വരും, വരാതിരിക്കുമോ!
പലര്‍ പറഞ്ഞ ശേഷവും, വിഷാദമോടെയെങ്കിലും
സ്ഥിരം വരുന്ന ചാനല്‍ ‘താരസിംഗറു’ള്ളതാക്കി ഞാന്‍:
ഹരം തരുന്ന പാട്ടുകള്‍, സുഖം തരുന്ന കാഴ്ചയും
വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം!
(കൈരളിയും സൂര്യയുമുപേക്ഷിച്ചു് ഞങ്ങളും ഏഷ്യാനെറ്റിലേയ്ക്കു് ചേക്കേറി. “വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം” എന്ന എവിടെയൊക്കെയോ കേട്ടിട്ടുള്ള സമസ്യയ്ക്കു് ഒരു ശീഘ്രപൂരണമിതാ. വൃത്തം പഞ്ചചാമരം.)
Labels: പഞ്ചചാമരം, വൈയക്തികം, ശ്ലോകം, സമസ്യ, സമസ്യാപൂരണം
12 Comments:
അതെന്താ അവിടെ ഒരോ ചാനലിനും പ്രത്യേകം കാശു കൊടുക്കണോ?
മംഗളത്തിലായിരുന്നു ആ സമസ്യ.
പൂരണം കൊള്ളാം. ആഗ്രഹവും.
കൊള്ളാം മാഷേ.
:)
അതു വേണമായിരുന്നോ?
വരും വരായ്കകള്‍ ഒന്നും ആലോചിയ്ക്കാതെ ഓരോന്നു ചെയ്യല്ലേ സന്തോഷ്!!:)
ആഷേ: കൈരളിയും സൂര്യയും ഡിഷ് നെറ്റ്‍വര്‍ക് വഴിയാണു് കിട്ടുന്നതു്. അവരുടെ പക്കല്‍ ഏഷ്യാനെറ്റ്, അമൃത തുടങ്ങിയവയില്ല. ഏഷ്യാനെറ്റ്, തുടങ്ങി നാലോ അഞ്ചോ ചാനലുകള്‍ ഗ്ലോബ്‌ക്യാസ്റ്റ് റ്റിവി വഴിയാണു് ലഭ്യമാവുക.
ചുരുക്കത്തില്‍ ഇപ്പറഞ്ഞതെല്ലാം വേണമെങ്കില്‍ ഒന്നുകില്‍ ഇന്‍റര്‍നെറ്റുവഴി കാണുക (അതു് എത്രമാത്രം നിയമാനുസൃതമാണെന്നറിയില്ല), അല്ലെങ്കില്‍ ഇവ രണ്ടും സബ്സ്ക്രൈബു ചെയ്യുക എന്നതാണു് മാര്‍ഗം. (അതില്‍ തന്നെ, ചാനലെണ്ണിയാണു് കാശെന്നും പറഞ്ഞു കൊള്ളട്ടെ!)
ഉമേഷ്: നന്ദി. ഇതിന്‍റെ നല്ല പൂരണങ്ങള്‍ കണ്ടിട്ടുണ്ടോ?
ശ്രീ: :)
വാല്‍മീകി: എന്തു ചെയ്യാം... പക്ഷേ കണ്ടിടത്തോളം ഇതു ഭേദം തന്നെ.
ഹരിത്: :)
നല്ല തീരുമാനം. ഏഷ്യാനെറ്റാണ് എന്തുകൊണ്ടും നല്ലത്. മലയാളിത്തമുള്ള ചാനല്‍. ഇനി ഇപ്പൊ ഫോക്സ് ന്യൂസ് വാങ്ങിച്ചാ കേബിളില്‍ കൂടീം കിട്ടോ ആവോ
നാളെയെ കുറിച്ചുള്ള നല്ല പ്രതീക്ഷകള്‍ ആണല്ലോ യീ ജീവിതത്തെ മുമ്പോട്ടു നീക്കുന്നത്. എന്നാല്‍ നാളെ എന്നുള്ളത് എപ്പോളെങ്ങിലും മരിക്കുന്നുണ്ടോ! നമ്മുടെ കാറ്റു പോകുന്നത് മെച്ചം!
സന്തോഷിന്‍റെ പ്രതീക്ഷക്കൊത്ത് ഏഷ്യാനെറ്റ് അല്‍പ്പമെങ്ങിലും ഉയരട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ട്...
ഇഞ്ചീ: ലോകല്‍ ചാനലുകള്‍ മാത്രമേ കേബിളിലുള്ളൂ എന്നതാണു് “വിഷാദമോടെയെങ്കിലും” എന്നു പറയാന്‍ കാരണം. ESPN, Fox Sports ഒക്കെ പോയില്ലേ? ഫോക്സ് ന്യൂസിന്‍റെ കാര്യം പറഞ്ഞതു മനസ്സിലായില്ല. ആ ചാനല്‍ കണ്ടിട്ടു വര്‍ഷങ്ങളാവുന്നു.
വഴിപോക്കാ: എന്‍റെ പ്രതീക്ഷയ്ക്കൊത്തു് ഏഷ്യാനെറ്റ് ഉയരട്ടെ എന്നൊക്കെ പറയണോ... ഒരു ചമ്മല്‍ :)
കഷ്ടകാലവും ഏഴരകണ്ട ശനിയും ഒത്തുകൂടുമ്പോള്‍ ചിലര്‍ക്കു ഇങ്ങനെയൊക്കെ തോന്നും. അനുഭവി...അനുഭവി!!!
അല്ലാതെന്താ. കണ്ടാലറിയാത്ത പിള്ള ( സന്തോഷ് പിള്ള ) കൊണ്ടാലറിയും
വരും; വരുന്ന സീരിയല്‍,പരാക്രമങ്ങളൊക്കെയും
ഇരുന്നിരുന്നു കാണ്‍കയാലിരുട്ടു, രണ്ടു കണ്ണിലും.
വരില്ലൊരിക്കലും വരാന്‍ കൊതിച്ച രമ്യരാഗവും
ഹരം മനസ്സിനേകുമാരവങ്ങളും സഹോദരാ..
:))
മര്യാദയ്ക്കു ഗദ്യത്തില്‍ കവിതയെഴുതിക്കൊണ്ടിരുന്ന പ്രമോദും ശ്ലോകരോഗിയായി.
കഷ്ടം!
:)
Post a Comment
<< Home