ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Friday, January 28, 2011

മൂന്ന് മിനിറ്റ്

പകലന്തിയോളം പണിയെടുത്തു്‌ ഏഴെട്ടു മണിയാവുമ്പോൾ വീടുപറ്റുന്ന നേരത്താണു്‌ സകലമാന റ്റെലിമാർക്കറ്റർമാർക്കും നമ്മോടു്‌ സംസാരിക്കാൻ പൂതിയുണ്ടാവുന്നതു്‌.

പണ്ടൊക്കെ, എന്നു വച്ചാൽ അച്ചുവിനു്‌ പറഞ്ഞാൽ മനസ്സിലാവാതിരുന്ന പ്രായത്തിൽ, ഇത്തരം കോളുകളാണെങ്കിൽ, ഫോണെടുത്തു്‌ വായിൽത്തോന്നുന്ന വികടത്തരം പുലമ്പാറുണ്ടായിരുന്നു. തന്തയും തള്ളയും ചെയ്യുന്നതെല്ലാം അതേപടി അനുകരിക്കാൻ അവസരം പാർത്തുനടക്കുകയാണു്‌ അച്ചു എന്നതിനാൽ അധികം ക്രീയേറ്റീവ് ആവാൻ ഇക്കാലത്തു്‌ അവസരം ലഭിക്കാറില്ല.

അങ്ങനെയിരിക്കെ, അച്ചുവും അവന്റെ അമ്മയും സ്ഥലത്തില്ലാതിരുന്ന ഒരു വൈകുന്നേരം അല്പനേരം റ്റീവി കണ്ടിരിക്കാമെന്നു വിചാരിക്കേ, അതാ വരുന്നു, ഖസ്റ്റമേഴ്സിനു്‌ കസ്റ്റമേഴ്സിനു്‌ പുതിയ സർവീസുകളുമായി യു. എസ്. ബാങ്കിന്റെ ഫോൺ വിളി.

"ഹൗ ആർ യു ഡൂയിംഗ് സർ?"

ഒന്നാലോചിച്ചിട്ടു്‌ ഞാൻ പറഞ്ഞു, "വെൽ, ഖൺസിഡറിംഗ് കൺസിഡറിംഗ് ദ സർകംസ്റ്റാൻസസ്, ഐ ഥിങ്ക് തിങ്ക് ഐ ആം ഡൂയിംഗ് പ്രെറ്റി ഓകെ, ഹിയർ!"

മറുവശത്തു നിന്നും കഥക്കൂട്ടിന്റെ കെട്ടഴിച്ചു തുടങ്ങവേ, ഞാൻ ഇടയ്ക്കു കയറിപ്പറഞ്ഞു: "ബട്ട് ഐ ഹഫ് റ്റു റ്റെൽ യു ദാറ്റ് ദിസ് ഈസ് നോട്ട് എ ഗുഡ് റ്റൈം റ്റു റ്റോക്!"

"ഓ, ഐ ആം സോറി ഇഫ് യു വെയർ ഇൻ ദ മിഡിൽ ഓഫ് സംഥിങ് സംതിങ്!" റ്റെലിമാർക്കറ്റർ ക്ഷമചോദിക്കുന്നതായി നടിച്ചു.

"യെസ്, ഐ ആം ഇൻ ദ മിഡിൽ ഓഫ് ഹാവിങ് സെക്സ് വിത് മൈ വൈഫ്..." ഞാൻ സ്വരപ്പതർച്ചയില്ലാതെ പറഞ്ഞൊപ്പിച്ചു.

"സർ, വെൽ, ഐ വിൽ കോൾ ബാക് ഇൻ ത്രീ മിനിറ്റ്സ്, ദെൻ?"

അദ്ദേഹത്തിന്റെ മറുപടിയുടെ ഗൂഢാർത്ഥങ്ങൾ മനസ്സിലാക്കിയെടുക്കുമ്പോൾ വളരെ വൈകിപ്പോയി. അപ്പോഴേയ്ക്കും ഡിസ്ഖണക്റ്റ് ഡിസ്കണക്റ്റ് റ്റോൺ പുറപ്പെടുവിച്ചു്‌ ഫോൺ എന്റെ ദുഃഖാചരണത്തിൽ പങ്കുചേർന്നിരുന്നു.

Labels: ,

17 അഭിപ്രായങ്ങള്‍:

 1. Blogger Umesh::ഉമേഷ് എഴുതിയത്:

  ഹഹഹ... അങ്ങേരു വീക്ക്‍നെസ്സിൽത്തന്നെ കയറി പിടിച്ചല്ലോ...

  Fri Jan 28, 05:02:00 PM 2011  
 2. Blogger സ്വപ്ന ജീവി എഴുതിയത്:

  കൊള്ളം

  Fri Jan 28, 08:42:00 PM 2011  
 3. Blogger കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! എഴുതിയത്:

  ഇതാ സോഷ്യല്‍ സെക്യൂരിറ്റി നമ്ബറിന്റെ പ്രശ്നം. എല്ലാം എല്ലവരും അറിയും...

  Fri Jan 28, 10:16:00 PM 2011  
 4. Blogger cALviN::കാല്‍‌വിന്‍ എഴുതിയത്:

  മേടിച്ചു കൂട്ടി :)

  Fri Jan 28, 11:18:00 PM 2011  
 5. Blogger Babu Kalyanam എഴുതിയത്:

  :-))

  Fri Jan 28, 11:23:00 PM 2011  
 6. Blogger kARNOr(കാര്‍ന്നോര്) എഴുതിയത്:

  :-)

  Fri Jan 28, 11:28:00 PM 2011  
 7. Blogger ശിവകുമാര്‍ എഴുതിയത്:

  ഹ ഹ ഹ :)

  Sat Jan 29, 02:33:00 AM 2011  
 8. Blogger Umesh::ഉമേഷ് എഴുതിയത്:

  "ഖാവിലമ്മേ, ഖണ്ഡ്രോൾ ഥരൂ..." എന്നു സജ്ജീവ് ബാലകൃഷ്ണൻ പറയുന്നതു പോലെയാണോ ഈ ഖൺസിഡറിംഗും ഥിങ്കും?

  Sat Jan 29, 08:14:00 AM 2011  
 9. Blogger സന്തോഷ് എഴുതിയത്:

  ഉമേഷിന്‍റെ ആഗ്രഹപ്രകാരം ഖാവിലമ്മയെ ലഘൂകരിച്ച് വെറും ഊച്ചാളി കാവിലമ്മ ആക്കുന്നതായിരിക്കും.

  Sat Jan 29, 11:19:00 AM 2011  
 10. Blogger ദിലീപ് വിശ്വനാഥ് എഴുതിയത്:

  വല്ല കാര്യവുമുണ്ടായിരുന്നോ?

  Sat Jan 29, 03:13:00 PM 2011  
 11. Blogger പാഞ്ചാലി :: Panchali എഴുതിയത്:

  വടി കൊടുത്തു വാങ്ങിയ അടി! :)

  Sat Jan 29, 03:54:00 PM 2011  
 12. Blogger ഹരിത് എഴുതിയത്:

  എന്തു പറയാന്‍!! എത്ര നല്ല സത്യ സന്ധമായ വിവരണം!!!!.
  :)

  Sat Jan 29, 05:52:00 PM 2011  
 13. Blogger പ്രഭന്‍ ക്യഷ്ണന്‍ എഴുതിയത്:

  ആശംസകള്‍..!!

  Sun Jan 30, 05:37:00 AM 2011  
 14. Blogger Sands | കരിങ്കല്ല് എഴുതിയത്:

  :)

  Sun Jan 30, 06:11:00 AM 2011  
 15. Blogger കൊച്ചനിയൻ എഴുതിയത്:

  ഹാ..ഹാ..ഹാ.. റ്റെലിമാർക്കറ്റർ ആളുകൊള്ളാമല്ലോ :-)
  ആശംസകൾ...

  Sun Jan 30, 07:32:00 AM 2011  
 16. Blogger അതുല്യ എഴുതിയത്:

  ആസ്ക് ആൻഡ് ബൈ :).

  Sun Jan 30, 06:39:00 PM 2011  
 17. Blogger രാവുണ്ണി എഴുതിയത്:

  വി കെ എൻ ചോദിച്ചപോലെ, ആ റ്റെലിമാർക്കറ്റർ നീയായിരുന്നില്ലേ…

  Tue Feb 01, 09:44:00 AM 2011  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home