ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, August 31, 2009

ഓണം

റ്റീവീയിൽ പുലിക്കളിയും ഓണപ്പൂക്കളവും നിറയുന്നു. അമ്മയും അമ്മൂമ്മയും അവിടെയുമിവിടെയുമുള്ള ഓണസദ്യയുടെ വിഭവങ്ങൾ താരതമ്യം ചെയ്യുന്നു. ഓണ വിശേഷങ്ങളാണു് സംഭാഷണത്തിൽ എങ്ങും നിറഞ്ഞു നിൽക്കുന്നതു്.

അവസാനം ഫോണ്‍ വയ്ക്കുന്നതിനുമുമ്പു് ഓണാശംസകൾ നേരുന്ന തിരക്കു്. അമ്മ അമ്മൂമ്മയ്ക്കു്, അമ്മൂമ്മ മരുമകനു്, മരുമകൻ അപ്പൂപ്പനു്... ഒടുവിൽ അമ്മ അച്ചുവിനെ വിളിച്ചു് അമ്മൂമ്മയ്ക്കുമപ്പൂപ്പനും ഓണാശംസ പറയാൻ ആവശ്യപ്പെടുന്നു.

അച്ചു മടിച്ചു മടിച്ചു് ഫോണെടുത്തിട്ടു് അപ്പൂപ്പനോടു് ചോദിക്കുന്നു: “ഓണം എന്നു പറഞ്ഞാലെന്താ?”

എന്‍റെ തലമുറയുടെ പരാജയവും ദുഃഖവുമാണു് ഓണം.

ഓണം എന്നു പറഞ്ഞാൽ എന്താണെന്നറിയാവുന്നവർക്കു് ഓണാശംസകൾ!

Labels: ,

4 Comments:

  1. Blogger പാഞ്ചാലി Wrote:

    സത്യം!
    :(

    ആശംസകള്‍!

    September 01, 2009 6:41 AM  
  2. Blogger ഹരിത് Wrote:

    നാളെ തിരുവോണം. കാണം വിറ്റു കഴിഞ്ഞിട്ടു ഇപ്പൊ എത്തിയതേ ഉള്ളൂ.
    ഓണാശംസകള്‍.

    September 01, 2009 11:22 AM  
  3. Blogger rpa Wrote:

    ശരിയാ സന്തോഷേ ... വളരെ സത്യം

    മാവേലിയെ സാന്താക്ളൊസിനോടുപമിച്ച് എന്റെ അഞ്ചു വയസ്സുകാരന് ഒരു ലെക്ച്ചറ് കൊടിത്തിട്ടിരിക്കുകയാണ്.

    ചെറുപ്പത്തില് മറുനാട്ടില് നിന്നും കസിന്സ് ഒക്കെ വന്നു പോയി കഴിയുമ്പോള്, എല്ലാവരും വട്ടം കൂടിയിരുന്ന് അമ്മാവനെയും അമ്മായിയെയും കുറ്റം പറയുമ്പോള് (കുട്ടികളെ മലയാളവും സംസ്കാരവും പഠിപ്പിച്ചില്ല എന്ന്) കൂടെ ഇരുന്നു പരദൂഷണം പറഞ്ഞിട്ടുണ്ട്.

    പിന്നീട് കോളേജിലെത്തിയപ്പോള് NRI പിള്ളേരെ ആവശ്യത്തില് കൂടുതല് കളിയാക്കിയിട്ടുണ്ട്.

    എല്ലാത്തിനുമുള്ള പാപ പരിഹാരമായി ഞാനിതിനെ കാണുന്നു.

    September 02, 2009 11:34 AM  
  4. Blogger മാണിക്യം Wrote:

    son:- Dad What is Onam?
    Dad:- You know it is Kerala's Thanks giving ...
    ഇത്രയും കേട്ട് നിന്ന നില്പ്പില്‍
    രണ്ട് മൂന്ന് അന്തം വിട്ടു..

    ശരിയാ "ഓണം എന്നു പറഞ്ഞാൽ എന്താണെന്നറിയാവുന്നവർക്കു് ഓണാശംസകൾ!"

    September 05, 2009 6:38 PM  

Post a Comment

<< Home