ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Wednesday, February 28, 2007

കക്കാനും നില്‍ക്കാനും പഠിച്ചവര്‍

നമ്മുടെ പിന്നാമ്പുറത്തു നിന്ന് കറിവേപ്പില മോഷണം പോയിട്ട് മാസം ഒന്നാവാന്‍ പോകുന്നു. യാഹുവിന്‍റെ ബ്ലോഗു മോഷണത്തെപ്പറ്റി യാഹുവിനോട് പരാതിപ്പെട്ടു. ഞാനല്ല, എന്‍റെ കാര്യസ്ഥനാണ് മോഷ്ടാവ്, അവന്‍റെ കുത്തിനു പിടിക്കൂ എന്നു യാഹു. കാര്യസ്ഥന്‍ കുത്തിനു പിടിക്കാന്‍ നിന്നിട്ടു വേണ്ടേ? കയ്യബദ്ധമാണെന്ന് കാര്യസ്ഥന്‍റെ വീട്ടുകാര്‍.

അവസാനം ഇത് വലിയ കാര്യമാക്കാതെ തരമില്ലെന്നായി. ബൂലോഗ ക്ലബ്ബു പോലൊന്നുമല്ല പ്രസ്ക്ലബ്ബ്. അവിടെ എല്ലാരും ഒന്നാണ്. എന്തൊരു സഹോദര സ്നേഹം! കണ്ടു പഠിക്കണം.

“തെളിവ്?”
“ദാ, ഈ സൈറ്റുകള്‍ നോക്കൂ!”
“ഏ. പി. റിപ്പോര്‍ട്ടു ചെയ്തോ?”
“ഇല്ല. പക്ഷേ നിങ്ങള്‍ക്കാകാമല്ലോ.”
“ആകാം, മുട്ടടി കാരണം പറ്റുന്നില്ല. അടുത്ത തവണ ഉറപ്പ്.”
“അടുത്ത തവണയോ? ബ്ലോഗില്‍ നിന്നും അടിച്ചു മാറ്റുന്നതിന് അറുതി വരില്ലെന്നാണോ?”

യാഹുവിനെ അറിയിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കി പ്രതിഷേധിക്കാന്‍ മറ്റു വഴികള്‍ നോക്കി വരികയായിരുന്നു. മറ്റൊന്നിനുമല്ല, ഈ വഴിക്ക് പണമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല. തെറ്റ് തെറ്റായിക്കാണാനുള്ള ആഗ്രഹം.

നാഴികയ്ക്ക് നാല്പതുവട്ടം നാടു നന്നാവില്ല എന്നു പറഞ്ഞാല്‍ പോര, അതിനു കാരണമാവുന്നതിനെതിരെ പ്രതികരിക്കണം, പ്രതിഷേധിക്കണം.

മാര്‍ച്ച് അഞ്ചിന് ഒരു കൂട്ട പ്രതിഷേധം. ഇനിയിതാവര്‍ത്തിക്കില്ല എന്ന ഉറപ്പോടെ, മാതൃകാപരമായി, മാന്യമായി പറഞ്ഞുതീരുന്നില്ലെങ്കില്‍, മാര്‍ച്ച് അഞ്ചിനുള്ള പ്രതിഷേധത്തില്‍ എല്ലാ മലയാളം ബ്ലോഗര്‍മാരും പങ്കുചേരാന്‍ അപേക്ഷിക്കുന്നു. അതുവഴി, അടഞ്ഞുതന്നെ കിടക്കുന്ന കണ്ണുകളില്‍ അല്പം വെളിച്ചം വീഴുന്നെങ്കില്‍ വീഴട്ടെ. പരസ്യമായ കുറ്റസമ്മതം, ഖേദപ്രകടനം. പിന്നെ മുതലിന്നുടമ ആവശ്യപ്പെടുന്നെങ്കില്‍ മാന്യമായ നഷ്ടപരിഹാരം.

കമ്യൂണിറ്റിയുടെ വിഷമം മാറ്റാന്‍ മാര്‍ച്ച് രണ്ടിന് കോടതി കൂടുന്നത്രേ. മുതലുടമയുമായി ഫോണിലും മെയിലിലും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനിടയില്‍ അല്പം സമയം കിട്ടിയപ്പോള്‍ സമൂഹത്തിനെ തലോടാനെത്തിയതാണെന്നുമാണ് തസ്കരവീരന്‍റെ അറിയിപ്പ്. എന്‍റെ ഈ-മെയിലില്‍ കിട്ടിയതായതിനാല്‍ എന്നേയും ക്ഷണിച്ചിട്ടുണ്ട് എന്നു കരുതുന്നു.

From: Vinay Chhajlani
Date: Wednesday, February 28, 2007 1:27 AM
To: wdblog@webdunia.com
Subject: Malayalam Recipe Content


Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website ( http://malayalam.yahoo.in ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,
Vinay Chhajlani | CEO | Webdunia.com ( India) Pvt Ltd
ഉഷ്ണം ഉഷ്ണേന ശാന്തി എന്നായതു കൊണ്ടാണോ ബ്ലോഗിലെ കളവിന് ബ്ലോഗില്‍ വച്ചുതന്നെ ഒത്തുതീര്‍പ്പു നടത്തുന്നത്? സ്വന്തമായി നാലിഞ്ച് സ്ഥലമില്ലാത്തതിനാലാണല്ലോ വേഡ്പ്രസിന്‍റെ അടുക്കളയില്‍ പാര്‍ട്ടി വിളിച്ചിരിക്കുന്നത്. വിധി നിര്‍ണ്ണയിക്കുന്നത് എങ്ങനെയാണാവോ? ഭൂരിപക്ഷം നോക്കിയാണോ, അതോ ബ്ലോഗിലെ പുലികളുടെ/ജനപ്രിയ എഴുത്തുകാരുടെ അഭിപ്രായപ്രകാരമോ? (പുലി, ജനപ്രീതി എന്നൊക്കെ പറയുന്നത് ആപേക്ഷികമല്ലേ? ഇന്നത്തെ പുലി, നാളത്തെ എലി; മറിച്ചും.)

‘കുട്ടനും മുട്ടനും’ കഥ ഓര്‍ക്കുന്നത് നന്ന്. ചോരവാര്‍ന്നൊഴുകുന്ന നെറ്റിയും കാത്ത്, കുമ്പിളും കുത്തിയിരിക്കുന്നവരോട്: സദ്യയ്ക്ക് ഒരില കുറച്ച് വച്ചാല്‍ മതി. ആ വഴിക്ക് ഞാനില്ല.

Labels: ,

10 അഭിപ്രായങ്ങള്‍:

  1. Blogger Inji Pennu എഴുതിയത്:

    വളരെ നന്നായി എഴുതിയിരിക്കുന്നു. വളരെ ശക്തമായ വാ‍ക്കുകള്‍! എനിക്കും വേണ്ട ആ സദ്യക്കുള്ള ഇല!

    Thu Mar 01, 07:06:00 AM 2007  
  2. Blogger വിഷ്ണു പ്രസാദ് എഴുതിയത്:

    സന്തോഷേ,
    കാര്യമൊക്കെ ശരിയാ.പക്ഷേ ബൂലോകര്‍ ഇന്ന് പല ഗ്രൂപ്പാ.വെറുതെ അതുമിതും പറഞ്ഞിട്ട് കാര്യമില്ല.പ്രശ്നങ്ങള്‍ പറഞ്ഞു തന്നെ തീര്‍ക്കണം.അതിന് ആരും തയ്യാറല്ല.ഈഗോ പ്രശ്നങ്ങള്‍ മാറ്റിവെച്ച് ആരും ചര്‍ച്ച ചെയ്യാന്‍ പോലും വരുന്നില്ലല്ലോ.നിങ്ങളുടെയൊക്കെ ഇടപെടലുകളും(സന്തോഷിന്റെയല്ല,പ്രശ്നബാധിതരുടെ...ചിലപ്പോ ഇതിനും എന്നെ തല്ലാന്‍ വന്നേക്കും.അതാ..)കമന്റുകളുമാണ്
    ഈ പ്രശ്നമൊക്കെ സങ്കീര്‍ണമാക്കിത്തീര്‍ത്തതെന്ന് ഞാന്‍ കരുതുന്നു.

    Thu Mar 01, 07:44:00 AM 2007  
  3. Blogger ഇടങ്ങള്‍|idangal എഴുതിയത്:

    എനിക്കും അത് തന്നെയാണ് മനസ്സിലാകാത്തത്,

    തെറ്റോ ശരിയോ ആകട്ടെ,
    അത്ര ആഗ്രഹവും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ അവരതെന്തേ സ്വന്തം സൈറ്റില്‍ ചെയ്യാത്തത്? അതിലെന്തോ പന്തികേടുണ്ട്

    Thu Mar 01, 08:43:00 AM 2007  
  4. Blogger പാര്‍വതി എഴുതിയത്:

    വളരെ നാളായി ബ്ലോക്കായിരുന്ന ബ്ലോഗും കമന്റും ഇന്ന് എനിക്ക് വഴി തന്നത് ഈ നല്ല കാര്യത്തിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

    മാര്‍ച്ചിലെ പ്രതിഷേധത്തിന് എന്റെയും എല്ലാ വിപ്ളവവീര്യവും.

    പടലപിണക്കങ്ങളില്‍,പറഞ്ഞാല്‍ തീരുന്ന ഒരുപാട് പ്രശ്നങ്ങളില്‍ അകന്ന് നില്‍ക്കുന്ന ബൂലോഗം ഒന്നിച്ച് നില്‍ക്കുന്നത് കാണണമെന്നും ആഗ്രഹമുണ്ട്.

    എല്ലാം നന്നായി വരട്ടെ.

    -പാര്‍വതി.

    Thu Mar 01, 08:45:00 AM 2007  
  5. Blogger സന്തോഷ് എഴുതിയത്:

    വിഷ്ണൂ, കമന്‍റുകള്‍ നോക്കിയല്ലല്ലോ നാം പലകാര്യങ്ങളും ചെയ്യുന്നത്. പലകുറി മനസ്സിലാലോചിച്ച് ശരിയെന്ന് തോന്നുന്നത് ചെയ്യുക. ദേവേന്ദ്രന്‍ പറഞ്ഞാലും [അയാളിലും വലിയ ബ്ലോഗറില്ലല്ലോ:)] തെറ്റെന്ന് തോന്നുന്നത് ചെയ്യരുത്.

    സമരാഹ്വാനത്തിന് പാവം ഈ ഞാനാര്? എന്നാലും വിഷ്ണുവും കൂടി ഈ ദുഷ്പ്രവണതയ്ക്കെതിരെ രണ്ടുവാക്കെഴുതിയാല്‍ സന്തോഷിക്കാന്‍ ഞാനുണ്ടാവും.

    Thu Mar 01, 10:43:00 AM 2007  
  6. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

    അത്രയ്ക്ക് സങ്കീര്‍ണ്ണമാണോ?

    സൂവിന്റെ ബ്ലോഗിലെ ചില പോസ്റ്റുകള്‍ യാഹൂവില്‍ വരുന്നു. സൂ പരാതിപ്പെടുന്നു.

    യാഹൂ കൈ കഴുകുന്നു (അറിഞ്ഞിടത്തോളം).

    സൂവിന്റെ പരാതി ന്യായമാണെന്നും യാഹൂ കാണിച്ചത്/കാണിക്കുന്നത് പോക്രിത്തരമാണെന്നും അഭിപ്രായമുള്ളവര്‍ യാഹുവിനെതിരെ പ്രതികരിക്കണമെന്നുണ്ടെങ്കില്‍ പ്രതികരിക്കുക.

    കാര്യമൊക്കെ ശരി, പക്ഷേ പ്രതികരിക്കുന്നില്ല എന്നാണെങ്കില്‍ അങ്ങിനെ.

    ഇതില്‍ പകര്‍പ്പവകാശപ്രശ്നമൊന്നുമില്ല, യാഹൂവില്‍ അങ്ങിനെ വന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്നുള്ള നിലപാടാണെങ്കില്‍ അങ്ങിനെ.

    എന്തായാലും എനിക്കൊന്നുമില്ല എന്നാണെങ്കില്‍ അങ്ങിനെ.

    ഈ നാല് കാര്യങ്ങളല്ലേ ഉള്ളൂ?

    Thu Mar 01, 11:07:00 AM 2007  
  7. Blogger കരീം മാഷ്‌ എഴുതിയത്:

    എന്റെ ശക്തമായ പ്രതിഷേധം 5 നു കാണുക.
    വിശ്വത്തിന്റെ പോസ്റ്റില്‍ കമണ്ടിടാന്‍ ഒരു പത്തുതവണ ശ്രമിച്ചു.
    പറ്റിയില്ല.

    Thu Mar 01, 12:47:00 PM 2007  
  8. Blogger വിശ്വപ്രഭ viswaprabha എഴുതിയത്:

    കരീം മാഷേ, വക്കാരീ,
    എന്റെ ബ്ലോഗ് ഞാന്‍ ഇതുവരെ അപ്ഗ്രേഡ് ചെയ്തില്ല. അതുകൊണ്ടായിരിക്കണം പ്രശ്നം!

    വേണോ!?

    ആ ഇഞ്ചിപ്പെണ്ണും മറ്റു പിള്ളേരുമൊക്കെ കൂക്കിവിളിക്കില്ലേ?

    വേണോ?

    Thu Mar 01, 01:12:00 PM 2007  
  9. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

    ഓഫിനു മാഫ്:

    വിശ്വേട്ടാ‍, അപ്ഗ്രേഡ് ചെയ്യാതെ പിന്നെയും പിന്നെയും പഴയ ബ്ലോഗറില്‍ തന്നെ പോസ്റ്റാന്‍ പറ്റുന്ന ആ വിദ്യ ഒരു മാസം മുന്‍പൊന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍ യാഥാസ്ഥിതികര്‍ക്കൊക്കെ വലിയൊരു ആശ്വാസമായിരുന്നേനെ...

    മാഫിന് ഓഫ്

    qw_er_ty

    Thu Mar 01, 01:44:00 PM 2007  
  10. Blogger dhurvirodhi എഴുതിയത്:

    याहू के इस कुकृत्य का विरोध होना ही चाहिये. मेरा विरोध यहां दर्ज है.

    Mon Mar 05, 08:58:00 AM 2007  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home