ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, December 25, 2008

വിക്കിപ്പീഡിയയുടെ ആധികാരികത

മലയാളം വിക്കിപ്പീഡിയയില്‍ റബറിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതെന്തുകൊണ്ടു് എന്നു വിവരിക്കുന്ന പോസ്റ്റിനു കമന്‍റായി ഞാന്‍ എന്ന ബ്ലോഗര്‍ ഇങ്ങനെ പറയുന്നു:

വിക്കിപ്പീഡിയയിലെ ആര്‍ട്ടിക്കിളുകള്‍ ഒരു കാരണവ[ശാ]ലും തൊടരുത് എന്നാണ് എന്റെ അടുത്ത് ഗൈഡ് പറഞ്ഞിട്ടുള്ളത് (പൊതുവെ അദ്ധ്യാപകര്‍ അതിന് അനുകൂലമായി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല). വിക്കിപ്പീഡിയയുടെ വിലയിടിച്ചു കാണിക്കുകയല്ല ഞാന്‍. പിഎച്ച്‌ഡി മുതലായ ഗവേഷണ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിക്കി കണ്ടന്റ് സാധാരണ ഗതിയില്‍ ആള്‍ക്കാര്‍ ഉപയോഗിക്കാറില്ല.
എത്ര സത്യം! ഇതു് പല യൂണിവേഴ്സിറ്റികളുടേയും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ നയമാണിതു്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്നു് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിനു് അവസാനവാക്കെന്നു് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായതു് എന്ന വിഷയത്തില്‍ നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ടു് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്നു് കണ്ടെത്തുകയുണ്ടായെന്നു് മുമ്പൊരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പലപ്പോഴും ‘വിക്കിപ്പീഡിയയ്ക്കെന്താണു് കുഴപ്പം?’ എന്നു ചോദിക്കാന്‍ തോന്നുമെങ്കിലും മുകളില്‍ സൂചിപ്പിച്ച പോസ്റ്റു് ‘എന്താണു കുഴപ്പം’ എന്ന ചോദ്യത്തിനു് തൃപ്തികരമാം വിധം ഉത്തരം നല്‍കുന്നതാണു്. മലയാളം വിക്കിപ്രവര്‍ത്തകരെപ്പോലെ ഗുണനിയന്ത്രണ നിഷ്കര്‍ഷ മറ്റുഭാഷാ വിക്കികളുടെ പരിപാലകര്‍‍ പാലിക്കും എന്നതിനു് യാതൊരുറപ്പുമില്ല. (മലയാളം വിക്കി കുറ്റമറ്റതാണെന്നോ അല്ലെന്നോ പറയാന്‍ പരിചയക്കുറവു മൂലം എനിക്കാവുന്നില്ല. ഞാന്‍ വായിച്ചിട്ടുള്ള മിക്ക മലയാളം വിക്കി ലേഖനങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണു്.)

അക്കാദമിക് പേപ്പറുകളില്‍ വിക്കിപ്പീഡിയ ലേഖനങ്ങള്‍ ഉദ്ധരിക്കുന്നതു് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കു് വിരുദ്ധമാണെങ്കിലും കൃത്യമായ റെഫറന്‍സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന വിക്കിപ്പീഡിയ ലേഖനങ്ങളിലെ ആശയങ്ങള്‍ അക്കാദമിക് പേപ്പറുകളില്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടു്.

ഒരു ഉദാഹരണം പറയാം. അക്കൌണ്ടിംഗ് വിഷയത്തിന്‍റെ ആമുഖമായി ബാലന്‍സ് ഷീറ്റ്, ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ്, ക്യാഷ്ഫ്ലോ സ്റ്റേയ്റ്റ്മെന്‍റ്, തുടങ്ങിയ എന്താണു് എന്നു് വിശദീകരിക്കുന്ന ഒരു പേപ്പര്‍ എഴുതേണ്ടിവന്നു. ഇന്‍കം സ്റ്റേയ്റ്റ്മെന്‍റ് എന്നു് വിക്കിയില്‍ തിരഞ്ഞാല്‍ ഈ പേയ്ജ് ആണു് നമുക്കു് ലഭിക്കുക. പേപ്പറില്‍ ഉപയോഗിക്കാന്‍ പറ്റിയ വാചകമാണിതു്:
The Income statement must indicate how revenue is transformed into net income. The purpose of the income statement is to show managers and investors whether the company made or lost money during the period being reported.
എന്നാല്‍ ഇതു് വിക്കിപ്പീഡിയയില്‍ നിന്നും എടുത്തതാണെന്നു് പറഞ്ഞു് പേപ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ ലേഖനത്തിന്‍റെ റെഫറന്‍സ് സെക്ഷനില്‍,
Harry I. Wolk, James L. Dodd, Michael G. Tearney. Accounting Theory: Conceptual Issues in a Political and Economic Environment (2004). ISBN 0324186231.
എന്ന പുസ്തകത്തെ പരാമര്‍ശിച്ചിരിക്കുന്നതു് ശ്രദ്ധിക്കുക. അധികം തിരക്കില്ലാത്ത വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ പുസ്തകം വായിച്ചു നോക്കാം. അല്ലെങ്കിലോ, ഈ പുസ്തകത്തിന്‍റെ ISBN നമ്പര്‍ 0324186231 ഉപയോഗിച്ചു് ആമസോണില്‍ സേര്‍ചു ചെയ്യുക. നമുക്കു് ഈ ലിങ്ക് ലഭിക്കും. ഇനി, ആമസോണിന്‍റെ Look Inside ഫീച്ചര്‍ ഉപയോഗിച്ചു് പുസ്തകത്തിന്‍റെ റ്റേയ്ബിള്‍ ഓഫ് കണ്ടന്‍റ്സില്‍ നിന്നും ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ് എന്ന ചാപ്റ്റര്‍ പേയ്ജ് 381-ല്‍ ആണു് ആരംഭിക്കുന്നതു് എന്നു് മനസ്സിലാക്കാം. മുകളില്‍ സൂചിപ്പിച്ച വാചകം
ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റിന്‍റെ നിര്‍വ്വചനത്തിന്‍റെ കൂട്ടത്തില്‍ വരുന്നതാകയാല്‍, അതു് മിക്കവാറും പേയ്ജ് 382-ല്‍ ആണെന്നു് ഏകദേശം കൃത്യമായിത്തന്നെ ഊഹിക്കാം! ഇത്രയുമായാല്‍, വിക്കിപ്പീഡിയയില്‍ നിന്നും നിങ്ങള്‍ അടിച്ചുമാറ്റിയ വാചകം Wolk, Dodd, Tearney എന്നിവരുടെ Accounting Theory: Conceptual Issues in a Political and Economic Environment (2004) എന്ന പുസ്തകത്തിലെ മുന്നൂറ്റി എണ്‍പത്തിരണ്ടാം പേയ്ജിലാണെന്നു് നിങ്ങള്‍ക്കു് ഏതു പേപ്പറിലും വച്ചു കാച്ചാവുന്നതേയുള്ളൂ.

യൂണിവേഴ്സിറ്റി/അക്കാദമിക് ചട്ടങ്ങള്‍ ലംഘിക്കാതെ വിക്കിപ്പീഡിയ റെഫറന്‍സായി ഉപയോഗിക്കണമെങ്കില്‍, പക്ഷേ, ലേഖനങ്ങള്‍ വിശ്വസ്തവും ആധികാരികവുമായ റെഫറന്‍സ് നല്‍കി തയ്യാറാക്കിയതാവണം. മൈക്രോസോഫ്റ്റും മനോരമയും ചേര്‍ന്നു് മലയാളം വിക്കി ഹൈജാക് ചെയ്യുന്നു എന്നു പറയുന്നവരുണ്ടെങ്കില്‍, അവര്‍ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തതും ഇതുതന്നെ.

താന്‍ സ്വന്തമായ റിസേര്‍ചിലൂടെ കണ്ടെത്തിയ വസ്തുതകള്‍ക്കു് ആധികാരികത വരുത്താന്‍ എന്താണു വഴി? Peer review സം‌വിധാനം നിലവിലുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുകയാണു് ഏറ്റവും എളുപ്പ വഴി. റബര്‍ സംബന്ധിയായ പുതിയ അറിവുകളും സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധപ്പെടുത്താന്‍ ഇന്ത്യ റബര്‍ ജേണല്‍, The India Market Journal, യൂറോപ്യന്‍ റബര്‍ ജേണല്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണു്. തന്‍റെ കണ്ടുപിടുത്തങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഉപയോഗപ്രദമായി വരണമെന്നുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കു പിറകേ വച്ചുപിടിക്കാതെ ഈവഴി വല്ലതും സ്വീകരിക്കുകയാവും ഉത്തമം.

Labels: , ,

12 അഭിപ്രായങ്ങള്‍:

 1. Blogger Babu Kalyanam | ബാബു കല്യാണം എഴുതിയത്:

  "ഉള്‍പ്പെടുത്താതിരിക്കുന്നതെന്തുകൊണ്ടു് എന്നു വിവരിക്കുന്ന പോസ്റ്റിനു കമന്‍റായി ഞാന്‍ എന്ന ബ്ലോഗര്‍ ഇങ്ങനെ പറയുന്നു"

  റീഡറില്‍ ഇങ്ങനെ [ലിങ്ക് ഒന്നും ഇല്ലാതെ] കണ്ടപ്പോള്‍ ഞെട്ടി!!! സന്തോഷ് ഇങ്ങനെ പറയുമോ എന്നോര്‍ത്ത്. ;-)

  Thu Dec 25, 11:46:00 PM 2008  
 2. Blogger keralafarmer എഴുതിയത്:

  സന്തോഷെ,
  "ഇന്ത്യ റബര്‍ ജേണല്‍, The India Market Journal, യൂറോപ്യന്‍ റബര്‍ ജേണല്‍"
  റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന ആധികാരികതയുള്ള സൈറ്റില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നും ക്രോഡീകരിച്ച് വിശകലന വിധേയമാക്കി പ്രസിദ്ധീകരിക്കുന്നത് മേല്‍ക്കാണുന്ന ജര്‍ണലുകളില്‍ തല്കാലം പ്രസിദ്ധീകരിച്ചെന്ന് വരില്ല. കണക്കുകളിലെ തെറ്റും ശരിയും, കുറ്റവും കുറവും എവിടെ പ്രസിദ്ധീകരിച്ചാലും റഫറന്‍സ് ഒരു പ്രധാന ഘടകമാണ്. എന്റെ വിശകലനങ്ങളില്‍ അത്തരം ഒരു പോരായ്മ ഉണ്ടായിരുന്നു. അത് തിരുത്തി പൂര്‍ണമായ റഫറന്‍സോടുകൂടിത്തന്നെ യൂണിവേഴ്സിറ്റികളില്‍ റഫറന്‍സായി പ്രയോജനപ്പെടുത്തത്തക്ക രീതിയില്‍ മേലില്‍ എന്റെ സൈറ്റില്‍ത്തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

  Fri Dec 26, 05:13:00 PM 2008  
 3. Blogger സന്തോഷ് എഴുതിയത്:

  വളരെ നല്ലകാര്യം.

  ഒരു സ്വകാര്യ സൈറ്റിലെ വിവരങ്ങള്‍ യൂണിവേഴ്സിറ്റികള്‍ റെഫറന്‍സായി അംഗീകരിക്കണമെന്നില്ല. അതിനാലാണു് peer review-വിനു് പ്രാധാന്യമേറുന്നതു്.

  Fri Dec 26, 05:30:00 PM 2008  
 4. Anonymous Anonymous എഴുതിയത്:

  ഓഫ്: എല്ലാ യൂണീവേഴ്സിറ്റികള്‍ക്കും വന്നു വായിക്കാന്‍ സൌകര്യത്തിന് ഒരു ലിങ്ക് കൂടി പോസ്റ്റില്‍ അയച്ചുകൊടുക്കണേ ചേട്ടോ

  Fri Dec 26, 06:05:00 PM 2008  
 5. Blogger ഹരിത് എഴുതിയത്:

  അപ്പൊ , പഴയ അടിച്ചു മാറ്റല്‍ സ്വഭാവം ഇപ്പോഴും നിര്‍ബ്ബാധം തുടരുന്നുവെന്നു സാരം!

  ‘റബ്ബര്‍ കൊണ്ടൊരു മനസ്സാക്ഷി’

  Fri Dec 26, 07:08:00 PM 2008  
 6. Blogger bright എഴുതിയത്:

  താങ്കള്‍ എഴുതിയത്:

  മുകളില്‍ സൂചിപ്പിച്ച വാചകം
  ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റിന്‍റെ നിര്‍വ്വചനത്തിന്‍റെ കൂട്ടത്തില്‍ വരുന്നതാകയാല്‍, അതു് മിക്കവാറും പേയ്ജ് 382-ല്‍ ആണെന്നു് ഏകദേശം കൃത്യമായിത്തന്നെ ഊഹിക്കാം! ഇത്രയുമായാല്‍, വിക്കിപ്പീഡിയയില്‍ നിന്നും നിങ്ങള്‍ അടിച്ചുമാറ്റിയ വാചകം Wolk, Dodd, Tearney എന്നിവരുടെ Accounting Theory: Conceptual Issues in a Political and Economic Environment (2004) എന്ന പുസ്തകത്തിലെ മുന്നൂറ്റി എണ്‍പത്തിരണ്ടാം പേയ്ജിലാണെന്നു് നിങ്ങള്‍ക്കു് ഏതു പേപ്പറിലും വച്ചു കാച്ചാവുന്നതേയുള്ളൂ.

  ഗവേഷണത്തെപ്പറ്റി താങ്കള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണെങ്കില്‍ , കഷ്ടം!!
  പിന്നെ, യൂണിവേഴ്സിറ്റി/അക്കാദമിക് ചട്ടങ്ങള്‍.It's there for a reason!!
  നമുക്കു നോബല്‍ സമ്മാനജേതാക്കളൊന്നും ഇല്ലാത്തതിന്റെ ഒരു കാരണം ഇതാണ്.അറിവുണ്ടാക്കുന്നതിനേക്കാള്‍,അറിവുണ്ടെന്ന് തോന്നിപ്പിക്കാനുള്ള അതിബുദ്ധി!!

  Fri Dec 26, 09:47:00 PM 2008  
 7. Blogger സന്തോഷ് എഴുതിയത്:

  ബ്രൈറ്റ്: ഗവേഷണത്തെപ്പറ്റിയുള്ള എന്‍റെ ധാരണയല്ല താങ്കള്‍ ഉദ്ധരിച്ച വാചകത്തില്‍ പറഞ്ഞിരിക്കുന്നതു്.

  മുകളില്‍ പറഞ്ഞ വാചകം ഒരു സാമാന്യവല്‍ക്കരണമല്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഇങ്ങനെയാണു് ചെയ്യുന്നതെന്നോ ഇങ്ങനെ ചെയ്യണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല എന്നതു് ശ്രദ്ധിക്കുക.

  എനിക്ക് ഒരു അക്കാദമിക് പേപ്പര്‍ എഴുതേണ്ടിവന്നപ്പോള്‍ ഞാന്‍ വിക്കിപ്പീഡിയയിലെ റെഫറന്‍സ് ഉള്ള ഒരു ലേഖനം (entry) എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിന്‍റെ സൂക്ഷ്മമായ ഉദാഹരണമാണു് ആ വാചകങ്ങള്‍.

  എന്നുകരുതി ഇനി അക്കാദമിക് പേപ്പറുകള്‍ എഴുതുമ്പോള്‍ ഈ റ്റെക്നിക് ഞാന്‍ വീണ്ടും ഉപയോഗിക്കുമെന്നോ ഗവേഷണ പ്രബന്ധങ്ങള്‍ക്കു് ഈ രീതി ഫലപ്രദമാവുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. (അക്കൌണ്ടിംഗിന്‍റെ മുഖവുരയായെഴുതുന്ന അക്കാദമിക് പേപ്പറും ഗവേഷണപ്രബന്ധവും തമ്മില്‍ അജഗജാന്തരമുണ്ടെന്നു് എടുത്തു പറയേണ്ടുന്ന കാര്യമല്ല എന്നു കരുതുന്നു.)

  വിക്കിപ്പീഡിയ അനുവദിക്കാത്ത യൂണിവേഴ്സിറ്റി/അക്കാദമിക് ചട്ടങ്ങള്‍ മോശമാണെന്നോ അതു് മാറ്റണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല.

  “You can start your research at Wikipedia, but never stop there" എന്നാണു് എന്‍റെ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോടു് പറഞ്ഞിട്ടുള്ളതു്.

  അറിവുണ്ടാക്കുന്നതിനേക്കാള്‍,അറിവുണ്ടെന്ന് തോന്നിപ്പിക്കാനുള്ള അതിബുദ്ധിയാണു് ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ മുഖമുദ്ര എന്ന താങ്കളുടെ വാദത്തോടു് ഒരു പരിധിവരെ യോജിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളുടേയും മുഖമുദ്ര ഇതല്ല എന്ന ഡിസ്ക്ലെയ്മറോടെ.

  ലേഖനം വായിക്കാതെ, പറഞ്ഞതു മനസ്സിലാക്കാതെ, ഇങ്ങനെയൊക്കെ ആരോപണം ഉന്നയിക്കുന്നതു് കഷ്ടമാണു്.

  Fri Dec 26, 10:07:00 PM 2008  
 8. Anonymous വഴിപോക്കന്‍ എഴുതിയത്:

  സന്തോഷ് പറഞ്ഞ മാതിരി വിക്കി പലതിനും ഒരു നല്ല starting point ആണ്. നല്ല വിക്കി ലേഖനങ്ങളില്‍ പ്രധാനപ്പെട്ട വിവരങ്ങളുടെ സ്രോതസ്സുകള്‍ കൊടുത്തിട്ടുണ്ടാകും. വെറും ഒരു സാധാരണക്കാരന്‍റെ ആവശ്യത്തേക്കാള്‍ കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് അത് വഴി കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങി ചെല്ലാം. എനിക്ക് പലപ്പോളും ഇതു വളരെ പ്രയോജനപെട്ടിട്ടുണ്ട്.

  Bright Said:
  >>അറിവുണ്ടാക്കുന്നതിനേക്കാള്‍,അറിവുണ്ടെന്ന് തോന്നിപ്പിക്കാനുള്ള അതിബുദ്ധി!!

  ഇതിന് ഒരു ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ തന്നെ പോസ്റ്റ്. ചന്ദ്രനിലെ പ്രധാനപെട്ട സ്ഥലങ്ങളും മനുഷ്യന്‍ പോയ സ്ഥലങ്ങളും സ്വന്തമായി കണ്ടു പിടിച്ച മാതിരി ആണ് ആശാന്‍റെ പോസ്റ്റ്. ഇനി ഇപ്പോള്‍ ചന്ദ്രനില്‍ ചായക്കട നടത്തിയിരുന്നത് യീ മഹാനായിരിക്കുമോ!

  Sat Dec 27, 12:28:00 PM 2008  
 9. Blogger bright എഴുതിയത്:

  വഴിപോക്കനോട്,
  താങ്കള്‍ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന്നു നന്ദി.എന്റെ പോസ്റ്റിനെപ്പറ്റി എന്റെ ബ്ലോഗില്‍തന്നെ എഴുതുകയായിരുന്നു നല്ലത് . പോസ്റ്റിലുള്ള ചന്ദ്രന്റെ ചിത്രം ഞാന്‍ തന്നെ എടുത്തതാണ്.അസ്ട്രോഫോടോഗ്രഫി എന്ന് കേട്ടിടുണ്ടോ?വളരെയേറെ അറിവുവേണ്ട,അധ്വാനം വേണ്ട(പാതിരാത്രി മനുഷ്യവാസമില്ലാത്ത സ്ഥലത്തു,തണുത്തുവിറച്ച്,കൊതുകുകടികൊണ്ട്,കൂരിരുട്ടത്ത് രാത്രി മുഴുവന്‍ ചിലവഴിക്കേണ്ടി വരും.പലപ്പോഴും ഉപയോഗിക്കാന്‍ കൊള്ളാവുന്ന ചിത്രങ്ങള്‍ കുറവായിരിക്കും..Hit rate wiil be very low.)പണച്ചെലവുള്ള (deep space photography ക്ക് അത്യവശ്യമായ motorised german equotorial mount നും telescope നും നല്ല വിലയുണ്ട്.)ഒന്നാണത് അസ്ട്രോഫോടഗ്രഫി യെയും വിക്കിപെഡിയ റെഫര്‍ ചെയ്യുന്നതിനെയും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല.Binocular astronomy യില്‍ താല്‍പര്യം ഉണ്ടാക്കാനുള്ള പോസ്റ്റായിരുന്നു എന്റേത്. ഇതുപോലൊരണ്ണം ഞാന്‍ മുന്‍പ് മകളുടെ സ്കൂള്‍ പ്രോജക്ടിനു വേണ്ടി ചെയ്തിരുന്നു.(ആ ഫോട്ടൊയെടുക്കാന്‍ മകളും കൂടിയിരുന്നു.അതിനു വേണ്ട റിസര്‍ച്ച് ചെയ്തതും മകളായിരുന്നു.)മറ്റൊന്നും പഠിച്ചില്ലെങ്കിലും ബുദ്ധിപരമായ സത്യസന്ധത (intelluctual honesty) ചെറുപ്പത്തിലേ പഠിക്കണം.ഒരു കുട്ടിക്കുപോലും മനസ്സിലാകുന്ന ധാര്‍മികതയെ ഈ വിഷയത്തിലുള്ളൂ.
  You have to pay with your effort for your knowledge.

  പിന്നെ എന്റെ ചായക്കടയുടെ കാര്യം,താങ്കള്‍ക്ക് അവിടേക്ക് സ്വാഗതം . ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതിനാല്‍ ദൂരം കണക്കാക്കാന്‍ ബുദ്ധിമുട്ടും. അടുത്തായി കാണുന്നതെല്ലാം സത്യത്തില്‍ വളരെ അകലെ ആയിരിക്കും.പിന്നെ ചന്ദ്രനില്‍ വെളിച്ചത്തിലും നിഴലിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ തന്നെ താപവ്യത്യാസം 135 ഡിഗ്രി F മുതല്‍ -150 ഡിഗ്രി F ആയിരിക്കും.തണലിനായി സ്വന്തം ആലുള്ളവര്‍ക്ക് പക്ഷെ പ്രശ്നമില്ല .

  ഇനി സന്തോഷിനോട്,
  വിക്കിപീഡിയയോട് എനിക്ക് എതിപ്പൊന്നുമില്ല.താങ്കള്‍ പറഞപോലെ “You can start your research at Wikipedia, but never stop there" But going from there to Amazon.com for reference to an accademic paper is a bit....what shall I say??.....
  വിക്കിപീഡിയ റെഫര്‍ ചെയ്തു എന്ന് അറിയാതിരിക്കാന്‍ അതിനേക്കാള്‍ മോശം മാര്‍ഗമുപയോഗിക്കുന്നത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.ഭേദം വിക്കിപീഡിയ ഉപയോഗിക്കുന്നതു തന്നെയാണ്.I still stand by my original comment.വിക്കിപീഡിയയുടെ ആധികാരികത അല്ല പ്രശ്നം. മറിച്ചു നിങ്ങളുടെ accademic intergrity യെ പറ്റി താങ്കള്‍ എഴുതിയതില്‍നിന്നു എനിക്ക് മനസ്സിലായ കാര്യത്തെപ്പറ്റിയാണ്.

  Iam sorry that I had to post my reply to വഴിപോക്കന്‍ in your blog. He could have posted his silly rant in my blog itself.He left me with no choice.

  Mon Dec 29, 06:14:00 AM 2008  
 10. Blogger സന്തോഷ് എഴുതിയത്:

  ആമസോണ്‍ ബുക്കു വില്‍ക്കുന്ന സൈറ്റാണു് എന്നു് ഓര്‍ക്കാതെയാണോ ഈ പറയുന്നതു്? വില്‍ക്കുന്ന ബുക്കുകളുടെ ഉള്ളടക്കം സ്കാന്‍ ചെയ്തു കാണിക്കുന്ന മറ്റൊരു സൈറ്റ് പറഞ്ഞു തരാമോ?

  എന്‍റെ അക്കാദമിക് ഇന്‍റഗ്രിറ്റിയെപ്പറ്റിയല്ലല്ലോ താങ്കളുടെ ഒറിജിനല്‍ കമന്‍റ്. വീണ്ടും വായിച്ചു നോക്കൂ.

  Mon Dec 29, 07:41:00 AM 2008  
 11. Blogger bright എഴുതിയത്:

  I can write faster in english


  Let's get the facts right.

  -You needed a certain definition to be used

  -You refer wikkipedia and find what you need, but you are not allowed to quote wikkipedia

  -From it's reference, you go to amazon.com and find out the table of contents and guess your intended definition's page no.


  so these are the facts.


  Now you really haven’t read the book or really seen the said definition. You just assumed, probably you are right. But there is a chance that you are wrong also.

  Let's assume you give no reference to your paper. Your boss might not be impressed. Now assume you add wikkipedia as reference. Then also he is not impressed. When you add the name of a book with page no he is impressed. But you really haven’t gained any new knowledge. Now assume he comes to know about your method. Will he be impressed? I think, NO

  .So in my book that is faking or what we call 'cooking the data' or more charitably 'corner cutting' So you have unfairly influenced his opinion about your paper, and that makes your academic integrity suspect. It is not all right to steal even if you don't get caught. Have you ever thought why they insists on proper references in an academic paper? By giving reference it is implied that you have first hand information about what you are talking about.


  Have you ever thought that the original wikki author might have used some similar or far more dubious method to write? It’s some thing like photocopying a photocopy. The more copy you make less will be the original data. So that is the difference between an analog way and the digital way where the information content is not diluted. So the indented use of proper reference is to force you to go back to the first step and start from there, and not be misled by the opinion of some later author which you might assume as fact.(ie we make copies from the originals and not from other copies.)


  If only everybody writing for wikki follow such strict methods, then only wikki could become a respectable source. You just can't make wikkipedia respectable by submitting a memorandum to your university.(Though that is our preferred method.) So the rules for academic achievement are similar to our penal code. They have to be rigid, and uncompromising. Do you really think your paper could have passed a rigorous peer review?. So as far as higher studies are concerned there is one standard and that is HIGH
  Please answer me with a yes or no
  -Would your boss have approved you if he knew about your method?
  -would you approve such a method if you were the boss?
  -Could the wikkipedia use similar methods for it’s articles?
  If your answer is YES for all three, then may be we belong to different parts of the world.

  By the way google booksearch allows you to read some parts form some books. And I really do buy books from amazon.com. I am usually not satisfied by merely looking inside.


  അധികം തിരക്കില്ലാത്ത വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ പുസ്തകം വായിച്ചു നോക്കാം.
  You really have no choice here.IF you can't stand the heat get out of the kitchen!!

  Mon Dec 29, 10:43:00 PM 2008  
 12. Blogger സന്തോഷ് എഴുതിയത്:

  Bright:

  How about this? I already gained the knowledge (from some source) and when I write the paper, I need some references?

  So, needless to say a lot of your assumptions here are wrong.

  The other part of your comment is just a lot of blabbering and trying to put words in my mouth. I'll just ignore them including your hypothetical questions.

  Google book search does not give me page numbers. A reference from a book usually requires you to put page numbers.

  The students are expected to use up to 5 references per paper, and the University certainly does not expect them to buy all these books. That will help understand why I won't buy every single book I use as a reference.

  As a part-time student I have a lot of options. It is not about standing the heat: it is about using your time wisely.

  Finally: I will let you take the last word; this will be my final response to you. Thanks for stopping by.

  Mon Dec 29, 11:10:00 PM 2008  

Post a Comment

<< Home