ഭൂമി ഇങ്ങനെയല്ല
(ചിത്രത്തിനു് odt.org-നോടു് കടപ്പാടു്)
ങേ, ഇതെന്തൊരു ഭൂമി? ഭൂമി ഇങ്ങനെയല്ല. ഭൂമി ഇപ്രകാരം കീഴ്മേല്‍ മറിഞ്ഞിരുന്നാല്‍ ഇവിടെ ജീവിക്കുന്നവര്‍ക്കു് ആകെ ചിത്തഭ്രമം വരും. ഇതു് ഒരു വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നതു് നിസ്തര്‍ക്കമല്ലേ? വരൂ, നമുക്കു സമരം ചെയ്യാം. എന്നുമാത്രമോ, വരും തലമുറ ഈ തെറ്റുകള്‍ കണ്ടുപഠിക്കാതിരിക്കാന്‍ നമുക്കു് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാം.
6 Comments:
ഭൂമിയിപ്പോള്‍ ഇങ്ങനെയാണ്. :|
“വരൂ, നമുക്കു സമരം ചെയ്യാം. എന്നുമാത്രമോ, വരും തലമുറ ഈ തെറ്റുകള്‍ കണ്ടുപഠിക്കാതിരിക്കാന്‍ നമുക്കു് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാം.”
അതേയതെ
:)
ഇതു കൊള്ളാലോ... ഇങ്ങെനെയൊരു ഭൂമിയെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ ഇപ്പോഴാണ്.
തല തിരിഞ്ഞതു തേടിപ്പിടിയ്ക്കാനുള്ള കഴിവ് ഇപ്പോഴും പോയിട്ടില്ല അല്ലേ? :)
തലകുത്തിനിന്നു പഠിയ്ക്കൂ...
:-)
ഇതിനെന്തു കുഴപ്പം? വടക്കുനോക്കിലോകത്തെ തെക്കുനോക്കിയാക്കിയെന്നതൊഴിച്ചാല്‍?
ഇതിനോടു ബന്ധപ്പെട്ട ഒരു കാര്യം:
ഭൂമി സ്വന്തം അച്ചുതണ്ടില്‍ അപ്രദക്ഷിണദിശയില്‍ കറങ്ങുന്നു എന്നു പുസ്തകങ്ങള്‍. ഉത്തരധ്രുവത്തില്‍ നിന്നു നോക്കിയാല്‍ അപ്രദക്ഷിണം. തെക്കു നിന്നു നോക്കിയാല്‍ പ്രദക്ഷിണമല്ലേ?
ശാസ്ത്രമുണ്ടാക്കിയവരില്‍ ഭൂരിഭാഗവും വടക്കരായതിന്റെ കുഴപ്പം, അല്ലേ?
Post a Comment
<< Home