ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, May 14, 2009

ആകാശം ഇടിഞ്ഞു വീണപ്പോൾ

“അമ്മാ, ആകാശം കാണുന്നില്ല,” വീടിനു പുറത്തു നിന്നു് അച്ചു വിളിച്ചു പറയുകയാണു്.

സാധാരണഗതിയിൽ ആകാശം ഇടിഞ്ഞുവീണാലും അനങ്ങാറില്ല എന്നു നല്ലപാതി പരാതിപ്പെടാറുള്ള ഞാൻ മറ്റൊന്നുമാലോചിക്കാതെ പുറത്തേയ്ക്കോടി. ഇന്നത്തെ കാലമാണു്, സംഭവിക്കില്ല എന്നു കരുതിയിരുന്നതൊക്കെ സംഭവിക്കുന്ന കാലമാണു്. എന്നു മാത്രമോ, ആകാശം കാണുന്നില്ല പറഞ്ഞതു് വല്ലപ്പോഴും മാത്രം കള്ളം പറഞ്ഞു ശീലമുള്ള മകനും.

ചാടിയോടി പുറത്തു ചെന്നപ്പോൾ മുകളിലേയ്ക്കു നോക്കി നില്ക്കുകയാണു് ‘റിപ്പോർട്ടർ’.

“ആകാശം എവിടെപ്പോയി?” ഞാൻ ചോദിച്ചു.

“ദേ, നോക്കൂ, കാണാനില്ല!”

ഞാൻ മുകളിലേയ്ക്കു നോക്കി. മേഘങ്ങളേതുമില്ലാതെ എങ്ങും ഇളം നീല നിറം മാത്രം. ഇത്തരമൊരാകാശം ഈ ഭാഗത്തു കാണുന്നതു് അത്യപൂർവ്വമാണു്.

“ശരിയാണല്ലോ, മേഘം ഒട്ടുമില്ല. പക്ഷേ ആകാശം ഇപ്പോഴുമുണ്ടല്ലോ,” ഞാൻ അച്ചുവിനോടു യോജിച്ചു.

“അച്ഛാ, ഇതാണോ ആകാശം? അപ്പം കറുത്ത നെറത്തിലുള്ളതാ?”

“കറുത്ത നിറത്തിലുള്ളതു് നിന്റെ തല!” അമ്മ അകത്തു നിന്നു വിളിച്ചു പറഞ്ഞു.

അമ്മാ, (തലയിൽ തടവിയിട്ടു്) യുവാർ സ്മാർട്ട് അമ്മാ!”

Labels:

4 Comments:

  1. Blogger Umesh::ഉമേഷ് Wrote:

    ഹഹഹ...

    വിഭാഗം എന്നതിൽ “സിയാറ്റൽ കഥകൾ” എന്നും ചേർക്കാമായിരുന്നു :)

    May 14, 2009 11:10 PM  
  2. Blogger ഹരിത് Wrote:

    അവനാരാ മോന്‍! വിത്തു ഗുണം പത്തു ഗുണം

    May 16, 2009 12:19 PM  
  3. Blogger ശ്രീ Wrote:

    :)

    May 28, 2009 8:38 PM  
  4. Blogger ആഷ | Asha Wrote:

    ഹ ഹ

    എന്നിട്ട് മോനു ആകാശവും മേഘവും കാർമേഘവും തമ്മിലുള്ള വ്യത്യാസമൊക്കെ പറഞ്ഞു കൊടുത്തോ അച്ഛാ?

    July 01, 2009 9:52 PM  

Post a Comment

<< Home