ക്രൂരത കുഞ്ഞുങ്ങളോടും
ജില്‍ ഗ്രീന്‍ബര്‍ഗ്ഗിന്‍റെ ‘എന്‍ഡ് റ്റൈംസ്’ എന്ന സീരീസിലെ ഫോട്ടോകള്‍ എന്നെ വേദനിപ്പിക്കുന്നു, മനസ്സിനെ മുറിവേല്പിക്കുന്നു. ഈ ബ്ലോഗ് പ്രകാരം, ജില്‍ ഗ്രീന്‍ബര്‍ഗ്ഗ് മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെ അക്ഷരാര്‍ഥത്തില്‍ പീഡിപ്പിച്ചാണത്രേ കുട്ടികള്‍ വേദനിക്കുന്നതിന്‍റെയും കരയുന്നതിന്‍റെയും ദേഷ്യപ്പെടുന്നതിന്‍റെയും ഫോട്ടോകള്‍ എടുക്കുന്നത്. ക്രൂരത കുഞ്ഞുങ്ങളോടും!
31 Comments:
സന്തോഷേട്ടാ
ക്രൂരതയാണൊ അതു? പുള്ളിക്കാരീടെ ഫോട്ടോസ് അത്രേം ഇമോഷന്‍സ് കണ്‍വേ ചെയ്യുന്നു. സൊ, വീ തിങ്ക് കിഡ്ശ് ആര്‍ ഇന്‍ റിയല്‍ പെയിന്‍.
അല്ലാതെ വേറെ ഒന്നും എനിക്കു തോന്നുന്നില്ല. മാത്രമല്ല, അങ്ങിനെ അവര്‍ ഇത്രേം പബ്ലിക് ആയി ചെയ്യുമെന്നും. പിന്നെ അവരുടെ ഭര്‍ത്താവ് പറഞ്ഞിട്ടുള്ളതുപോലെ അങ്ങിനെ തന്നെയാണു കുട്ടികളെ അഭിനയിപ്പിക്കുമ്പോഴും ചെയ്യുക. അപ്പൊ അതൊരു പുതിയ കാര്യമല്ലല്ലൊ. കുറുമ്പ് കാണിക്കുമ്പൊ വഴക്കു പറയുന്നതും അടിക്കുന്നതും ഒക്കെ ചൈല്‍ഡ് അബ്യൂസ് ആവുന്ന ഈ നാട്ടില്‍...വെറുതെ ഓരൊന്നു പറഞ്ഞോണ്ടു വരുകയാണു അവരുടെ ക്രിട്ടിക്ക് എന്നു എനിക്കു തോന്നുന്നു..
LG,
ഈ ചിത്രങ്ങള്‍ ഹൃദ്യങ്ങളാണെന്ന് ഞാന്‍ പറയില്ല. ഇവ കുട്ടികളുടെ സ്വാഭാവിക കരച്ചിലല്ല. കുട്ടികളെ കരയിപ്പിച്ചെടുക്കുന്നവയാണവ. ഈ ഇന്‍റെര്‍വ്യൂ കേട്ടു നോക്കൂ:
1. ബുഷിന്‍റെ പോളിസിക്കെതിരെയുള്ള പ്രതിഷേധമാണു പോലും കുട്ടികളുടെ വേദനയിലൂടെ അവര്‍ സംവേദനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ സ്റ്റേയ്റ്റ്മെന്‍റ് നടത്താന്‍ മുട്ടയില്‍ നിന്ന് വിരിയാത്ത പിഞ്ചു ഹൃദയങ്ങളെ കരുവാക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
2. കുട്ടികള്‍ കരയാന്‍ വേണ്ടി ഷര്‍ട്ട് ഊരുക, ലോലിപ്പോപ്പ് കൊടുത്തിട്ട് എടുത്തു മാറ്റുക തുടങ്ങിയ വിക്രിയകളാണത്രേ ശ്രീമതി ചെയ്തത്. ഇത് കുട്ടികളില്‍ ‘പെര്‍മനെന്‍റ് സൈക്കിക് ഡാമേജ്’ ഉണ്ടാക്കില്ല എന്നവര്‍ ആണയിടുന്നു. ഇക്കാര്യത്തില്‍ അവര്‍ക്ക് എന്തുറപ്പാണുള്ളത്? സ്വന്തം മാതാപിതാക്കള്‍ കുട്ടികളെ വഴക്കുപറയുന്നതും തീര്‍ത്തും അന്യയായ ഒരാള്‍ പെട്ടൊന്നൊരു ദിനം തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന് തങ്ങളെ പീഡിപ്പിക്കുന്നതും ഒരേ തട്ടില്‍ കാണുന്നത് ബാലിശമാണ്.
3. ശ്രീമതിയുടെ മുന്‍ സീരീസ് കുരങ്ങന്മാരുടെ ഭാവങ്ങളെപ്പറ്റിയായിരുന്നു. കുരങ്ങന്മാരുടെ ചെലവ് വച്ച് നോക്കിയാല്‍ കുട്ടികള്‍ക്ക് ചെലവ് കുറവാണു പോലും. ഇതില്‍പരം കച്ചവട ചിന്താഗതി കാണാനുണ്ടോ? ‘ബുഷിനെതിരെയുള്ള കലാപം’ എന്നു തുടങ്ങിയ വാദങ്ങളെല്ലാം ഇവിടെ കാറ്റില്‍ പറക്കുന്നു.
സന്തോഷ് തന്ന ആ ബ്ലോഗിലെ കമന്റുകള്‍ വായിച്ചാല്‍ തന്നെ അറിയാം, ആള്‍ക്കാര്‍ എത്രമാത്രം ഇതിനോട് വിയോജിക്കുന്നുണ്ട് എന്ന്. ഇത് തോന്ന്യാസം തന്നെ. ഐഡിയ കണ്‍വേ ചെയ്യാന്‍ ഇതല്ല മാര്‍ഗ്ഗം. ഒരു തരം പീഡനം തന്നെ ഇത്.
ഏതോ വിദേശ രാജ്യത്തു ഒട്ടക ഓട്ടപന്തയതിനു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത് വായിച ഓര്‍മ്മ..:(:(
അവര്‍ കുട്ടികളെ പീഢിപ്പിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ക്രൂരതയാണ്.
ആ കരച്ചിലുകള്‍ ഹൃദയഭേദകവും.
ഒരു ആസ്വാദകന്‍റെ ഭാഗത്തുനിന്നു മാത്രം ചിന്തിക്കുകയാണെങ്കില്‍ ആ ഫോട്ടോകളെല്ലാം
ജീവനുള്ളവയാണ്.
ഒരു ക്യാന്‍വാസിലേയ്ക്ക് പകര്‍ത്താന്‍ മോഹിപ്പിക്കുന്നവ.
ലോലിപോപ്പ് തിരികെ വാങ്ങിയാല്‍ കരയുന്നതുപോലെയാണോ ഈ കുട്ടികള്‍ കരയുന്നതു്? സിനിമകളില്‍ കാണുന്നതുപോലെ തന്നെയാണും ജില്ലും ചെയ്യുന്നതെന്നുള്ള റോബര്‍ട്ട് ഗ്രീന്‍ബര്‍ഗിന്റെ വാദം വിശ്വാസയോഗ്യമല്ല. സന്തോഷിന്റെ രണ്ടാമത്തെ പോയന്റ് പോലെ, അപരിചിതരുടെ സാന്നിദ്ധ്യത്തില്‍ പോലും കരഞ്ഞുപോകുന്ന ചെറിയകുട്ടികളെ അവരുടെ നിയന്ത്രണത്തിലേയ്ക്കു വിട്ടു കൊടുക്കുന്നതും പ്രതിഷേധാര്‍ഹമാണു്. തോമസിന്റെ ബ്ലോഗില്‍ പറഞ്ഞതുപോലെ കലയ്ക്കും അതിന്റേതായ എത്തിക്സുണ്ടു്, വിവാദകേന്ദ്രമായ ഫോട്ടോഗ്രാഫര്‍ ലംഘിക്കുന്നതും അത്തരത്തിലുള്ള എത്തിക്സുകളെയാണു്.
മുല്ലപ്പൂ ഓര്‍ക്കുവാന്‍ ശ്രമിക്കുന്ന വിദേശനാടിന്റെ പേര് ഇപ്പോഴും ദുബായ് എന്നു തന്നെയാണു്.
എന്തൊക്കെ തരം മനുഷ്യര്‍ ലോകത്തില്‍!!
മിക്ക അറബ് രാജ്യങ്ങളിലും ഒട്ടക പന്തയങ്ങള്‍ക്ക് ബാലന്മാരെ ജോക്കികള്‍ ആയി ഉപയോഗിക്കപ്പെടാറുണ്ട്. ഭാരം കുറവായതാണത്രേ കാരണം. എന്തായാലും അറബ് രാജ്യങ്ങള്‍ക്ക് മാതൃക കാണിക്കുന്ന ദുബായ് ഈ പരിപാടി നിരോധിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു പെരിങ്ങ്‌സേ.
ഗ്രീന്‍ബര്‍ഗ് സ്വന്തം വെബ്‌സൈറ്റിനു കൊടുത്ത പേരുകൊള്ളാം. അതുതന്നെ എല്ലാം പറയുന്നു. കുട്ടികളെ പീഡിപ്പിച്ചാണു ചിത്രമെടുത്തതെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
കുരുത്തക്കേടു കാണിക്കുന്ന പിള്ളേര്‍ക്കു രണ്ടു പെട കൊണ്ട് തരക്കേടൊന്നുമില്ല. (അതും കൂടെ ഇല്ലെങ്കില്‍ ഞാന്‍ റിപ്പറോ മറ്റോ ആയേനേ)
പക്ഷേ ഈ ഇമോഷനുകള്‍ കിട്ടാന്‍ വേണ്ടി പിള്ളെരെ ഉപദ്രവിച്ചാല്‍ കലയൊന്നുമല്ല പോക്രിത്തരമല്ലേ?
വാള്‍ട്ട് ഡിസ്നീ ചിത്രങ്ങള്‍ മിക്കതും ഇങ്ങനെ ഒരു പ്രസ്താവനയോടെ തുടങ്ങുന്നു. ഈ ചിത്രത്തില്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നതോ ശല്യപ്പെടുത്തുന്നുന്നതോ ആയ രംഗങ്ങലെല്ലാം തന്നെ അയധാര്‍ത്തമായ അനിമേഷനുകളാണ്. ഈ ചിത്രത്തിനു വേണ്ടി ജന്തുക്കള്‍ പീഢിപ്പിക്കപ്പെട്ടിട്ടില്ല. കുട്ടികളെ ഉപയോഗിച്ചു ചിത്രമെടുക്കുമ്പോഴും ആ നിയമം പാലിക്കേണ്ടേ?.
ബേബീസ് ഡേ ഔട്ട് എന്ന ചിത്രത്തിലെ ബേബി ബിങ്ക് എന്ന നായകന്‍ പെട്ടെന്നു കരയുകയും ചിരിക്കുകയും ചെയ്യുന്ന രംഗങ്ങളും മറ്റും മറ്റും ചിത്രീകരിുക്കാന്‍ ജേക്കബ് & ആദം എന്ന ഐഡന്റിക്കല്‍ ട്വിന്‍സിനെ അഭിനയിപ്പിച്ചത് കുട്ടികളെ അഭിനയമെന്ന പ്പേരില്‍ ബുദ്ധിമുട്ടിക്കാതിരിക്കാനാണ്.
emotions convey ചെയ്യുന്ന കാര്യത്തില്‍ ഫോട്ടോഗ്രാഫര്‍ വിജയിച്ചിരിക്കുന്നു..
ഈ രീതിയില്‍ ഫോട്ടോ ഏടുക്കാന്‍ വിവിധ sessions വേണ്ടി വന്നിട്ടുണ്ടാകും..ഇതു ഒരു കൊടിയ ക്രൂരത തന്നെ, സംശയമില്ല.
ക്യാമറ കൊണ്ട് എങ്ങനെ പ്രതിഷേധിക്കാമെന്നാണോ ആ മഹതി പിള്ളേരെ തല്ലുന്നതില്‍ ഉദ്ദേശിച്ചത്. ഇതാ ഇതില്‍ നിന്നും പഠിക്കട്ടെ.
http://www.kids-with-cameras.org/lib/photos/calcutta/large/kochi_babai.jpg
തെരുവിന്റെയും വേശ്യാലയങ്ങളുടെയും മക്കള്‍ക്ക് ക്യാമറ കൊടുത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ അവ. ഓടപ്പുറത്തു പിറന്നു വീണുപോയ ഛായാഗ്രാഹകനേയും ആ ചെളിയില്‍ പെട്ടുപോയ ഇരയേയും ഒരേ സമയം ആ ചിത്രങ്ങള്‍ കാട്ടിത്തരുന്നു.
കുഞ്ഞുങ്ങളുടെ ലോലമായ നിഷ്കളങ്കതയേയും അവരോട് മുതിര്‍ന്നവര്‍ക്കുള്ള വാത്സല്യത്തെയും ചൂഷണം ചെയ്യുകയാണ് ഈ പടങ്ങളിലൂടെ അവര്‍ ചെയ്യുന്നത്. ഇതിനെ എങ്ങനെയാണ് കല എന്നു വിളിക്കുന്നത്.
:((
:((
[[കണ്ണൂസേ ആ നിയമം തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ക്കു പിടിച്ചുവയ്ക്കുവാന്‍ അധികാരമില്ല എന്നു വ്യവസ്ഥാപിക്കുന്ന നിയമം പോലെ ഒരു ഡമ്മി നിയമമാകാനാണു സാധ്യത, ഒരു പാകിസ്താനി ബാലനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഗള്‍ഫ് ന്യൂസില്‍ വായിച്ചതു കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിലാണു്.]]
സന്തോഷേട്ടാ
എനിക്കു മനസ്സിലാവാത്ത കുറച്ചു കാര്യങ്ങള്‍.
ഇത്രേം പരസ്യമായി ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍ കുട്ടികളെ “ലീഗല്‍” ഡെഫിനിഷന്‍ ഓഫ് അബ്യൂസ് ചെയ്യില്ലായിരിക്കും എന്നു ഞാന്‍ കരുതുന്നു. എനിക്കറിയില്ല.
പിന്നെ അബ്യൂസായിട്ടു കുറേ അധികം കാര്യങ്ങള്‍ എടുക്കേണ്ടതായിട്ടു വരും...കുട്ടികളെ അനേകം മണിക്കൂര്‍ മേക്ക് അപ്പ് ഇട്ടു കരഞ്ഞു നിലവളിച്ചു കുട്ടികളുടെ പരിപാടിക്ക് കൊണ്ടു പോവുന്നതു കണ്ടിട്ടില്ലെ? അതും ഒരു തരം ട്ടൊര്‍ച്ചര്‍ ആണു.
അങ്ങിനെ നോക്കുവാണെങ്കില്‍ കുട്ടികളെ സിനിമായിലും പരസ്യങ്ങളിലും അഭിനിയിപ്പിക്കുന്നതും അങ്ങിനെ തന്നെ എടുക്കേണ്ടതായി വരും. കുട്ടികളെ കരയിപ്പിക്കുവാന്‍ ഒരു നുള്ളു വെച്ചു കൊടുക്കുന്ന സംവിധായകര്‍ ഉണ്ടു. ഇവരുടെ ‘ഉപദ്രവം‘ , കുട്ടികളുടെ കയ്യില്‍ ഇരിക്കുന്ന സാധനങ്ങള്‍ തട്ടിപ്പറിച്ചാണ്. അങ്ങിനെ നോക്കിയാല്‍ പ്രായപൂര്‍ത്തി ആവാത്ത ഒരു കുട്ടിയെ അഭിനയിപ്പിച്ചാല്‍ അതു ബാല വേല ആവില്ലെ?
പിന്നെ ഈ സീരിസ് അവര്‍ ചെയ്തിരിക്കുന്നതു ബുഷിനെതിരെ ആണു. ബുഷും ബുഷിന്റെ കുട്ടിപടയാളികളും എപ്പോഴും ‘ആര്‍ട്ട്’ -നു എതിരാണു. അതുകൊണ്ടു ഞാന്‍ ഈ വിവാദത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പോളിട്ടിക്കല്‍ വശം കാണുന്നു..
ആരും എന്തേ ആനീ ഗെഡ്ഡേസ് എന്ന ഫോട്ടോഗ്രാഫറിനോടു അബ്യൂസ് എന്നു പറയുന്നില്ല. അവര്‍ എടുക്കുന്നതു മിക്കവാറും
കുട്ടികളുടെ നഗ്നമായ ചിത്രങ്ങള്‍ ആണു.പക്ഷെ അവര്‍ എടുക്കുന്നതു ഓമനത്തം തുളുമ്പുന്ന ചിത്രങ്ങള്‍ ആയതുകൊണ്ടു അതിനെതിര ആരും പറയുന്നില്ല.
അതാണു ഞാന്‍ പറയുന്നതു, ചിത്രങ്ങളുടെ ഇമോഷന്‍സ് നോക്കിയല്ല നമ്മള്‍ അബ്യൂസ് ആണൊ അല്ലേ എന്നു തീരുമാനിക്കേണ്ടത്. ഇപ്പോള്‍ ഇതേ ചിത്രങ്ങള്‍ കുട്ടികള്‍ കരയാതെ ചെറുതായി പിണങ്ങി ഇരിക്കുന്ന ചിത്രങ്ങള്‍ ആണു എന്നു കരുതട്ടെ..മാത്രവുമല്ല ഇതു ബുഷിനു എതിരെ അല്ല, ബുഷിനു വേണ്ടി ഒരു സീരിസ് ആയിരുന്നു എന്നും കരുതട്ടെ .അപ്പോള്‍ എല്ലാവരും ഓ,ഹൊവ് സ്വീട്ട് എന്നു പറഞ്ഞു ഒരായിരം ഈമെയില്‍ ഫോര്‍വേര്‍ഡ് അയച്ചേനെ,കാരണം പിണങ്ങി ചിണുങ്ങി ഇരിക്കുന്ന കുട്ടികളെ കാണാന്‍ നമുക്കു വളരെ ക്യൂട്ട് ആയിട്ടു തോന്നവും.അന്നേരവും അവരീ ലോളിപപോപ്പും കളിപ്പാട്ടവും തട്ടിപ്പറിച്ചിട്ടാണ് ചെയ്യുന്നതെങ്കിലും നമുക്കു ഒന്നും തോന്നില്ല ഓമനത്തം അല്ലാത.അതാണ് ഞാന്‍ പറഞ്ഞതു, അവരുടെ ഫോട്ടോസ് അത്രേം ശ്കതമായി ഇമോഷന്‍സ് കണ്‍വേ ചെയ്യുന്നതു കൊണ്ടാണ് നമുക്കു നമ്മുടെ ബുദ്ധിയെ മാറ്റിവെച്ച് ഹൃദയം കൊണ്ടു പ്രതികരിക്കാന്‍ തൊന്നുന്നത് . ഐ തിങ്ക് ദാറ്റ് ഈസ് വാട്ട് ഹെര്‍ ഇന്റെന്‍ഷന്‍സ് വേര്‍.
..പിന്നെ കളിപ്പാട്ടങ്ങള്‍ എടുക്കുന്നതു മാത്രമല്ലല്ലൊ, അതു കൊടുത്തു കുട്ടികളെ
‘വശീകരിച്ചു’ ഫോട്ടോഗ്രാഫിക്കു വേണ്ടി ഉപയോഗിക്കുന്നതും ഒരു അബ്യൂസ് അല്ലെ?
പിന്നെ ഈ പടങ്ങള്‍ ബുഷിനെതിരെ ഉള്ള ഒരു നല്ല പോളിട്ടിക്കല്‍ സ്റ്റേറ്റ്മെന്റായിട്ട് എനിക്കു തോന്നുന്നില്ല. കാരണം,എന്‍ഡ് പ്രോഡുക്ട്ടിനേക്കാളും പടത്തിലുള്ള
സബ് ജെക്ടിനെ നമ്മള്‍ ശ്രദ്ധിക്കുന്നു.അത് ആ കലാകാരിയുടെ സീരിസിന്റെ പരാജയമായി ഞാന്‍ വിലയിരുത്തുന്നു..
എനിക്കീ വിവാദത്തില്‍ ഓര്‍മ്മ വന്നതു സുഡാനില്‍ ഒരു കുട്ടി ആഹാരത്തിനടുക്കലേക്കു ഇഴഞ്ഞ് ഇഴഞ്ഞ് പോയതു പടം എടുത്ത് പളിറ്റ്സര്‍
സമ്മാനം നേടി പിന്നീട് ആത്മഹത്യ ചെയ്ത കെവിന്‍ കാര്‍ട്ടറെയാണ്.
പ്രശസ്തിക്കു വേണ്ടിയോ, പണത്തിനു വേണ്ടിയോ??????
എന്തിനു വേണ്ടി ചെയ്തൂ, ആര്‍ക്കുവേണ്ടി ചെയ്തു, ആരൊക്കെ അനുകൂലിക്കുന്നു, ആരൊക്കെ എതിര്‍ക്കുന്നൂ എന്നുള്ളതല്ല ഇവിടെ പ്രശ്‌നം. അവര്‍ എന്തു ചെയ്‌തു എന്നുള്ളത് മാത്രം. അത് ശരിയോ തെറ്റോ?
മറ്റുള്ളവര്‍ ഇങ്ങിനെയൊക്കെ ചെയ്യുന്നുണ്ടല്ലോ എന്നുള്ളത് അവരുടെ പ്രവര്‍ത്തിയ്ക്ക് ന്യായീകരണമാവുന്നില്ല. അവിടെയും അവര്‍ എന്തു ചെയ്തു എന്നുള്ളതാണ് ഫോക്കസ്.
കുട്ടികള്‍ ചിണുങ്ങുന്നതും ആ പടത്തിലെ കുട്ടികളെപ്പോലെ വാവിട്ടു കരയുന്നതും ഒരേ മാനസികാവസ്ഥയിലല്ല. കുട്ടികള്‍ കുറെക്കഴിഞ്ഞാല്‍ ഇതൊക്കെ മറക്കും എന്നരീതിയിലുള്ള വാദഗതിയും തെറ്റ്. ചെറുപ്പത്തിലുള്ള, അതും രണ്ടുമൂന്നുവയസ്സുമാത്രമുള്ള കുട്ടികള്‍, ഏതൊരു പീഡനവും കുറച്ചുകഴിയുമ്പോള്‍ അവര്‍ മറക്കുമായിരിക്കും.
അച്ഛനമ്മമാര്‍ മൂലം കുട്ടികള്‍ വാവിട്ടു കരയുന്നതും ഈ ഫോട്ടോഗ്രാഫറുടെ പ്രവര്‍ത്തികള്‍ മൂലം കുട്ടികള്‍ വാവിട്ടു കരയുന്നതും രണ്ടും രണ്ട്.
കുട്ടികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മാനസിക പീഡനം വഴിയാണ് അവര്‍ ഈ ഫോട്ടോകള്‍ എടുത്തതെങ്കില്‍ അത് തികച്ചും തെറ്റ്. അങ്ങിനെ ആര്‍ എവിടെ എങ്ങിനെ ഫോട്ടോകള്‍ എടുത്താലും അത് തെറ്റ്. അവനെ നിങ്ങളൊന്നും പറയുന്നില്ലല്ലോ, ഇവരെ മാത്രം എന്തേ പറയുന്നു എന്നുള്ള വാദഗതി അവരെ ന്യായീകരിക്കുന്നില്ല. ഇവിടെ ഫോക്കസ് അവരുടെ പ്രവര്‍ത്തി മാത്രം. എന്തും അബ്യൂസാണ്, അതുകൊണ്ട് ഇതിനെ ന്യായീകരിക്കാം എന്നു കരുതുന്നതും തെറ്റ്.
എനിക്കും കരയാന്‍ തോന്നുന്നു. :(
വക്കാരിചേട്ടാ
ഞാന്‍ പറയുന്നത് തെറ്റായി വായിക്കുന്നു.
അല്ലെങ്കില്‍ ഐ ആം നോട്ട് ഗുഡ്ഡ് ഇന്‍ കണ്‍വേയിങ്ങ് .
ഇത്രേ ഞാന്‍ പറയുന്നുള്ളൂ.. ചിത്രത്തിലെ ശക്തമായ ഇമോഷന്‍സ് കണ്ടാണ് നമ്മള്‍ പ്രതികരിക്കുന്നത് . അതുകൊണ്ടു വേഗം അബ്യൂസ് എന്ന വാക്കിനെ ഇതിലോട്ട് നമ്മള്‍ കോര്‍ക്കുന്നു..
ഇതേ പടം വേറെ പോലെ ആലോചിച്ചു നോക്കൂ..
അവരീ ചെയ്ത ഉടുപ്പു ഊരുകയും മുട്ടായി മേടിച്ചെടുക്കലും..മെത്തേഡ്..അബ്യൂസ് എന്ന വാക്ക് നമ്മള്‍ അവിടെ കോര്‍ക്കില്ലാ...ഈവണ്‍ ഈഫ് കുട്ടികള്‍ നേരത്തെ ഇതേപോലെ കരഞ്ഞിട്ടുണ്ടെങ്കില്‍...തന്നെ...
എന്തായലും ഇനി ഒന്നും പറയുന്നില്ല..അപ്പൊ പ്രശ്നം തീരുമെങ്കില്‍...:)
ഇതു ലാസ്റ്റ്..:) ഉറപ്പ്
ഇതേപൊലത്തെ ‘കഴമ്പില്ല്ലാത്ത’ എന്ന് എനിക്കു തോന്നുന്ന വിവാദങ്ങള്‍ ആണു വാട്ടര്‍ സിനിമാ എടുക്കാന്‍ ഇന്ദ്യയില്‍ കഴിയാതെ വന്നതും
എന്ന് എനികക്ക് തോന്നുന്നു.
കുട്ടികള്‍ ഇങ്ങനെ കരളുരുകും വിധം കരയുന്ന ഏത് സിനിമയാണ് എല്‍.ജി.-ക്ക് കാട്ടിത്തരുവാനുള്ളത്? സിനിമയിലെ കുട്ടികളുടെ കരച്ചില്‍ (സ്വാഭാവികമായി കരയുന്ന കുഞ്ഞുങ്ങളുടെയല്ലാത്ത കരച്ചില്‍) കണ്ടാലറിയാം അത് കരയാന്‍ വേണ്ടി കരയുകയാണെന്ന്. ശരീരം വേദനിച്ചുള്ള കരച്ചിലും മനസ്സ് വേദനിച്ചുള്ള കരച്ചിലും രണ്ടും രണ്ടാണെണ് എന്ന് മനസ്സിലാക്കുക.
കുട്ടികളുടെ കരച്ചിലില്‍ പോലുമുള്ള ഓമനത്തം ആര്‍ക്കും മനസ്സിലാകും. അതു തന്നെയാണ് ഈ ‘ചിത്രകാരി’യും മുതലെടുക്കുന്നത്. മനുഷ്യത്വത്തിന്‍റെ അതിരുവിടുന്നത് കാണാന്‍ പാകമായ കണ്ണുകളില്ലാത്തവരെയും ചേര്‍ത്താണ് പണ്ട് കാട്ടാളര്‍ എന്ന് വിളിച്ചിരുന്നത്. ഉത്തരാധുനികതയുടെ കൊടും ചൂടില്‍ കാട്ടാളത്തിന്‍റെ അതിരുകള്‍ വ്യാപിക്കുകയോ മനുഷ്യത്വത്തിന്‍റെ അതിരുകള്‍ ചുരുങ്ങുകയോ ചെയ്തു കൊണ്ടിരിക്കുന്നു.
എന്റെ മനസ്സില്‍ കൊളുത്തിയത്
ഈ ചിത്രം...
ഇനിയും കരയാന്‍ ആ കുഞ്ഞിനു ത്രാണിയില്ലപോലും.. ഹോ.. കഷ്ടം...
എല്‍ജി പറഞ്ഞത് ശരിയാണ്. ചിത്രത്തിലെ ശക്തമായ ഇമോഷന്‍സ് കണ്ടാണ് നമ്മള്‍ പ്രതികരിക്കുന്നത്. ഇവിടെ പ്രശ്‌നവും അതാണ്. അതുകൊണ്ട് അതിന്റെ പേരില്‍ തന്നെയേ പ്രതികരിക്കാന്‍ പറ്റൂ.
ആ ഇമോഷന്‍സ് അവര്‍ എങ്ങിനെയുണ്ടാക്കി? അതുമൂലം കുട്ടികള്ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനം ഏല്ക്കേണ്ടി വന്നോ?
അതുമാത്രമാണ് ഇവിടെ ചോദ്യം. അങ്ങിനെ വന്നൂ എങ്കില് അത് തീര്ച്ചയായും തെറ്റ്.
ഇനി വിവേകപരമായി ചിന്തിക്കാം. എങ്ങിനെയൊക്കെ മൂന്നു നാലു വയസ്സുള്ള കുട്ടികള്‍ ആ രീതിയിലൊക്കെ പ്രതികരിക്കും? എന്റെ അഭിപ്രായത്തില്‍ ഒരു കുട്ടി ആ രീതിയില്‍ കരയണമെങ്കില്‍ അത്രമാത്രം വിഷമം അതിനുണ്ടായിരുന്നിരിക്കും. അതിനെ അങ്ങിനെ വിഷമിപ്പിക്കുന്നത് ശരിയോ? നമ്മള്‍ നമ്മളുടെ കുട്ടികളെ ഒരു ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രം അങ്ങിനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുമോ? (വികാരപരമായല്ല ചോദിക്കുന്നത്).
ഇവിടെ ഒരു ന്യായം സ്വന്തം അച്ഛനമ്മമാരാലും കുട്ടികള്‍ ആ രീതിയില്‍ പ്രതികരിക്കുന്നില്ലേ എന്നുള്ളതാണ്. അതിനുള്ള ഉത്തരം സന്തോഷ് കാണിച്ച ബ്ലോഗിലുണ്ട്. മൂന്നാമൊതൊരു വ്യക്തി തന്റെ സ്വകാര്യ ആവശ്യത്തിന് കുട്ടികളെ ആ രീതിയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതും അച്ഛനമ്മമാരാല്‍ കുട്ടികള്‍ അതേ തീവ്രതയില്‍ പ്രതികരിക്കുന്നതും രണ്ടും രണ്ടാണ്. അതിനെ ഒരു മീറ്ററിലിട്ട് അളന്നു തൂക്കി താരതമ്യപ്പെടുത്താന്‍ അവരുടെ പോലെ ഹൃദയമുള്ളവര്‍ക്കേ കഴിയുകയുള്ളൂ എന്ന് തോന്നുന്നു.
ഇത് കൊടും ക്രൂരതയാണ്. കുട്ടികള്‍ വെറുതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വേണ്ടി കരയുകയല്ല, ആ ചിത്രങ്ങളിലൊന്നും. അത് കണ്ടാല്‍ത്തന്നെ അറിയാമല്ലോ. :(
അതുമൂലം കുട്ടികള്ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനം ഏല്ക്കേണ്ടി വന്നോ? അതുമാത്രമാണ് ഇവിടെ ചോദ്യം. അങ്ങിനെ വന്നൂ എങ്കില് അത് തീര്ച്ചയായും തെറ്റ്.
വക്കാരി ചേട്ടന്‍ മുകളില്‍ പറഞ്ഞതു അത്രേ ഞാനും പറയുന്നുള്ളൂ..പക്ഷെ അതു അവരുടെ ഈ പടങ്ങള്‍ കണ്ടല്ലാ നമ്മള്‍ വിലയിരുത്തേണ്ടതു എന്നു... വെറുതെ എന്തിനും ഏതിനും കേറി അബ്യൂസ് എന്ന് പറയരുതു എന്നും..
പിന്നെ സന്തോഷേട്ടന്‍ എന്നെ കാട്ടാളന്‍ എന്ന് വിളിച്ചതു തീരെ ശരിയായില്ലാട്ടൊ.. :(
"വക്കാരി ചേട്ടന്‍ മുകളില്‍ പറഞ്ഞതു അത്രേ ഞാനും പറയുന്നുള്ളൂ..പക്ഷെ അതു അവരുടെ ഈ പടങ്ങള്‍ കണ്ടല്ലാ നമ്മള്‍ വിലയിരുത്തേണ്ടതു എന്നു... വെറുതെ എന്തിനും ഏതിനും കേറി അബ്യൂസ് എന്ന് പറയരുതു എന്നും.."
ഞാന്‍ ആ പറഞ്ഞതിനു താഴെ കുറച്ചുകൂടി പറഞ്ഞിരുന്നു. സാമാന്യ ബോധമുള്ള ആര്‍ക്കും ഈ പടത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ തീരുമാനിക്കാം, ആ കുട്ടികള്‍ മാനസികമായി പീഡിക്കപ്പെട്ടോ എന്ന്. മൂന്നു വയസ്സുള്ള ഒരു കുട്ടി ഒരു ഫോട്ടോയ്ക്ക് വേണ്ടി ഇങ്ങിനെ കരയണമെങ്കില്‍ അത് മാനസിക പീഡനമല്ലാ എന്ന് പിന്നെ വേറേ ഏതടിസ്ഥാനത്തിലാണ് നമ്മള്‍ തീരുമാനിക്കേണ്ടത്?
This comment has been removed by a blog administrator.
സിനിമയില്‍ കുട്ടികളെ നുള്ളിയാണ് കരയിപ്പിച്ചിരുന്നതെന്ന് ജയഭാരതിയോ മറ്റോ പറഞ്ഞുകേട്ടിട്ടുണ്ട്. ശ്രദ്ധിച്ചുനോക്കിയാല്‍ ഇപ്പോഴത്തെ ചില സീരിയലുകളില്‍ നായികമാര്‍ കുട്ടികളെ തുടയില്‍ ചെറുതായി നുള്ളുന്നതുകാണാം.
തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് നോവില്ല, വേറെയാരു ചവിട്ടിയാലും നോവും. എന്നെങ്കിലും ഒരിക്കല്‍ കുട്ടികള്‍ ഈ ചിത്രങ്ങള്‍ കാണുന്ന നാളില്‍, മാതാപിതാക്കളോട് ഈര്‍ഷ്വയുണ്ടാവുക സ്വാഭാവികം.
ഓള്‍ഡ് ഏജ് ഹോമിലും, വഴിയരികിലും ഉപേക്ഷിക്കപ്പെടുവാന്‍ എന്തെങ്കിലും കാരണം വേണ്ടേ, അന്നേക്ക്?
ശരിയോ തെറ്റോ? എന്റെ കുഞ്ഞിനെ നോവിച്ച് ഫോട്ടം പിടിക്കണമെന്ന് പറഞ്ഞു വരുന്നയാളിന്റെ ചെപ്പയടിച്ചു കലക്കും, ഞാന്‍.
ജീവിതം തന്നെ നമ്മെ കരയിപ്പിക്കുന്നില്ലേ, ഒരുപാട്? ഫോട്ടോയെടുക്കാനായ് മാത്രം നാം നോവുകയും നോവിപ്പിക്കുകയും വേണോ?
വയറു പിളര്‍ന്നവന്റെ കുടല്‍മാല വെളിയില്‍ ചാടിയതിലും ചിലര്‍ കല ദര്‍ശിക്കുന്നു എന്ന് വരാം. എന്റെ വയറ് കീറി കലയൊരുക്കൂ എന്ന് സ്വബോധമുള്ളവരെത്ര പേര്‍ സമ്മതിക്കും?
കരയുന്നത്, ഞാനല്ലല്ലോ, എന്റെ കുഞ്ഞല്ലേ, അല്ലേ?
കഷ്ടം കഷ്ടം...
:-(((
പക്കാ കണ്ണില്‍ ചോരയില്ലാത്ത കച്ചവടം!
Post a Comment
<< Home