ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, May 08, 2007

രമണി പറഞ്ഞത്

കല്യാണം കഴിക്കാതെ, സര്‍വ്വതന്ത്രസ്വതന്ത്രരെന്ന് സ്വയം പ്രഖ്യാപിച്ച്, ലൌകിക ജീവിതത്തിന്‍റെ സുഖമോ പൊരുളോ മനസ്സിലാക്കാന്‍ നാളിതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത അവിവാഹിതര്‍ ഈ പോസ്റ്റ് തുടര്‍ന്നു വായിക്കരുത്. അവര്‍ ആത്മഹര്‍ഷത്തിനായി ഇവിടെയോ, അതുമല്ലെങ്കില്‍ ഇവിടെയോ സ്വമനസ്സാലെ പോകുന്നതാണ് നല്ലത്.

വിവാഹിതരില്‍ തന്നെ, ഒരു കൂട്ടരെക്കൂടി ആട്ടിയോടിക്കാനുണ്ട്. ഒന്നാം തീയതി പെണ്ണുകണ്ട്, നാലാം തീയതി കല്യാണ നിശ്ചയം കഴിഞ്ഞ് ഏഴാം തീയതി പുടവ കൊടുത്തവരും തുടര്‍ന്ന് വായിച്ചിട്ട് യാതൊരു കാര്യവുമില്ല. നിങ്ങള്‍ക്കു പോകാന്‍ നല്ലൊരിടം നിര്‍ദ്ദേശിക്കാനുമാവുന്നില്ലല്ലോ ഭഗവാനേ!

ചുരുക്കിപ്പറഞ്ഞാല്‍ നിശ്ചയത്തിനും കല്യാണത്തിനും ഇടയ്ക്ക് കുറഞ്ഞത് ആറുമാസമെങ്കിലും ത്രിശങ്കു സ്വര്‍ഗ്ഗത്തിലായിരുന്നവരോ, ആറുമാസമെങ്കിലും പ്രേമിച്ച ശേഷം കല്യാണം കഴിച്ചവരോ മാത്രം വായിക്കേണ്ടുന്ന പോസ്റ്റാകുന്നു ഇത്.

ഇനിയും തുടര്‍ന്നു വായിക്കുന്നവരേ, അഭിനന്ദനങ്ങള്‍! നിങ്ങള്‍ക്കാണല്ലോ, നടക്കാന്‍ സാധ്യതയില്ലാത്ത ഒരുപാട് സ്വപ്നങ്ങള്‍ പ്രിയതമയോടൊപ്പം ഓര്‍ത്തുകൂട്ടാനായത്. ഒരുമിച്ചു കണ്ട പൈങ്കിളി സിനിമയിലെ നായകനും നായികയും നോക്കെത്താദൂരത്തുള്ള വയലേലകളുടെ അങ്ങേത്തലയ്ക്കുള്ള കൊച്ചു വീട്ടില്‍ കാല്പനികതയുടെ മണ്ണപ്പം ചുട്ടു നിരത്തുന്ന രംഗം കണ്ട് മതിമറന്ന്, “കളകളാരവത്താല്‍ ഒഴുകിയൊളിക്കുന്ന കുഞ്ഞരുവിയുടെ കരയില്‍ ഒരു ചെറിയ വീട്. അതില്‍ നമ്മള്‍ രണ്ടാള്‍ മാത്രം. പിന്നെ, പതിയെപ്പതിയെ, നമുക്കു ചുറ്റും പാടിപ്പറന്നു നടക്കുന്ന ആറ് കുട്ടികള്‍...” എന്നു നിങ്ങളും, “ഞാന്‍ റെഡി!” എന്ന് അവളും പറഞ്ഞു കൂട്ടിയത്.

അനുഭവിക്കുക!

കനവുകളേറും ദിനമതിലൊന്നില്‍ പ്രണയിനി ചൊന്നിതു പോലെ:
‘ചെറിയൊരു വീടും, വിപിനവുമാറും, പുരുഷ കുലോത്തമരാറും!’
പരിണയ ശേഷം പല കഥ മാറീ, ‘ബഹുനില വീടതു വേണം,
നഗരസുഖങ്ങള്‍, മകനവനൊന്നും’, രമണി പറഞ്ഞതു കാര്യം.

[ഈ ശ്ലോകം കളത്രം എന്ന വൃത്തത്തിലാണ്. മദിര എന്ന വൃത്തത്തില്‍ മദിരയെപ്പറ്റി അതിമനോഹരമായ ശ്ലോകം ചമച്ച രാജേഷ് വര്‍മ്മയ്ക്ക് സമര്‍പ്പണം.]

Labels:

37 അഭിപ്രായങ്ങള്‍:

 1. Anonymous റോബിന്‍ എഴുതിയത്:

  സാന്റോ,
  കനവുകളാറി!

  Tue May 08, 10:40:00 PM 2007  
 2. Blogger തക്കുടു എഴുതിയത്:

  സന്തോഷേട്ടാ... കലക്കി ..:)

  Wed May 09, 12:08:00 AM 2007  
 3. Blogger ഗന്ധര്‍വ്വന്‍ എഴുതിയത്:

  ബഹുനില വീടിന്‌ വാശി പിടിക്കുമൊ- അറിയില്ല.

  ബഹു പുത്ര സൗഖ്യത്തിന്‌ വിലങ്ങ്‌ തടിയാകുമൊ- എന്റെ കാര്യത്തില്‍ ഇല്ല, ഞാനായിരുന്നു കരതലാമലകന്‍.  പക്ഷേ ഇതൊരു ശ്ലോകമാകുന്നു. അപ്പോള്‍ ഇതില്‍ വ്യംഗമം(എന്റെ മലയാളമെ പിടി ഒരു വാക്ക്‌) ഉണ്ടാകും.

  അതായത്‌ വാശി ഇന്ന രൂപത്തില്‍ വേണമെന്നില്ല. തല തിന്നുന്ന ഒരു പാട്‌ മെത്തേഡ്സ്‌ അവര്‍ സ്വായത്തമാക്കും. അതെല്ലാം വേണ്ടപോലെ പ്രയോഗിക്കുകയും ചെയ്യും.


  ഒരു കാര്യത്തില്‍ എന്റെ ഒബ്സര്‍വേഷന്‍ ഇതാണ്‌ ഹരിഹരന്‍ പിള്ള ഹാപ്പിയാകുമ്പോള്‍ മാത്രമെ ഹരിണാക്ഷിക്ക്‌ ഹാലിളകു. ദുഖത്തില്‍ ഇവര്‍ തുണയാണ്‌ , തുണ ആണിനേകും, തൂണാകും.  നമ്മുടെ ഹാപ്പിനസ്സില്‍ മദം പൊട്ടുന്ന ഈ നാരായണിമാര്‍ക്ക്‌
  നല്ല ചാട്ടുളി പോലെ വീക്ക്‌ പൊയന്ററിഞ്ഞ്‌ ഒന്ന്‌ മര്‍മ്മത്ത്‌ താങ്ങിയാല്‍
  ദാ കിടക്കുണൂ വക്കീല്‍. കഴിഞ്ഞു. പിന്നെ സ്വാന്തനം- ഉണ്ണീ വ്യാ വ്യാ വോ.


  ദേവന്‍ എങ്ങിനെ ഇവരുടെ സമ്മതത്തോടെ വെള്ളമടിക്കാമെന്നെഴുതിയിട്ടുള്ളത്‌ ഈ ശാസ്ത്ര ശാഖയിലെ പ്രാമാണിക ഗ്രന്ധമാണ്‌. അതിന്റെ ലിങ്ക്‌ തപ്പാന്‍ ബുദ്ധിമുട്ടായതിനാല്‍ ആരെങ്കിലും ഇട്ടാല്‍ നൈസായിരുന്നു.

  ഈ ആഫ്റ്റര്‍ മാരിയേജ്‌ എഫ്ഫക്റ്റില്‍ പ്രാമണിക ശ്ലോകങ്ങള്‍ എഴുതുന്ന സന്തോഷിനും രാജേഷ്‌ വര്‍മക്കും ഉമേശന്‍ മാഷുക്കും ധീരതക്കുള്ള
  പരമോത്തംസ്‌ അവാര്‍ഡിന്‌ മെര്‍കന്റയില്‍ ചെയ്യുന്നു.

  ഇംക്രീസ്‌ ഈസ്‌ മൈ വീക്നസ്‌

  Wed May 09, 12:31:00 AM 2007  
 4. Blogger പൊതുവാള് എഴുതിയത്:

  സന്തോഷേ
  കലക്കീട്ടുണ്ട് ശ്ലോകം:)

  Wed May 09, 01:15:00 AM 2007  
 5. Blogger വേണു venu എഴുതിയത്:

  നോക്കെത്താദൂരത്തുള്ള വയലേലലകളുടെ അങ്ങേത്തലയ്ക്കുള്ള കൊച്ചു വീട്ടില്‍ കാല്പനികതയുടെ മണ്ണപ്പം ചുട്ടു നിരത്തുന്ന രംഗം കണ്ട് മതിമറന്ന്, “കളകളാരവത്താല്‍ ഒഴുകിയൊളിക്കുന്ന കുഞ്ഞരുവിയുടെ കരയില്‍ ഒരു ചെറിയ വീട്. അതില്‍ നമ്മള്‍ രണ്ടാള്‍ മാത്രം. പിന്നെ, പതിയെപ്പതിയെ, നമുക്കു ചുറ്റും പാടിപ്പറന്നു നടക്കുന്ന ആറ് കുട്ടികള്‍...”
  സന്തോഷ്ജീ, എനിക്കീ വരികളൊത്തിരി ഇഷ്ടമായി.
  ബാക്കിയൊന്നും എനിക്കറിഞ്ഞൂടാ.:)

  Wed May 09, 02:53:00 AM 2007  
 6. Blogger Siju | സിജു എഴുതിയത്:

  ആദ്യത്തെ പാരഗ്രാഫ് മാത്രമേ ഞാന്‍ വായിച്ചോള്ളൂ..

  ഓടോ: ഈ രമണിയാരാ..

  Wed May 09, 02:59:00 AM 2007  
 7. Blogger ഉണ്ണിക്കുട്ടന്‍ എഴുതിയത്:

  ബാച്ചികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്:

  ഇവിടെ നിന്ന് അധികം കറങ്ങാതെ ബാചി ക്ലബിലേക്കു വരുക. ഒരു അടിയന്തര മീറ്റിങ്ങ് ഉണ്ട്. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ

  ..ചാത്താ..പോത്താ..സാന്റോ..ഡിങ്കാ
  ഓടിവാടാ നമ്മളെ കളിയാക്കിയേക്കണ്....

  Wed May 09, 03:11:00 AM 2007  
 8. Blogger കുട്ടന്‍സ്‌ എഴുതിയത്:

  This comment has been removed by the author.

  Wed May 09, 03:15:00 AM 2007  
 9. Blogger കുട്ടിച്ചാത്തന്‍ എഴുതിയത്:

  ചാത്തനേറ്:

  ഉണ്ണിക്കുട്ടാ വിട്ടേരെടാ പാവം...ഇതൊരു വിലാപകാവ്യമാ...

  ഇത് ആറാം ജന്മമാണെന്നാ തോന്നണേ..

  പിന്നെ ആദ്യ പാരഗ്രാഫില്‍ മുന്‍‌കൂര്‍ ജാമ്യം എടുത്ത തു കണ്ടില്ലേ... നമ്മളൊന്നും വായിച്ച് പാവത്തെ കളിയാക്കരുതെന്ന് കാലുപിടിച്ചതാ...

  Wed May 09, 03:23:00 AM 2007  
 10. Blogger Manu എഴുതിയത്:

  രമണി !!!! ലെവള്‍ ഇത്രേം കേറി പറഞ്ഞാ...

  പോസ്റ്റ് നന്നായി മാഷേ... ബാച്ചികള്‍ മാത്രമല്ല പെണ്ണെഴുത്തുകാരും ഇപ്പം വരും.. കുഴിബോംബ് കട്ടപ്പാര ഇരുട്ടടി വര്‍മ്മകളി മുതലായ പരമ്പരാഗത ബാച്ചി ആയുധമുറകള്‍ കൂടാതെ ചിരവക്കടി മുതല്‍ മുതല്‍ ഉണ്ണീ വ്യാ വ്യാ വ്യോ (ഗന്ധര്‍വനോട് കട.)..വരെയുള്ള അടുക്കള-തലയിണപ്രയോഗങ്ങളും സഹിക്കേണ്ടിവരും എന്ന് ചുരുക്കം...

  അനുഭവീര്.....

  Wed May 09, 03:25:00 AM 2007  
 11. Blogger കുട്ടന്‍സ്‌ എഴുതിയത്:

  :)

  Wed May 09, 03:28:00 AM 2007  
 12. Blogger ഏറനാടന്‍ എഴുതിയത്:

  ഇത്രേം ഗുലുമാലോ ഗല്യാണം??

  Wed May 09, 03:29:00 AM 2007  
 13. Blogger ഡാലി എഴുതിയത്:

  രസായിരിക്കുണു.
  പക്ഷേ, പലപ്പോഴും സ്ത്രീകളാണ് പഴയകാല സങ്കല്‍പ്പങ്ങളില്‍ കടിച്ച് തൂങ്ങി യഥാര്‍ത്ഥ ജീവിതത്തിന്റെ നിറം കെടുത്താറ് എന്നായിരുന്നു കേട്ടു കേള്‍വി :).(ഇച്ചിരി സത്യം ഇല്ലെ?,മിഥുനം സിനിമ ഓര്‍മ്മ വരുന്നു.) ഇവിടെയെങ്കിലും രമണിയ്ക്ക് തിരിച്ചറിവുണ്ടായല്ലോ. സ്ത്രീകള്‍ മിടുക്കികള്‍ ആകുന്നു ;).

  Wed May 09, 03:29:00 AM 2007  
 14. Blogger സു | Su എഴുതിയത്:

  പല രമണിമാരും ഇങ്ങനെയേ പറയൂ. പറഞ്ഞതില്‍ തെറ്റൊന്നുമില്ല. (ഞാനൊരു രമണി അല്ല)

  നന്നായിരിക്കുന്നു ശ്ലോകം.

  സന്തോഷ്, പേരുമാറ്റിയോ? ;)

  Wed May 09, 03:31:00 AM 2007  
 15. Blogger അനംഗാരി എഴുതിയത്:

  സന്തോഷേ:)

  Wed May 09, 03:42:00 AM 2007  
 16. Blogger Dinkan-ഡിങ്കന്‍ എഴുതിയത്:

  “മദിര” എന്ന ഫില്‍ട്ടറടിച്ച് അറിയാതെ വന്നതാണ്, ബാച്ചീസ് ക്ലബ്ബാണെ സത്യം. ഉണ്ണിക്കുട്ടാ ചാത്തന്‍ പറഞ്ഞപോലെ വിട്ടുകളയാം, പാവം.

  “പുരുഷ കുലോത്തമരാറും“ , “മകനവനൊന്നും“ അപ്പോള്‍ പെണ്‍കുട്ടികള്‍ ഒന്നും വേണ്ടേ? ഇത് അനീതിയല്ലേ? (തിരി ഞാന്‍ കൊളുത്തി സന്തോഷണ്ണാ ഇനി ഇവിടെ ജാഥയും ഒഫടിയും ആകും. പിന്നെ ബില്‍ഗേറ്റ്സ് അണ്ണനോട് ഡിങ്കന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക. സ്റ്റാള്‍മാന്‍ അണ്ണന്‍ തന്നു വിട്ട 2 ഇടിയും കൊടുക്കുക)

  ഓഫ്.ടൊ
  പിന്നെ വിളിച്ച് കൂട്ട്യ മീറ്റിങ്ങ് റദ്ദ് ചെയ്യണ്ടാ ഞാന്‍ ടച്ചിങ്ങ്സ് ആയി ഇപ്പോള്‍ വരാം. ചാത്താ നീ വേഗം ക്ലബ് സോഡ വാങ്ങിവാ. ഉണ്ണിക്കുട്ടന്‍ ചേട്ടന്‍ നമക്ക് എന്തൊക്കെയോ വാങ്ങി ക്ലബ്ബില്‍ വെച്ചിരിക്കണൂ ആ സാന്‍ഡൊ വരും മുമ്പ് വാടേ

  Wed May 09, 03:49:00 AM 2007  
 17. Blogger ഉണ്ണിക്കുട്ടന്‍ എഴുതിയത്:

  അതന്നേ ചാത്താ...

  കല്യാണം നിശ്ചയിച്ചു കഴിഞ്ഞു കല്യാണം നടക്കുന്നതു വരേ ഉള്ളൂ മരംചുറ്റി പ്രേമോം "ചേട്ടന്‍ പറഞ്ഞാ ഞാന്‍ ചാവും" ഡയലോഗുകളും എല്ലാം .. അതു കഴിഞാ പിന്ന കട്ടപ്പൊക..

  ചാത്തന്‍ പറഞ്ഞതു പോലെ ..ബാച്ചികള്‍ സന്തോഷിനെ നിരുപാധികം വെറുതേ വിട്ടിരിക്കുന്നു.പോയി ജീവിക്കിന്‍..

  Wed May 09, 03:51:00 AM 2007  
 18. Blogger ഉണ്ണിക്കുട്ടന്‍ എഴുതിയത്:

  ഹ ഹ വേണ്ട.ഡിങ്കാ..ഡോണ്ട് ഡൂ.. അതു ശരിയ സാന്റോ വന്നാ കുപ്പി പോലും കിട്ടില്ല.

  വേണ്ടടാ..ഓഫടിച്ച് ഇതിനി പഴയ ബൂലോഗമാക്കണ്ട

  Wed May 09, 03:57:00 AM 2007  
 19. Blogger കുട്ടിച്ചാത്തന്‍ എഴുതിയത്:

  ചാത്തനേറ്:
  സ്റ്റേജ് ലലനാമണികള്‍ കയ്യേറിത്തുടങ്ങി..

  ബാച്ചിലേര്‍സ് സപ്പോര്‍ട്ടിടാണോ വേണ്ടായോ എന്ന് കൂലങ്കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു...

  സന്തോഷേട്ടാ നില്‍ക്കണാ പോണാ?
  വടിയെടുക്കേണ്ടാ..പറഞ്ഞാ മതി...:)

  (നില്‍ക്കണമെങ്കില്‍ ‘വേഡ് വെരി തത്കാല്‍ ദൂരെ‘ മന്ത്രം ജപിച്ചാല്‍ മതി--ഇല്ലാന്ന് വച്ചാല്‍ മൌനം വിസമ്മതം ന്ന് കരുതിക്കോളാം)

  Wed May 09, 04:09:00 AM 2007  
 20. Blogger പെരിങ്ങോടന്‍ എഴുതിയത്:

  ആരെവിടെ, ഈ നിലവാരത്തകര്‍ച്ചയെ പിടിച്ചു കെട്ടാന്‍ ഒരു കയര്‍ കൊണ്ടുവരൂ...

  Wed May 09, 04:49:00 AM 2007  
 21. Blogger Inji Pennu എഴുതിയത്:

  സന്തോഷേട്ടാ....ഈ രമണിയാരു? പേരു വേറയല്ലേ ചേച്ചീന്റെ? ;)

  Wed May 09, 06:16:00 AM 2007  
 22. Blogger ഉമേഷ്::Umesh എഴുതിയത്:

  ദിനസരി കണ്ടിട്ടതിനൊടു ചേരും പ്രണയിനിയെത്ര മിടുക്കി?
  ക്ഷമയുടെ നെല്ലിപ്പലകയില് നിന്നും കരയിലണയ്ക്കും സാദ്ധ്വി!
  ഒരു ദശവര്ഷം, തനയരു രണ്ടാള്, ഇതു പൊഴുതമരും നേരം
  പഴയൊരു ഷാരൂഖ് സിനിമ കിനാവായ് കരുതുവതെന്റെ കളത്രം!

  Wed May 09, 07:22:00 AM 2007  
 23. Blogger Pramod.KM എഴുതിയത്:

  കനവുകള്‍കണ്ടു വശംവദരായി വിവാഹംചെയ്തവരൊക്കെ
  ഒടുവിലബദ്ധമണഞ്ഞതുപോല്‍ പല
  കവിതകളെഴുതി നടപ്പൂ..
  ഇതുകണ്ടൊന്നും പഠിയാതേ തളരാതേ ദിവസംതോറും
  മണ്ടന്മാരാം ബാച്ചികള്‍ പലപല
  കനവുകള്‍ കണ്ടു നടപ്പൂ..
  ;)

  Wed May 09, 08:37:00 AM 2007  
 24. Blogger ഉമേഷ്::Umesh എഴുതിയത്:

  കളത്രത്തിന്റെ വൃത്തം ലേശം തെറ്റിയിരുന്നു. (ചൂണ്ടിക്കാട്ടിയ സന്തോഷിനു നന്ദി.) ആദ്യമായാണു്‌ കളത്രത്തില്‍ എഴുതുന്നതു്‌. സന്തോഷിന്റെ ശ്ലോകത്തിന്റെ ഈണത്തില്‍ എഴുതിയപ്പോള്‍ ഗണവും ലഘുവും ഗുരുവുമൊന്നും നോക്കിയിരുന്നില്ല.

  ദാ ഇപ്പോള്‍ ശരിയാക്കി.

  ദിനസരി കണ്ടിട്ടതിനൊടു ചേരും പ്രണയിനിയെത്ര മിടുക്കി?
  ക്ഷമയുടെ നെല്ലിപ്പലകയില്‍ നിന്നും കരയണയിപ്പൊരു സാദ്ധ്വി!
  ഒരു ദശവര്‍ഷം, തനയരു രണ്ടായ്-ഇതു വിധമുള്ളൊരു നാളില്‍
  പഴയൊരു ഷാരൂഖ് സിനിമ കിനാവായ് കരുതുവതെന്റെ കളത്രം!

  Wed May 09, 01:26:00 PM 2007  
 25. Blogger Manu എഴുതിയത്:

  മണ്ടന്മാരാം ബാച്ചികള്‍ പലപല
  കനവുകള്‍ കണ്ടു നടപ്പൂ....


  ഇതു ബാച്ചികള്‍ കണ്ടില്ലേ...

  Thu May 10, 03:11:00 AM 2007  
 26. Blogger Dinkan-ഡിങ്കന്‍ എഴുതിയത്:

  മനൂ, പ്രമോദിന് ബാച്ചീസില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. വിവാഹിതനല്ലാത്തതിനാല്‍ (ആണൊ?)മറ്റേ ക്ലബിലും ചേരാനാവില്ല. അശ്വഥാമാവിനെ പോലെ വേദനിച്ചലയണം

  Thu May 10, 04:00:00 AM 2007  
 27. Blogger മുല്ലപ്പൂ || Mullappoo എഴുതിയത്:

  സന്തോഷേ,

  ജീവിത കഥ തന്നെ, ഒറ്റ ശ്ലോകത്തില്‍. :)
  ഉമേഷേട്ടന്റെ ശ്ലോകവും സൂപ്പര്‍.

  Thu May 10, 04:07:00 AM 2007  
 28. Blogger ഉണ്ണിക്കുട്ടന്‍ എഴുതിയത്:

  ഡിങ്കാ ആ ശിക്ഷ പോരാ.. അവനെ പിടിച്ചു പെണ്ണുകെട്ടിക്കണം !! എന്നാലേ അവനൊക്കെ പഠിക്കൂ..എന്തു ധൈര്യത്തിലാണവന്‍ അതു പറഞ്ഞത്..!! ദില്ബന്‍ ഇല്ലാഞ്ഞതവന്റെ ഭാഗ്യം ..ഇല്ലേ അവന്‍ ക്ലബിന്റെ മതിലിലെ വാള്‍പോസ്റ്റര്‍ ആയേനെ..!!

  ഈ വേഡ് വെരി കണ്ടു പിടിച്ചവന്റെ വീടറിയോ ആര്‍ക്കെങ്കിലും ..?

  Thu May 10, 04:32:00 AM 2007  
 29. Blogger Pramod.KM എഴുതിയത്:

  ഒരു തവണത്തേക്ക് മാപ്പു തരൂ സഹബാച്ചികളേ....
  കൊറിയയില്‍ നിന്നും ഉള്ള ഈയുള്ളവന്റെ മാപ്പ് സ്വീകരിക്കൂ ബാച്ചി സഹോദരങ്ങളേ...
  ;)

  Thu May 10, 04:44:00 AM 2007  
 30. Blogger ഉണ്ണിക്കുട്ടന്‍ എഴുതിയത്:

  പ്രമോദേ ഒരു ഫുള്ളും കൊണ്ട് സാന്റോനെ ഒന്നു പോയി കണ്ടു നോക്ക്.
  ഒരു കയ്യകലം നിന്നാല്‍ മതി. ഓള്‍ ദി ബസ്റ്റ് !

  Thu May 10, 04:46:00 AM 2007  
 31. Blogger ഉണ്ണിക്കുട്ടന്‍ എഴുതിയത്:

  പിന്നേ പ്രമോദേ കൊറിയേടെ മാപ്പ് വേണ്ട. ഉണ്ടെങ്കില്‍ ഇന്ത്യയുടെ ഒരെണ്ണം കരുതിക്കോ സാന്റോനെ കാണാന്‍ പോകുമ്പോള്..ബാറുകള്‍ അടയാളപ്പെടുത്തിയത്.

  Thu May 10, 04:48:00 AM 2007  
 32. Blogger Pramod.KM എഴുതിയത്:

  കൊറിയ കൊച്ചിയെക്കാളും ഇത്തിരി വലിപ്പം കൂടിയതാണെന്നേ ഉള്ളൂ.ഇന്ത്യ വലിയ രാജ്യമല്ലേ?

  Thu May 10, 04:53:00 AM 2007  
 33. Blogger Manu എഴുതിയത്:

  പയ്യന്മാര് കൈവിട്ട് പോണ്.. അടി അടി...

  (ഞാന്‍ ഓടി...ഗുരുവായൂരപ്പനാണെ തിരികെ വരൂല്ല... ഇതൊരു പഴയ ബൂലോഗമായാല്‍ എന്നെ കുറ്റം പറയരുത്..)

  Thu May 10, 05:11:00 AM 2007  
 34. Blogger വിശാല മനസ്കന്‍ എഴുതിയത്:

  സന്തോഷേ. എനിക്ക് തുടക്കമെഴുതിയ ഗദ്യമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. (പിന്നീടെഴുതിയത് മനസ്സിലാവാത്തതുകൊണ്ടാണോ എന്നറിയിയില്ല!)

  ഈ പോസ്റ്റിനുള്ള കമന്റ് ഉള്ള ഐഡിയ വച്ച് കളത്രം വൃത്തത്തില്‍ തന്നെ പൂശിയാലോന്നൊരു മാത്ര ഞാന്‍ നിനച്ചാതാര്‍ന്നു. :)

  ഇത്തണവത്തേക്ക് കൂടി ക്ഷമിച്ച് ‘പോട്ടെ സാരല്യ’ എന്ന്‍ പറഞ്ഞു. അല്ലെങ്കില്‍ തന്നെ കഷ്ടകാലമാണേയ്.

  Thu May 10, 05:12:00 AM 2007  
 35. Blogger Dinkan-ഡിങ്കന്‍ എഴുതിയത്:

  “ന്തോഷേട്ടാ നില്‍ക്കണാ പോണാ?“
  ചാത്താ വേഗം കുന്തം എടുത്ത് സ്കൂട്ടാവ്
  “വിപിനവുമാറും“ കണ്ടിട്ടാണ് നീ ഇവിടെ ചുറ്റിപറ്റി നില്‍ക്കണത്തെന്നെനിക്കറിയാം
  അത് പിരിച്ചെഴുതുന്നത് നീ ഉദ്ധേശിക്കണപോല്യല്ല
  വിപിനം+ആറ് എന്നാണ് കുട്ടാ

  ഉണ്ണിക്കുട്ടാ, ആ പ്രമോദിനെ ചാടി ചവിട്ടണ്ട വിട്ട് കള

  മനൂ ഞാനും ഓടി

  Thu May 10, 05:20:00 AM 2007  
 36. Blogger ഉണ്ണിക്കുട്ടന്‍ എഴുതിയത്:

  ഡിങ്കാ മനൂ ഓടല്ലേന്ന് ..നമുക്കിവിടിരിക്കാം എന്നിട്ട് 50 ഉം 100 ഉം ഒക്കെ അടിക്കുന്നവരോടു കാശു വാങ്ങാം . ഏകദേശം ഒരു 200-300 ആകുമ്പോഴേക്കും മറ്റവന്‍ വരും ..അരാന്നാ..പഴേ..ബൂലോഗം . പിന്നെ ഒരു 500-750 ആകുമ്പൊ നമുക്കു ഇതൊരു ബുക്കായി ഇറക്കം .ബുക്കിന്റെ പേരു "ഓഫടി ഒരു ആഘോഷം ".

  ഞാന്‍ ഓടൂല്ല..ഇല്ലാന്ന്.

  വേഡ് വെരി : husbzqr

  ഏയ് പൊടാ വെരീ ഞാന്‍ ഹസ്ബന്റൊന്നുമല്ല ബാച്ചിയാ..അടി.

  Thu May 10, 05:43:00 AM 2007  
 37. Blogger ബീന സാബു എഴുതിയത്:

  kalyanam urapichu..pinne premichu.. 6 maasam.. pinne lakyanam kazhichu.. ippam oru varsham.. inneem swapnangalkokke oru outline aaaythe ullu.(slow aane njan). appam enikku pattiya kadha undo?
  nannayittundu santhosh!!
  -bs_

  Sat May 12, 09:16:00 PM 2007  

Post a Comment

<< Home