Wednesday, March 15, 2006

മറുപടി പ്രതീക്ഷിക്കുന്നു

തിരക്കൊഴിഞ്ഞൊരു നേരത്ത്
കത്തൊന്നേലുമയച്ചൂടേ?
ഒരുവരിയെങ്കിലുമെഴുതാനും
മടിയെന്നോതിയിരുപ്പാണോ?
അതിനും വിഷമമതാണെന്നാല്‍
‍അഡ്രസ്സെഴുതിയൊരിന്‍ലന്‍ഡും
ഒപ്പമൊരൊപ്പും സംബോധനയും
ഒക്കേയും ഞാനെത്തിക്കാം.
‘സുഖ’മെന്നാകിയൊരേകപദത്തീ-
ന്നഖിലം ഞാനങ്ങൂഹിക്കാം.
ഇനിയുമമാന്തിക്കാതെന്‍ പൊന്നേ-
കനിവോടെഴുതുകയെന്തേലും!

18 പ്രതികരണങ്ങൾ:

 1. viswaprabha വിശ്വപ്രഭ

  ഹായ്!

  ഇതു നന്നായിട്ടുണ്ടല്ലോ!

  അയത്നലളിതം;അര്‍ത്ഥനിബദ്ധം!

  പറഞ്ഞപോലെ ഒന്നു കൂടി ചെത്തിയുഴിഞ്ഞാല്‍ അതിഗംഭീരം!

 2. അതുല്യ

  എത്താവാര്‍ത്തയത്‌
  നല്ല വാര്‍ത്ത എന്നല്ലേ സന്തോഷേ?
  --
  എന്തിനാ വിശ്വം മിട്ടായി കണ്ടപോലെ ഒരു ഹായ്‌...

  എല്ലാരും പിണങ്ങിയിരിയ്കാ, അതു കൊണ്ട്‌, വിശ്വവും എന്നെ രണ്ട്‌ ചീത്ത പറ പ്ലീസ്‌. ഉമേശന്‍ മാഷ്‌ രാവിലെ വയറു നിറച്ച തന്ന്, എന്നെ ബെഞ്ചിന്റെ മോളീലു നിര്‍ത്തിയിരുക്ക്വാ. പാവം ഞാന്‍.

 3. kumar ©

  മനോഹരം!

 4. സൂഫി

  വിശ്വം പറഞ്ഞത് പോ‍ലെ ഒന്ന് ചെത്തിയുഴിഞ്ഞാല്‍ നല്ല കാതലുള്ള ഒരു ഉരുപ്പടിയാകുമിത്

  വഴക്കാളി ചേച്ചി..
  എന്നെക്കണ്ട്‌ പഠിക്ക്‌. ഞാനാരോടും ഇന്നേ വരെ വഴക്കിനു പോയിട്ടില്ല. കാരണമെന്താന്നോ?
  "അടി" എന്നെഴുതിക്കാണിച്ചാല്‍ മതി ഞാനോടും..

 5. വര്‍ണ്ണമേഘങ്ങള്‍

  ഇപ്പൊ എവിടെ എഴുത്ത്‌..?ഒന്നുകിൽ മെയിൽ അല്ലേൽ എസ്‌ എം എസ്‌. എഴുത്തും ഡിജിറ്റൽ,ജീവിതവും ഡിജിറ്റൽ....ആയുസ്സും ഡിജിറ്റൽ..!

 6. Thulasi

  "..tere khushbu mein base khath
  me jalatha kese ?
  pyaar mein doobe huye khath
  me jalathe kese?
  there haathom ke likhe khath
  me jalatha kese?
  there khath aaj me ganga mein bahayaum...
  aag behathe hua paani mein lagaaayuhu..."

 7. ഉമേഷ്::Umesh

  നല്ല കവിത, സന്തോഷ്!

  ഇതിന്റെ ഒരു മറുപടി പണ്ടു സിമോണോവു തന്നിട്ടുണ്ടു്. ഇവിടെ നോക്കുക.

 8. Marthyan

  വായിച്ച്‌ രസിച്ചു

 9. സു | Su

  കത്ത് കിട്ടിയോ?

 10. സന്തോഷ്

  വിശ്വം: തിരുത്തലുകള്‍ക്ക് നന്ദി. ഇത് എന്‍റെ ഒരു സുഹൃത്തിനയയ്ക്കാനായി എഴുതിയതാണ്. ചെറിയ തിരുത്തലുകളോടെ (ഉദാ: അമാന്തിക്കാതെന്‍ പൊന്നേ) ഇവിടെ ഇട്ടു. അതിനാല്‍ത്തന്നെ വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ ചില പരിമിതികളുണ്ടായിരുന്നു. (നമ്മുടെ ഓറിയെന്‍റേഷനെപ്പറ്റി സംശയം സുഹൃത്തിനും തോന്നനിടവരരുതല്ലോ!)
  അതുല്യ: എന്നാലും എത്ര നാളാ ഇങ്ങനെ കത്തൊന്നുമില്ലാതെ?
  കുമാര്‍, സൂഫി: നന്ദി!
  വര്‍ണ്ണമേഘങ്ങള്‍: എത്ര ശരി! അനേകം കത്തുകളെഴുതുകയും അത്രത്തോളം തന്നെ കത്തുകള്‍ കിട്ടുകയും ചെയ്യുന്ന ഒരാളായിരുന്നു ഈയുള്ളവന്‍. എല്ലാം ഒരു കാലം!
  തുളസി: ഹിന്ദിയില്‍ അല്പം പിറകോട്ടാണ്. ദിവ്യയെക്കൊണ്ട് തര്‍ജമ ചെയ്യിച്ചു. :)
  ഉമേഷ്: സിമോണോവിന്‍റെ കവിതയ്ക്ക് താങ്കളെഴുതിയ പരിഭാഷ വായിച്ചാസ്വദിച്ചു. അതൊക്കെ വായിച്ച ശേഷം, ഞാനീപ്പരിപാടി നിര്‍ത്തിയാലോ എന്ന ആലോചനയിലാണ്!
  മര്‍ത്ത്യന്‍: സന്തോഷം!
  സൂ: പിന്നെ കിട്ടാതേ!

  സസ്നേഹം,
  സന്തോഷ്

 11. സന്തോഷ്

  ടെസ്റ്റിംഗ്.... കമന്‍റുകള്‍ പിന്മൊഴിയില്‍ വരുന്നില്ല എന്നൊരു തോന്നല്‍...

 12. സിദ്ധാര്‍ത്ഥന്‍

  മരുഭൂമി അതാവുന്നതു്‌ ജലപ്രവാഹത്തിന്റെ അഭാവം കൊണ്ടെങ്കില്‍, ഇവിടുത്തെ ജീവിതം മരുഭൂമിയായതു്‌ അതിനെ സ്നിഗ്ദമാക്കിയിരുന്ന ഒരു പ്രവാഹം കൂടെ നിലച്ചു പോയതുകൊണ്ടെന്നറിയുന്നു സന്തോഷേ. കത്തുകളെ സ്നേഹിക്കുന്ന ഒരു സമാനഹൃദയന്റെ ഈ മറുപടി സ്വീകരിക്കുക.

  തുളസി,
  ഇതു ജഗ്ജീത്‌ സിങ്ങിന്റെ ആണെന്നൊരോര്‍മ്മ. കേട്ടിട്ടുള്ളതെവിടെയെന്നും നിശ്ചയമില്ല. mp3 ഉണ്ടെങ്കില്‍ അയച്ചു തരാമോ?

 13. സാക്ഷി

  കത്തുകള്‍ക്കായി കൊതിക്കുന്നു,

 14. ഇന്ദു | Indu

  ഒരു കത്തെഴുതിയിട്ടോ കിട്ടിയിട്ടോ നാളേറെയായി. ഇതു വായിച്ചപ്പോള്‍ ഒരു കത്തു കിട്ടാന്‍ വെറുതെ ഒരാശ!
  പതിവു പോലെ, വളരെ നന്നായി, സന്തോഷ്!

 15. മന്‍ജിത്‌ | Manjith

  സന്തോഷ്,

  പ്രഭാവര്‍മ്മയുടെ 'നിലക്കണ്ണാടിക്കു മുമ്പില്‍' എന്ന കവിതയിലും ഇതുപോലെ കത്തെഴുത്താണു പ്രമേയം. ഏതാനും വരികള്‍ ഇവിടെപ്പകര്‍ത്തുന്നു.

  'നിന്നെക്കുറിച്ചറിയുന്നുണ്ടു ഞാന്‍'...മഷി-
  പ്പച്ചയെന്നോണം പടര്‍ന്നുകാണ്മൂ; മെലി-
  വാര്‍ന്നുവിടര്‍ന്നു നിന്‍ കൈയക്ഷരം; കൂട്ടി-
  വായിക്കെയുള്ളില്‍ത്തെളികയായ് നിന്‍ മനം!

  എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണിത്രയ്ക്കു
  ഹൃദ്യമായ് വന്നു നിറഞ്ഞതെന്നുള്ളില്‍ നീ;
  കാലങ്ങളായ്ത്തപംകൊള്ളുന്ന ചിപ്പിത-
  ന്നാത്മാവിലേയ്ക്കൂര്‍ന്ന വെണ്‍‌മഞ്ഞുതുള്ളിപോല്‍!

  കൈയക്ഷരത്തില്‍ മെലിഞ്ഞ നിന്‍ രൂപവും
  അര്‍ത്ഥത്തില്‍ നിന്റെയാത്മാവും! കുറിപ്പായി
  വല്ലപ്പോഴും നീ വരുന്ന കാലം‌പോലു-
  മസ്തമിച്ചെന്നേ നിനച്ചതാണെപ്പോഴോ.

  ... ... ...

  കത്തിലെന്തുണ്ടെന്നു നോക്കീല; എന്തിന്നു-
  മെപ്പോഴും മീതെയാണല്ലോ കുറിക്കുവാന്‍
  വാക്കുകള്‍ ഇത്ര കാലത്തിനു ശേഷവും
  ബാക്കിയുണ്ടെന്നുള്ള നേ,രിതേ ധന്യത!

 16. വിശാല മനസ്കന്‍

  നൈസ്. ഞാന്‍ ഈ കവിത പല പല ട്യൂണില്‍ പാടി. അവസാനം, മുദ്രാവാക്യം സ്റ്റൈലും ട്രൈ ചെയ്തു. അതും ഓക്കെ.

  കത്തുകളുടെ ഒരു അത്യാരാധനകാണ് ഞാനും. വീടിന്റെ പടികടന്നെത്തുന്ന പോസ്റ്റ്മാന്‍ എന്നും സന്തോഷത്തിന്റെ പീക്കില്‍ എത്തിച്ചിട്ടുണ്ട്. ആരെങ്കിലും ഒരു കത്തയച്ചിരുന്നെങ്കില്‍...

 17. വക്കാരിമഷ്‌ടാ

  കൊള്ളാം സന്തോഷ്...

  ഇത് മുദ്രാവാക്യം സ്റ്റൈലിലും പയറ്റാമെന്ന് വിശാലൻ പറഞ്ഞപ്പോഴാ കത്തിയത്. പെർ‌ഫക്ട്.

 18. സന്തോഷ്

  സിദ്ധാര്‍ത്ഥ‍ന്‍: മറുപടി സ്വീകരിക്കുന്നു, സന്തോഷം, നന്ദി.
  സാക്ഷി: ഞാനും.
  ഇന്ദു, മന്‍ജിത്‌: നന്ദി.
  വിശാലന്‍, വക്കാരി: മുദ്രാവാക്യ സ്റ്റൈലാണല്ലേ ഏറ്റവും ചേരുന്നത്? നന്ദി...

  സസ്നേഹം,
  സന്തോഷ്