ഭാരവാഹികളെ ആവശ്യമുണ്ടു്
ഞങ്ങളുടെ മലയാളി സമാജം പുതിയ ഭാരവാഹികളെ തേടുന്നു. ഈ ഏരിയയില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കു് അപേക്ഷിക്കാം. മലയാളി അസ്സോസ്സിയേഷനുകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കു് മുന്‍ഗണനയുണ്ടു്.
പ്രസിഡന്‍റ്, സെക്രട്ടറി പദവികളിലേയ്ക്കാണു് തല്കാലം അപേക്ഷകള്‍ സ്വീകരിക്കുന്നതെങ്കിലും വൈസ് പ്രസിഡന്‍റ് തുടങ്ങിയ മറ്റു നിസ്സാരപദവികളിലേയ്ക്കും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്‍റ് ക്രിസ്ത്യാനിയും സെക്രട്ടറി ഹിന്ദുവുമായിരുന്നതിനാല്‍ 2009-ല്‍ ഹിന്ദുക്കള്‍ക്കു മാത്രമേ പ്രസിഡന്‍റായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. സെക്രട്ടറിയായി മത്സരിക്കുന്നയാള്‍ ക്രിസ്ത്യാനി ആയിരിക്കണമെന്നും നിര്‍ബന്ധമാണു്. (ഗണ്യമായ മുസ്ലിം അംഗബലം ഇല്ലാത്ത അസ്സോസ്സിയേഷനാകയാല്‍ മുസ്ലിം സംവരണം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.)
മത്സരിക്കാനാഗ്രഹിക്കുന്നവര്‍ ഏതെങ്കിലും മുന്‍കാല പ്രസിഡന്‍റിന്‍റേയോ സെക്രട്ടറിയുടേയോ പിന്തുണ നേടിയ ശേഷം, ഉടന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണു്.
പി. എസ്: അസ്സോസ്സിയേഷന്‍ ഭരണഘടനയില്‍ സംവരണക്കാര്യം പറയുന്നില്ല എന്നതിനാല്‍ അക്കാര്യം പബ്ലിക്കായി അസ്സോസ്സിയേഷന്‍റെ വെബ്സൈറ്റില്‍ ഇടാന്‍ ബുദ്ധിമുട്ടുണ്ടു്. സഹകരിക്കുമല്ലോ.
നന്ദി.

Labels: സാമൂഹികം
7 Comments:
പ്രസിഡന്റായി ഹിന്ദു എന്ന് പറഞ്ഞത് കൂടുതല്‍ വിശദീകരിക്കുക. നംബൂതിരി, നായര്‍, ഷാരടി, വാര്യര്‍, തുടങിയ സവര്‍ണ്ണ ജാതികള്‍ തന്നെ വേണോ അതോ, ഈഴവ/തിയ്യ, ആശാരി/മൂശാരി, അരയ/ ധീവര, എഴുത്തച്ചന്‍ തുടങിയ ഓ ബി സി ജാതികള്‍ മതിയൊ എന്ന് വിശദീകരിക്കുക. ഇനി സെക്രട്ടറീ സ്ഥാനത്തേക്ക് നസ്രാണീ വേണം എന്നാണെങ്കില്‍ അതും വിശദീകരിക്കുക. നംബൂതിരി മാര്‍ക്കം കൂടി എന്ന് പ്രചരിക്കപ്പെടുന്ന സുറിയാനി ക്രിസ്ത്യാനി വേണോ, അതോ അരയന്‍/ മുക്കുവന്‍ മാര്‍ക്കം കൂടിയ ലത്തീന്‍ കതോലിക്കന്‍ ആയാലും മതിയോ? അതോ ഈ അടുത്ത കാലത്ത് മതം മാറിയ പുക്രി ( പുത് ക്രിസ്ത്യാനി ) യായ ബാപ്റ്റിസ്റ്റ്/പെന്തകോസ്ത്/സെവെന്ത് ഡേയ് അഡ്വെന്റിസ്റ്റ്/യഹോവാ സാക്ഷി.... etc, ആയാലും മതിയോ ?
ഒബാമ ഇലക്ഷന് നിന്നപ്പോള്‍ “എന്നാ പറഞ്ഞാലും ഇവനൊന്നും ഒരു പൊലയനെ പിടിച്ച് പ്രസിഡന്റ് ആക്കുക്കേല ” എന്ന് ആശ്വസിച്ച അമേരിക്കന്‍ മലയാളി ഒരു യാഥാര്‍ത്ഥ്യം മാത്രം...
അനോണീ, അത്രയ്ക്കു് ഓര്‍ത്തില്ല. :)
സന്തോഷേ, ഇതൊക്കെ ഇല്ലെങ്കില്‍ ഒരു മലയാളീ സംഘടനയുടെ അര്‍ത്ഥമെന്ത്? ആലായാല്‍ തറ വേണ്ടേ?
അനോണീ, വിഭാഗീയത അവിടെയും നിക്കുമോ? തെക്ക് വടക്ക്, ജൂത കൃസ്ത്യാനി, അണ്ടി കൃസ്ത്യാനി (അച്ചന്‍ ആള്‍ക്കാരെ അഭിമുകീകരിച്ച്) കുണ്ടി കൃസ്ത്യാനി (അച്ചന്‍ അള്‍ത്താര അഭിമുകീകരിച്ച്) , ലത്തീനിലുള്ള ആയിരം, എഴുനൂറ്റി, അഞ്ഞൂറ്റി, മുന്നൂറ്റി, ഇതിലൊന്നും പെടാത്തവര്‍, മെത്രാന്‍ കക്ഷി, ബാവ കക്ഷി......എന്നിങനെ പട്ടിക വല്ലവടത്തും തീരുമോ? നമ്മള്‍ ഇടതു പക്ഷമെന്നും വലതു പക്ഷമെന്നും തിരിച്ചാല്‍ മതി, ബാക്കി ഘടക കക്ഷിക്കാര്‍ നോക്കികൊള്ളും :-)
ഈ നോട്ടിഫിക്കേഷന്‍ വന്ന ലിങ്ക് ഇടാമായിരുന്നു.
ഒരു ഒറിജിനാലിറ്റിയൊക്കെ കിട്ടിയേനെ.
മിഷ്ടര്‍ സന്തോഷ്, നിങ്ങള്‍ ഇങ്ങനെ ഞങ്ങള്‍ ഭാരവാഹികളെ അപമാനിയ്ക്കരുത്.നിങ്ങള്‍ കഴിഞ്ഞ മൂന്നു കൊല്ലവും മത്സരിച്ചു തോറ്റെന്നുകരുതി എന്തും പറഞ്ഞു പരത്താമെന്നാണോ?
:)
കിട്ടാത്ത മുന്തിരിയ്ങ്ങക്കെതിരേ ബ്ലോഗെഴുതി പുളിപ്പിയ്ക്കാമെന്നായോ ഇപ്പോള്‍?
:)
ഹരിത്, ഇതൊക്കെ ഇങ്ങനെ പരസ്യമായി വിളിച്ചു പറയാതിരിക്കൂ. :)
മതമില്ലാത്ത ജീവന്‍-ന് ഇവിടെയും രക്ഷയില്ലേ?
Post a Comment
<< Home