ബുധനാഴ്ച നല്ല ദിവസം
“എന്താണു് പരിപാടി?” പിടിപ്പതു ജോലിക്കിടയിൽ സുഹൃത്തു വിളിച്ചു ചോദിച്ചു.
“എന്തു പരിപാടി?”
“നല്ലോരു ദിവസമായിട്ടു് ലഞ്ചു വാങ്ങിത്തരൂ.”
“ഞാൻ സബ്‍വേയിൽ നിന്നും കഴിച്ചു.”
“എന്നാൽ ഡിന്നറാവാം.”
“ഇന്നു നടക്കില്ലെടോ. എനിക്കു് വൈകുന്നേരം ക്ലാസിനു പോകണം.”
“എന്നാൽ പിന്നെ നാലുമണിക്കു് ഒരു ചായയായാലോ?”
“അതും നടക്കില്ല. 3-നും 4-നും മീറ്റിംഗുകൾ ഉണ്ടു്.”
“അപ്പോ ആനിവേഴ്സറിയായിട്ടു് ഒരു മണ്ണാങ്കട്ടയുമില്ല?”
“അങ്ങനെ പറയരുതു്. 11:11:11-നു് റിമൈൻഡർ വച്ചൊരു സ്ക്രീൻ ഷോട്ടെടുത്തു. എന്താ ഭംഗി! ഞാൻ അയച്ചുതരാം!”
“ഇതാണോ വലിയ കാര്യം. കമ്പ്യൂട്ടറിൽ സമയം റീസെറ്റു ചെയ്തിട്ട് എപ്പോഴെങ്കിലും എടുത്താൽ പോരായിരുന്നോ?”
“നീ ഫോൺ വച്ചിട്ടു പോ. എനിക്കല്പം തിരക്കുണ്ടു്.”
(ഇത്രയുമായ സ്ഥിതിയ്ക്കു് ഇതു് 11:11-നു് പോസ്റ്റു ചെയ്തേക്കാം.)

9 Comments:
ആശംസകൾ!
എന്നാലും ഇതു പോസ്റ്റു ചെയ്യാൻ 11:11 വരെ കാത്തിരുന്നല്ലോ. എന്തൊരു ക്ഷമ!
ഭാര്യ കൂടെയില്ലാത്ത ആദ്യത്തെ ആനിവേഴ്സറിയാണോ?
പഴയ ലൈസൻസ് പ്ലേറ്റ് ഇപ്പോഴും ഉണ്ടോ? അതോ വണ്ടി വിറ്റപ്പോൾ കൊടുത്തോ?
:)
പതിനൊന്നാം തീയതി 11:11-നിട്ട പോസ്റ്റിനു് പന്ത്രണ്ടാം തീയതി 12:12-നു് ഒരു കമന്റിടണം എന്നൊരാഗ്രഹം....
santhOshaNNaa
:-)
മനുഷ്യന്റെ ഒരോരോ ശീലങ്ങളേ...
എന്തായാലും ആശംസകള്‍ ഉണ്ട്ട്ടാ..
:)
:)
:)
ആശംസകള്‍!
Post a Comment
<< Home