ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, February 13, 2006

വാലന്‍റൈന്‍സ് ഡേ ഗിഫ്റ്റ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് നീയെന്‍റെ
സുവര്‍ണ്ണ സ്വപ്നങ്ങളിലെ നായികയായി വന്നപ്പോള്‍
നീയറിയാതെ ഞാന്‍ നിന്നെ എന്‍റെ പ്രണയിനിയാക്കി.

നമ്മുടെ കല്യാണ നിശ്ചയം കഴിഞ്ഞ്
നമ്മള്‍ ഭൂമിയുടെ അതിര്‍വരമ്പിലുള്ള
മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ത്തു.

നമ്മുടെ വിവാഹ ശേഷം ഞാന്‍ നിനക്ക്
വിവാഹം എല്ലാക്കാലത്തേക്കുമെന്നു പറഞ്ഞ്
മൂന്നു കല്ലുള്ള വൈരമോതിരം തന്നു.

ആദ്യ കുഞ്ഞിന്‍റെ ജനന ശേഷമിതാ ഞാന്‍
വീണ്ടും വാലന്‍റൈസ് ഡേ ഗിഫ്റ്റുമായെത്തുന്നു:
“ഈ ദിവസം ഡയപ്പര്‍ ചേയ്ഞ്ച് ഡ്യൂട്ടി എനിക്ക്!”

നിന്‍റെ കണ്ണുകളില്‍ ഞാന്‍ ഡയമണ്ടുകള്‍ കാണുന്നു.

* * *

നീയെന്‍റെ ജീവന്‍റെയുള്‍ത്തുടിപ്പ്,
എന്നും ജ്വലിക്കുന്ന പ്രേമഭാവം,
നീലാംബരത്തിലെ മാരിവില്ല്,
പൂവിടും പിച്ചകപ്പൂനിലാവ്!
നീയെന്നും ചൂടേകും സൂര്യനാളം
ആലിലക്കാറ്റിന്‍റെ ഹര്‍ഷതാളം
പച്ചപ്പുതപ്പിടുമദ്രിതന്നുച്ചിയി-
ലാറിയുറയുന്ന വര്‍ഷഗീതം!

Labels:

7 അഭിപ്രായങ്ങള്‍:

 1. Blogger വര്‍ണ്ണമേഘങ്ങള്‍ എഴുതിയത്:

  നല്ല കവിത..!
  പ്രണയ ദിനാശംസകൾ..!

  Tue Feb 14, 01:35:00 AM 2006  
 2. Blogger സ്വാര്‍ത്ഥന്‍ എഴുതിയത്:

  ബെസ്റ്റ് ഗിഫ്റ്റ്!!
  ആ കണ്ണുകളില്‍ കണ്ട ഡയമണ്ടുകള്‍ ജ്വലിച്ചിരിക്കാന്‍ ഇടയുണ്ട്, കോപം കൊണ്ട്.
  ആശംസകള്‍

  Tue Feb 14, 01:40:00 AM 2006  
 3. Blogger കലേഷ്‌ കുമാര്‍ എഴുതിയത്:

  നന്നായിട്ടുണ്ട് സന്തോഷ്!
  വാലന്റൈൻസ് ദിനാശംസകൾ - താങ്കൾക്കും കുഞ്ഞിനും കുഞ്ഞിന്റെ അമ്മയ്ക്കും

  Tue Feb 14, 01:49:00 AM 2006  
 4. Blogger വിശാല മനസ്കന്‍ എഴുതിയത്:

  :) വലന്റൈൻസ് ദിനാശംസകൾ

  Tue Feb 14, 01:59:00 AM 2006  
 5. Blogger ചില നേരത്ത്.. എഴുതിയത്:

  വാലന്റൈന്‍ ദിനാശംസകള്‍..

  Tue Feb 14, 02:05:00 AM 2006  
 6. Blogger Adithyan എഴുതിയത്:

  പ്രണയദിനാശംസകൾ!!!

  Tue Feb 14, 02:56:00 AM 2006  
 7. Blogger സന്തോഷ് എഴുതിയത്:

  വർണമേഘങ്ങള്‍, കലേഷ്, വിശാലന്‍, ഇബ്രു, ആദിത്യന്‍: നന്ദി!
  സ്വാര്‍ത്ഥന്‍: ഡയമണ്ടുകളെന്നു കരുതിയത് കോപാഗ്നി ഗോളങ്ങളാണെന്ന് ഇന്നു രാവിലെയാണ് മനസ്സിലായത്!

  സസ്നേഹം,
  സന്തോഷ്

  Tue Feb 14, 12:34:00 PM 2006  

Post a Comment

<< Home