ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, February 14, 2009

പ്രണയദിനം

അഖണ്ഡമായ് വരുമുയര്‍ച്ചതാഴ്ചയില്‍
സുഖത്തിലും കഠിനമാതപത്തിലും
സഹിച്ചതാണു മമ രാഗഭാജനം:
സഖേ, വരൂ; പ്രണയഘോഷമാര്‍ക്കുവാന്‍!

[വൃത്തം: സുമംഗല. ലക്ഷണം: ജഭം ജരത്തൊടു സുമംഗലാഭിധം. ഇതിനുതന്നെ പഞ്ചചാമരമെന്നും പേരുണ്ടെന്നു് വൃത്തമഞ്ജരി പറയുന്നു. ഈ വൃത്തവും നമുക്കു് പരിചിതമായ പഞ്ചചാമരവും വ്യത്യസ്തങ്ങളാണു്.]

Labels: , ,

8 Comments:

  1. Blogger പാഞ്ചാലി Wrote:

    വാലന്റൈന്‍സ് ഡേയില്‍ വിശ്വാസമില്ലെങ്കിലും ശ്ലോകം ഇഷ്ടമായി.

    February 15, 2009 4:06 AM  
  2. Blogger സു | Su Wrote:

    :)

    February 15, 2009 7:26 PM  
  3. Blogger ഹരിത് Wrote:

    ശ്രീരാമ സേനയെ അറിയിച്ചിട്ടുണ്ട്.:)
    ശ്ലോകം പക്ഷേ കൊള്ളാം.

    February 15, 2009 7:41 PM  
  4. Anonymous Anonymous Wrote:

    സഖീ വരൂ; പ്രണയഘോഷമാര്‍ക്കുവാന്‍!

    ഇപ്പൊ ശരിയായി. ഞാന്‍ ഓടി

    February 16, 2009 6:23 AM  
  5. Blogger the man to walk with Wrote:

    വാലന്റൈന്‍സ്‌ ഡേയില്‍ വിശ്വസിക്കുന്നു എങ്കിലും ഇഷ്ടമായി

    February 17, 2009 12:38 AM  
  6. Blogger Pramod.KM Wrote:

    പഞ്ചചാമരം ഇങ്ങനെയല്ലല്ലൊ?

    February 19, 2009 7:09 AM  
  7. Blogger Pramod.KM Wrote:

    അഖണ്ഡമായ് വരുന്നതാമുയര്‍ച്ചതാഴ്ചയില്‍,വരും
    സുഖത്തിലും കഠോരമായൊരാതപത്തിലും വരെ
    സഹിച്ചതാണു നല്ലവണ്ണമെന്റെ രാഗഭാജനം
    സഖേ,വരൂ സഖേയടുത്തു പ്രേമഘോഷമാര്‍ക്കുവാന്‍!
    -----------------
    (ഇതല്ലേ പഞ്ചചാമരന്‍?:))))

    February 19, 2009 7:22 AM  
  8. Blogger Santhosh Wrote:

    പ്രമോദേ, പഞ്ചചാമരം എന്ന പേരില്‍ രണ്ടു വൃത്തങ്ങള്‍ ഉണ്ടു്. സാധാരണ പഞ്ചചാമരം എന്നു് പറയുന്നതു് 16 അക്ഷരമുള്ള (പ്രമോദ് മുകളില്‍ എഴുതിയ) വൃത്തമാണു്.

    12 അക്ഷരമുള്ള സുമംഗലയേയും പഞ്ചചാമരം എന്നു വിളിക്കാറുണ്ടെന്നു് വൃത്തമഞ്ജരിയില്‍ കാണുന്നു.

    February 19, 2009 7:48 AM  

Post a Comment

<< Home