുകയെന്നതു് ഊഹിക്കാൻ അസാമാന്യബുദ്ധിയൊന്നും വേണ്ട. സത്യത്തിൽ എന്താണുണ്ടായതെന്നു് യൂണികോഡ് കമിറ്റിക്കാർ വന്നു പറഞ്ഞാലും വിശ്വസിക്കാൻ കൂട്ടാക്കാത്തവരോടു് എന്തു പറയാൻ?

    മൈക്രോസോഫ്റ്റിനെതിരേ പേർത്തും പേർത്തും വാചാലമാവുന്നതിനിടയ്ക്കു് നിങ്ങൾ പ്രതിസ്ഥാനത്തു നിറുത്തിയിരിക്കുന്ന പീറ്റർ കോൺസ്റ്റബിളിനു് എന്തിനാണു് ന്‍റ -യെ ൻ + ് + റ എന്നു് എൻ‍കോഡു ചെയ്യിപ്പിച്ചതെന്നു ചോദിച്ചു് ഒരു മെയിലയയ്ക്കാമായിരുന്നല്ലോ. അതു കഴിഞ്ഞു പോരായിരുന്നോ ജനപഥത്തിൽ പരത്തിയെഴുതാൻ?

    വലിയ ചർച്ചയാക്കി പങ്കെടുത്തു് മറുപടി പറഞ്ഞിരിക്കാൻ നിങ്ങൾക്കു് സമയമുണ്ടാവും. എനിക്കില്ല. നിങ്ങളുടെ ഭാഗം ന്യായീകരിച്ചോളൂ. എന്‍റെ ഭാഗത്തു നിന്നു് ഇനി വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നു് തോത്താത്തതിനാൽ ഇനി മറുപടിയ്ക്കില്ല.

    November 08, 2009 11:52 PM  
  9. Blogger R. Wrote:

    കാര്‍ത്തിക ഫോണ്ടുപയോഗിച്ചെഴുതിയതില്‍ ആദ്യത്തെ ന്റ 'ന+്‌‌+zwj+റ' എന്നും രണ്ടാമത്തെ ന്റ 'ന+്+റ' എന്നുമാണല്ലോ. അപ്പോള്‍ കാര്‍ത്തിക ശരിക്കു റെന്‍ഡര്‍ ചെയ്യുന്നില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്?

    November 09, 2009 6:10 AM  
  10. Blogger Cibu C J (സിബു) Wrote:

    അനിവർ പറയുന്ന വലിയ വലിയ വാക്കുകൾക്കപ്പുറം ഇൻഫോർമേഷൻ വളച്ചൊടിക്കുന്നതിലാണ്‌ സ്വ.മ.ക രാഷ്ട്രീയപാർട്ടികളുമായി സാമ്യപ്പെട്ടിരിക്കുന്നതെന്ന്‌ ഈ പോസ്റ്റിൽ നിന്നും വളരെ വ്യക്തമായിരിക്കേ, അവർക്ക്‌ FUD കാമ്പെയിൻ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്‌ പ്രോത്സാഹിപ്പിക്കാൻ ആരെന്തിനു് ഊർജം ചിലവാക്കണം? അവരെഴുതിപ്പിടിപ്പിക്കുന്ന അബദ്ധങ്ങൾ മാസികകളിൽ മറുലേഖനങ്ങളെഴുതി തിരുത്താനും വർഷങ്ങൾ നീണ്ടുനിൽക്കുന്ന വാഗ്വാദത്തിൽ ഏപ്പെടാനുമുള്ള സമയവും സാഹചര്യവും എനിക്കേതായാലുമില്ല.

    November 09, 2009 8:29 AM  
  11. Blogger Santhosh Wrote:

    R: വിസ്ത മുതല്‍ (2006 ആദ്യം വിസ്ത ബീറ്റ ഇറങ്ങിയതുമുതല്‍) കാര്‍ത്തിക തെറ്റില്ലാതെ ന്‍റ കാണിക്കുന്നുണ്ടു്.

    November 09, 2009 9:59 AM  
  12. Blogger jinsbond007 Wrote:

    I just want to clear air on something.
    The issue of the 'nta' coming from Microsoft was first put up in a public list(smc-discuss). The same thing was raised in indic unicode mailing list too. Peter Constable and whos who responsible for these in UTC are members of that list too. If he had any problem with an allegation of this kind, it could have been cleared there itself.

    November 13, 2009 10:20 PM  
  13. Blogger Santhosh Wrote:

    jinsbond007: Usually most companies do not respond to rumors. You may try sending him a personal mail asking for clarification. (A simple search for "Peter Constable" will get you his Microsoft e-mail ID.)

    November 14, 2009 4:10 AM  
  14. Blogger Santhosh Wrote:

    ഇപ്പോഴാണു് സുറുമയുടെ ലിങ്ക് കണ്ടതു്. സുറുമക്കാരനു് എന്‍റെ വിധേയത്വത്തിനോടാണു് പുശ്ചം. വളവളാന്നു് എഴുതിവിടുന്നതിൽ തെറ്റില്ല, എഴുതിയതു തെറ്റെന്നു പറയുമ്പോൾ നീറ്റൽ.

    December 27, 2009 6:37 PM  
  15. Anonymous Anonymous Wrote:

    എസ്എംസിയുടെ വെബ്സൈറ്റ് വിന്‍ഡോസില്‍ കാര്‍ത്തിക ഫോണ്ട് വച്ചും ഗ്നു/ലിനക്സില്‍ മീര ഫോണ്ട് വച്ചും എടുത്ത പടങ്ങള്‍ ഇതോടൊപ്പം കൊടുക്കുന്നു.

    http://www.flickr.com/photos/pravi/sets/72157623002606619/

    വായനക്കാരനു് സ്വയം തീരുമാനിയ്ക്കാം ഏതാണു് ശരിയെന്നു്.

    January 03, 2010 2:17 AM  

Post a Comment

<< Home