Thursday, June 01, 2006

മൈക്രോസോഫ്റ്റില്‍ ഏഴു വര്‍ഷം

ഞാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നിട്ട് ഇന്ന് ഏഴ് വര്‍ഷം തികയുന്നു. അഞ്ചു വര്‍ഷം തികയുമ്പോള്‍ തരുന്ന ക്ലോക്ക് ഏഴാം വര്‍ഷത്തിലില്ല. ഏഴു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, പക്ഷേ, വര്‍ഷാവര്‍ഷം കിട്ടുന്ന അവധി മൂന്നാഴ്ചയില്‍ നിന്ന് നാലാഴ്ചയായി കൂടും. ഓരോ വര്‍ഷത്തിനും ഒരു പൌണ്ട് M&M എന്നതാണ് ഇവിടുത്തെ ആഘോഷങ്ങളുടെ കണക്ക്. അതു പ്രകാരം ഇന്ന് ഏഴു പൌണ്ട് (ഏകദേശം 3.175 കിലോ) M&M വാങ്ങി എന്‍റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യണം.

ഇക്കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ഞാന്‍ നാലു പ്രാവശ്യം ടീം മാറി. പലകാലങ്ങളിലായി പത്ത് മാനേജര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമ്പത് തവണ ഓഫീസും മാറി.

മാനേജരുടെ ആശംസാ വാചകം:

This is one of the big ones… you now start accruing four weeks of vacation per year, instead of three, starting with this next pay period. Thanks for sticking around all these years. :) Looking forward to many more.

എനിക്കു ചുറ്റുമുള്ള എണ്ണമറ്റ പ്രതിഭാശാലികളോടൊപ്പം പ്രതിദിനം ജോലിചെയ്യാന്‍ സാധിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിലുമുപരി, നേരിട്ടും അല്ലാതെയും ഒട്ടനവധി ഉപയോക്താക്കളെ (പ്രധാനമായും സോഫ്റ്റ്വെയര്‍ ഡെവലപ്പേഴ്സിനെ) സഹായിക്കാനാവുന്നതില്‍ എനിക്ക് നിസ്സീമമായ സംതൃപ്തിയുമുണ്ട്.

39 പ്രതികരണങ്ങൾ:

 1. പാപ്പാന്‍‌/mahout

  സിയാറ്റിലിലുള്ള സന്തോഷ് പിള്ളയ്ക്കുവേണ്ടി ന്യൂ ജേഴ്സിയില്‍ നിന്നു പാപ്പാന്‍, കീപ്പാന്‍, പൂപ്പാന്‍, അന്റാര്‍‌ട്ടിക്കയില്‍‌നിന്ന് മാക്രി, കൂക്രി, ചാക്രി, നമീബിയയൈല്‍നിന്നു ഇടിക്കെ മാടുങോ, പതുക്കെ ചാടുങ്കോ, പാപ്പുവാ ന്യൂഗിനിയില്‍നിന്ന് മാറമ്മല്‍, തേറമ്മില്‍ മുതലായവര്‍‌ ആവശ്യപ്പെട്ട ഇഷ്ടഗാനം:
  “ആശംസകള്‍, നൂറുനൂറാശംസകള്‍...“

 2. ഉമേഷ്::Umesh

  അഭിനന്ദനങ്ങള്‍, സന്തോഷ്!

  അസൂയാലുക്കളും മുന്‍‌വിധിക്കാരും എന്തു തന്നെ പറഞ്ഞാലും ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്കു് ഏറ്റവും സന്തോഷ(sic!)ദായകമായ ഒരു കമ്പനിയാണു മൈക്രോസോഫ്റ്റ്. ഇത്രയധികം ദീര്‍ഘദൃഷ്ടിയും സാങ്കേതികത്തികവുമുള്ള മറ്റൊരു കമ്പനിയില്ല. എല്ലാ നന്മകളും നേരുന്നു.

  നാലാഴ്ച എന്നു പറഞ്ഞാല്‍ 28 വര്‍ക്കിംഗ് ഡേയ്സ് കിട്ടുമോ? അങ്ങനെയാണെങ്കില്‍ ആറാഴ്ചയുണ്ടല്ലോ.

  എനിക്കിവിടെ ആദ്യദിവസം മുതല്‍ 24 വര്‍ക്കിംഗ് ഡേയ്സ് (192 മണിക്കൂര്‍) ആണു് ഒരു വര്‍ഷത്തെ അവധി. ഈ കമ്പനിയില്‍ ഞാനും ഏഴു വര്‍ഷമായി. അവധി ഇനിയും കൂടുമെന്നു തോന്നുന്നില്ല.

  അവിടെ സബാറ്റിക്കല്‍ അവധിയുണ്ടോ ഏഴു വര്‍ഷം കൂടുമ്പോള്‍?

 3. ബിന്ദു

  അഭിനന്ദനങ്ങള്‍ !!!

 4. Inji Pennu

  ബില്‍ ഗേറ്റസ് ചേട്ടനെ തൊട്ടു നോക്കാന്‍ പറ്റീട്ടുണ്ടൊ?

 5. ജേക്കബ്‌

  ആശംസകള്‍

 6. പെരിങ്ങോടന്‍

  സന്തോഷേ, ഈയിയിടെ ആദിത്യന്‍ പറഞ്ഞതു പോലെ ഞാനും ഓര്‍ക്കാറുണ്ടു്, ഓ എന്റെ ഒരു പരിചയക്കാരന്‍ മൈക്രോസോഫ്റ്റിലുണ്ടല്ലോ! നമ്മളു തമ്മില്‍ പരിചയത്തിനു് എന്താ കുറവല്ലേ ;)

  ആശംസകള്‍!!!

 7. .::Anil അനില്‍::.

  അഭിനന്ദനങ്ങള്‍ സന്തോഷ്!

  മൈക്രോസോഫ്റ്റിന്റെ ആപ്പറേറ്റിംഗ്/ആപ്ലിക്കേഷന്‍ വാളിയം ലൈസന്‍സുകള്‍, ഗ്രേറ്റ് പ്ലെയിനുകള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു മൈക്രോ കമ്പനിയില്‍ ഞാനും ചേര്‍ന്നിട്ടിന്ന് 10 വരിഷം തികഞ്ഞു.
  എനിക്കും അഭിനന്ദനങ്ങള്‍!

 8. Kuttyedathi

  ഒരു കമ്പനിയില്‍ മാക്സിമം മൂന്നു വര്‍ഷമേ നിക്കാവൂ, എന്നൊക്കെ ആണു സാധാരണ ഐ റ്റി ഫീല്‍ടിലെ റ്റ്രെണ്ട്‌. എന്നാലല്ലേ കൂടുതല്‍ വില പേശാനും മറ്റും പറ്റുള്ളൂ ? അപ്പോള്‍, ഇതാ ഒരു കമ്പനിയിലേഴു വര്‍ഷം പൂര്‍ത്തിയാക്കിയ ഡെഡിക്കേഷനുമായി സന്തോഷും, ഉമേഷ്ജിയും. അഭിനന്ദനങ്ങള്‍ 2 പേര്‍ക്കും. പത്തു വര്‍ഷം തികച്ച അനിലേട്ടനും അഭിനന്ദനങ്ങള്‍.

  അല്ലാ, എം ആന്‍ഡ്‌ എം ആണോ മൈക്രോസോഫ്റ്റിലെ ഓഫിഷ്യല്‍ മുട്ടായി ?

 9. ശനിയന്‍ \OvO/ Shaniyan

  സന്തോഷ്ജീ,

  ആശംസകള്‍!!

  ഏഴു കൊല്ലം ഒരിടത്ത് എന്നത് എന്റേം വലിയ ഒരു സ്വപ്നമാണ്‍.. നടക്കുമോ ആവോ?

 10. ശനിയന്‍ \OvO/ Shaniyan

  കുട്ട്യേടത്ത്യേ, മൂന്നു കൊല്ലം ഇത്തിരി കൂടുതലല്ലേ? മൂന്ന് കൊല്ലത്തില്‍ ആറ്‌ കമ്പനി മാറിയ ടീംസ് എന്റെ കൂടെ പണി എടുത്തിട്ടൂണ്ട്.. ഏകദേശം ഒന്നരക്കൊല്ലം ആണ് ആവറേജ് ഇന്‌ഡ്യയില്‍..

 11. ഉമേഷ്::Umesh

  താങ്ക്യൂ കുട്ട്യേടത്ത്യേ.

  ഇതാണു് എന്റെ ഏറ്റവും നീണ്ട കരിയര്‍ ഒരു കമ്പനിയില്‍ (ഏഴര വര്‍ഷം). അതിനു മുമ്പത്തെ കമ്പനിയില്‍ ഒരു വര്‍ഷം. അതിനു മുമ്പു് നാലരക്കൊല്ലം (മൂന്നു സ്ഥലത്തു പ്രോജക്റ്റുകളും പ്രോജക്റ്റുകള്‍ക്കിടയില്‍ അദ്ധ്യാപനവും). അതിനു മുമ്പു് ഒന്നരക്കൊല്ലം. അതിനു മുമ്പു് ആറു മാസം. മൊത്തം പതിനഞ്ചു കൊല്ലം.

  അതിനു മുമ്പു് പതിനെട്ടു കൊല്ലം വിദ്യാഭ്യാസം. ഇടയ്ക്കു കുറെക്കാലം പെസ്റ്റ് കണ്ട്രോള്‍ (ഈച്ചപിടിത്തം).

  എന്റമ്മോ! ഞാന്‍ വയസ്സനായേ!

 12. Satheesh :: സതീഷ്

  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

 13. വഴിപോക്കന്‍

  ആയിരമായിരമഭിവാദ്യങ്ങള്‍... .net c# ,version 1.0, 2.0 എന്നിങ്ങനെ Microsoft എന്നും പുതിയ പുതിയ സംഭവങ്ങള്‍ ഇറക്കുന്നതു കൊണ്ടു ജീവിച്ചു പോകുന്ന 1000ങ്ങളില്‍ ഒരാളാണു ഞാനും..

 14. സന്തോഷ്

  ഹൊ, ഇന്ന് മറ്റൊരു നാളുമില്ലാത്തത്ര തിരക്ക്.

  പാപ്പാന്‍: നന്ദി, നമസ്കാരം! (തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തില്‍ നിന്നുള്ള ഇഷ്ടഗാനങ്ങളുടെ ഒരു ഫാനായിരുന്നു ഞാനും.)

  ഉമേഷ്: താങ്ക്യൂ! നാലാഴ്ച എന്നാല്‍ വെറും 160 മണിക്കൂര്‍ മാത്രം. വെറും 20 വര്‍കിംഗ് ഡേയ്സ്. സബാറ്റിക്കല്‍ 10 കൊല്ലം കൂടുമ്പോളാണെന്ന് തോന്നുന്നു. ചോദിച്ചിട്ടില്ല:)

  ബിന്ദൂ, ജേക്കബ്, സതീഷ്: നന്ദി!

  LG: ഗേറ്റ്സ് ചേട്ടനെ തൊട്ടിട്ടില്ല. വളരെ അടുത്ത് കണ്ടിട്ടു പോലുമില്ല. ഏകദേശം 15 അടി അകലെ നിന്ന് കണ്ടിട്ടുണ്ട്.

  പെരിങ്ങോടാ: അതെ, നമുക്ക് പരിചയത്തിനെന്താ കുറവ്? (കുറവുണ്ടെന്ന് പറയരുത്! പെരിങ്ങോടനെ പരിചയമുണ്ട് എന്ന് പറയുന്നത് ഒരു ഗമയല്ലേ?)

  അനില്‍: അഭിനന്ദനങ്ങള്‍ അങ്ങോട്ടും. അപ്പോള്‍ പെന്‍ഷന്‍ പറ്റാറായി, അല്ലേ?

  കുട്ട്യേടത്തീ: ടീം മാറുന്നത് കമ്പനി മാറുന്നതോളം തന്നെ പണിയാണ് കുട്ട്യേടത്തീ. ഒരു ടീമില്‍ നിന്നു മറ്റേ ടീമില്യ്ക്കു പോകാന്‍ അഞ്ചും ആറും ഇന്‍റെര്‍വ്യൂ കടക്കണം (മറ്റു പല കടമ്പകള്‍ക്കു പുറമേ!). ആനിവേഴ്സറിക്കാര്യത്തില്‍ M&M ആണ് ഓഫിഷ്യല്‍ മുട്ടായി.

  ശനിയന്‍: താങ്ക്യൂ... സ്വപ്നം നടക്കട്ടെ!

  വഴിപോക്കന്‍: അങ്ങനെയുള്ളവരില്‍ ഒരാള്‍ തന്നെ ഞാനും. മുടങ്ങാതിറങ്ങട്ടെ, പുതിയ വേര്‍ഷനുകള്‍!

  സസ്നേഹം,
  സന്തോഷ്

 15. വക്കാരിമഷ്‌ടാ

  മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് തൊണ്ണൂറ്റഞ്ച്, തൊണ്ണൂറ്റെട്ട്, രണ്ടായിരം, എക്സ്‌പി, പിപ്പീ, വേഡ്, എക്സല്‍, പവര്‍ പോയിന്റ്, നോട്ട്പാഡ്, കീപാഡ്, ലെറ്റര്‍ പാഡ്, റീസൈക്കില്‍ ബിന്‍, മൈ കമ്പ്യൂട്ടര്‍, കണ്ട്രോള്‍ പാനല്‍, ടേണ്‍ ഓഫ് കമ്പ്യൂട്ടര്‍ മുതലായവയുമായി കഴിഞ്ഞ പത്തുകൊല്ലത്തെ ഡെയ്‌ലി പരിചയമുള്ള ഒരു വ്യക്തി എന്ന നിലയില്‍ ആധികാരികതയോടെ ഞാന്‍ ആശംസിക്കട്ടെ:

  “ആള്‍ ദ ബെസ്റ്റ്”

  ഒരു കമ്പനിയില്‍ ഏഴുകൊല്ലം ഇരിക്കണമെങ്കില്‍ അവിടെ ആറുകൊല്ലം ഇരുന്നിരിക്കണം; ആറുകൊല്ലം ഇരിക്കണമെങ്കില്‍ അഞ്ചുകൊല്ലം ഇരുന്നിരിക്കണം;അഞ്ചുകൊല്ലം ഇരിക്കണമെങ്കില്‍ നാലുകൊല്ലം ഇരുന്നിരിക്കണം.........രണ്ടുകൊല്ലം ഇരുന്നിരിക്കണമെങ്കില്‍ ഒരുകൊല്ലം ഇരുന്നിരിക്കണം; ഒരുകൊല്ലം ഇരുന്നിരിക്കണമെങ്കില്‍ ജോലി കിട്ടണം.

  അപ്പോ എനിക്കിനിയും ധാരാളം സമയമുണ്ട്.

 16. ബിന്ദു

  വക്കാരീ, എന്തിനാ എപ്പോഴും ഇരുന്നിരിക്കണേ, കുറച്ചു നേരം നിന്നും ഇരിക്കാം ട്ടോ. :)

 17. Obi T R

  ആശംസകള്‍...

  ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ടു, ഞങ്ങള്‍ MSc ക്ക്‌ പടിക്കുമ്പൊള്‍ ഞങ്ങളുടെ Director, സന്തോഷ്‌ മൈക്രോസോഫ്റ്റില്‍ ജോയിന്‍ ചെയ്ത്‌ എന്നു കാണിച്ചു sir നു അയച്ച മെയില്‍ പ്രിന്റ്‌ എടുത്തു സര്‍ department നോട്ടീസ്‌ ബോര്‍ഡില്‍ ഇട്ടത്‌. പക്ഷേ അതു കഴിഞ്ഞ്‌ ഒരിക്കല്‍ സന്തോഷ്‌ അവിടെ വന്നപ്പോല്‍ കാണാനോ, സന്തോഷിന്റെ talk attend ചെയ്യാനോ സാധിച്ചില്ല.:-(

 18. വക്കാരിമഷ്‌ടാ

  ബിന്ദൂ, നമുക്ക് ഇരുന്നോ നിന്നോ ഇരിക്കാം. പക്ഷേ ഇരക്കുന്നത് എപ്പോഴും ഇരുന്നുകൊണ്ട് തന്നെയാകുന്നതാണ് നല്ലതെന്നാണ് ഇരുന്നിരന്നവരുടെ അഭിപ്രായം..... :)

 19. ബെന്നി::benny

  മൈക്രോസോഫ്റ്റിന്റെ ലോക്കലൈസേഷന്‍ ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വെബ്‌ദുനിയയില്‍‍ ആറര വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ ഈയുള്ളവന്റെ അഭിനന്ദനങ്ങളും സമര്‍പ്പിക്കട്ടെ!

 20. ദേവന്‍

  സന്തോഷിനു ആശംസകള്‍, അനുമോദകങ്ങള്‍, ഇലയടകള്‍. ഒരു ഹാഫ്‌ സെന്‍ ചൊറി അടിച്ചിട്ടു റിട്ടയര്‍ ചെയ്യു.

  (എഴാംകൊല്ലച്ചൊറി ഭാഗ്യത്തിനു കുടുമ്മത്തേയുള്ളു, ഉദ്യോഗത്തില്‍ ഇല്ല.)

 21. evuraan

  ഒരു നാള്‍ മൈക്രോ‌സോഫ്റ്റും ലിനക്സിറക്കും, അവരുടെ പഴയ ക്സെനിക്സിന്റെ രണ്ടാമുദയത്തിന്.

  അന്നെനിക്കും മൈക്രോസോഫ്റ്റില്‍ ജ്വാലി കിട്ടും.

  ആരോ ബ്ലോഗില്‍ പറഞ്ഞ പോലെ, എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍..

  Jokes aside, സന്തോഷേ, ആശംസകള്‍.

  ഇനിയും ഉയര്‍ച്ചകള്‍ ഉണ്ടാവട്ടേ..

 22. kumar ©

  എണ്ണമറ്റ പ്രതിഭാശാലികളോടൊപ്പം പ്രതിദിനം ജോലിചെയ്യാന്‍ സാധിക്കുന്ന സന്തോഷ് എന്ന മഹാ പ്രതിഭയെ പരിചയപ്പെട്ടതില്‍ ഞങ്ങളും സന്തോഷിക്കുന്നു.

  (പശ്ചാത്തല‍ത്തില്‍ ഒരു ആശംസാ ഗാനം ‘കോറസില്‍’ ഞാന്‍ പാടുന്നു.)

 23. ശ്രീജിത്ത്‌ കെ

  സമ്മതിച്ചിരിക്കുന്നു. ആ ക്ഷമയും അര്‍പ്പണമനോഭാവവും. മിക്രോസോഫ്റ്റ് തന്നെ എന്റെ അന്നദാതാവും. പരിചയപ്പെട്ടതില്‍ സന്തോഷം. എല്ലാ ആശംസകളും. ബില്ലുമാമയെകണ്ടാല്‍ എന്റെ പ്രത്യേകാന്വേഷണം പറയണം കേട്ടൊ.

 24. bodhappayi

  ഒരു മാസം മുന്‍പ്‌ ഒരു സുപ്രഭാതത്തില്‍ നല്ല അമേരിക്കന്‍ ആക്സന്റില്‍ ഒരു ചേച്ചി വിളിച്ചു. മൈക്രോസോഫ്റ്റ്‌(hyderabad) നിന്നാണത്രെ. ഞാന്‍ ഒരു നിമിഷം കൊണ്ടു സന്തോഷിനെപ്പോലെ ഏഴു വര്‍ഷം തികച്ചു അര്‍മാദിക്കുന്നതൊക്കെ കിനാവു കണ്ടു.
  2 മിനിറ്റ്‌ നേരത്തെ കൊച്ചുവര്‍ത്തമാനം കഴിഞ്ഞപ്പൊല്‍ കൊച്ചൊന്നു ഞെട്ടി... 2.5 കൊല്ലത്തില്‍ 3 കംബനി... പിന്നെ അധികസമയമൊന്നും വേണ്ടി വന്നില്ല, ഗുഡ്ബൈ പറഞ്ഞു കൊച്ചു വെച്ചു. 7 കൊല്ലം കഴിഞ്ഞാല്‍ എന്റെ അവസ്ഥ എന്താവും എന്നു കണ്ടറിയാം. സന്തോഷിനേം ഉമേഷിനേം അനിലിനേം എല്ലാം റോള്‍ മോഡലാക്കാന്‍ ഞാന്‍ തീരുമാനിച്ചു... :)

  ഏഴുവര്‍ഷം തികച്ചതിനു അഭിനന്ദനങ്ങല്‍ സന്തോഷ്‌!!!

 25. സന്തോഷ്

  വക്കാരീ: ഉണ്ട്, ധാരാളം സമയമുണ്ടെന്ന് ഇപ്പോള്‍ വക്കാരിമിഷ്ടാ?

  ഒബീ: ഒബി എന്‍റെ ജൂനിയര്‍ ആണ് എന്ന് രണ്ടുദിവസം മുമ്പ് ‘സന്ദര്‍ശനത്തിലെ’ പാവലും പയറും കാണിച്ചിട്ട് ഞാന്‍ ദിവ്യയോട് പറഞ്ഞിരുന്നു. ആ ടോക്കില്‍ നിന്നും രക്ഷപ്പെട്ടു, അല്ലേ?

  ബെന്നീ: വളരെ കേമമായി ലോക്കലൈസേഷന്‍ കൈകാര്യം ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക?

  ഏവൂരാനെ: വളരെ നന്ദിയുണ്ട്.

  കുമാര്‍: അയ്യോ, ഞാനുയര്‍ന്ന് പൊങ്ങിപ്പോയല്ലോ! താങ്ക്യൂ:)

  ശ്രീജിത്ത്: ബില്ലുമാമയെ ഒന്നു കാണാന്‍ കിട്ടിയിട്ടു വേണ്ടേ അന്വേഷണം പറയല്‍? എന്നാലും കണ്ടാല്‍ ശ്രീജിത്തിന്‍റെ കാര്യം സൂചിപ്പിക്കുന്നതാണ്...

  കുട്ടപ്പായി: നന്ദി! അവളെ എങ്ങനെ ഇത്ര നിഷ്പ്രയാസം ഓടിച്ചുവിട്ടു?

 26. സു | Su

  ആശംസകള്‍.

 27. അരവിന്ദ് :: aravind

  അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
  സന്തോഷ്ജീക്കഭിവാദ്യങ്ങള്‍!

  :-)

  6 കൊല്ലത്തിനിടക്ക് ഇത് നാലാമത്തെ കമ്പനി..എനിക്ക്.
  ഇവിടെം അധികം നില്‍ക്കുമെന്ന് തോന്നുന്നില്ല. എന്നാ ചെയ്യാനാ, ബ്ലോഗ് കണക്ഷനൊന്നും തീരെ സ്പീഡില്ലെന്നേ! ;-)
  സന്തോഷ് ജിയുടേയും സിബൂജീയുടേയും മുന്‍ അവതാരസ്ഥലങ്ങളില്‍ ജോലി ചെയ്തെന്ന ചെറിയ അഭിമാനവുമുണ്ട്..
  :-)..

 28. saptavarnangal

  സന്തോഷ് ,
  അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍..
  ആയിരം ആയിരം അഭിവാദ്യങ്ങള്‍
  വേര്‍ഷനുകള്‍ പലതും ഇനിയും ഇറക്കു..
  ഞങ്ങളുടെ ജോലി കാത്തു സൂക്ഷിക്കു..

  - മൈക്രോസോഫ്റ്റ്‌ ടെക്നോളജി കൊണ്ട്‌ കഞ്ഞി കുടിച്ചു പോകുന്ന മറ്റൊരു മലയാളി..

 29. ആനക്കൂടന്‍

  അഭിനന്ദനങ്ങള്‍... ആശംസകള്‍...

 30. സന്തോഷ്

  അയ്യോ, ദേവനെ വിട്ടുപോയി! ഹാഫ് സെഞ്ച്വറി? അമ്മേ! നന്ദി സുഹൃത്തേ.

  സൂ, സപ്തവര്‍ണം, ആനക്കൂടന്‍: നന്ദി!

  അരവിന്ദ്: നന്ദിയുണ്ട്. ഈ പേരില്‍ ഇനിയൊരു കവിതയെഴുതുമോ?

  എല്ലാര്‍ക്കും ഒരിക്കല്‍ക്കൂടി താങ്ക്യൂ!

  സസ്നേഹം,
  സന്തോഷ്

 31. യാത്രാമൊഴി

  അഭിനന്ദനങ്ങള്‍!

 32. Adithyan

  സ്വ്‌ല്‍പ്പ ലെയ്റ്റായി...
  അഭിനന്ദനങ്ങള്‍!!!
  ഇനിയും ഒരു നൂറു നൂറു വര്‍ഷങ്ങള്‍ അവിടെ തുടരാനിടയാവട്ടെ.. :-)

 33. മുല്ലപ്പൂ || Mullappoo

  അഭിനന്ദനങ്ങള്‍, സന്തോഷ്!

 34. സാക്ഷി

  അഭിനന്ദനങ്ങള്‍!
  സന്തോഷ്!

 35. വിശാല മനസ്കന്‍

  സന്തോഷിന്റെ ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു.

  മൈക്രോ സോഫ്റ്റ് പോലെയുള്ള ഒരു സ്ഥാപനത്തില്‍ ഏഴുകൊല്ലം! പിന്നെ എന്തുവേണം? ഗ്രേയ്റ്റ്. തീര്‍ച്ചയായൂം സന്തോഷിന് അഭിമാനിക്കാം.

  അഭിനന്ദനം, അഭിനന്ദനം! (കണ്ണുനീര്‍ത്തുള്ളി..ടോണില്‍)

  നോം ഈ കമ്പനിയില്‍ പത്തുവര്‍ഷം പിന്നിട്ടു.
  23 വയസ്സില്‍ ചാടിക്കയറി സീറ്റ് പിടിച്ചതാണിവിടെ, പൊതുവായ കണക്കുസൂക്ഷിപ്പുകാരനായിട്ട്. പത്താം വാര്‍ഷികം കൊണ്ടാടിയ ഫെബ് 13 ന് എനിക്ക് ഇവര്‍ പട്ടും വളയും തന്ന് ആദരിച്ച കൂട്ടത്തില്‍ തന്ന പ്രശംസാ കത്ത് വായിച്ച് ബോധം പോയി ഞാന്‍ കസാരയില്‍ നിന്ന് പിറകോട്ട് മറിഞ്ഞുവീഴേണ്ടതായിരുന്നു. ഭാഗ്യം, വീണില്ല.

 36. കലേഷ്‌ കുമാര്‍

  പ്രിയ സന്തോഷ്,
  ഞാന്‍ അല്പം താമസിച്ചു പോയി.
  ഈ കാലഘട്ടത്തില്‍ അമേരിക്ക പോലെയൊരു സ്ഥലത്ത് 7 വര്‍ഷം ഒരിടത്ത് തുടര്‍ച്ചയായി ജോലിനോക്കുക എന്നു പറഞ്ഞാല്‍ അതൊരു നിസ്സാരകാര്യമല്ല!സന്തോഷ് ഹാപ്പിയാണല്ലോ? അത് മതി!
  അഭിനന്ദനങ്ങള്‍! അതോടൊപ്പം ആശംസകളും!

 37. സന്തോഷ്

  യാത്രാമൊഴി, മുല്ലപ്പൂ, സാക്ഷി: നന്ദി.

  ആദിത്യന്‍: ലേയ്റ്റായാലും എത്തിയല്ലോ! താങ്ക്സ്:)

  വിശാലാ: റൊമ്പ നന്‍‍റി:) പത്താം വാര്‍ഷികാശംസകള്‍!

  കലേഷ്: നന്ദി, നന്ദി. തിരക്കായിരിക്കുമല്ലോ! അതിനിടയില്‍, കലേഷിന്‍റെ ഈ കമന്‍റ് സത്യത്തില്‍ അപ്രതീക്ഷിതം.

  സസ്നേഹം
  സന്തോഷ്

 38. അതുല്യ

  വൈകി, ഒരുപാടു വൈകി ഇവിടെ എത്താന്‍. ഒരു ഹെക്ടര്‍ സ്ഥലത്തെ റോസാപൂക്കള്‍ മുഴുവനും സന്തോഷിനു.


  കമ്പ്യൂട്ടര്‍ ഉപയോഗിയ്കുന്നു എന്നല്ലാതെ, നിങ്ങളുടെ ഒക്കെ വിയര്‍പ്പാണു ഈ മൌ-സില്‍ തട്ടുമ്പോള്‍ തെളിയുന്ന സ്ക്രീനുകള്‍ എന്നറിയുമ്പോള്‍ ഒരുപാട്‌ ആദരവു തോന്നുന്നു.

  ലോങ്ങ്‌ സര്‍വീസ്‌ മെഡല്‍ എനിക്കാട്ടോ, 1984 മാര്‍ച്ച 21 മുതല്‍ - 2002 മാര്‍ച്ച്‌ 31 വരെ - 18 കൊല്ലത്തോളം ഒരേ മുറിയില്‍ ഒരേ കോണില്‍ ഒരേ കസേരയില്‍ - രെമിങ്ങ്ട്ടണ്‍ റ്റൈപ്രെട്ടര്‍ മാറി, 1989 ല്‍ ഒരു വേര്‍ഡ്സ്റ്റാര്‍ മാത്രമുള്ള (മൌ-സില്ലാത്ത) പി.സി 286 കിട്ടി എന്ന മാറ്റമുണ്ടായതൊഴിച്ചാല്‍. !!

  ഇപ്പോഴത്തേ പവര്‍ പൊയിന്റ്‌ നു പകരം ഒരു സ്റ്റോറി ബോര്‍ഡ്‌ പ്രോഗ്ഗ്രാം ഉണ്ടായിരുന്നു, സ്ലൈല്‍ട്‌ ഉണ്ടാക്കി പ്രോജക്റ്റ്‌ ചെയ്യാന്‍. എന്നെയാണു അത്‌ സതേണ്‍ കമാണ്ടില്‍ ആദ്യം പഠിപ്പിച്ചത്‌.

  copy c:SB/ST to a: --- ഇങ്ങനെയൊക്കെ വരും. ee ഒരു ആപ്ത വാക്യം മറന്നാല്‍ ബ്രീഫിംഗ്‌ രൂമിലെ പ്രോജകറ്ററില്‍ ഒന്നും തെളിയില്ലാ, വലിയ ഒരു പേപ്പരില്‍ ഒരു കോട്‌ കൊണ്ട്‌ നടക്കുന്ന ഗമയോടെ ഞാന്‍ ഇതും നടന്നിരുന്നു. ഒരു സ്ലൈട്‌ വിഥ്‌ 8 വരി ഇന്‍ ഇങ്ങ്ലീഷ്‌ സെറ്റ്‌ ചെയ്യാന്‍ മിനിമം എടുക്കും 1/2 മണിക്കൂര്‍! (പടം ഒന്നും വരില്ലാ, ഓണ്‍ലി വാക്കുകള്‍) അങ്ങനെ മിനിമം 15 സ്ലൈഡ്‌ ഉണ്ടാവും ഒരു ബ്രീഫിങ്ങിനു, കാമ്പ്യൂട്ടര്‍ എടുക്കേറ്റഡ്‌ എന്ന് പറഞ്ഞ്‌ ഒരു 18 രൂപ ഹൊണറേറിയും കിട്ടിയിരുന്നു.

  കാലം എത്ര മാറി, സന്തോഷിനെ പോെലത്തെ ചുണക്കുട്ടികളുടെ മിടുക്ക്‌ കൊണ്ട്‌, .............

  Well done Santhosh, and Sharmaji and appu join me in wishing many many laurels to you in the coming years.

  Sasneham,

  atulya
  appu
  sharmaji

 39. സന്തോഷ്

  (ഗദ്ഗദ കണ്ഠനായി) അതുല്യയുടെയും ശര്‍മാജിയുടെയും അപ്പൂന്‍റെയും ആശംസകള്‍ വിനയപൂര്‍വം ഏറ്റുവാങ്ങിക്കൊണ്ട്, ഞാന്‍ എന്‍റെ പേരിലും, അസ്സോസിയേഷന്‍റെ പേരിലും, പിന്നെ ഇവിടെ കൂടിയിരിക്കുന്ന നല്ലവരായ എല്ലാ നാട്ടുകാരുടെ പേരിലും...

  (കണ്ണു നിറയുന്നു) താങ്ക്യൂ, താങ്ക്യൂ!