ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, March 14, 2006

പൈ ദിവസം

മാര്‍ച്ച് 14 പൈ ദിവസമായി ആഘോഷിക്കുന്നു. 3.14159 എന്നത് പൈയുടെ തരക്കേടില്ലാത്ത (reasonably good) മൂല്യമായി കരുതിവരുന്നതിനാലാണ് മാര്‍ച്ച് 14 1:59-ന് പൈ ദിവസാഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഈ അടുത്ത കാലത്ത് മാര്‍ച്ച് 14, 4:32-ന് വേണമെങ്കിലും പൈ ദിവസാഘോഷങ്ങള്‍ തുടങ്ങാമെന്ന് എഴുതിക്കണ്ടു.

കാരണം: 4:32 = 16:32 (24 മണിക്കൂര്‍ ക്ലോക്ക് പ്രകാരം)
16 മണിക്കൂര്‍ 32 മിനിട്ട് എന്നത് 15 മണിക്കൂര്‍ 92 മിനിട്ടിനു തുല്യമാണല്ലോ.
അതിനാല്‍, 16:32 = 15:92

അങ്ങനെ, മാര്‍ച്ച് 14 4:32 = 3.141592 (അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും പിന്തുടര്‍ന്നു വരുന്ന മാസം/തീയതി/വര്‍ഷം എന്ന രീതിയില്‍ ദിവസം കുറിക്കുമ്പൊഴേ ഇത് ശരിയാവുകയുള്ളൂ.)

പൈ ദിവസത്തേയും പൈ അപ്രോക്സിമേഷന്‍ ദിവസത്തേയും പറ്റി ഇവിടെ വായിക്കുക. ഈ ലിങ്കുകളും (1, 2, 3) നോക്കുക.

Labels:

2 Comments:

  1. Blogger ഉമേഷ്::Umesh Wrote:

    സന്തോഷ് വായിച്ചിട്ടുണ്ടോ എന്നറിയില്ല. പൈ-യുമായി ബന്ധപ്പെട്ട, എന്റെ ഈ പോസ്റ്റുകള്‍ കൂടി വായിക്കുക:

    പൈയുടെ മൂല്യം

    പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌

    പൈയുടെ മൂല്യം ഭൂതസംഖ്യ ഉപയോഗിച്ചു്‌

    - ഉമേഷ്

    March 14, 2006 3:15 PM  
  2. Blogger Santhosh Wrote:

    ഉമേഷ്,

    ആ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. ശ്ലോകങ്ങളുടെ വാച്യാര്‍ഥം കൂടി ദയവായി കൊടുക്കാമോ?

    സസ്നേഹം,
    സന്തോഷ്

    March 15, 2006 12:02 PM  

Post a Comment

<< Home