ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Tuesday, October 16, 2007

നാടകമേ ഉലകം

അളിയാ, അളിയന്‍റെ ക്ലോസ് ഫ്രണ്ട് ഷൈജു അഭിനയിച്ച നാടകമുണ്ട് ഇന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍, നമുക്ക് പോണം, കേട്ടോ?
ഷൈജുവും ഞാനും എട്ടാം ക്ലാസില്‍ ഫ്രണ്ട്സ് ആയിരുന്നു, പക്ഷേ അതു കഴിഞ്ഞ് ഇപ്പോള്‍ വര്‍ഷം കുറേ ആയില്ലേ?

ഇത് വെറും നാടകമല്ലളിയാ! കേരളത്തിലാകമാനം അറുനൂറ് സ്റ്റേജ് കളിച്ച നാടകമാണ്: ജനനായകന്‍ നായനാര്‍. ഷൈജു നായനാരായാണ് അഭിനയിക്കുന്നത്.
കാര്യമൊക്കെ ശരി, വൈകുന്നേരം നല്ല മഴയാവും. ഞാനില്ല.

അതല്ലന്നേ, ഷൈജുവിന് അളിയനെ നേരിട്ട് കാണണമെന്ന്...
ഏയ്, അവന്‍ അങ്ങനെയൊന്നും പറയാന്‍ വഴിയില്ല. നമ്മള്‍ കണ്ടിട്ട് പതിനഞ്ചു കൊല്ലത്തോളമാവുന്നു.

അളിയനേയും കൊണ്ട് ചെല്ലണം എന്നു പറഞ്ഞ് ദാ, മുന്‍ നിരയില്‍ രണ്ട് കോം‍പ്ലിമെന്‍ററി റ്റിക്കറ്റ് തന്നയച്ചിട്ടുണ്ട്.
ഓ, ഞാനില്ലെടാ. പെരുമഴയത്ത് മൂന്നു നാലു മണിക്കൂര്‍ നാടകം കാണാനുള്ള സ്പിരിട്ടൊക്കെ പോയി മകനേ.

വരുന്നില്ലേല്‍ വേണ്ട. അളിയന്‍റെ ബാച്ചിലെ എല്ലാരേം ക്ഷണിച്ചിട്ടുണ്ടെന്നാ കേട്ടത്.
ങേ, എല്ലാരേം ക്ഷണിച്ചിട്ടുണ്ടോ? അവരെല്ലാരും വരുമോ?

എല്ലാരും വരുമോന്നൊന്നും എനിക്കറിയില്ല. പക്ഷേ, അളിയന്‍റെ അടുത്ത കൂട്ടുകാരൊക്കെ വരും എന്നാ കേട്ടത്.
സത്യമാണോടാ പറയുന്നത്? അവര് നമ്മുടെ കക്ഷികളെയൊക്കെ വിളിച്ചിട്ടുണ്ടോ?

ഉണ്ടെന്നേ! അളിയനാണെങ്കില്‍ അവരെയൊക്കെ കണ്ടിട്ട് കുറേക്കാലമായില്ലേ?
അതെ, അതെ. ഈ നാടകത്തില്‍ എനിക്ക് വലിയ താല്പര്യമുണ്ടായിട്ടല്ല. പിന്നെ, മുന്‍ നിരയില്‍ കോം‍പ്ലിമെന്‍ററി റ്റിക്കറ്റൊക്കെയുള്ളപ്പോ...

അതാ, ഞാനും പറഞ്ഞത്...

[സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അനൌണ്‍സ്മെന്‍റ്: കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മടവൂര്‍ ഘടകത്തിന്‍റെ ധനശേഖരണാര്‍ഥം...]

അളിയാ, ഒരു മൂവായിരം രൂപയിങ്ങടുത്തേ...
എടാ, നമ്മുടെ കക്ഷികളെയൊന്നും കാണുന്നില്ലല്ലോ?

അവരൊക്കെ വരുമളിയാ, ഒന്ന് ക്ഷമിക്ക്!
എന്നാലും ഇവിടെ എന്‍റെ ബാച്ചിലെ ഒരു കുഞ്ഞു പോലുമില്ലല്ലോടാ. വെറുതേ നിന്ന് മഴകൊള്ളാതെ തിരിച്ച് പോയാലോ?

അളിയന്‍ സമയം കളയാതെ കാശെടുക്ക്... കോം‍പ്ലിമെന്‍ററി റ്റിക്കറ്റിന്‍റെ പൈസാ ചോദിച്ച് അവര് ദാ, പിറകേ നടക്കുന്നു.
നമ്മുടെ കക്ഷികള്‍?

അളിയന്‍ ഇങ്ങനെ ആയിപ്പോയല്ലോ!
ഇതിലും ഭേദം നിന്‍റെ കയ്യീന്ന് എല്‍. ഐ. സി. എടുക്കുന്നതായിരുന്നു.

Labels:

6 അഭിപ്രായങ്ങള്‍:

 1. Blogger പ്രയാസി എഴുതിയത്:

  3000..! എന്റെ അളിയാ അതു കുറച്ചു കൂടിപ്പോയില്ലെ!

  Tue Oct 16, 07:04:00 AM 2007  
 2. Blogger സു | Su എഴുതിയത്:

  അങ്ങനെ വല്ലവരും പറയുന്നതൊന്നും വിശ്വസിച്ച് ഇറങ്ങരുത്. :D

  Tue Oct 16, 07:35:00 AM 2007  
 3. Blogger എന്റെ ഉപാസന എഴുതിയത്:

  സന്തോഷ് ഭായ്,
  മൂവായിരീ..!
  അപ്പോഴും പറഞ്ഞില്ലെ പോകണ്ടാ പോകണ്ടാന്ന്
  :)
  ഉപാസന

  Tue Oct 16, 08:50:00 AM 2007  
 4. Blogger sandoz എഴുതിയത്:

  ഹ.ഹ..ഇല്ലാ ഇത്‌ ഞാന്‍ വിശ്വസിക്കില്ലാ...
  ഇത്‌ ബൂര്‍ഷാ കുത്തകകളുടെ പ്രചരണമാണ്‌...
  തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെ പാസ്സ്‌ തേച്ച്‌ കാണിക്കാനുള്ള ശ്രമം...

  Tue Oct 16, 11:19:00 AM 2007  
 5. Blogger ഇടിവാള്‍ എഴുതിയത്:

  ആയിരങ്ങള്‍ക്കൊന്നും ഇപ്പ വെലയില്ലല്ലെന്നു ഈയടുത്ത് നാട്ടീപ്പോയപ്പോള്‍ മനസ്സിലായി!

  എന്നിട്ട് അളിയന്റെ കാശു പോയാ അളിയാ?? ;)

  ആ വേഡ് വെരി എടുത്ത് ദൂരെക്കളയളിയാ ;) 3-ആം തവണയാ ട്രൈ ചെയ്യുന്നേ കമന്റു പോസ്റ്റാന്‍.. ചുമ്മാതല്ല അളിയന്റെ കാശു നാട്ടാരു കൊണ്ടോവണത്‌!

  Wv: vhhhif

  Wed Oct 17, 11:51:00 AM 2007  
 6. Blogger സന്തോഷ് എഴുതിയത്:

  എല്ലാ അളിയന്മാര്‍ക്കും വന്ദനം! കാശു മൂവായിരവും പോയോ എന്നറിഞ്ഞിട്ടു വേണം അല്ലേ ആഹ്ലാദിക്കാന്‍? :)

  ഞാനാരാ മോന്‍? കുറേ നേരം കേട്ട ഭാവം നടിച്ചില്ല.

  അവരാരാ മക്കള്‍! അവസാനം ഗതികെട്ട് ആയിരത്തിലൊതുക്കി. (ഇടിവാളു പറഞ്ഞത് നേര്: പണത്തിന് ഒരു വിലയുമില്ല!)

  Wed Oct 17, 12:06:00 PM 2007  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home