ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, February 24, 2009

ക്വിസ് മത്സരങ്ങളുടെ ഭാവി

പൊതുവിജ്ഞാനത്തിലെ പ്രാവീണ്യം നിര്‍ണ്ണയിക്കുന്ന ക്വിസ് മത്സരങ്ങള്‍ മുന്‍‍കാലങ്ങളിലെ സ്ഥിരം വിനോദോപാധിയായിരുന്നു. പരിഷ്കാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കായ്കയാല്‍ സാധാരണക്കാര്‍ക്കു് ആസ്വാദിക്കാവുന്ന പരിപാടി എന്ന നിലയില്‍ ക്വിസിന്‍റെ ഭാവി ശോഭനമല്ല. മലയാളം റ്റിവി-യില്‍ ഇനിയും ബാക്കിയുള്ള ഇത്തരം ചോദ്യോത്തര കലയെ ചോദ്യങ്ങള്‍ ഏറ്റവും അരസികമായി ചോദിക്കുന്ന ഇന്നത്തെ ക്വിസ് മാസ്റ്റര്‍മാര്‍ തുരത്തിയോടിക്കുന്ന കാലം വിദൂരവുമല്ല. ഒരു കാലത്തു് വളരെ ജനപ്രിയമായിരുന്ന Twenty Questions-നെ അശ്വമേധത്തിലൂടെ നിരപ്പാക്കിയ കഥ ആരും മറന്നിട്ടുണ്ടാവില്ല.

ഇക്കാര്യത്തില്‍ അമൃത റ്റിവിയില്‍ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയിലെ ക്വിസ് നടത്തിപ്പുകാരിയായ രേഖാ മേനോനും ചെറുതല്ലാത്തൊരു പങ്കു വഹിക്കുന്നുണ്ടു്.

(രേഖാ മേനോനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത ഫാമിലി റ്റെലി ക്വിസ് എന്ന പരിപാടി കണ്ടിട്ടു് പറയുന്നതല്ല. ഫാമിലി റ്റെലി ക്വിസിന്‍റെ ഒരു ഭാഗം പോലും ഞാന്‍ കണ്ടിട്ടില്ല. ഇതു് അമൃത റ്റിവിയിലെ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയെ മാത്രം അവലംബിച്ചുള്ളതാണു്.)

ജൂനിയര്‍ ജീനിയസ് പരിപാടിയിലെ രേഖയുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു് എബ്രഹാം ജോസഫും ഡോ. സി. ആര്‍. സോമനും ജെം മാത്യുവും മറ്റും പ്രസിദ്ധമാക്കിയ പഴയകാല മലയാള ക്വിസ് മത്സരങ്ങളാണു്. പൊതുവിജ്ഞാനം ആവശ്യത്തിലേറെ വിളമ്പുന്ന ഈ രീതി “കഴിഞ്ഞ തലമുറയുടെ” മുഖമുദ്രയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, റീയാലിറ്റി ഷോകള്‍ക്കിടയില്‍ ജനിച്ചു് അതിനിടയില്‍ത്തന്നെ വളരുന്ന ഇന്നത്തെ തലമുറയ്ക്കു് ഈ രീതി യോജിക്കില്ല. എന്‍റര്‍റ്റെയ്ന്മെന്‍റ് വാല്യു ഇല്ലാതെ ‘വെറുതേ’ പൊതുവിജ്ഞാനം മാത്രം വളര്‍ത്താന്‍ ഉപകരിക്കുന്ന ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിട്ടു് പ്രേക്ഷകരായിരിക്കാന്‍ പോലും ആളെക്കിട്ടാന്‍ വിഷമമായിരിക്കും.

ഈയവസരത്തില്‍, ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയുടെ ഒരു ചെറിയ ഭാഗമായാണെങ്കിലും ക്വിസ് പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നോക്കേണ്ടതു് കണ്ടും പഴകിയും ശീലിച്ചു മടുത്ത ഒരു കലയെ പുതിയൊരു തലത്തിലേയ്ക്കുയര്‍ത്താന്‍ ശ്രമിക്കുകയാണു്. എന്നാലിന്നോ? രേഖാ മേനോന്‍ ചോദ്യങ്ങളുമായി വരുമ്പോള്‍ ചാനല്‍ മാറ്റാനുള്ള സമയമായി എന്നു് ബയോളജികല്‍ ക്ലോക് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

രേഖാ മേനോന്‍ കഴിവുകളുള്ള ആളാണെന്നു് ഏഷ്യാനെറ്റ് സാക്ഷ്യപ്പെടുത്തുന്നതു് വെറുതേയാവില്ല. എന്നാല്‍ ആ കഴിവുകളെല്ലാം തന്‍റെ ചോദ്യരീതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നു് സംശയമാണു്.
A multi faceted personality, Rekha Menon is a noted TV presenter, and the research and anchor for the famous Family Tele Quiz on Asianet for the last eight years. Knowledgeable, witty, and extremely challenging, she is a wizard of a quiz master, who can make you clutch the edges of your seat as you sweat it out to nail biting finishes in the most exciting contests.
ക്വിസ് മത്സരങ്ങള്‍ കുറേക്കൂടി ആകര്‍ഷകവും ജനകീയവുമാക്കാന്‍ എന്താണു് വഴി? ഉമേഷിന്‍റെ ബുദ്ധിപരീക്ഷ എന്ന ബ്ലോഗ് വായിക്കാറില്ലേ? ബുദ്ധിപരീക്ഷയില്‍ താല്പര്യമില്ലാത്തവര്‍ പോലും വായിച്ചുരസിക്കുന്ന രീതിയിലാണു് ഉമേഷ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതു്. ആ വഴി പിന്തുടര്‍ന്നു് കാണികള്‍ക്കു് ചോദ്യത്തിലും ഉത്തരത്തിലും താല്പര്യമില്ലെങ്കില്‍ കൂടി ചോദിക്കുന്ന രീതിയില്‍ താല്പര്യമുണ്ടാക്കിയെടുക്കുക. ചോദ്യങ്ങളില്‍ കുസൃതി ഒളിപ്പിക്കുക. ഉത്തരങ്ങളില്‍ ആകാംക്ഷ നിറയ്ക്കുക. ഇത്രയൊന്നും സാധിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും പൊതുവിജ്ഞാനം എന്ന രീതിയില്‍ നിന്നും നല്ലൊരു ക്വിസ് ചോദ്യമായി രൂപമാറ്റം വരുത്തുക. ഒരു ഉദാഹരണം നോക്കാം:
What company in the USA manufactures the canned meat SPAM?
ഈ ചോദ്യം കേട്ടാല്‍ എത്ര പേര്‍ ഇതിന്‍റെ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കും? ഇനി ഇങ്ങനെയാണെങ്കിലോ?
Hormel Foods Corporation, owns a famous brand of canned meat, which has now acquired more unfortunate connotations in the Information Technology world. What is the brand name?
ഏഷ്യാനെറ്റിന്‍റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ ക്വിസ് മത്സരങ്ങള്‍ കാണികളേയും ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിറുത്തണം. നഖം കടിക്കല്‍ ഉപേക്ഷിച്ചിട്ടു് ഇരുപത്തഞ്ചു വര്‍ഷമെങ്കിലുമായെങ്കിലും ഇന്നത്തെ രീതിയിലുള്ള ചോദ്യോത്തര പരിപാടി മാറിയാല്‍ വീണ്ടും ഈ ദുശ്ശീലം തുടങ്ങുവാന്‍ എനിക്കു് മടിയില്ല. രേഖാ മേനോന്‍ കേള്‍ക്കുന്നുണ്ടോ?

Labels: ,

9 Comments:

  1. Blogger Typist | എഴുത്തുകാരി Wrote:

    ഞാനും കണ്ടിട്ടുണ്ട്‌ രേഖാ മേനോന്റെ ഈ പരിപാടി. എനിക്കും അത്ര രസകരമായി തോന്നിയില്ല.

    February 24, 2009 10:21 PM  
  2. Anonymous Anonymous Wrote:

    ഇവരൊക്കെ പഴയ സിദ്ധാർത്ഥ്‌ ബസുവിനെ കണ്ട്‌ പഠിക്കണം

    February 25, 2009 12:49 AM  
  3. Anonymous Anonymous Wrote:

    May be the cashcab (popular game show in discovery) style questions. Each question prompts you to check on the internet and find more info about it

    I often felt that the anchors are trying to prove their knowledge. It ain't benefiting neither the participants nor the viewer

    February 25, 2009 6:54 AM  
  4. Blogger ഹരിത് Wrote:

    കഷണ്ടിയ്കും പിന്നെ വേറേ ഏതോ ഒരു ആസുഖത്തിനും മരുന്നില്ലത്രേ!:)

    February 25, 2009 10:12 AM  
  5. Anonymous Anonymous Wrote:

    രേഖ മേനോന്‍ ആള് കാണാന്‍ വലിയ കുഴപ്പം ഇല്ല എന്നാണ് കേട്ടിരിക്കുന്നത്. യീ പോസ്റ്റ് അവളുടെ ശ്രദ്ദ ആകര്‍ഷിക്കാന്‍ വേണ്ടിയല്ലേ എന്നാണ് വഴിപോക്കന്റെ ബലമായ സംശയം. ഇത് പോലത്തെ എത്ര എത്ര നമ്പറുകള്‍ നമ്മള്‍ കണ്ടിരിക്കുന്നു/ഇട്ടിരിക്കുന്നു.

    (ഇതേ വരെ ഞാന്‍ യീ പരിപാടി കണ്ടിട്ടില്ല. കാണാന്‍ ഉദ്ദേശവും ഇല്ല)

    February 25, 2009 2:24 PM  
  6. Blogger Santhosh Wrote:

    Typist, വേറിട്ട ശബ്ദം, രഞ്ജിത്: അഭിപ്രായങ്ങള്‍ക്കു നന്ദി.

    ഹരിത്: എങ്ങനെ മനസ്സിലായി? :)

    വഴിപോക്കാ, അയ്യേ! മുന്‍‍വിധി പാടില്ല. പരിപാടി കണ്ടു നോക്കൂ.

    February 25, 2009 4:02 PM  
  7. Blogger ajeeshmathew karukayil Wrote:

    ഓരോ ക്വിസ് ഷോയും വിജയമാക്കുന്നതില്‍ മാസ്റ്ററുടെ റോളും ,ചോദ്യങ്ങളും ഒരു പോലെ പങ്കു വഹിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത് മനോരമ ന്യൂസിലെ യുവ ചലെന്ച്ച് പരാജയപെട്ടത്‌ തന്നെ ശ്യാമ ശശിധരന്‍ എന്ന അവതാരകയും അവരുടെ ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പും ആയിരുന്നു എന്ന് തോന്നുന്നു .അങ്ങനെ നോക്കുമ്പോള്‍ എബ്രഹാം ജോസഫ് സാറും ,രേഖാ മേനോനും മികച്ച ചോദ്യങ്ങളും പ്രൊഫഷണല്‍ സമീപനവുമായി ഏറെ മുന്നിലാണ്‌ .

    February 28, 2009 3:26 AM  
  8. Blogger രാവുണ്ണി Wrote:

    ക്വിസ് മാസ്റ്റര്‍ക്ക് മത്സരാര്‍ത്ഥികള്‍ക്കെന്നപോലെത്തന്നെ അറിവിനോട് അകാരണമായ ആവേശം വേണം. ആര്‍ക്കും പ്രയോജനമില്ലാത്ത കുറെ വസ്തുതകള്‍ കൊണ്ടുള്ള കളിയാണല്ലോ ക്വിസ്. പല ടെലിവിഷന്‍ ക്വിസ് മാസ്റ്റര്‍മാര്‍ക്കും ഇല്ലാത്തതും അതാണ്. അശ്വമേധം പ്രദീപ് “പടയോട്ട”ത്തില്‍ തളര്‍ന്നുവീണത് അറിവ് പരിമിതമായ മേഖലകളില്‍ മാത്രമായതുകൊണ്ടാണ്. ഉത്തരം തെറ്റാണെന്നു മാത്രമല്ല, പരിതസ്പര്‍ശിയായി മറ്റെന്തെങ്കിലും കൂടെ പരാമര്‍ശിച്ചാലേ കേള്‍ക്കുന്നവര്‍ക്കു രസിക്കൂ, അതും ഏതെങ്കിലും ഒരു ഭാഷയില്‍ ഭംഗിയായി.

    രേഖാ മേനോന്‍ മറ്റു പല അവതാരകരേക്കാളും വളരെ ഭേദമാണ്. പക്ഷേ, ക്വിസ് അവരുടെ ചായക്കോപ്പയാണെന്നു തോന്നുന്നില്ല.

    February 28, 2009 4:22 PM  
  9. Blogger Zebu Bull::മാണിക്കൻ Wrote:

    വേറിട്ട ശബ്ദം +1. Siddhartha Basu/Quiz Time was really something. ഇപ്പോഴത്തെ ക്വിസ് മത്സരങ്ങള്‍ ഞാന്‍ കാണാറുമില്ലെന്നു വച്ചോളൂ.

    March 11, 2009 12:51 PM  

Post a Comment

<< Home