Tuesday, March 24, 2009

സ്പീക്കര്‍ ഫോണ്‍

“അമ്മേ, ദീപുവിന്‍റെ കല്യാണത്തിനു പോയോ?”
“ഗോപൂം പെണ്ണും ഈ വഴി വന്നതു കൊണ്ടു് പോവാന്‍ പറ്റി!”
“കല്യാണം എങ്ങനെ?”
“പെണ്ണു് കൊള്ളാം. നല്ല സ്വഭാവക്കാരാണെന്ന് തോന്നുന്നു. എന്തരോ വരട്ടു്!”
“പെണ്ണും കൊള്ളാം വീട്ടുകാരും കൊള്ളാം. പിന്നെന്താണു് ഒരു ‘എന്തരോ വരട്ടു്’?”

(നിശ്ശബ്ദത)

“ഹലോ?”
“അല്ല, അവളു മകവും അവന്‍ നിന്‍റെ പോലെ വിശാഖവുമാണു്...”
“അതിനു്?”
“നീ കെട്ടണോന്നും പറഞ്ഞു നടന്ന പെണ്ണില്ലേ? അവള്‍ടെ നാളും മകമാരുന്നു്. അതല്ലീ ഞാന്‍ അന്നു് വേണ്ടാന്നു് ശഠിച്ചതു്?”

(ഞാന്‍ അല്പം പരുങ്ങിയിട്ടു്)
“ഹലോ, ഇതു് സ്പീക്കര്‍ ഫോണിലാണു്...”
“ഏ? ഫോണാ? നീ ഫോണ്‍ ചെയ്തോണ്ടിരുന്ന പെണ്ണല്ല. മറ്റേ പെണ്ണു്. മകം...”
“എന്നാല്‍ ശരി. പിന്നെ വിളിക്കാം!”

ഞാന്‍: “ദീപൂന്‍റെ കല്യാണത്തിനു് അമ്മ പോയിരുന്നൂന്നു്!”
ഭാര്യ: “സ്പീക്കര്‍ ഫോണിലായിരുന്നല്ലോ. ഞാന്‍ കേട്ടു.”

വാല്‍ക്കഷണം:
അമ്മ പേറ്റു നോവറിയണം
മക്കള്‍ പോറ്റുനോവറിയണം
(കുഞ്ഞുണ്ണി)

17 പ്രതികരണങ്ങൾ:

 1. Umesh::ഉമേഷ്

  അല്ലെങ്കിലും ഫോൺ ചെയ്യുമ്പോൾ അമ്മമാർക്കു വകതിരിവു് അല്പം കുറവാണു്. Condolences!

  അല്ലാ, മകത്തിനും വിശാഖത്തിനും തമ്മിൽ എന്താ ഇത്ര പ്രശ്നം? രജ്ജുദോഷമോ?

  (ഇമ്മാതിരി പ്രശ്നങ്ങൾ ഡെയിലി സംഭവിക്കുന്നതു കൊണ്ടാണു് ഇടയ്ക്കിടെ പ്രണയകാവ്യവും മദനലീലയും ഒക്കെ എഴുതി സോപ്പിടുന്നതു്, അല്ലേ? :))

 2. സന്തോഷ്

  വകതിരിവിന്‍റെ കാര്യം എത്ര സത്യം!

  മകം-വിശാഖം ഏഴാന്നാളാണു പോലും.

 3. Umesh::ഉമേഷ്

  മൂന്നിനും ആറിനുമൊക്കെ പ്രശ്നമുണ്ടെന്നു കേട്ടിട്ടുണ്ടു്. ഏഴിനു പ്രശ്നമുണ്ടെന്നൊക്കെ ആദ്യമായാണു കേൾക്കുന്നതു്. ഈ അമ്മമാരുടെ ഓരോ കാര്യമേ! അന്നെനിക്കുരുകുമോർമ്മയാണു നീ...

 4. സന്തോഷ്

  കൈപ്പള്ളി പറയുന്നപോലെ എനിക്കു് മൂന്നു വരം കിട്ടിയാല്‍ അതില്‍ ഒന്നു് ഉമേഷിനിട്ടു് പ്രയോഗിക്കും: ഈ ബ്ലോഗില്‍ മുമ്പു വായിച്ചതൊക്കെ മറന്നു പോകട്ടെ എന്നു്. അല്ലെങ്കില്‍ ഇപ്പോള്‍ ഇതും പൊക്കിപ്പിടിച്ചു് വരേണ്ട വല്ല കാര്യവുമുണ്ടോ? :)

 5. Siju | സിജു

  ഞാന്‍ പേഴ്സണല്‍ പോയിട്ട് ഒഫീഷ്യലായി പോലും സ്പീക്കര്‍ ഫോണ്‍ ഉപയോഗിക്കാറില്ല :-)

  ലേബല്‍ മാറിപ്പോയോ.. വൈയക്തികം അല്ലേ..

 6. പാഞ്ചാലി :: Panchali

  ആഹാ...അപ്പോളിതെല്ലായിടത്തുമുണ്ടോ?

  “ഇത്” ഇങ്ങനെ (ലിങ്കുമായി) പൊക്കിപ്പിടിച്ചോണ്ട് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുക പോലുമില്ലായിരുന്നു.
  :)

 7. Inji Pennu

  ഏഴാം നാളുമുണ്ടോ..അമ്മമ്മാര്‍ടെ കാര്യം. അല്ലെങ്കില്‍ ദിവ്യ രക്ഷപ്പെട്ടേനെ.

 8. Babu Kalyanam | ബാബു കല്യാണം

  :-)
  എന്തായാലും വന്ന സ്ഥിതിക്ക് ഒരു ഒഫടിച്ചിട്ടു പോകാം. ആണുങ്ങള്‍ക്ക് ചൊവ്വാദോഷം ബാധകം അല്ല എന്ന് ഒരു "സന്തോഷ" വാര്‍ത്ത‍ കേട്ടു. ആരെങ്കിലും ഒന്ന് confirm ചെയ്യാമോ? അല്ലെങ്കില്‍ ഞാനും നാളെ ഒരു നുറുങ്ങു പോസ്റ്റ് ഇടും.

 9. Thaikaden

  Amma parayendathu paranju, Marumakal kelkkendathu kettu. Daivame ithinidayil 'Njaan'?

 10. ശ്രീ

  ആ ഒരൊറ്റ ഫോണ്‍ കോള്‍ കാരണം എത്ര ദിവസം പട്ടിണി കിടക്കേണ്ടി വന്നു എന്നു പറഞ്ഞില്ല? ;)

 11. നിഷ്ക്കളങ്കന്‍

  :-)
  ദൈവമേ. ഉമേഷിന് ജ്യോത്സ്യവും ഉണ്ടോ?

 12. Umesh::ഉമേഷ്

  പിന്നില്ലേ നിഷ്ക്കളങ്കാ. ഇതും ഇതും വായിച്ചിട്ടില്ലേ?

 13. വഴിപോക്കന്‍

  സന്തോഷ് ഫോമിലാണല്ലോ, ഒരു മാസത്തില്‍ മൂന്നു ബ്ലോഗ്!

  ഭാഗ്യം അമ്മ അപ്പുറത്തെ ജലജയുടെ കാര്യം പറയാഞ്ഞത്.

 14. ഹരിത്

  വല്ല കാര്യവും ഉണ്ടായിരുന്നോ? അപ്പൊ ആ ഇരുന്നൂറു പേജു ബുക്കു മുഴുവനും പേരെഴുതി വച്ച ആ അശ്വതി നക്ഷത്രക്കാരിയെക്കുറിച്ച് ദിവ്യ അറിയാത്തതു നന്നായി!
  ബെസ്റ്റ് ഒഫ് ലക്ക്
  :)

 15. Umesh::ഉമേഷ്

  അതിനു ജലജ അശ്വതി അല്ലായിരുന്നല്ലോ, ഉത്തൃട്ടാതി ആയിരുന്നല്ലോ...

  ആകെ കൺഫ്യൂഷനായി. അപ്പോൾ ഈ ഫോണിൽ വിളിച്ചുകൊണ്ടിരുന്ന ആൾ ആരു്? ജലജയോടു് വേലിക്കൽ നിന്നുള്ള സംസാരമേ ഉണ്ടായിരുന്നല്ലോ...

  തിരുവനന്തപുരത്തുകാർ ഇനിയാരെങ്കിലും ഈ പരിസരത്തുണ്ടെങ്കിൽ ഹെല്പ് പ്ലീസ്...

 16. സന്തോഷ്

  ഞാന്‍ ഈ നാട്ടുകാരനല്ല.

  വഴിപോക്കന്‍: പേരുകള്‍ പുറത്തു വിട്ടു് പ്രൈവസി പ്രശ്നം സൃഷ്ടിക്കരുതു്. :)

  ഹരിത്: നാളുപറയുന്നതില്‍ തെറ്റില്ല. (ആ ബുക്ക് എന്‍റേതായിരുന്നില്ല; അളിയന്‍റേതായിരുന്നു.)

  പിന്‍‍കുറിപ്പു്: ദിവ്യയും ബ്ലോഗു തുടങ്ങും എന്നു് ഭീഷണിയുണ്ടു്. അതിനാല്‍ വായനക്കാര്‍ സം‌യമനം പാലിക്കാന്‍ അപേക്ഷിക്കുന്നു.

 17. സിജി

  :)