ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, October 28, 2009

അച്ചുവിനു് അഞ്ചു് വയസ്സു്



ഈയിടെ അച്ചു മനസ്സിലാക്കിയ സത്യങ്ങളിലൊന്നു്:

അച്ഛമ്മയുടെ (അച്ഛന്‍റെ അമ്മ) വീട്ടിൽ insects ഉള്ളതു കാരണം അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിൽ നിൽക്കുന്നതാണു് ഇഷ്ടം. (പരിഭാഷ: അമ്മൂമ്മ ഇടയ്ക്കിടയ്ക്കു് ഓരോന്നു് വാങ്ങിക്കൊടുക്കുന്നതു കാരണം അമ്മൂമ്മയുടെ വീട്ടിൽ നിൽക്കാനാണു് താല്പര്യം.)
ഈയിടെ അച്ഛമ്മയും അമ്മൂമ്മയും നടത്തിയ സം‌യുക്ത പ്രസ്താവനകളിലൊന്നു്:
കൊച്ചൊരു പൂച്ചക്കുട്ടികണക്കാ-
ണിച്ചിരി പോലും മേനിയുമില്ല:
പച്ചിലതിന്നിട്ടാവണ; മെന്നാ-
ലച്ചുവിനഞ്ചായെന്നതു സത്യം!

അച്ചുവിന്‍റെ അമ്മയും അച്ഛനും പണ്ടേ മനസ്സിലാക്കിയ സത്യങ്ങളിൽ ചിലതു്:
  • ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ പാടില്ല.
  • അച്ചുവിന്‍റെ ‘മേനി’ക്കു് പ്രശ്നമേതുമില്ല. ആരോഗ്യവും മെലിഞ്ഞ ശരീരപ്രകൃതിയും തമ്മിൽ ബന്ധമില്ലല്ലോ.
  • അച്ചു ‘പച്ചില’ മാത്രമല്ല തിന്നുന്നതു്.
(ഈ വിഷയത്തിലുള്ള മുൻകാല പോസ്റ്റുകൾ ഇവിടേയും ഇവിടേയും. മുകളിലുള്ള ശ്ലോകം ചമ്പകമാല വൃത്തത്തിലാണു്.)

Labels: , , , ,

10 Comments:

  1. Blogger Umesh::ഉമേഷ് Wrote:

    സംഭവം ചമ്പകമാല തന്നെ. എങ്കിലും നമ്മുടെ തുള്ളൽ‌പ്പാട്ടിന്റെ വൃത്തമായ തരംഗിണി ആണെന്നു പറയാനാണു് എനിക്കിഷ്ടം.

    ആശംസകൾ!

    October 28, 2009 11:27 AM  
  2. Blogger Sands | കരിങ്കല്ല് Wrote:

    അച്ചുവിനെന്റെ ആശംസകള്‍ :)

    October 28, 2009 1:03 PM  
  3. Blogger അഞ്ചല്‍ക്കാരന്‍ Wrote:

    ആശംസകള്‍..

    October 28, 2009 9:38 PM  
  4. Blogger Unknown Wrote:

    ആശംസകൾ!

    October 28, 2009 9:38 PM  
  5. Blogger സു | Su Wrote:

    അച്ചുവിന് ആശംസകൾ. ഞങ്ങൾക്ക് മുട്ടായി എവിടെ? :)

    October 28, 2009 10:30 PM  
  6. Blogger വല്യമ്മായി Wrote:

    അച്ചൂന് ഹാപ്പി റ്റു യു

    തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണീ.

    October 28, 2009 10:47 PM  
  7. Blogger അരുണ്‍ കരിമുട്ടം Wrote:

    ആശംസകള്‍!!!

    October 29, 2009 6:51 AM  
  8. Blogger Calvin H Wrote:

    ആശംസകൾ!

    October 29, 2009 10:41 AM  
  9. Blogger Santhosh Wrote:

    എല്ലാർക്കും നന്ദി.

    October 29, 2009 3:12 PM  
  10. Blogger Umesh::ഉമേഷ് Wrote:

    അച്ചുവിനു പിറന്നാളാശംസകൾ! (തുലാമാസത്തിലെ ഭരണി)

    November 02, 2009 10:09 AM  

Post a Comment

<< Home