ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, June 29, 2006

ഒറ്റവരിക്കഥ: എനിക്ക് ഭ്രാന്തില്ല

നാറാണത്തേയ്ക്കുള്ള വഴി ചോദിച്ചതിനാണോ നിങ്ങളും എന്നെ ഭ്രാന്തനെന്ന് വിളിച്ച് കല്ലെറിഞ്ഞോടിക്കുന്നത്?

(ജൂണ്‍ ലക്കം പുഴ മാഗസിനില്‍ ഗോപി മംഗലത്ത് എഴുതിയ ഒമ്പത് ഒറ്റവരിക്കഥകളാണ് ഈ പോസ്റ്റിനു പ്രചോദനം. അമ്പത് വാക്കുകളില്‍ എഴുതുന്ന കഥയ്ക്ക് മിനി-സാഗ എന്നു പേരുള്ളതു പോലെ ഇതിനും വല്ല ചെല്ലപ്പേരുമുണ്ടോ എന്നറിയില്ല. ഞാന്‍ വായിച്ച ഏറ്റവും വലിയ ഒറ്റവരിക്കഥ ഇതാണ്.)

നിങ്ങളുടെ മനസ്സിലുമില്ലേ നല്ല ഒരു ഒറ്റവരിക്കഥ?

Labels:

21 അഭിപ്രായങ്ങള്‍:

 1. Blogger ഉമേഷ്::Umesh എഴുതിയത്:

  ഇതാ ഒറ്റ വരിയില്‍ അമ്പതു വാക്കുള്ള ഒരു കഥ:
  -----------------
  “ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ ഇറാന്റെ പക്കല്‍ നിന്നു് അമേരിക്ക വാങ്ങി ശേഖരിച്ചതു് ഇന്ത്യയ്ക്കെതിരായി പാക്കിസ്ഥാനു കൊടുക്കാനാണോ
  എന്നു റഷ്യ ഉത്‌ക്കണ്ഠ പ്രകടിപ്പിച്ചതില്‍ ചൈന നീരസപ്പെടേണ്ടതില്ലെന്നു ഫ്രാന്‍സ് അഭിപ്രായപ്പെട്ടതില്‍ ജപ്പാനു് അമര്‍ഷമുണ്ടെന്നു് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
  സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ ശ്രീലങ്കയില്‍ വച്ചു് യൂഗോസ്ലേവിയന്‍ പത്രലേഖകരോടു പറഞ്ഞു” എന്നു റിപ്പോര്‍ട്ടു ചെയ്തതിനു് ആഗോളസമാധാനം തകര്‍ക്കാന്‍
  ശ്രമിച്ചു എന്ന കുറ്റം ചുമത്തി, ഒറ്റക്കമ്മലിട്ട എന്റെ കാതു ചെത്തി, മാസത്തിലൊരിക്കല്‍ കല്ലുണ്ടാകുന്ന എന്റെ കിഡ്‌നി ഇടിച്ചു കലക്കിയില്ലേ?
  ----------

  Thu Jun 29, 02:52:00 PM 2006  
 2. Blogger സ്നേഹിതന്‍ എഴുതിയത്:

  ആക്ച്വലി ഉമേഷിനന്തു പറ്റി?
  അതോ കുറുമാനൊ ! (ഒറ്റക്കമ്മലിട്ട...)
  :)

  Thu Jun 29, 04:48:00 PM 2006  
 3. Blogger Adithyan എഴുതിയത്:

  സന്തോഷേ പുതിയൊരു ട്രെന്‍ഡ് തുടങ്ങുവാണല്ലേ?
  നന്നായി :)

  ഓടോ: പാവം ഉമേഷ്ജി.. നല്ല ബുദ്ധീം വിവരോമുള്ള മനുഷ്യേനാരുന്നു... ആ എല്‍ജിച്ചേച്ചീടെ കൂടെ ചേര്‍ന്ന് ഈ ഗതിയായി... ങ്ഹാ ഇത്രേ ഒക്കേ ഒള്ളു. :)

  Thu Jun 29, 05:28:00 PM 2006  
 4. Anonymous Anonymous എഴുതിയത്:

  This comment has been removed by a blog administrator.

  Thu Jun 29, 05:44:00 PM 2006  
 5. Blogger Adithyan എഴുതിയത്:

  ഹഹഹ്ഹ

  പേടിയ്കണ്ട എല്‍ജിയേച്ചിയേ, ഉമേഷ്ജി എല്‍ജീടെ ചെവി ഒന്നും പിടിക്കാന്‍ പോണില്ല... ധൈര്യായി കമന്റ്റ്റിട്ടോളൂ... ;)

  Thu Jun 29, 05:47:00 PM 2006  
 6. Anonymous Anonymous എഴുതിയത്:

  This comment has been removed by a blog administrator.

  Thu Jun 29, 05:52:00 PM 2006  
 7. Blogger സന്തോഷ് എഴുതിയത്:

  എന്നെ ആക്ച്വലി ഭ്രാന്ത് പിടിപ്പിക്കല്ലേ:)

  Thu Jun 29, 05:58:00 PM 2006  
 8. Blogger Adithyan എഴുതിയത്:

  ഞാന്‍ സ്കൂട്ട് ചെയ്തു.... ഇനിയിവിടെ നിന്നാല്‍ ശരിയാവില്ല...

  Thu Jun 29, 06:02:00 PM 2006  
 9. Blogger ബിന്ദു എഴുതിയത്:

  ഒരു വരി പോലും എഴുതാന്‍ എനിക്കു സാധിക്കുന്നില്ലല്ലൊ ദൈവമേ...

  Thu Jun 29, 09:09:00 PM 2006  
 10. Blogger വര്‍ണ്ണമേഘങ്ങള്‍ എഴുതിയത്:

  ഉമേഷ്ജിയുടെ ഒറ്റ വരി കൊള്ളാം.
  ശ്ശോ ശ്വാസം പിടിച്ച്‌ വശായി.
  സന്തോഷേ .. വെറൈറ്റി ഉഗ്രന്‍.

  Thu Jun 29, 10:18:00 PM 2006  
 11. Blogger അജിത്‌ | Ajith എഴുതിയത്:

  പുതിയ ട്രെന്‍ഡ്‌ ഉഗ്രന്‍..

  ഒരു സംശയം.. ആരെങ്കിലും നാറാണത്തേക്കുള്ള വഴി പറഞ്ഞു തന്നോ???

  Thu Jun 29, 11:46:00 PM 2006  
 12. Blogger അരവിന്ദ് :: aravind എഴുതിയത്:

  എവിടെയാണ് നീ, സങ്കടപ്പെടാതെ,ഞാന്‍ പോയില്ല കേട്ടോ എന്ന അവളുടെ വാക്കുകള്‍ക്ക് മറുപടിയായിക്കേട്ടത് ഒരു കിതപ്പും പിന്നെ കാതടപ്പിക്കുന്ന, തീവണ്ടിയുടെ കാലൊച്ചകളുമായിരുന്നു.

  Fri Jun 30, 04:38:00 AM 2006  
 13. Blogger ഡാലി എഴുതിയത്:

  Hemingway യെ ആരൊ വെല്ലുവിള്ളിച്ചതു കൊണ്ടു അദ്ദേഹവും എഴുതി shortest short story....
  For Sale..Baby shoes... Never worn"

  Fri Jun 30, 07:10:00 AM 2006  
 14. Blogger ഉമേഷ്::Umesh എഴുതിയത്:

  അരവിന്ദേ, കഥ കൊള്ളാം. പക്ഷേ, തീവണ്ടിക്കു കാലൊച്ചയാണോ, വീലൊച്ചയല്ലേ?

  ഓ ആലങ്കാരികമായി പറഞ്ഞതാണല്ലേ, ഞാന്‍ ആദിത്യന്റെയും സൂവിന്റെയും മുമ്പില്‍ക്കയറി ഓടി..

  Fri Jun 30, 10:33:00 AM 2006  
 15. Blogger evuraan എഴുതിയത്:

  “തീവണ്ടി പഞ്ചറായതിനാലാണ് സാര്‍ ലേറ്റായത്” എന്ന നമ്പരോര്‍മ്മ വരുന്നു.. :)

  ഉമേഷിനെ ഇടിച്ചതിനു ശേഷമെ എന്റെ മേല്‍ കൈവെയ്ക്കാവൂ, അരവിന്ദാ.. :)

  Fri Jun 30, 10:38:00 AM 2006  
 16. Blogger വഴിപോക്കന്‍ എഴുതിയത്:

  ഉമേഷ്ജിയുടെ കഥ കണ്ടപ്പോള്‍ ഓര്‍മവന്നത്‌, ഒറ്റ ശ്വാസത്തില്‍ പാടാമോ എന്ന ബാലരമ പരിപാടി പോലെ ഒറ്റ ശ്വാസത്തില്‍ തെറിവിളിയ്ക്ക്‌ മല്‍സരമുണ്ടായിരുന്നതാണ്‌ , പണ്ട്‌ ഹോസ്റ്റലില്‍. :)

  Fri Jun 30, 10:51:00 AM 2006  
 17. Blogger വഴിപോക്കന്‍ എഴുതിയത്:

  സന്തോഷ്ജി, നമ്മടെ പെരിങ്ങോടന്‍ സാഹിബിന്റെ വീടിനടുത്താണ്‌ നാറാണത്ത്‌ ഭ്രാന്തന്‍ കല്ലുരുട്ടിയ മല. വഴി അവടെ ചോദിച്ചാല്‍ പറഞ്ഞുതരും. :)

  Fri Jun 30, 10:55:00 AM 2006  
 18. Blogger അരവിന്ദ് :: aravind എഴുതിയത്:

  ശ്ശോ...ഒരു ഒറ്റവരിക്കഥ ഓഫീസിലിരുന്ന് രണ്ട് കോഫി, ഒരു ചിക്കറി കുടിച്ചതിന്റെ പുറത്തെഴുതീട്ടാ വെള്ള്യാഴ്ച പന്തുകളി കാണാന്‍ പോയത്.
  തിങ്കളാഴ്ച വരുമ്പോള്‍ ഒറ്റവരിയില്‍ ഞാന്‍ ചമച്ച പ്രണയഗീതത്തിന് അഭിനന്ദനപ്രവാഹം, പത്രസമ്മേളനം, പ്രസാധകരുടെ നീണ്ട് ക്യൂ എന്നിവ പ്രതീക്ഷിച്ചിരുന്നു.
  അപ്പോ ദേ ഉമേഷ്ജി തലക്കിട്ടൊരു കൊട്ട്, ഏവൂര്‍ജി ചെള്ളക്കിട്ടൊരു തട്ട്..(സ്നേഹത്തോടെയാണേ..പക്ഷേ എന്നതാണേലും എന്നെ ആക്കിയതാ..)

  ഹും....വളര്‍ന്നു വരുന്ന യുവകഥാകാരന്മാരുടെ കൂമ്പിടിച്ചു വാട്ടുന്ന അമേരിക്കന്‍ ബൂര്‍ഷാകളേ..എന്റെ അടുത്ത കഥ നിങ്ങള്‍‌ക്ക് രണ്ടുപേര്‍ക്കും സമര്‍പ്പിച്ച് നിങ്ങളുടെ പേരു ഞാന്‍ നാറ്റിക്കും ക്കും ക്കും ക്കും ക്കും..(എക്കോ-ഒരെഫക്റ്റിന്)

  Mon Jul 03, 01:25:00 AM 2006  
 19. Blogger ഉമേഷ്::Umesh എഴുതിയത്:

  ഒരു പ്രശസ്ത സാഹിത്യകാരന്റെ (കൊടകരയിലാണു വീടു്) ഒരു പ്രശസ്തവാക്യത്തില്‍ നിന്നു കടമെടുത്തു് ഒരു ഒറ്റവരിക്കഥ:

  വീടു തിരുവനന്തപുരത്തും ഭാര്യവീടു കാസര്‍കോട്ടും ജോലി അമേരിക്കയിലുമായതു കൊണ്ടു് ഡെയിലി പോയി വരണ്ടാ എന്നതു് എന്തൊരാശ്വാസം!

  ഒരു പുരുഷായുസ്സിന്റെ കഥ മൊത്തം ഒറ്റ വരിയിലൊതുക്കിയില്ലേ കൂട്ടരേ?

  Thu Aug 24, 11:48:00 AM 2006  
 20. Blogger വിശാല മനസ്കന്‍ എഴുതിയത്:

  ഷാര്ജ്ജയില്‍ എന്റെ ഫ്ലാറ്റിന്റെ താഴത്തിന്നുത്ഘാടനം ചെയ്ത ഇന്റര്നെറ്റ് കഫേയിലെത്തി ബ്ലോഗിലീപ്പാതിരാത്രിക്കെന്തു നടക്കുന്നുവെന്നൊന്നു വെറുതെയൊന്നു നോക്കിയപ്പോളുണ്ട്രാ ഉമേഷ്ജിയുടെ വഹ നമ്മക്കിട്ടൊരു തോണ്ട്. സന്തോഷം . ഉറക്കം പോയപ്പാ...

  സന്തോഷ് ജി വെരി നൈസ്

  Thu Aug 24, 12:23:00 PM 2006  
 21. Blogger D.Sudheeran എഴുതിയത്:

  പ്രതീക്ഷ ( ഒരു ഒറ്റവരിക്കഥ )

  തിരകള്‍ തലോടുന്ന കടപ്പുറത്ത്, അടിമണല്‍ ഒഴുകുവതറിയുന്ന തോണി, തിരമറിയുന്ന മനസ്സുമായി, ദിവസവും കടലിനെ നോക്കിയിരിക്കുകയാണ്.

  Fri Mar 07, 01:37:00 AM 2008  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home