ഫൈവ് വൈസ്
അടുത്തകാലത്തുണ്ടായ ഒരു പ്രധാന പ്രശ്നത്തിന്‍റെ കാരണം ഫൈവ് വൈസ് (Five Whys) ഉപയോഗിച്ചു മനസ്സിലാക്കാനൊരു ശ്രമം നടത്തിയതാണു് ചുവടേ:
അച്ചു: “എനിക്കു് ഒന്നുമുതല്‍ നൂറുവരെ എഴുതാന്‍ പറ്റില്ല.”
ഞാന്‍: “Why?”
അച്ചു: “എഴുതുമ്പോള്‍ തെളിയുന്നില്ല.”
ഞാന്‍: “Why?”
അച്ചു: “ഈ പെന്‍സിലിനു് മുനയില്ല. കൂര്‍പ്പിക്കാന്‍ പറ്റുന്നില്ല.”
ഞാന്‍: “Why?”
അച്ചു: “ഷാര്‍പ്നര്‍ ഇല്ല, അച്ഛാ!”
ഞാന്‍: “Why?”
അച്ചു: “ഇവിടെ ഉള്ളതു കാണാനില്ല, പുതിയതു വേണമെന്നു പറയാന്‍ മറന്നല്ലോ!”
ഞാന്‍: “Why?”
അച്ചു: “എനിക്കു് പഠിക്കുന്നതു് ഇഷ്ടമല്ലെന്നു് അച്ഛനു് പണ്ടേ അറിഞ്ഞുകൂടേ?”
മൂലകാരണം കണ്ടെത്തുവാന്‍ Five Whys പറ്റിയ ഉപാധിതന്നെ.

3 Comments:
കൊള്ളാം! ഇവിടെ, സിക്സ് വൈസും സെവന്‍ വൈസും കഴിഞ്ഞ് ഇനിയും അടുത്ത ലെവല്‍ വല്ലതും ഉണ്ടോ എന്ന് ഞാന്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു!
A chip off the old block! :)
This comment has been removed by the author.
Post a Comment
<< Home