കടക്കൂ പുറത്ത്!
സമസ്യാപൂരണം
വൃത്തം: ഭുജംഗപ്രയാതം (യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)
പടത്തിൽക്കറുത്തോരു വൃദ്ധന്റെ വേഷം
നടിക്കാൻ പറഞ്ഞപ്പൊഴാണെന്റെ പൊന്നേ
അടിക്കാനെണീറ്റിട്ടു വേണ്ടെന്നു വച്ചാൻ
കടക്കൂ പുറത്തെന്നു കല്പിച്ചു മുഖ്യൻ!
വൃത്തം: ഭുജംഗപ്രയാതം (യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)
Labels: ഭുജംഗപ്രയാതം, ശ്ലോകം, സമസ്യ, സമസ്യാപൂരണം
0 Comments:
Post a Comment
<< Home