ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, October 28, 2006

അച്ചുവിന് രണ്ടു വയസ്സ്


പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

Labels: , , , ,

52 അഭിപ്രായങ്ങള്‍:

 1. Blogger ഇത്തിരിവെട്ടം|Ithiri എഴുതിയത്:

  അച്ചുവിന് പിറന്നള്‍ ആശംസകള്‍.

  Sat Oct 28, 12:43:00 AM 2006  
 2. Blogger സു | Su എഴുതിയത്:

  അച്ചുവിന് ആശംസകള്‍.

  വളരില്ല മക്കള്‍,

  വളരുന്നു സ്നേഹം.

  Sat Oct 28, 12:44:00 AM 2006  
 3. Blogger കുറുമാന്‍ എഴുതിയത്:

  അച്ചുവിന്നു പിറന്നാളാശംസകള്‍.......

  ശരിയാണ് സന്തോഷ് -- മക്കള്‍ നമ്മള്‍ മാതാപിതാക്കള്‍ക്കെന്നും കുട്ടികള്‍ തന്നെ - ഒരിക്കലും വളരാത്തവര്‍.. പക്ഷെ ഇന്നത്തെ നാമടക്കമുള്ള തലമുറയിലുള്ളവര്‍, മാതാപിതാക്കള്‍ അപ്ഡേറ്റല്ല എന്ന് കുറ്റം പറയുന്നവരാണെന്ന് തോന്നുന്നില്ലെ?

  Sat Oct 28, 12:47:00 AM 2006  
 4. Blogger വല്യമ്മായി എഴുതിയത്:

  അച്ചുവിനും അച്ഛനും അമ്മയ്ക്കും ആശംസകള്‍

  Sat Oct 28, 12:47:00 AM 2006  
 5. Blogger കുട്ടന്മേനൊന്‍::KM എഴുതിയത്:

  അചുവിന് പിറന്നാളാശംസകള്‍..

  Sat Oct 28, 12:51:00 AM 2006  
 6. Blogger അരവിശിവ. എഴുതിയത്:

  അച്ചുമോന് സ്നേഹപൂര്‍വ്വം..ഹാപ്പി ബര്‍ത്ത്ഡേയ്..

  Sat Oct 28, 12:52:00 AM 2006  
 7. Blogger സാക്ഷി എഴുതിയത്:

  പിറന്നാള്‍ ആശംസകള്‍!!

  മക്കള്‍ക്ക് നിങ്ങളുടെ സ്നേഹം കൊടുക്കുക; ചിന്തകള്‍ അരുത്. എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്. - ജിബ്രാന്‍

  Sat Oct 28, 12:52:00 AM 2006  
 8. Blogger ദില്‍ബാസുരന്‍ എഴുതിയത്:

  അച്ചുവിന് മറ്റൊരു ഭരണിനാളുകാരന്‍ ചേട്ടന്റെ പിറന്നാളാശംസകള്‍! :-)

  Sat Oct 28, 12:55:00 AM 2006  
 9. Blogger പെരിങ്ങോടന്‍ എഴുതിയത്:

  അച്ചുവിന് പിറന്നാള്‍ ആശംസകള്‍.

  Sat Oct 28, 12:58:00 AM 2006  
 10. Blogger കുറുമാന്‍ എഴുതിയത്:

  ഒരു ഓഫ് :

  ദില്‍ബുവേ നീ ഭരണീ നാളുമാത്രമല്ല - ഭരണിയുടെ രൂപവുമുള്ളവനാ

  Sat Oct 28, 01:04:00 AM 2006  
 11. Blogger മുരളി വാളൂര്‍ എഴുതിയത്:

  പ്രിയ അച്ചുവിന്‌, അച്ചുവിനും ഒരു കൊല്ലം മുന്നേ തുലാം ഭരണിക്കു തന്നെ പിറന്ന എന്റെ മകന്‍ കൃഷ്ണയുടെ ആശംസകള്‍......

  Sat Oct 28, 01:06:00 AM 2006  
 12. Blogger ദില്‍ബാസുരന്‍ എഴുതിയത്:

  കുറുമാന്‍ ചേട്ടാ,
  :-D
  നോ ഒബ്ജക്ഷന്‍

  Sat Oct 28, 01:13:00 AM 2006  
 13. Blogger ചില നേരത്ത്.. എഴുതിയത്:

  അച്ചുവിന് പിറന്നാള്‍ ആശംസകള്‍.

  Sat Oct 28, 01:19:00 AM 2006  
 14. Blogger പടിപ്പുര എഴുതിയത്:

  അച്ചൂട്ടന്‌ പിറന്നാളാശംസകള്‍.

  Sat Oct 28, 01:20:00 AM 2006  
 15. Blogger കലേഷ്‌ കുമാര്‍ എഴുതിയത്:

  അച്ചുകൂട്ടന് മറ്റൊരു ഭരണിനാളുകാരന്റെ പിറന്നാള്‍ ആശംസകള്‍!

  കുറുമേന്നേ, (ഭീഷണി) ഞങ്ങള്‍ ഭരണി നാളുകാരെല്ലാരും കൂടി ബ്ലോഗൊണ്ടാക്കിക്കളയുമേ! :))

  Sat Oct 28, 01:55:00 AM 2006  
 16. Blogger സുഗതരാജ് പലേരി എഴുതിയത്:

  അച്ചുവിനും മുരളിയുടെ മകന്‍ കൃഷ്ണയ്ക്കും എന്‍റെ വക പിറന്നാള്‍ ആശംസകള്‍!

  Sat Oct 28, 02:02:00 AM 2006  
 17. Blogger വേണു venu എഴുതിയത്:

  അച്ചുമോനു് പിറന്നാള്‍ ആശംസകള്‍.

  Sat Oct 28, 02:04:00 AM 2006  
 18. Blogger ചന്തു എഴുതിയത്:

  അച്ചുക്കുട്ടാ..ഹാപ്പീ ബര്‍ത്ത് ഡേ റ്റൂ യൂ..

  ഒ.ടോ:ഞാനും ‘ഫരണിയാ’ :-))

  Sat Oct 28, 02:12:00 AM 2006  
 19. Blogger മിന്നാമിനുങ്ങ്‌ എഴുതിയത്:

  അച്ചുവിനു എന്റെയും പിറന്നാളാശംസകള്‍

  Sat Oct 28, 02:19:00 AM 2006  
 20. Blogger അഗ്രജന്‍ എഴുതിയത്:

  അച്ചുവിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍!

  Sat Oct 28, 02:32:00 AM 2006  
 21. Anonymous Anonymous എഴുതിയത്:

  ആശംസകള്‍
  ആരെടുത്തതാ ഈ ഫോട്ടോ?
  നന്നായിട്ടുണ്ട്‌

  Sat Oct 28, 02:38:00 AM 2006  
 22. Blogger അരവിന്ദ് :: aravind എഴുതിയത്:

  അച്ചുമോന് ആഫ്രിക്കന്‍ അങ്കിളിന്റെ (അമേരിക്കന്‍ അമ്മായി എന്നൊക്കെ പറയും പോലെ) പിറന്നാള്‍ ആശംസകള്‍.
  ഇന്ന് മോന്‍‌ എത്ര വേണെങ്കിലും മുട്ടായി കഴിച്ചോ ട്ടോ.

  :-)

  Sat Oct 28, 02:42:00 AM 2006  
 23. Blogger തഥാഗതന്‍ എഴുതിയത്:

  പിറന്നാളാശംസകള്‍

  ഞാനും ഒരു ഭരണി നക്ഷത്രക്കാരനാണേ (കുംഭത്തിലെ ഭരണി)

  ഈ ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ ഒക്കെ ബഹു കേമന്‍മാരാകും എന്നതാണ്‌ അനുഭവം.. ദില്‍ബു,കലേഷ്‌ എന്തു പറയുന്നു

  Sat Oct 28, 02:44:00 AM 2006  
 24. Blogger ദില്‍ബാസുരന്‍ എഴുതിയത്:

  തഥാഗതേട്ടാ,
  ഞാന്‍ കേമനൊന്നുമായിട്ടില്ല ഇത് വരെ. :-)

  ഓടോ: പണ്ട് അമ്മമ്മ ‘ഭരണിനാളുകാര്‍ ധരണിവാഴും’ എന്ന് പറയുന്നത് കേട്ട് ഞാന്‍ എട്ടാം ക്ലാസിലെ ധരണി.കെ യുടെ പിറകെ കുറേ നടന്നിട്ടുണ്ട്. :-)

  Sat Oct 28, 02:51:00 AM 2006  
 25. Blogger Obi T R എഴുതിയത്:

  അച്ചുവിന് പിറന്നാളാശംസകള്‍

  Sat Oct 28, 02:57:00 AM 2006  
 26. Blogger കലേഷ്‌ കുമാര്‍ എഴുതിയത്:

  സന്തോഷ്, സോറീ, ഓഫടിക്കുന്നതിന് ക്ഷമിക്കൂ!
  തഥാഗതഗഡീ, സംശയമെന്താ? ധരണി വാഴും!!!
  ഉദാഹരണം: നമ്മ ചന്തു! മിഡില്‍ ഈസ്റ്റില്‍ ചന്തൂന്റെ തമാശകള്‍ കേള്‍ക്കാത്ത, ചന്തുവിനെ ഇഷ്ടപ്പെടാത്ത മലയാളികള്‍ വളരെ ചുരുക്കമേ കാണൂ (അവര്‍ ദന്തഗോപുരവാസികളായിരിക്കും!)

  Sat Oct 28, 03:44:00 AM 2006  
 27. Blogger ഉത്സവം : Ulsavam എഴുതിയത്:

  ഒ താഞ്ജോബി ഒമദേത്തോ ഗോസായിമസ്.
  അച്ചുവിന്‍ ജപ്പാനില്‍ നിന്ന് ഒരു അങ്കിളിന്റെ പിറന്നാള്‍ ആശംസകള്‍

  Sat Oct 28, 03:49:00 AM 2006  
 28. Blogger അരവിശിവ. എഴുതിയത്:

  ദില്‍ബൂ..ഭരണിനാളുകാരന്‍ ധരണിയോടൊപ്പം വാഴുമെന്ന് വളച്ചൊടിച്ച കുസൃതീ.. :-)

  Sat Oct 28, 03:58:00 AM 2006  
 29. Blogger Radheyan എഴുതിയത്:

  ലോകത്ത് നന്മകള്‍ നിറയ്ക്കാന്‍ ഇനിയും ഒരുപാട് ജന്മദിനങ്ങള്‍ നിറയട്ടെ അച്ചുവിന്റെ ജീവിതത്തില്‍.എന്റെ,ദേവിയുടെ ഭദ്രയുടെ പിറന്നാള്‍ മംഗളങ്ങള്‍

  Sat Oct 28, 04:32:00 AM 2006  
 30. Blogger കുറുമാന്‍ എഴുതിയത്:

  സന്തോഷേ : പിന്നേയും, ഒരു ഓഫ്. എന്റെ അച്ഛനും തുലാത്തിലെ ഭരണിയാ. അപ്പോ അച്ഛനെ വിളിച്ഛൊന്നു വിഷ് ചെയ്യാം എന്നു കരുതി വിളിച്ചപ്പോ കിട്ടി അമ്മേടെ കയ്യീന്ന് ചീത്ത. അമ്മ പറയുന്നു തുലാത്തിലെ ഭരണി നവംബര്‍ ആറിനാണെന്നു. ഇനി ഇപ്പൊ മലയാളം കലണ്ടര്‍ നോക്കാന്‍ സൈറ്റിലൊന്നും പോകാന്‍ വയ്യ. അതിനാല്‍ ഇപ്പോഴും കണ്‍ഫ്യൂഷന്‍.

  എന്റെ കന്‍ഫ്യൂഷന്‍ തീര്‍ക്കണമേ.......മേ......

  Sat Oct 28, 04:46:00 AM 2006  
 31. Blogger ഇടിവാള്‍ എഴുതിയത്:

  അച്ചുവിനു പിറന്നാളാശംസകള്‍ !

  Sat Oct 28, 05:25:00 AM 2006  
 32. Blogger മുരളി വാളൂര്‍ എഴുതിയത്:

  കുറുകുക്കുറൂ.... നവംബര്‍ 5നാണ്‌ അശ്വതി, പക്ഷെ അതു കുറച്ചു സമയമേ ഉള്ളൂ, അതുകൊണ്ട്‌ ഭരണി നാളുള്ള പിറന്നാള്‍, നവം. 5 ആയിരിക്കും, കലണ്ടറില്‍ നവം. 6 ആയിരിക്കും ഭരണി, പക്ഷെ പിറന്നാള്‍ 5 നായിരിക്കും.....

  Sat Oct 28, 05:33:00 AM 2006  
 33. Blogger പച്ചാളം : pachalam എഴുതിയത്:

  അച്ചുവിന് ജന്മദിനാശംസകള്‍...ജഗദ്ദീശ്വരന്റ്റെ അനുഗ്രഹം എന്നും ലഭിക്കുമാറാകട്ടെ..

  Sat Oct 28, 05:55:00 AM 2006  
 34. Anonymous Anonymous എഴുതിയത്:

  ഹാപ്പി ബര്‍ത്ത്ഡേ അച്ചൂ


  സൊലീറ്റ

  Sat Oct 28, 07:06:00 AM 2006  
 35. Blogger യാത്രാമൊഴി എഴുതിയത്:

  അച്ചുവിനു പിറന്നാള്‍ ആശംസകള്‍...
  നല്ല പടമാണു കേട്ടോ.

  Sat Oct 28, 07:11:00 AM 2006  
 36. Blogger സ്വാര്‍ത്ഥന്‍ എഴുതിയത്:

  ഏപ്പീ‍ ബെഡ്‌ഡേ അച്ചൂ‍ൂ‍ൂ‍ൂ

  Sat Oct 28, 07:43:00 AM 2006  
 37. Blogger മല്ലു ഫിലിമ്സ് എഴുതിയത്:

  Happy birthday to Achu..!

  Sat Oct 28, 08:11:00 AM 2006  
 38. Blogger Kiranz..!! എഴുതിയത്:

  അച്ചൂസിനു ആശംസകള്‍..! ഒരു കൊച്ച് തെമ്മാടിയുടെ ചിത്രം ..:)

  Sat Oct 28, 08:28:00 AM 2006  
 39. Blogger Adithyan എഴുതിയത്:

  കൊച്ചു മിടുക്കന് പിറന്നാള്‍ ആശംസകള്‍...

  ഒക്‌ടോബര്‍ 28 ആണോ ബര്‍ത്ത്ഡേ? :)

  Sat Oct 28, 08:42:00 AM 2006  
 40. Blogger സന്തോഷ് എഴുതിയത്:

  പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും വളരെ നന്ദി.

  ഈ വര്‍ഷത്തെ തുലാഭരണി, മുരളി പറഞ്ഞതുപോലെ നവംബര്‍ അഞ്ചിന് ആണ്. അച്ചുവിന്‍റെ ബര്‍ത്ഡേ ഒക്റ്റോബര്‍ ഇരുപത്തെട്ടിനും.

  തുളസീ, ഈ ഫോട്ടോ എടുത്തത് എന്‍റെ സുഹൃത്ത് ജ്യോതിഷ് ആണ്.

  Sat Oct 28, 09:44:00 AM 2006  
 41. Blogger ദേവന്‍ എഴുതിയത്:

  This comment has been removed by a blog administrator.

  Sat Oct 28, 11:27:00 AM 2006  
 42. Anonymous ഹാ‍നാ ജോഫസ് എഴുതിയത്:

  അച്ചു ചേട്ടായിക്കു ഹാന‍ മോളുടെ വക പിറന്നാളാശംസകള്‍.

  ആപ്പി ബര്‍ത്ത്ഡേ റ്റൂ യൂ...

  ബര്‍ത്ത്ഡേ ഫോട്ടോസൊക്കെ ഇടണേ.

  ഹാന മോള്‍ക്കു റ്റൂ ഇയര്‍ ആപ്പി ബര്‍ത്ത്ഡേ വരാന്‍ ഇനീം റ്റൂ ലോങ്ങ് മന്ത്സ് കഴിയണം:(

  Sat Oct 28, 11:28:00 AM 2006  
 43. Blogger Kuttyedathi എഴുതിയത്:

  അച്ചു മോനിത്ര വേഗം വളര്‍ന്നോ ? പണ്ടു കണ്ട കുഞ്ഞു വാവ ഫോട്ടോസാ ആന്റിയുടെ മനസ്സിലിപ്പോഴും. അച്ഛനോടിടയ്ക്കു പുതിയ പുതിയ ഫോട്ടംസ് ഇടാന്‍ പറഞ്ഞു തല്ലു പിടിയ്ക്കണേ. വളര്‍ന്നില്ലാന്നൊക്കെ അച്ഛന്‍ ചുമ്മാ എന്നും അച്ഛന്റെ ഇള്ള ക്കുട്ടി ആയിരിക്കണേ ന്നുള്ള കൊതി കൊണ്ടു പറയണതാ. മോന്‍ നല്ല മുടു മുടുക്കന്‍ മുട്ടന്‍ കുട്ടനായല്ലോ. മോനെല്ലാ വിധ ആശംസകളും.

  ദേവേട്ടാ, കൃഷ്ണയ്ക്കു മൂന്നാം പിറന്നാളല്ലേ ? കൃഷ്ണമോനും ആശംസകള്‍.

  Sat Oct 28, 11:34:00 AM 2006  
 44. Blogger evuraan എഴുതിയത്:

  അച്ചുവിനു പിറന്നാള്‍ ആശംസകള്‍.

  ഈശ്വരാനുഗ്രഹത്തോടെ വളര്‍ന്നു മിടുക്കനാകട്ടെ.

  (എന്നിട്ടു് അച്ചൂ, ഓപ്പണ്‍‌സോഴ്സ് സംരഭങ്ങള്‍ക്ക് വേണ്ടി കുറെ മേന്മയാര്‍ന്ന കോഡെഴുതണേ, ഒഴിവു നേരങ്ങളില്‍...) :)

  Sat Oct 28, 11:54:00 AM 2006  
 45. Blogger ദേവന്‍ എഴുതിയത്:

  This comment has been removed by a blog administrator.

  Sat Oct 28, 12:00:00 PM 2006  
 46. Blogger ദേവന്‍ എഴുതിയത്:

  ജോസ്‌ പ്രകാശ്‌ സ്റ്റൈലില്‍) ഹലോ മിസ്റ്റര്‍ അനിരുദ്ധ്‌!! (ബാക്കി ലാലു അലക്സിന്റെ ശബ്ദത്തില്‍) പേര്‍സണലായിട്ടു പറയുകയാ, അച്ഛനങ്ങനെ പല കവിതയും എഴുതും, പക്ഷേ താങ്കളിപ്പോള്‍ വലിയ ഒരാളാ, ങാ.

  രണ്ടാം പിറന്നാളുകാരന്‍ അച്ചുവിനും മൂന്നാം പിറന്നാളുകാരന്‍ കൃഷ്ണക്കും ആശംസകള്‍!

  പിന്നെ കമന്റ്‌ തിരുത്തി തന്ന കുട്ട്യേടത്തിക്കു നന്ദിയും :)

  Sat Oct 28, 12:01:00 PM 2006  
 47. Blogger സന്തോഷ് എഴുതിയത്:

  അയ്യോ, കൃഷ്ണയ്ക്ക് പിറന്നാളാശംസ പറയാന്‍ വിട്ടു. ഹൃദ്യമായ മൂന്നാം പിറന്നാള്‍ ആശംസിക്കുന്നു!

  ഹാനയ്ക്ക് അഡ്‍വാന്‍സ് പിറന്നാളാശംസകള്‍.

  ഏവൂരാന്‍: അച്ഛനെപ്പോലാവരുതന്ന്, അല്ലേ! (‘മേന്മയാര്‍ന്ന കോഡ്’ ചങ്കിക്കൊണ്ടു:)

  എല്ലാര്‍ക്കും വീണ്ടും നന്ദി.

  Sat Oct 28, 12:32:00 PM 2006  
 48. Blogger റീനി എഴുതിയത്:

  അച്ചുവിന്‌ ജന്മദിനാശംസകള്‍!

  നല്ല ചിരി. നല്ല പോസ്‌.

  ഓടോ: അരവിന്ദാ, "ആഫ്രിക്കന്‍ അങ്കിള്‍" എന്നു വായിച്ചപ്പോള്‍ ഏതോ ഭീകരരൂപമാണ്‌ (ആഫ്രിക്കന്‍ ആനപോലെ) മനസ്സില്‍ വന്നത്‌.

  Sat Oct 28, 12:34:00 PM 2006  
 49. Blogger അനംഗാരി എഴുതിയത്:

  ഒരു ധനു ഭരണിക്കാരന്റെ ആശംസകള്‍..

  Sat Oct 28, 08:03:00 PM 2006  
 50. Blogger Siju | സിജു എഴുതിയത്:

  വരാന്‍ ഇത്തിരി ലേറ്റ് ആയിപ്പോയി.
  എന്തായാലും ഒരു ബിലേറ്റഡ് ഹാപ്പി ബിര്‍ത്ഡേ പിടിച്ചോ..

  Sun Oct 29, 10:54:00 PM 2006  
 51. Blogger Sreejith Kumar എഴുതിയത്:

  My wishes too, belated though....

  Mon Oct 30, 04:18:00 AM 2006  
 52. Blogger ഉമേഷ്::Umesh എഴുതിയത്:

  അല്ലാ, ബൂലോഗത്തിലെത്ര ഭരണി നാളുകാര്‍!

  സത്യം പറയാമല്ലോ, ദില്‍ബാസുരന്റെ പടം കണ്ടപ്പോഴേ ഭരണിയിലാണു ജനനം എന്നു തോന്നിയിരുന്നു :)

  അപ്പോള്‍, അച്ചുവിനു് വൈകിയാണെങ്കിലും ജന്മദിനാശംസകള്‍! ഇക്കൊല്ലം തന്നെ കവിത എഴുതിത്തുടങ്ങും എന്നു പ്രതീക്ഷിക്കാം, അല്ലേ?

  അല്ലാ, സന്തോഷ് ദ്രാവിഡവൃത്തങ്ങളൊക്കെ വിട്ടു് ഇപ്പോള്‍ ഫുള്‍ ടൈം ഉപേന്ദ്രവജ്രയിലാണോ എഴുത്തു്? സമസ്യാപൂരണമെഴുതി സന്തോഷും വെളുത്തു പോയോ?

  വളര്‍ന്നു, പല്ലൊക്കെ മുളച്ചു, മിണ്ടി,
  നടന്നു-കണ്ടച്ഛനുമമ്മ താനും
  പൊഴിച്ചിടും പുഞ്ചിരിയാല്‍ പ്രപഞ്ചം
  വെളുത്തു പോമെന്നിഹ തോന്നിടുന്നു.


  :)

  Mon Oct 30, 07:32:00 AM 2006  

Post a Comment

<< Home