ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, July 02, 2008

ഭൂമി ഇങ്ങനെയല്ല(ചിത്രത്തിനു് odt.org-നോടു് കടപ്പാടു്)

ങേ, ഇതെന്തൊരു ഭൂമി? ഭൂമി ഇങ്ങനെയല്ല. ഭൂമി ഇപ്രകാരം കീഴ്മേല്‍ മറിഞ്ഞിരുന്നാല്‍ ഇവിടെ ജീവിക്കുന്നവര്‍ക്കു് ആകെ ചിത്തഭ്രമം വരും. ഇതു് ഒരു വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നതു് നിസ്തര്‍ക്കമല്ലേ? വരൂ, നമുക്കു സമരം ചെയ്യാം. എന്നുമാത്രമോ, വരും തലമുറ ഈ തെറ്റുകള്‍ കണ്ടുപഠിക്കാതിരിക്കാന്‍ നമുക്കു് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാം.

Labels: ,

6 അഭിപ്രായങ്ങള്‍:

 1. Blogger സു | Su എഴുതിയത്:

  ഭൂമിയിപ്പോള്‍ ഇങ്ങനെയാണ്. :|

  Wed Jul 02, 06:04:00 PM 2008  
 2. Blogger ശ്രീ എഴുതിയത്:

  “വരൂ, നമുക്കു സമരം ചെയ്യാം. എന്നുമാത്രമോ, വരും തലമുറ ഈ തെറ്റുകള്‍ കണ്ടുപഠിക്കാതിരിക്കാന്‍ നമുക്കു് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാം.”

  അതേയതെ
  :)

  Wed Jul 02, 11:09:00 PM 2008  
 3. Blogger വാല്‍മീകി എഴുതിയത്:

  ഇതു കൊള്ളാലോ... ഇങ്ങെനെയൊരു ഭൂമിയെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ ഇപ്പോഴാണ്.

  Thu Jul 03, 09:25:00 AM 2008  
 4. Blogger ഹരിത് എഴുതിയത്:

  തല തിരിഞ്ഞതു തേടിപ്പിടിയ്ക്കാനുള്ള കഴിവ് ഇപ്പോഴും പോയിട്ടില്ല അല്ലേ? :)

  Thu Jul 03, 07:41:00 PM 2008  
 5. Blogger ज्योतिर्मयी ജ്യോതിര്‍മയി എഴുതിയത്:

  തലകുത്തിനിന്നു പഠിയ്ക്കൂ...
  :-)

  Sat Jul 05, 10:13:00 AM 2008  
 6. Blogger Umesh::ഉമേഷ് എഴുതിയത്:

  ഇതിനെന്തു കുഴപ്പം? വടക്കുനോക്കിലോകത്തെ തെക്കുനോക്കിയാക്കിയെന്നതൊഴിച്ചാല്‍?

  ഇതിനോടു ബന്ധപ്പെട്ട ഒരു കാര്യം:

  ഭൂമി സ്വന്തം അച്ചുതണ്ടില്‍ അപ്രദക്ഷിണദിശയില്‍ കറങ്ങുന്നു എന്നു പുസ്തകങ്ങള്‍. ഉത്തരധ്രുവത്തില്‍ നിന്നു നോക്കിയാല്‍ അപ്രദക്ഷിണം. തെക്കു നിന്നു നോക്കിയാല്‍ പ്രദക്ഷിണമല്ലേ?

  ശാസ്ത്രമുണ്ടാക്കിയവരില്‍ ഭൂരിഭാഗവും വടക്കരായതിന്റെ കുഴപ്പം, അല്ലേ?

  Tue Jul 08, 12:45:00 AM 2008  

Post a Comment

<< Home