ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, October 01, 2007

സൂക്ഷിക്കണം

അമ്മ: എടാ, അവളവിടെ ഇല്ലാത്തതല്ലേ? നീ തുണി തേയ്ക്കാനൊന്നും നില്‍ക്കണ്ട, കേട്ടോ!
മകന്‍: അവളിവിടെ ഇല്ലാത്തതും തുണി തേയ്ക്കുന്നതും തമ്മിലെന്തു ബന്ധം? അല്ലെങ്കിലും ഞാനാ എന്‍റെ തുണി തേയ്ക്കണത്...
അമ്മ: കൈതറത്തെ ദേവകീടെ മരുമോള് ന്നാളാ തുണി തേച്ചോണ്ടിരുന്നപ്പം കറണ്ടടിച്ച് ചത്തത്. വീട്ടിലാരുമില്ലാത്തപ്പം സൂക്ഷിക്കണം.

* * *

ഭാര്യ: അതേ, ഞാനില്ലാത്തപ്പഴേ ഷര്‍ട്ട് അയണ്‍ ചെയ്യാതെ ഇട്ടാല്‍ മതി, കേട്ടോ?
ഭര്‍ത്താവ്‍: പിന്നേ, ഞാനൊന്നു മിനുങ്ങി നടക്കുമ്പോള്‍ ഭ്രമിക്കുന്നോര് ഭ്രമിക്കട്ടെ!
ഭാര്യ: കഷ്ടം! അയണ്‍ ബോക്സ് ഓഫ് ചെയ്യാതെ പോയി വെറുതേ എന്തിനാ കറണ്ടു ബില്ലു കൂട്ടുന്നത് എന്നോര്‍ത്ത് പറഞ്ഞതാ.

Labels:

9 അഭിപ്രായങ്ങള്‍:

 1. Blogger Pramod.KM എഴുതിയത്:

  ഭാര്യ: അതേയ് സന്തോഷേട്ടാ..ഇതേതാ പുതിയ കര്‍ച്ചീഫ്?
  സന്തോഷ്: അത് കര്‍ച്ചീഫല്ല,ഞാനിന്നലെ ഇസ്തിരി ഇട്ട ഷര്‍ട്ടാ..ഇസ്തിരിയിട്ടുകഴിഞ്ഞപ്പോളേക്കും ഇങ്ങനെയായി.
  ഭാര്യ: ഞാന്‍ നിങ്ങളോട് അന്നേ പറഞ്ഞില്ലേ ഇസ്തിരി ഇടേണ്ടെന്ന്.
  :)))

  Mon Oct 01, 07:52:00 PM 2007  
 2. Blogger സു | Su എഴുതിയത്:

  സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. :)

  Mon Oct 01, 09:17:00 PM 2007  
 3. Blogger Umesh::ഉമേഷ് എഴുതിയത്:

  “അമ്മയും ഭാര്യയും” എന്ന ശീര്‍ഷകമായിരുന്നു നല്ലതു് :)

  ദിവ്യേ, വേഗം മടങ്ങിവരൂ. അല്ലെങ്കില്‍ ഇതുപോലെ ഇനിയും ഒരുപാടു ഞങ്ങള്‍ കേള്‍ക്കേണ്ടി വരും.

  (ഏയ്, എനിക്കു് അസൂയ തീരെയില്ല, കേട്ടോ:))

  Mon Oct 01, 09:22:00 PM 2007  
 4. Blogger മൂര്‍ത്തി എഴുതിയത്:

  “എന്റെ മരുമോള്‍ ഒരു വകയാണ്. ഒറ്റ ജോലിയും ചെയ്യില്ല..പാവം എന്റെ മോന്‍..എല്ലാം അവനെക്കൊണ്ട് ചെയ്യിക്കും”
  “ മോളുടെ കല്യാണവും ഈയടുത്ത് കഴിഞ്ഞല്ലോ. അവള്‍ക്കെങ്ങിനെ?”
  “ പരമ സുഖമല്ലേ..മരുമോന്‍ അവളെ ഒരു ജോലിയും ചെയ്യാന്‍ സമ്മതിക്കത്തില്ല. അത്രക്കിഷ്ടമാ. മഹാറാണിയെപ്പോലല്ലേ കരുതുന്നത്.”

  ചുമ്മാ..:)

  Mon Oct 01, 09:51:00 PM 2007  
 5. Blogger എന്റെ ഉപാസന എഴുതിയത്:

  ഭായ്
  നുറുങ്ങു കഥ കൊള്ളാം
  :)
  ഉപാസന

  Mon Oct 01, 09:59:00 PM 2007  
 6. Blogger ഹരിശ്രീ എഴുതിയത്:

  ഹലോ ഭായ്,

  സംഭവം കൊള്ളാം ...

  Tue Oct 02, 12:08:00 AM 2007  
 7. Blogger Inji Pennu എഴുതിയത്:

  രണ്ട് സാധു സ്ത്രീകളെ തമ്മിലടിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളില്‍ നിന്ന് പിന്മാറുക!! :)

  Tue Oct 02, 06:42:00 PM 2007  
 8. Blogger ശ്രീ എഴുതിയത്:

  കൊള്ളാം.
  :)

  Tue Oct 02, 11:49:00 PM 2007  
 9. Blogger സന്തോഷ് എഴുതിയത്:

  പ്രമോദ്, ഉമേഷ്: ഇത് എന്‍റെ കഥയല്ല. തികച്ചും സാങ്കല്പികം മാത്രം.

  സു: അതു തന്നെ!

  മൂര്‍ത്തി: കഥ കൊള്ളാല്ലോ. എന്‍റെ കഥ പോലെ വെറും സാങ്കല്പിക കഥയായിരിക്കും, അല്ലേ?

  എന്‍റെ ഉപാസന, ഹരീശ്രീ, ശ്രീ: നന്ദി.

  ഇഞ്ചി: ഇതിലെ മകനും ഭര്‍ത്താവും ഒരാളല്ല. അമ്മയും ഭാര്യയും തമ്മില്‍ ബന്ധവുമില്ല. ഇത് വെറും കഥയാണ്, കഥ. :)

  Wed Oct 03, 03:22:00 PM 2007  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home