ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, April 11, 2008

ബ്ലോഗര്‍ കമന്‍റ് ഫോളോ അപ്

ബ്ലോഗറിലേയ്ക്കു/ഗൂഗിളിലേയ്ക്കു ലോഗിന്‍ ചെയ്യാതെ കമന്‍റിടാനെത്തിയാല്‍ നിങ്ങള്‍ക്കു് ഫോളോ അപ് ഈ-മെയിലിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കില്ല. പലരും ഇതിനു പ്രതിവിധിയായി ആദ്യം Google/Blogger ഐഡന്‍റിറ്റി ഉപയോഗിച്ചു് ഒരു കമന്‍റിടുകയും പിന്നീടു് ഈ-മെയിലില്‍ കമന്‍റുകള്‍ കിട്ടാനുള്ള ചെക്ബോക്സ് ചെക്കു ചെയ്തുകൊണ്ടു് രണ്ടാമതൊരു ‘ശൂന്യകമന്‍റ്’ ഇടുകയും ചെയ്യുന്നു.

ഇങ്ങനെ രണ്ടു കമന്‍റുകള്‍ ഒഴിവാക്കാനായി ഇത്തരം അവസരത്തില്‍ ഞാന്‍ ചെയ്യുന്നതു് ഇതാണു്:

കമന്‍റ് റ്റൈപ്പു ചെയ്ത ശേഷം പബ്ലിഷ് ചെയ്യുന്നതിനു പകരം പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ക്കു് കമന്‍റ് പ്രിവ്യൂ ദൃശ്യമാവും.ഇപ്പോള്‍ പബ്ലിഷ് അമര്‍ത്തുന്നതിനു പകരം, പഴയ കമന്‍റു വിന്‍ഡോ നോക്കിയാല്‍ നിങ്ങള്‍ ലോഗിന്‍ ആയതായിക്കാണാം. ഇനി, ഈ-മെയില്‍ ഫോളോ അപിനുള്ള ചെക്ബോക്സ് ചെക്കു ചെയ്ത ശേഷം കമന്‍റ് പബ്ലിഷ് ചെയ്യാം.എന്നാല്‍ പിന്നെ, ഒരു ഈ-മെയില്‍ ഫീല്‍ഡുകൂടി ഈ യൂസര്‍ ഇന്‍റര്‍ഫേയ്സില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്നു ചോദിക്കുന്നവരുണ്ടാവാം. ഈ പ്രശ്നം, പക്ഷേ, ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കുന്നതു് ശ്രമകരമാണു്.

Labels: , ,

6 അഭിപ്രായങ്ങള്‍:

 1. Blogger ഹരിത് എഴുതിയത്:

  ഈ ലൊടുക്കു വിദ്യ കൊള്ളാം സന്തോഷ്

  Fri Apr 11, 07:54:00 PM 2008  
 2. Blogger തമനു എഴുതിയത്:

  നന്ദി സന്തോഷ് ... ഇതിവിടെ തന്നെ പരീക്ഷിച്ചു നോക്കട്ടെ.. :)

  Fri Apr 11, 09:05:00 PM 2008  
 3. Blogger ശ്രീവല്ലഭന്‍ എഴുതിയത്:

  നന്ദി സന്തോഷ്. പരീക്ഷണം വിജയിച്ചു :-)

  Fri Apr 11, 09:41:00 PM 2008  
 4. Blogger മയൂര എഴുതിയത്:

  ഇന്‍ഫോര്‍മേറ്റീവ്...നന്ദി :)

  Fri Apr 11, 09:50:00 PM 2008  
 5. Blogger അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ എഴുതിയത്:

  നന്ദി സന്തോഷ്

  Sat Apr 12, 12:23:00 AM 2008  
 6. Blogger അഭിലാഷങ്ങള്‍ എഴുതിയത്:

  നന്ദി..
  :-)

  Sun Apr 13, 03:30:00 AM 2008  

Post a Comment

<< Home