ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, October 16, 2007

നെങ്ങലെട്ടാച്ചിരിതി?

ഈ അടുത്ത കാലത്ത് എന്‍റെ സുഹൃത്തുക്കളിലൊരാള്‍ എനിക്ക് ഒരുവാചകം മാത്രമുള്ള ഒരു ഈ-മെയിലയച്ചു:

“Have you met the evil eciffo yet?"

മൈക്രോസോഫ്റ്റിനെപ്പറ്റിയോ ബില്‍ ഗേയ്റ്റ്സിനെപ്പറ്റിയോ സംസാരിക്കുമ്പോള്‍ ‘ഈവിള്‍’ എന്നു ചേര്‍ക്കുന്നത് ഇന്ന് അംഗീകരിക്കപ്പെട്ട പ്രയോഗങ്ങളിലൊന്നാണല്ലോ. എസിഫോ എന്നത് ഇനി പുതിയ പ്രയോഗമോ വിളിപ്പേരോ ആണെന്നറിയാന്‍ സേര്‍ച് ചെയ്തപ്പോള്‍ അധികം പ്രയാസപ്പെടാതെ ചെന്നെത്തിയത് ഈ വെബ് സൈറ്റിലാണ്. അതിലെ ആദ്യ വാചകം തന്നെ എന്‍റെ സംശയം ദൂരീകരിച്ചു.

"ECIFFO, as its name indicates (office spelled backward), ..."

രം‍പുന്തനവരുതിയില്‍ എവിടെയോ ഉള്ള ന്തച്ചളകായില്‍ പോയ കഥ പറഞ്ഞു തന്ന അച്ഛന്‍റെയച്ഛനെ ഓര്‍ത്തു പോയി ഞാന്‍. (അപ്പൂപ്പന്‍ തന്നെയാണ് ചൊറിച്ചു മല്ലലില്‍ എനിക്ക് ആദ്യപാഠമോതിത്തന്നതും: നിരന്തര ശിക്ഷണത്തിലൂടെ “മൂക്കില്ലാതെ പട്ടിയിരിക്കുന്നു” എന്ന കോഡുവാചകം മനസ്സിലാക്കാന്‍ സഹായിച്ചുകൊണ്ട്.)

Labels: ,

4 അഭിപ്രായങ്ങള്‍:

 1. Blogger സു | Su എഴുതിയത്:

  തുഇ ല്ലന ഥക!

  Tue Oct 16, 09:02:00 PM 2007  
 2. Blogger അരവിന്ദ് :: aravind എഴുതിയത്:

  ഹഹ..സന്തോഷ്ജീ മലയാളികളുടെ ചൊറിച്ചു മല്ലല്‍ ഒരു പ്രതിഭാസമാണ്..
  ഇംഗ്ലീഷുകാരൊന്നും അടുത്ത് വരൂല.

  എത്ര വേണം? ഒരു കാലത്ത് ഞാന്‍ അതിലൊരു റിസേര്‍ച്ച് തന്നെ നടത്തിയിരുന്നു. കിട്ടിയതിലധികവും സഭ്യമല്ല, അതാ പ്രശ്നം.

  :-)

  Tue Oct 16, 11:45:00 PM 2007  
 3. Blogger Raji Chandrasekhar എഴുതിയത്:

  iyahtnettinne

  Wed Oct 17, 04:55:00 AM 2007  
 4. Blogger എന്റെ ഉപാസന എഴുതിയത്:

  :)
  upasana

  Wed Oct 17, 08:50:00 AM 2007  

Post a Comment

<< Home