ശേഷം ചിന്ത്യം
പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
Sunday, March 01, 2026
Wednesday, February 14, 2024
Tuesday, November 29, 2022
Monday, February 14, 2022
ഒന്നും കാണുന്നില്ല!
"ഒന്നും കാണുന്നില്ലല്ലോ?"
"റോസ് വാങ്ങാം. അല്ലേ?"
"എന്നാൽപ്പിന്നെ ചെടി വാങ്ങൂ!"
"Rosé ആയാലോ?"
ഭാര്യ ഭർത്താവിനോട് പറഞ്ഞതാണോ, ഭർത്താവ് ഭാര്യയോട് പറഞ്ഞതാണോ, അതോ രണ്ടുപേരും പറഞ്ഞതിൽ പാപ്പാതിയാണോ എന്ന തർക്കം അവിടെ നിൽക്കട്ടെ. വാലന്റൈൻസ് ഡേ പതിവ് തെറ്റിക്കുന്നില്ല.
(രഥോദ്ധത)

ഗിഫ്റ്റു റോസുതരുമെന്നുകേട്ടതും
ചിത്തമിങ്ങനെ നിനച്ചു വച്ചുടൻ:
"മൊട്ടണിഞ്ഞ ചെടി?" "പത്തു തണ്ടുകൾ?"
"മത്തെഴും മധുര മദ്യമെന്നതോ?"
(രഥോദ്ധത)
Monday, March 08, 2021
നടൻ പഠിക്കുമോ?
ലോക വനിതാ ദിനം പ്രമാണിച്ച് മോഹൻലാൽ മനുസ്മൃതിയിൽ നിന്നുള്ള രണ്ടുവരികൾ ആശംസയ്ക്ക് ഉപയോഗിച്ചു.
വൃത്തം: ശ്യേനിക (ശ്യേനികാഖ്യമാം രജം രലം ഗുരു. രഥോദ്ധതയിൽ അഞ്ചാം അക്ഷരം ലഘുവിൽ നിന്നും ഗുരു ആയാൽ ശ്യേനികയായി.)
അർത്ഥമറ്റതാം പഴം പദങ്ങളാൽ
വൃദ്ധനായകൻ പറഞ്ഞ വാക്കുകൾ
വ്യർത്ഥമെന്നു നാമറിഞ്ഞുവെങ്കിലും
ബുദ്ധിവയ്ക്കുമോ, നടൻ പഠിക്കുമോ?
വൃത്തം: ശ്യേനിക (ശ്യേനികാഖ്യമാം രജം രലം ഗുരു. രഥോദ്ധതയിൽ അഞ്ചാം അക്ഷരം ലഘുവിൽ നിന്നും ഗുരു ആയാൽ ശ്യേനികയായി.)
Monday, February 01, 2021
സാക്ഷിയുടെ മല മറിക്കൽ
എന്റെ ഒരു വലിയ ആഗ്രഹമാണ് (സുഹൃത്തുക്കളാൽ) സ്വന്തം പടം വരച്ചു കിട്ടുക എന്നത്. പത്തു പതിനഞ്ചു വർഷം മുമ്പ് ഒരാളോട് അങ്ങോട്ടു ചോദിച്ചു. "ഇപ്പോൾ സമയമില്ല, ഉടൻ വരയ്ക്കാം" എന്നു പറഞ്ഞു മുങ്ങി. പിന്നെ ചിത്രരചയിതാക്കളായ പലരും ഫ്രണ്ട്സ് ആയി വന്നു എങ്കിലും മുന്നനുഭവം വച്ചു ചോദിച്ചില്ല. ചോദിക്കാതെ തന്നെ ഉമേഷ് വരച്ചു. ദോഷം പറയരുതല്ലോ... അല്ലെങ്കിൽ പറയാം, ടിപ്പണി ഇല്ലാതെ ആളെ മനസ്സിലാക്കാൻ പ്രയാസം.
അങ്ങനെയിരിക്കെയാണ്, രഥോദ്ധത എഴുതാനായി രാജീവ് സാക്ഷിക്കു വേണ്ടി "സാക്ഷി വന്നു മല മാറ്റി വയ്ക്കണം" എന്ന സീഡ് ഇട്ടുകൊടുത്തത് (അധികം ആലോചിക്കാതെ കൊടുത്ത സീഡ് ആണ്). അദ്ദേഹം മനോഹരമായി ഇങ്ങനെ എഴുതി:
ഇനി ഇത് ഞാനായിരുന്നെങ്കിൽ എങ്ങനെ എഴുതും എന്നു ചോദിക്കുകയും ചെയ്തു. ആയതിനാൽ രഥോദ്ധതയിൽ ഒരു ശ്ലോകം സാക്ഷിയെപ്പറ്റി ആവട്ടെ എന്നു കരുതി:
പടം വരയ്ക്കണം എന്നൊന്നും ഇല്ല കേട്ടോ!
അങ്ങനെയിരിക്കെയാണ്, രഥോദ്ധത എഴുതാനായി രാജീവ് സാക്ഷിക്കു വേണ്ടി "സാക്ഷി വന്നു മല മാറ്റി വയ്ക്കണം" എന്ന സീഡ് ഇട്ടുകൊടുത്തത് (അധികം ആലോചിക്കാതെ കൊടുത്ത സീഡ് ആണ്). അദ്ദേഹം മനോഹരമായി ഇങ്ങനെ എഴുതി:
കയ്യിലുള്ള പണി നോക്കി നിൽക്കവേ
വന്നു വേറെ പണി പിന്നിലൂടെയായ്
കണ്ടു പേരിലൊരു നോട്ടി വന്നിതാ:
'സാക്ഷി വന്നു മല മാറ്റി വയ്ക്കണം'
ഇനി ഇത് ഞാനായിരുന്നെങ്കിൽ എങ്ങനെ എഴുതും എന്നു ചോദിക്കുകയും ചെയ്തു. ആയതിനാൽ രഥോദ്ധതയിൽ ഒരു ശ്ലോകം സാക്ഷിയെപ്പറ്റി ആവട്ടെ എന്നു കരുതി:
സൂക്ഷമായ കരപാടവങ്ങളാൽ
രാക്ഷസീയ വടിവൊത്ത രൂപവും
പ്രേക്ഷമാം രചനയായി മാറണോ?
"സാക്ഷി വന്നു മല മാറ്റി വയ്ക്കണം"
പടം വരയ്ക്കണം എന്നൊന്നും ഇല്ല കേട്ടോ!
Tuesday, September 19, 2017
രഥോദ്ധതയും മഞ്ജുഭാഷിണിയും
ശ്ലോകരചനയെപ്പറ്റിയുള്ള കഴിഞ്ഞ പോസ്റ്റിൽ, മഞ്ജുഭാഷിണി വൃത്തത്തിൽ ശ്ലോകമെഴുതിയ Dhanesh Nair-നെ അഭിനന്ദിച്ചുകൊണ്ട്, മഞ്ജുഭാഷിണി എഴുതാൻ ബുദ്ധിമുട്ടുള്ള വൃത്തമാണെന്നും എഴുതാൻ എളുപ്പമായ രഥോദ്ധതയിൽ എഴുതി ആദിയിൽ രണ്ടു ലഘു ചേർത്താൽ മഞ്ജുഭാഷിണിയാകും എന്നും ഗുഗ്ഗുരു Umesh P Narendran കമന്റിട്ടിരുന്നു.
അതായത്,
എന്ന രഥോദ്ധത വൃത്തത്തിലുള്ള വരികളുടെ തുടക്കത്തിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി വൃത്തത്തിലാകുമെന്ന്.
(വരികളെ നശിപ്പിച്ചു, അല്ലേ?)
പ്രൂഫ് ഒഫ് കൺസപ്റ്റ് എന്ന നിലയിൽ 2006-ൽ ഞാൻ രഥോദ്ധതയിൽ എഴുതിയ ഒരു ശ്ലോകം ആദ്യം രണ്ടു ലഘു ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിക്കാണിക്കുകയും ചെയ്തു:
രഥോദ്ധതയിൽ എഴുതിയത്:
എല്ലാ പാദത്തിലും ആദിയിൽ രണ്ടു ലഘുക്കൾ ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിയത്:
“ഉരുകുമോർമ്മ” ശ്ലോകത്തിനു ഉമേഷ് 2006-ൽ തന്നെ രഥോദ്ധതയിൽ ഒരു മറുപടി എഴുതിയിരുന്നു. ആ ശ്ലോകം ഇതാണ്:
ആ മറുപടിയെ മഞ്ജുഭാഷിണിയിലാക്കിയാലോ എന്ന പൂതിയാൽ ഞാൻ ശ്രമിച്ചതാണിത്:
രഥോദ്ധതയും മഞ്ജുഭാഷിണിയും തമ്മിലുള്ള ഈ ബന്ധം ഇതു വരെ ശ്രദ്ധിച്ചിരുന്നില്ല. Pretty cool!
അതായത്,
തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
എന്ന രഥോദ്ധത വൃത്തത്തിലുള്ള വരികളുടെ തുടക്കത്തിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി വൃത്തത്തിലാകുമെന്ന്.
അടി തന്നതില്ല പരനുള്ളുകാട്ടുവാ-
നുടനൊന്നുമേ നരനുപായമീശ്വരന്‍
(വരികളെ നശിപ്പിച്ചു, അല്ലേ?)
പ്രൂഫ് ഒഫ് കൺസപ്റ്റ് എന്ന നിലയിൽ 2006-ൽ ഞാൻ രഥോദ്ധതയിൽ എഴുതിയ ഒരു ശ്ലോകം ആദ്യം രണ്ടു ലഘു ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിക്കാണിക്കുകയും ചെയ്തു:
രഥോദ്ധതയിൽ എഴുതിയത്:
അന്നെനിക്കുരുകുമോര്‍മ്മയാണു നീ,
എന്‍ പ്രഭാത, മതിരറ്റ മോഹവും.
ഇന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
നീ വെറും പഴയ മൌന നൊമ്പരം!
എല്ലാ പാദത്തിലും ആദിയിൽ രണ്ടു ലഘുക്കൾ ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിയത്:
സഖി, യന്നെനിക്കുരുകുമോര്‍മ്മയാണു നീ,
വ്യഥ തൻ പ്രഭാത, മതിരറ്റ മോഹവും.
ക്ഷിതി ചേർന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
സതി നീ വെറും പഴയ മൌന നൊമ്പരം!
“ഉരുകുമോർമ്മ” ശ്ലോകത്തിനു ഉമേഷ് 2006-ൽ തന്നെ രഥോദ്ധതയിൽ ഒരു മറുപടി എഴുതിയിരുന്നു. ആ ശ്ലോകം ഇതാണ്:
നിന്റെ വീഥിയില്‍ നിഴല്‍ പരത്തിടാന്‍
പൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
പണ്ടു ഞാനൊരു നിമിത്തമായി പോ-
ലെന്നതാണു മമ ചാരിതാര്‍ത്ഥ്യവും!
ആ മറുപടിയെ മഞ്ജുഭാഷിണിയിലാക്കിയാലോ എന്ന പൂതിയാൽ ഞാൻ ശ്രമിച്ചതാണിത്:
കരിപോലെ വീഥിയില്‍ നിഴല്‍ പരത്തിടാ-
നെരിപൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
ഹത! പണ്ടു ഞാനൊരു നിമിത്തമായി പോ-
ലതു തന്നെയാണു മമ ചാരിതാര്‍ത്ഥ്യവും!
രഥോദ്ധതയും മഞ്ജുഭാഷിണിയും തമ്മിലുള്ള ഈ ബന്ധം ഇതു വരെ ശ്രദ്ധിച്ചിരുന്നില്ല. Pretty cool!
Labels: ഭാഷ, മഞ്ജുഭാഷിണി, രഥോദ്ധത, ശ്ലോകം