ജനനത്തീയതിയും ജീവിതവിജയവും
‘ഭാഗ്യവന്തം പ്രസൂയേഥാഃ മാ ശൂരം, മാ ച പണ്ഡിതം’ എന്നു പറയുന്നതില്‍ എത്രമാത്രം സത്യമുണ്ടു്? ഭാഗ്യമുള്ളവരെ (ജീവിതവിജയം നേടുന്നവരെ എന്ന അര്‍ത്ഥത്തില്‍) പ്രസവിക്കാന്‍ എന്തെങ്കിലും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ടോ?
പണ്ടൊക്കെ മിക്കവാറും എല്ലാ കുട്ടികളുടേയും പിറന്നാള്‍ ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു. പണ്ടൊക്കെ എന്നു പറഞ്ഞാല്‍ ഏകദേശം ഇരുപതു കൊല്ലം മുമ്പൊക്കെ വരെ.
ജൂലൈ, ഓഗസ്റ്റ്, മാസങ്ങള്‍ പ്രത്യുല്പാദനത്തിനു് അനുയോജ്യമായിരുന്നതു മാത്രമല്ല ഇതിനു കാരണം. ഒന്നാം ക്ലാസില്‍ ചേരുന്നതിനു് ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം എന്ന നിബന്ധനയാണു് കുട്ടികളുടെ ജനനത്തീയതി ജൂണിനു മുമ്പുള്ള മാസങ്ങളില്‍ ഫിക്സ് ചെയ്യാന്‍ മാതാപിതാക്കളെ നിര്‍ബന്ധിതരാക്കിയതു്. പലപ്പോഴും, സ്കൂളില്‍ ചേരുന്നതിനു് ജനന സേര്‍ടിഫികറ്റ് വേണ്ടിയിരുന്നില്ല എന്നതിനാല്‍, അദ്ധ്യാപകര്‍ തന്നെ ജൂണിനു ശേഷം ജനിച്ച, അഞ്ചുവയസ്സു തികയാന്‍ മാസങ്ങള്‍ ബാക്കിയുള്ള, (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്റ്റോബര്‍ മാസങ്ങളില്‍ ജനിച്ച) കുട്ടികളുടെ ജനനത്തീയതി മാറ്റി അവരെ പഠനം ആരംഭിക്കാന്‍ യോഗ്യരാക്കിയിട്ടുണ്ടു്. വേണ്ടത്ര കുട്ടികളില്ലെങ്കില്‍ ഡിവിഷന് നഷ്ടമാവുന്നതുമൂലം സ്ഥലം മാറ്റപ്പെടുകയോ ജോലി നഷ്ടപ്പെടുകയോ സംഭവിക്കും എന്ന സാഹചര്യമുണ്ടെങ്കില്‍ ഇത്തരം തിരുത്തലുകലുകള്‍ പ്രോത്സാഹിക്കപ്പെട്ടിട്ടുമുണ്ടു്.
വിചിത്രമായ മറ്റൊരു സംഗതി, അഞ്ചുവയസ്സു തികഞ്ഞ കുട്ടികളുടെ—അതായതു്, ഏപ്രില്‍, മേയ് മാസങ്ങള്‍ക്കു മുമ്പു് (നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍) ജനിച്ചതും എന്നാല്‍ മുന്‍വര്‍ഷത്തില്‍ സ്കൂളില്‍ ചേരാന്‍ സാധിക്കാതിരുന്നതുമായവരുടെ—ജനനത്തീയതി, “ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം” എന്ന നിബന്ധന തെറ്റായി വ്യാഖ്യാനിച്ചു്, ഏപ്രില്‍/മേയ് മാസങ്ങളിലേയ്ക്കാക്കിയിട്ടുണ്ടു് എന്നതത്രേ.
ഓഗസ്റ്റ് മുപ്പത്തൊന്നു് ആണു് വാഷിംഗ്റ്റണില്‍ സ്കൂളുകളിലെ കട്ട്-ഓഫ് ഡേയ്റ്റ്. ഒക്റ്റോബറില്‍ ജനിച്ച അച്ചുവിനു് ഓഗസ്റ്റ് മുപ്പത്തൊന്നിനു് “പ്രായം തികയാത്തതിനാല്‍” അടുത്ത അദ്ധ്യയന വര്‍ഷം വരെ കാത്തിരിക്കണം. അതുകൊണ്ടു തന്നെ ക്ലാസിലെ മുതിര്‍ന്ന കുട്ടികളിലൊരാളായിരിക്കും അച്ചു. അതിനു് എന്തെങ്കിലും പ്രശ്നമുണ്ടെന്നല്ല. സത്യത്തില്‍ ഞങ്ങള്‍ അതേപ്പറ്റി ആകുലപ്പെട്ടിട്ടില്ല.
(ചിത്രത്തിനു കടപ്പാടു്: ആമസോണ്‍)
അടുത്തകാലത്തു വായിച്ച Quirkology: How We Discover the Big Truths in Small Things എന്ന പുസ്തകത്തിലെ താഴെപ്പറയുന്ന ഖണ്ഡികകളാണു് ഇക്കാര്യങ്ങള്‍ മനസ്സിലേയ്ക്കെത്തിച്ചതു്.

After analyzing the birthdays of approximately 3,000 English professional football players, [Dutch psychologist Ad] Dudink found that twice as many were born between September and November as were born between June and August.ഇത്തരം പഠനങ്ങള്‍ ശാരീരികബലവും വേഗതയും മറ്റും അവശ്യഗുണങ്ങളായി വേണ്ടുന്ന കായികതാരങ്ങള്‍ക്കിടയില്‍ മാത്രമേ നടന്നിട്ടുള്ളതായി കാണുന്നുള്ളൂ എങ്കിലും കായികേതര രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടുന്നവര്‍ക്കും ഇതു് ബാധകമാകാമെന്നു് നിരീക്ഷിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പത്താം തരത്തില്‍ റാങ്കുവാങ്ങുന്നവരുടേയും മെഡിക്കല്‍/എന്‍ജിനീയറിംഗ് അഡ്മിഷന് കിട്ടുന്നവരുടേയും സ്കൂള്‍ കലോത്സവങ്ങളിലെ കലാപ്രതിഭാ/കലാതിലകങ്ങളുടേയും ജനനത്തീയതികള്‍ വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ എന്നു് നമ്മളില്‍ പലരുടേയും മാതാപിതാക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവാം. ഇന്നത്തെ തലമുറ, ഒരു പക്ഷേ, ആഗ്രഹിക്കുന്നതു്, സ്റ്റാര്‍ സിംഗര്‍ പോലുള്ള റീയാലിറ്റി ഷോ വിജയികളുടേയും സിനിമാക്കാരുടേയും ജനനത്തീയതി പഠനങ്ങളായാല്‍ അദ്ഭുതപ്പെടാനില്ല.
[...] At the time of his analysis in the early 1990s, budding English footballers were eligible to play professionally only if they were at least seventeen years old when the season started, which was in August. Potential players born between September and November would therefore have been born about 10 months older, and more physically mature, than those born between June and August. These extra few months proved to be a real bonus when it came to the strength, endurance, and speed needed to play football, with the result that those born between September and November were more likely to be picked to play at a professional level.
[...] From American Major League baseball to British county cricket, Canadian ice hockey to Brazilian soccer, the month of birth of athletes is related to their sporting success.
Labels: പുസ്തകപരിചയം, ലേഖനം
11 Comments:
നല്ല മനുഷ്യന് ആകാന്‍ എന്ന് ജനിക്കണം ?
ഞാനും ഇങ്ങനെ ആയിരുന്നു. 85 ജനുവരിയില്‍ ജനിച്ചു, അടുത്തുള്ള സ്കൂളില്‍ കുട്ടികള്‍ കുറവായത് കാരണം 84 മേയ് എന്നാക്കി 8 മാസം മുന്‍പേ സ്കൂളില്‍ ചേര്‍ത്തു. അത് കൊണ്ടു തന്നെ എന്നും കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടികള്‍ എല്ലാം എന്നേക്കാള്‍ പ്രായം കൂടിയവര്‍ :-( ഉമേഷിനും ഇതു പോലെ ഒരു കഥ പറയാന്‍ ഉണ്ടെന്നു തോന്നുന്നു. ഇതു കൊണ്ടു നേട്ടം ഉണ്ടായി എന്ന് തന്നെയാണ് എന്റെ തോന്നല്‍.
ഒന്നും ഇല്ലെങ്കിലും 24 ആം വയസില്‍ നാലു വര്‍ഷത്തെ job എക്സ്പീരിയന്‍സ് അവകാശപ്പെടാമല്ലോ :-)
നല്ല പഠനം
ഇനിയിപ്പോൾ ഇതിന്റെ പിന്നാലെ ആകും ആളുകൾ....ഇതിന്റെ സ്പെഷ്യലിസ്റ്റുകൾ...ഇന്റർവ്യൂകൾ..ഹഹഹ്
ഇവിടെ നിന്നു് എന്റെ ഈ പോസ്റ്റിലേയ്ക്കു ലിങ്കു കൊടുക്കാത്തതിൽ എനിക്കുള്ള പ്രതിഷേധം ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു :)
ജനനത്തീയതിനോക്കി ഭാവി പ്രവചിക്കുന്നവര്‍ക്ക് സഹായകരമാകും ഈ ഗവേഷണങ്ങള്‍. അല്ലെങ്കില്‍ ഇത് പഠിച്ച് ഭാവിപ്രവചനക്കാരനാകുകയും ചെയ്യാം. ഇവിടെവന്ന് വായിച്ചത്കൊണ്ട് ഉമേഷിന്റെ പോസ്റ്റും വായിക്കാന്‍ പറ്റി. ഒരു വെടിക്ക് രണ്ട് ഉഗ്രന്‍ പോസ്റ്റുകള്‍. ആ പോസ്റ്റിന്റെ ലിങ്കിടാത്തത് പ്രതിഷേധാര്‍ഹം തന്നെ.
എന്റെ കാര്യം കൂടി എഴുതട്ടെ. മെയ് 29ന് എന്ന് രേഖപ്പെടുത്തപ്പെട്ട ഒരു ആഗസ്റ്റ് 14 ജന്മമാണ് സര് എന്റെത്. എന്റെ ഭാര്യയുടെ ജനനത്തീയതിയോ, ജനുവരി 25. എന്തൊരു പൊരുത്തം!
Hope you have read outliers too ?. Sure, gladwell credits quirkology for his observations, but has gone a wee bit further to analyze success in a more rational point of view.
If you have read quirkology, outlier is a must read.
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
വല്യമ്മായീ: നല്ല ചോദ്യം. ഉത്തരം: ജനുവരി പത്തിനു്.
ബാബൂ: കൂട്ടത്തില്‍ കൂടിക്കോളൂ. ഈയവസ്ഥയിലുള്ളവര് വിരളമല്ല.
ശ്രീ: ക്വിര്ക്കോളജിയില് ഇങ്ങനെ രസകരമായ പല പഠനങ്ങളേപ്പറ്റിയും പറയുന്നുണ്ടു്.
പാര്‍പ്പിടം: ഇതിനു പിന്നാലേ ഇതിനോടകം തന്നെ ആളുകള്‍ എന്തുകൊണ്ടു് പോയിത്തുടങ്ങിയില്ല എന്നതാണു് എന്നെ അത്ഭുതപ്പെടുത്തുന്നതു്.
ഉമേഷ്: ഉമേഷ് ഈ വിഷയത്തെപ്പറ്റി പറഞ്ഞിട്ടുണ്ടു് എന്നു് എനിക്കുറപ്പായിരുന്നു. ‘ഭാഗ്യവന്തം’ എന്നതിനു വേണ്ടി search ചെയ്തു. കിട്ടിയതാകട്ടെ, ഇതും ഇതും മാത്രം. അതിനാലാണു് ലിങ്ക് വിട്ടുപോയതു്. :)
ജീവി: ഇങ്ങനെയൊക്കെ പ്രതികൂല സാഹചര്യമുണ്ടായിട്ടും ഇപ്പോഴും ‘ജീവി’ക്കുന്നില്ലേ? :)
Ranjith: Outlier വായിച്ചിട്ടില്ല. ആണ്ടില്‍ ഒന്നു് എന്ന വായനാശീലം വച്ചു് നോക്കിയാല്‍ ഉടനേ തപ്പിയെടുത്തു വായിക്കുമോ എന്നും അറിയില്ല. എന്നാലും ലിസ്റ്റില്‍ ചേര്‍ത്തു. നന്ദി.
അച്ചുവിന്റെ അച്ഛന് ആളു കൊള്ളാമല്ലോ!
ഇത് രണ്ടും അല്ലാതെ വേറെയും കാരണങ്ങളുണ്ട്, സന്തോഷേട്ടാ. നാട്ടിൻപുറത്തൊക്കെ സ്കൂളിൽ ചേർക്കാൻ അച്ഛനോ അമ്മയോ കൂടെ വേണമെന്ന് നിർബന്ധമില്ല. മിക്കവാറും ചേച്ചിയോ ചേട്ടനോ ആയിരിക്കും. അവർക്ക് പേരും വീട്ടുപേരും അല്ലാതെ അനിയന്റെ / അനിയത്തിയുടെ ജന്മദിനം ഒന്നും അറിയാൻ വഴിയില്ല. അധികവും അച്ഛനമ്മമാർക്ക് തന്നെ ജനനത്തീയതി ഓർമ്മയുണ്ടാവില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അത് 'ധനു മാസത്തിലെ ഭരണി നക്ഷത്രം' എന്നോ മറ്റോ ആയിരിക്കും. അതുകൊണ്ട് തന്നെ ഹെഡ്മാഷ്ക്ക് തോന്നിയ ഒരു തീയതി ആണ് ജനനത്തീയതി, ഏത്? ഞങ്ങളുടെ വീട്ടിലെ 6 പേരിൽ ഒരാളുടെ പോലും യഥാർത്ഥ ജനനത്തീയതി അല്ല രജിസ്റ്ററിൽ :(
കായികതാരങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ളതായി കണ്ടിട്ടുള്ള ഈ വസ്തുത കായികേതര രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടുന്നവര്‍ക്കും ബാധകമാകാമെന്നു് നിരീക്ഷിക്കുന്നതില്‍ ഒരു ലോജിക് എറർ തോന്നുന്നല്ലോ? കായികതാരങ്ങള്ക്കിടയിലേതുപോലെ അതെങ്ങനെ റാഷണലായി വിശദീകരിക്കും?
ഞാൻ ജൂലയിൽ ജനിച്ചതാണ്. സ്കൂളിൽ ചേർക്കുക, ജോലി, പെൻഷൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് വലിയ അറിവില്ലാതിരുന്നതിനാൽ ജനനത്തിയതി തിരുത്തിയില്ല. പകരം ആറാം വയസിൽ സ്കൂളിൽ ചേർത്തു...:)
ജനനത്തിയതി തിരുത്തി സ്കൂളിൽ ചേർന്ന എന്റെ ഭാര്യയാകട്ടെ പിന്നീട് ജനന സർട്ടിഫിക്കറ്റിലും സ്കൂൾ സർട്ടിഫിക്കറ്റിലും രണ്ട് ഡേറ്റ് ആയതിനാൽ പുലിവാലു പിടിച്ചു. ഒരു പിഎച്ച് ഡി അഡ്മിഷൻ പോലും നഷ്ടപ്പെട്ടു.
ഒരു ശ്രീലങ്കൻ സുഹൃത്ത് പറഞ്ഞത്:
അവിടെ സ്കൂൾ വർഷം ആരംഭിക്കുന്നത് ജനുവരി ആദ്യ ആഴ്ചയിൽ. ജനുവരിയിൽ പ്രസവത്തിന്റെ ഡേറ്റു വന്നാൽ സ്ത്രീകൾ ഡിസംബറിൽത്തന്നെ സിസേറിയനു വിധേയരാകുമത്രെ !
Post a Comment
<< Home