ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Friday, June 02, 2006

സ്വപ്നപ്രഭ

(പെരിങ്ങോടന്‍റെ അമ്പത് വാക്കില്‍ ഒരു കഥ എന്ന പോസ്റ്റും അതില്‍ പ്രത്യക്ഷപ്പെട്ട മറ്റു മിനി-സാഗകളും കണ്ടപ്പോഴുണ്ടായ പൂതിയില്‍ നിന്ന് ഉരുത്തിരിഞ്ഞത്.)

സ്വപ്നപ്രഭയെ എനിക്കിഷ്ടമുണ്ടായിട്ടല്ല. സന്ധ്യ മയങ്ങുമ്പോള്‍, ഒറ്റയ്ക്ക് ഇടവഴിയിലൂടെ മടങ്ങുന്നത് അവളു മാത്രം.

ഒരിക്കല്‍ ഞാനവളെ പേടിപ്പിച്ചിട്ടുണ്ട്. പുറുത്തിച്ചെടിയുടെ ചോട് കഴിയുവോളം പുളിമരത്തിന്‍റെ ചാരെ നിന്നിട്ട്, മുന്നിലെത്തിയപ്പോള്‍, പെട്ടെന്ന് എടുത്തു ചാടുകയായിരുന്നു.

‘എന്തിനാന്നെ പേടിപ്പിക്കണേ?’
‘ഒരു രസം!’
‘നിക്ക് പേടീന്ന്വാവൂല്ല.’

അവള്‍ക്ക് നറുക്കു വീണത് എന്‍റെ സൌകര്യം കൊണ്ടും അവളുടെ ധൈര്യം കൊണ്ടുമാണ്.

വഴിയിരുളുന്നു. സ്വപ്നപ്രഭ നടന്നടുക്കുന്നു.

എല്ലാരുമറിഞ്ഞോ, എട്ടാം ക്ലാസില്‍ എത്തും മുമ്പ് ഞാനിതാ ഒരു പെണ്ണിനെ ഉമ്മവയ്ക്കാന്‍ പോകുന്നു!

Labels:

19 അഭിപ്രായങ്ങള്‍:

 1. Blogger പാപ്പാന്‍‌/mahout എഴുതിയത്:

  എട മിടുക്കാ! ഇതു സ്റ്റയിലന്‍, നല്ല സ്റ്റയിലന്‍ :)

  Fri Jun 02, 09:10:00 PM 2006  
 2. Blogger ബിന്ദു എഴുതിയത്:

  കഥ തന്നെയാണല്ലൊ അല്ലേ?? :)

  Fri Jun 02, 09:22:00 PM 2006  
 3. Blogger പെരിങ്ങോടന്‍ എഴുതിയത്:

  ബ്രില്യന്റ് കഥ :)

  Fri Jun 02, 10:19:00 PM 2006  
 4. Blogger പാപ്പാന്‍‌/mahout എഴുതിയത്:

  ബിന്ദൂ, എന്റെ അഭിപ്രായത്തില്‍ ഇതു സന്തോഷിന്റെ കാച്ചിക്കുറുക്കിയ ജീവിതാനുഭവങ്ങള്‍ തന്നെ ;)

  Fri Jun 02, 10:21:00 PM 2006  
 5. Blogger കുറുമാന്‍ എഴുതിയത്:

  കൊള്ളാമല്ലോ സന്തോഷ് ഭായുടെ ആദ്യ ചുംബനം. കൊച്ചു കള്ളന്‍, എട്ടിലെത്തുന്നതിന്നു മുന്‍പ് തന്നെ ചുംബിച്ചൂല്ലെ?
  ചുംബനം കഴിഞ്ഞപ്പോള്‍, കവിളൊന്നും പുകഞ്ഞില്ലല്ലോ.....ഒരു തംശയം.

  Sat Jun 03, 12:04:00 AM 2006  
 6. Blogger ഉമേഷ്::Umesh എഴുതിയത്:

  അഭിനന്ദനങ്ങള്‍! ഇനിയുമിങ്ങനെതന്നെ വളരെക്കാലം മുന്നോട്ടുപോകട്ടേ!

  (കഴിഞ്ഞ മൈക്രോസോഫ്റ്റിലേഴുകൊല്ല്ലപ്പോസ്റ്റിന്റെ കമന്റ്‌ ഇവിടെ തെറ്റി ഇട്ടതല്ല. എട്ടിലെത്തുന്നതിനുമുമ്പുമ്മവെച്ചതിനാണഭിനന്ദനങ്ങള്‍)

  കുറഞ്ഞതന്‍പത്തിമൂന്നുവാക്കെങ്കിലുമുണ്ടു്. രണ്ടുവാക്കിനിടയിലെ സ്പേസെടുത്തുകളഞ്ഞാലൊറ്റവാക്കാവുമോ സന്തോഷേ?

  നല്ലകഥ.

  Sat Jun 03, 07:00:00 AM 2006  
 7. Blogger bodhappayi എഴുതിയത്:

  ഈ സംഭവം മൊത്തം ഒളിഞ്ഞിരുന്നു കണ്ടാണ്‌ MT കാലം എഴുതിയതു... :)

  Mon Jun 05, 12:51:00 AM 2006  
 8. Blogger സന്തോഷ് എഴുതിയത്:

  പാപ്പാന്‍: നന്ദിയുണ്ട്! എന്നാലും, യു റ്റൂ! കാച്ചിക്കുറുക്കിയ ജീവിതാനുഭവമേ!

  ബിന്ദൂ: കുടുംബ കലഹം...

  പെരിങ്ങോടാ: നന്ദി!

  കുറുമാന്‍: മിനി-സാഗ ആയതിനാല്‍ ബാക്കിയെഴുതാന്‍ പറ്റില്ല:) അതിനാല്‍ സംശയം സംശയമായി നില്‍ക്കട്ടെ.

  ഉമേഷ്: താങ്ക്യൂ. ചില വാക്കുകള്‍ മാറ്റിയുപയോഗിച്ച് അമ്പതുവാക്കില്‍ നിറുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്.

  കുട്ടപ്പായി: നല്ല കഥ, പക്ഷേ, ഞാന്‍ എഴുതുമെന്നറിയാതെ, MT എഴുതിപ്പോയി എന്നാണോ പറഞ്ഞത്?

  സസ്നേഹം
  സന്തോഷ്

  Mon Jun 05, 12:47:00 PM 2006  
 9. Blogger Kuttyedathi എഴുതിയത്:

  അമ്പടാ... ദിവ്യേച്ചിയേ..ഇതൊന്നും കാണുന്നില്ലേ കേള്‍ക്കുന്നില്ലേ ? (ഒരു കുടുംബ കലഹത്തിനു വിത്തു പാകി കഴിയുമ്പോള്‍ എന്തൊരു തന്തോയം).

  മൈക്രോസോഫ്റ്റില്‍ ചേരാന്‍ നേരം ബാക്ഗ്രൌണ്ട്‌ ടെസ്റ്റില്ലാരുന്നോ സന്തോഷേ ? :) അതോ, സ്വപ്നപ്രഭ സംഭവം ആരോടും പറഞ്ഞില്ലേ ? :)

  Mon Jun 05, 01:07:00 PM 2006  
 10. Blogger ദേവന്‍ എഴുതിയത്:

  അതാ, അങ്ങു വഴീല്‍ നില്‍ക്കുന്നതു കണ്ടോ? ഇച്ചെക്കനെ പ്രത്യേകിച്ച്‌ എനിക്കൊരു ഒരിഷ്ടമില്ല. എന്നാലും എന്നോടെല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമുള്ളപ്പോ ഈ കുട്ടി മാത്രം എന്നോട്‌ തോന്ന്യാസം കാണിക്കാന്‍ വരുന്നു. അതൊരു രസമല്ലേ. ഇന്നാളിവന്‍ ആ പുളിമരത്തിന്റെ പിന്നെ പമ്മി നിന്നിട്ട്‌ ഒരൊറ്റ ചാട്ടം. പേടിച്ചിട്ട്‌ പ്രാണന്‍ പോയി. എന്നാലും ഞാനത്‌ അവനോട്‌ സമ്മതിച്ചില്ല.

  എനിക്കറിയാം, ഇവനെന്തിനാ ഒരുമ്പെടുന്നേന്ന്. ആ മുഖം കണ്ടാല്‍ അറിയില്ലേ. ഈശ്വരാ, അതു തന്നെ ആയിരിക്കണേ, ഊഹം തെറ്റല്ലേ.

  Mon Jun 05, 02:27:00 PM 2006  
 11. Blogger ഉമേഷ്::Umesh എഴുതിയത്:

  കലക്കി ദേവാ. ദേവന്റെ മറുകഥയും കൃത്യം 50 വാക്കു്!

  Mon Jun 05, 06:14:00 PM 2006  
 12. Blogger പാപ്പാന്‍‌/mahout എഴുതിയത്:

  കൊടുദേവാ കൈ... ഇതാണു കമന്റ് കമന്റ് ന്നു പറയണത്.

  Mon Jun 05, 08:44:00 PM 2006  
 13. Blogger അതുല്യ എഴുതിയത്:

  ദേവന്റെ ഊഹം തെറ്റാത്ത "സന്തോഷ്‌" ത്തിന്റെ ബാക്കി..
  --------------------

  സന്തോഷിനെ കണ്ടതും ഉമിനീര്‍ പുരണ്ടതുമൊക്കെ മനസ്സില്‍ ഒരു മിന്നല്‍ പിണരിന്റെ തിളക്കത്തോടെയും ചൂടോടെയും ഇരിയ്കുമ്പോഴും, അവള്‍ ഓര്‍ത്തു,

  മുഖത്തേ ഭാവമാറ്റം-- ഉമ്മറത്തുണ്ടാവുന്ന അമ്മ?

  കശങ്ങി പോയ കഞ്ഞി മുക്കിയ ചീട്ടി തുണി ബ്ലൌ-സ്‌ ......

  ഭയം കൂടി വന്നു എന്നാലും, അനുഭൂതിയെ മറി കടക്കാനായില്ല..

  നാളെയും സന്തോഷിനിതു....? എന്നാ നാളെ ഏട്ടന്റെ ടെര്‍ലിന്‍ ഷര്‍ട്ട്‌ വെട്ടിയ ബ്ലൌ-സ്‌ മതി.


  നടപ്പിനിടയില്‍ അവള്‍ മൂളി..

  നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം.... കൂന്തലാല്‍......മറയ്കുവാനേ...

  ----------------------
  ഇനി എനിയ്കും പപ്പാനെ "കൈ" യിലിടാന്‍ ഒരു ആനവാലു കിട്ടിയാ അത്‌ കെട്ടിയ്കാനുള്ള സ്വര്‍ണ്ണം ദേവനോട്‌ വാങ്ങായിരുന്നു....

  Mon Jun 05, 11:28:00 PM 2006  
 14. Blogger ഉമേഷ്::Umesh എഴുതിയത്:

  ദേവന്‍ പറഞ്ഞതു പോകട്ടേ. അതുല്യ പറഞ്ഞ കഥ അല്പം കടന്നുപോയില്ലേ? പാവം സന്തോഷ്! ദിവ്യ ഇതൊക്കെ വായിക്കുന്നുണ്ടാവില്ലേ?

  Tue Jun 06, 04:41:00 AM 2006  
 15. Blogger അതുല്യ എഴുതിയത്:

  ഉമേഷെ........ 50 വാക്കിന്റെ കഥയല്ലേ ഇത്‌!

  തുടരനാ...
  പിന്നെ നാളെ കാബേജ്‌ തോരനും..

  Tue Jun 06, 04:51:00 AM 2006  
 16. Blogger സന്തോഷ് എഴുതിയത്:

  ദേവന്‍റെ കഥ ഉശിരന്‍. അതുല്യയുടെ കഥ ചൂടന്‍.

  ഏഴാം ക്ലാസില്‍ പഠിക്കുന്ന നായകന്‍, ഏഴിലോ അതില്‍ താഴെയുള്ള ക്ലാസിലോ പഠിക്കുന്ന നായിക. ചുംബനം ദാഹിച്ച് നടക്കുന്നവള്‍, കഞ്ഞി മുക്കിയ ചീട്ടി തുണി ബ്ലൌസ്, നിറഞ്ഞ മാറ്... ആ നാട്ടിലെനിക്ക് ഒരു നാഴിയിടങ്ങഴി മണ്ണ് വേണം!

  തുടരൂ!

  Tue Jun 06, 08:51:00 AM 2006  
 17. Blogger prapra എഴുതിയത്:

  റിവോള്‍വിങ്ങ്‌ ഡോര്‍ തള്ളി നീക്കിക്കൊണ്ട്‌ അയാള്‍ ലോബിയിലേക്ക്‌ കിതച്ച്‌ കൊണ്ട്‌ ഓടിക്കയറി. മുന്നില്‍ അടയുന്ന ലിഫ്റ്റ്‌ ഡോറിനിടയില്‍ കൈ വീശിയപ്പോള്‍ അത്‌ വീണ്ടും തുറന്നു. കൂടെയുള്ളവരുടെ മുഖം നോക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ അയാള്‍ ഫ്ലോറ്‍ നമ്പരില്‍ വിരല്‍ അമര്‍ത്തി. ഫ്ലോര്‍ സൂചിപ്പിക്കുന്ന ഡിസ്പ്ളെ മാറാന്‍ തുടങ്ങി, ഒന്ന്, രണ്ട്‌... ഇരുപത്തിരണ്ടില്‍ അയാള്‍ പുറത്തിറങ്ങി. വാച്ചില്‍ നോക്കിയപ്പോള്‍ സമയം 7:59. സമയത്ത്‌ ഓഫീസില്‍ എത്തിയതില്‍ സന്തോഷിച്ച അയാള്‍ക്ക്‌ എന്റെ മുഖഛായ ആയിരുന്നു.

  Tue Jun 06, 09:34:00 AM 2006  
 18. Blogger ഉമേഷ്::Umesh എഴുതിയത്:

  സന്തോഷേ, ഞങ്ങടെ നാട്ടില്‍ വാ. ഏഴില്‍ ഒമ്പതു കൊല്ലം പഠിച്ച സുഗുണനും, ആറില്‍ എട്ടുകൊല്ലം പഠിച്ച ശശികലയുമൊക്കെ ഉണ്ടു്. ദേവനും അതുല്യയുമൊക്കെ പറഞ്ഞ എല്ലാ ലക്ഷണങ്ങളും അതിലൊരല്പം കൂടുതലും ഒത്തിണങ്ങിയവര്‍.

  ഇതൊക്കെ കണ്ടുകൊണ്ടാണു വയസ്സു പറയാതെ ക്ലാസ്സു മാത്രം പറഞ്ഞതു്, അല്ലേ? സ്മാള്‍ തീഫ്!

  Tue Jun 06, 10:33:00 AM 2006  
 19. Blogger Inji Pennu എഴുതിയത്:

  ഹഹഹ..സ്മാള്‍ തീഫ് എന്നു പറഞ്ഞാല്‍ കൊച്ചു കള്ളന്‍!ഹഹഹ....

  Tue Jun 06, 12:34:00 PM 2006  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home