താങ്കളുടെ ഇഷ്ടം
ഞാന്‍: “ഹലോ, ഞാന്‍ വിളിച്ചതു് എനിക്കു തരാനുള്ള പണത്തെപ്പറ്റി വീണ്ടും ഓര്‍മ്മിപ്പിക്കാനാണു്!”
സുഹൃത്തു്: “ഓര്‍മ്മയുണ്ടു്, ഓര്‍മ്മയുണ്ടു്. അതു് ക്യാഷായിട്ടു വേണോ, അതോ ചെക്കു മതിയോ?”
ഞാന്‍: “മുമ്പു സൂചിപ്പിച്ചിരുന്നു... താങ്കളുടെ ഇഷ്ടം പോലെ. എങ്ങനെ ആയാലും വിരോധമില്ല.”
സുഹൃത്തു്: “എനിക്കു പ്രത്യേകിച്ചു പ്രിഫറന്‍സ് ഇല്ല. അതിനാല്‍ താങ്കളുടെ ഇഷ്ടം എന്താണെന്നു പറയൂ!”
ഞാന്‍: “ഞാന്‍ പറഞ്ഞല്ലോ. താങ്കള്‍ക്കു് സൌകര്യമേതാണെന്നു വച്ചാല്‍ അങ്ങനെ!”
സുഹൃത്തു്: “എന്നാലും പറയൂ. ഏതാണു് പ്രിഫറന്‍സ്?”
ഞാന്‍: “ഡിമാന്‍ഡ് ഡ്രാഫ്റ്റോ മണി ഓര്‍ഡറോ ആയിരുന്നു എനിക്കു സൌകര്യം. ഇനി ക്യാഷായിട്ടാണെങ്കില്‍ എല്ലാം നൂറിന്‍റേതു മതി. അതല്ല ചെക്കാണയയ്ക്കുന്നതെങ്കില്‍ കമ്മീഷന്‍ കൂടി ചേര്‍ക്കണേ.”

8 Comments:
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
ഞാന്‍: “ഹലോ, ഞാന്‍ വിളിച്ചതു് എനിക്കു തരാനുള്ള പണത്തെപ്പറ്റി വീണ്ടും ഓര്‍മ്മിപ്പിക്കാനാണു്!”
സുഹൃത്തു്: “ഓര്‍മ്മയുണ്ടു്, ഓര്‍മ്മയുണ്ടു്. അതു് ക്യാഷായിട്ടു വേണോ, അതോ ചെക്കു മതിയോ?”
സന്തോഷ്, ഇത് സത്യം..എത്രയോ തവണ; സുഹൃത്ത് എന്നത് മാറ്റി ക്ലയന്റ് അഥവാ വീട് വെച്ച് കഴിഞ്ഞയാളുകൾ എന്ന് മാറ്റണമെന്ന് മാത്രം..പ്രത്യേകിച്ച് തിരുവനന്തപുരത്ത്..! :)
കിട്ടിയതു തന്നെ
;)
പ്രിഫറന്‍സെ.. ഹഹഹ.
ശേഷം ചിന്ത്യം, ഹാ ഹാ ഹാ . . . . കിട്ട്യേദന്നെ
അത് കലക്കി...മറു ചൊറി ഇഷ്ട്ടപ്പെട്ടു
തിരുവോണാസംസകള്‍!
ആദ്യം എന്റെ ബ്ലോഗില്‍ വന്ന് കമന്റ് എഴുതിയപ്പോഴും സഹായം ചെയ്തപ്പോഴും ആളാരാണെന്നറിയില്ലായിരുന്നു.
പിന്നീടാണ് മനസ്സിലായത് ബന്ധുക്കളാണെന്ന്!
എല്ലാ സഹായങ്ങള്‍ക്കും നന്ദി!
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗ് വായിക്കുകയും, ഞാന്‍ ബ്ലോഗില്‍ എന്തെങ്കിലും അവിവേകങ്ങള്‍ എഴുതുന്നെങ്കില്‍ ദയവായി ചൂണ്ടിക്കാട്ടുമെന്നും പ്രതീക്ഷിക്കുന്നു.
നന്ദി.
തിരുവോണാശംസകള്‍!
തെറ്റു തിരുത്താന്‍ വന്നതാണെ
Post a Comment
<< Home