ഒരുനാള്‍ ഞാനും
2001-നുശേഷം ഓരോ തവണയും ലൈസന്‍സു പുതുക്കുമ്പോള്‍ ഈ ചോദ്യത്തിനു മുന്നില്‍ രണ്ടു നിമിഷം ആലോചിച്ചു നില്‍ക്കും.
What do you want to do?
License renewal fee: $25
Two-wheeler motorcycle endorsement renewal fee: Add additional $25
[ഈ നാട്ടുകാര്‍ സൈക്കിളിനെ ബൈക്ക് എന്നും, നമ്മള്‍ ബൈക്ക് എന്നു വിളിക്കുന്നവനെ മോട്ടോര്‍ സൈക്കിള്‍ എന്നുമാണു് പറയുന്നതു്.]
അമേരിക്കയില്‍ വച്ചു് അവസാനമായി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതു് 2001-ല്‍. ഇനി ഇവിടെ വച്ചു് ഈ ജന്മം മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ഭാഗ്യമുണ്ടാവുമോ എന്നറിയില്ല. കൊച്ചും തള്ളയും നാട്ടില്‍ പോയ തക്കത്തിനു് ഒരു സുഹൃത്തിനോടു് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ തരുമോ എന്നു ചോദിച്ചപ്പോള്‍ അവരു തിരിച്ചുവന്നിട്ടു ചത്താല്‍ പോരേ എന്നായിരുന്നു മറുപടി.
എന്നാലും രണ്ടുനിമിഷത്തിന്‍റെ ആലോചനയ്ക്കൊടുവില്‍ $50 കൊടുത്തു് ഡ്രൈവിംഗ് ലൈസന്‍സിനോടൊപ്പം മോട്ടോര്‍ സൈക്കിള്‍ എന്‍ഡോഴ്സ്മെന്‍റ് വീണ്ടും പുതുക്കും. ഇനി ഞാനായിട്ടു റെഡിയല്ലായിരുന്നു എന്നു് പറയിക്കരുതല്ലോ!
(നമതിന്‍റെ ബുള്ളറ്റുകളുണ്ട്, വെറും ബൈക്കുകളും എന്ന പോസ്റ്റിനു സമര്‍പ്പണം.)

Labels: വൈയക്തികം
4 Comments:
സുഹൃത്തിന്റെ മറുപടി കലക്കി
ഇവിടെ മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സ് കിട്ടാനാണ് ഏറ്റവും പ്രയാസവും.
ആനയെ വാങ്ങാന്‍ പറ്റിയില്ലെങ്ങിലും ആനക്കോലെങ്ങിലും ഇരിക്കട്ടെ!
ശ്രീ: :)
വാല്‍മീകി: ശരിയാണു്. ലൈസന്‍സ് എടുക്കാന്‍ പെട്ട പ്രയാസമോര്‍ത്താണു് അതു് വേണ്ടെന്നുവയ്ക്കാത്തതു്.
അന്തോണീ, ചങ്കിനിട്ടാണല്ലോ അടി :)
Post a Comment
<< Home